World

ഫിജിയിൽ വൻ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് ഇല്ല

ഫിജിയിൽ വൻ ഭൂകമ്പം. സുവയുടെ പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറായി 399 കി.മി അകലെയാണ് പ്രഭവകേന്ദ്രം. സുനാമി മുന്നറിയിപ്പില്ല. ( earthquake hits fiji no tsunami warning ) ഹവായി എമർജൻസി ഏജൻസിയുടെ ട്വീറ്റ് ഇങ്ങനെ : ‘ പസഫിക് സുനാമി വാർണിംഗ് സെന്റർ നൽകുന്ന വിവരം പ്രകാരം ഹവായിൽ സുനാമി മുന്നറിയിപ്പില്ല. ഇന്നലെ ടോംഗയ്ക്ക സമീപം പസഫിക് സമുദ്രത്തിലുണ്ടായ ഭൂമികുലുക്കത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 7.5 തീവ്രതയാണ് ഇന്നലത്തെ ഭൂമികുലുക്കത്തിൽ രേഖപ്പെടുത്തിയത്. തുടർന്ന് 5.1 […]

World

ബാറ്റ്മാൻ്റെ ശബ്‌ദമായിരുന്ന കെവിൻ കോൺറോയ് അന്തരിച്ചു

മൂന്ന് പതിറ്റാണ്ടിലേറെയായി ബാറ്റ്മാനെ നിർവചിച്ച ശബ്ദതാരം കെവിൻ കോൺറോയ് 66-ാം വയസ്സിൽ അന്തരിച്ചു. ബാറ്റ്മാൻ: ദി ആനിമേറ്റഡ് സീരീസിൽ പ്രവർത്തിച്ച സഹനടൻ ഡയാൻ പെർഷിംഗ് ആണ് ഈ വിവരം അറിയിച്ചത്. ക്യാൻസർ ബാധിതനായ കോൺറോയുടെ മരണ വാർത്ത വാർണർ ബ്രദേഴ്‌സ് ആനിമേഷനും സ്ഥിരീകരിച്ചു. (Kevin Conroy the voice of Batman dies at 66) “ഇതിഹാസ നടനും ബാറ്റ്മാന്റെ നിരവധി തലമുറകളുടെ ശബ്ദവുമായ കെവിൻ കോൺറോയുടെ വേർപാടിൽ ഡിസി അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.” വിയോഗ വാർത്ത […]

World

അമേരിക്കയിൽ ചരിത്രമെഴുതി ഇന്ത്യൻ മുസ്‌ലിം യുവതി; 52.3% വോട്ട് നേടി ഭരണതലത്തിലേക്ക്

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച് 23 കാരിയായ ഇന്ത്യൻ മുസ്ലിം അമേരിക്കൻ വനിത നബീല സെയ്ദ്. തെരഞ്ഞെടുപ്പിൽ റിപബ്ലികൻ സ്ഥാനാർഥി ക്രിസ് ബോസിനെ പരാജയപ്പെടുത്തിയാണ് നബീല വിജയിച്ചത്. തെരഞ്ഞെടുപ്പിൽ 52.3% വോട്ടുകളോടെയാണ് നബീല സെയ്ദ് ഇല്ലിനോയിസ് സ്റ്റേറ്റ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവിലെ 51ാം ജില്ലയിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്.(US midterms: Indian-American Nabeela Syed wins election) തെരഞ്ഞെടുപ്പിൽ വിജയിച്ച സന്തോഷം നബീല തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചു “എന്റെ പേര് നബീല സെയ്ദ്. ഞാൻ 23 വയസ്സുള്ള ഒരു […]

World

ഭർതൃമാതാവിനൊപ്പം ഉള്ളി കൃഷിക്ക് ഇറങ്ങി ജർമൻ യുവതി; വിഡിയോ കണ്ടത് രണ്ടരക്കോടി ആളുകൾ

ഇന്ത്യൻ ജീവിതരീതികളോട് പെട്ടെന്ന് പൊരുത്തപ്പെട്ട ജർമൻ യുവതിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുകയാണ്. ഭർത്താവിന്റെ ഗ്രാമത്തിൽ അദ്ദേഹത്തിന്റെ അമ്മയ്‌ക്കൊപ്പം കൃഷി ചെയ്യുന്ന ജൂലി ശർമ എന്ന യുവതിയുടേതാണ് വിഡിയോ.(german Woman Plants Onions With Indian Mother-In-Law) ജയ്പൂർ സ്വദേശിയായ അർജുൻ ശർമയാണ് ഇവരുടെ ഭർത്താവ്. കൃഷിയിടത്തിൽ ജൂലി ഭർതൃമാതാവിനൊപ്പം ഉള്ളി കൃഷി ചെയ്യുന്നതിന്റെ വിഡിയോ അർജുൻ തന്നെയാണ് പകർത്തിയത്. എവിടെ നിന്നാണ് വരുന്നതെന്ന് ജൂലിയോട് അർജുൻ ചോദിക്കുന്നത് വിഡിയോയിൽ കേൾക്കാം. ജർമനിയിൽ നിന്നാണെന്ന് […]

World

‘ഓഫീസിലേക്ക് വരുന്നില്ലെങ്കിൽ രാജി സ്വീകരിച്ചിരിക്കുന്നു’; ട്വിറ്ററിൽ വർക്ക് ഫ്രം നിർത്തലാക്കി ഇലോൺ മസ്ക്

ട്വിറ്ററിൽ വർക്ക് ഫ്രം ഹോം നിർത്തലാക്കി സിഐഎഒ ഇലോൺ മസ്ക്. ഓഫീസിലേക്ക് വരുന്നില്ലെങ്കിൽ രാജി സ്വീകരിച്ചിരിക്കുന്നു എന്നാണ് മസ്ക് ട്വിറ്റർ ജീവനക്കാരുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ പറഞ്ഞത്. ജീവനക്കാർ കഠിനാധ്വാനം ചെയ്യണം. ഉടൻ കൂടുതൽ പണം സമാഹരിച്ചില്ലെങ്കിൽ കമ്പനി പാപ്പരാവുമെന്നും അദ്ദേഹം പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ ചില മുതിർന്ന ജീവനക്കാർ രാജിവച്ചു എന്നാണ് വിവരം. മസ്കിൻ്റെ പുതിയ ലീഡർഷിപ്പ് ടീമിൽ പെട്ട യോൽ റോത്ത്, റോബിൻ വീലർ എന്നിവർ കമ്പനി വിട്ടു. അതേസമയം, […]

World

ചാള്‍സ് രാജാവിനും പത്‌നിക്കും നേരെ മുട്ടയേറ്

യോർക്ക് നഗരത്തിൽ എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാവരണം ചെയ്യാനെത്തിയ ചാൾസ് രാജാവിനും പത്നി കാമിലയ്ക്കും നേരെ മുട്ടയേറ്. നഗര ഭരണാധികാരികൾ രാജാവിന് ഔദ്യോഗിക വരവേൽപു നൽകുമ്പോഴായിരുന്നു ജനക്കൂട്ടത്തിൽനിന്ന് ഒരാൾ 3 മുട്ടകൾ എറിഞ്ഞത്.ഒന്നും ദേഹത്തു കൊണ്ടില്ല. അടിമകളുടെ ചോരയ്ക്കു മുകളിലാണ് ബ്രിട്ടൻ കെട്ടിപ്പടുത്തതെന്ന് ഉറക്കെ പറഞ്ഞുകൊണ്ടായിരുന്നു മുട്ടയേറ്. മുട്ടയെറിഞ്ഞു പ്രതിഷേധിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 23 വയസുള്ള യുവാവാണ് അറസ്റ്റിലായത്.

India World

ഗിനിയയില്‍ കുടുങ്ങിയ നാവികരെ കപ്പലിലേക്ക് മാറ്റി; നൈജീരിയയിലേക്ക് കൊണ്ടുപോകുന്നുവെന്ന് സൂചന

ഇക്വിറ്റോറിയല്‍ ഗിനിയയില്‍ കുടുങ്ങിയ നാവികരില്‍ 15 പേരെ നാവിക സേനയുടെ കപ്പലിലേക്ക് മാറ്റി. മലയാളിയായ വിജിത്ത്, മില്‍ട്ടണ്‍ എന്നിവരെ ഉള്‍പ്പെടെ മാറ്റിയെന്നാണ് വിവരം. നാവികരുടെ ഫോണ്‍ പിടിച്ചുവാങ്ങി. ആശയവിനിമയം നഷ്ടമായെന്ന് ചീഫ് ഓഫീസര്‍ സനു ജോസഫ് അറിയിച്ചു. 15 നാവികരെയും നൈജീരിയയിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് സൂചന. തടവിലാക്കപ്പെട്ട മലയാളികള്‍ അടക്കമുള്ള നാവികരെ മോചിപ്പിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് നല്‍കിയിരുന്നു. കപ്പല്‍ ജീവനക്കാരുടെ ജീവന്‍ അപകടത്തിലാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും […]

World

നാവികരുടെ മോചനത്തിന് നടപടിയായില്ല; നൈജീരയക്ക് കൈമാറുമോയെന്ന് ആശങ്ക

എക്വറ്റോറിയൽ ഗിനിയിൽ കുടുങ്ങിയ കപ്പലിലെ മലയാളികളടക്കം ഇന്ത്യക്കാരുടെ മോചനത്തിന് നടപടിയായില്ല. ഇന്ത്യൻ എംബസി അധികൃതർ ഇരു രാജ്യങ്ങളുമായി ചർച്ച തുടരുകയാണ്. മണിക്കൂറുകൾക്ക് ശേഷം ഇവർക്ക് കുടിവെള്ളവും ഭക്ഷണവും ലഭിച്ചിരുന്നു. ഇന്നലെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ ചീഫ് ഓഫീസറും മലയാളിയുമായ സനു ജോസിനെ എക്വേറ്റോറിയൽ ഗിനി സൈന്യം തിരികെ കപ്പലിൽ എത്തിച്ചിട്ടുണ്ട്. സമുദ്രാതിർത്തി ലംഘച്ചെന്ന പേരിൽ പിടിയിലായ ചരക്ക് കപ്പലിൽ നിന്ന് ഇന്നലെയാണ് സനു ജോസിനെ യുദ്ധകപ്പലിലേക്ക് എക്വറ്റോറിയൽ ഗിനി നേവി കൊണ്ടുപോയത്. നൈജീരയക്ക് കൈമാറുമെന്ന ഭീഷണി നിലനിൽക്കുന്നതിനാൽ […]

World

ഷാർജയിൽ രണ്ട്​ ഈജിപ്ഷ്യൻ സ്വദേശികളെ കുത്തിക്കൊലപ്പെടുത്തി; ഏഷ്യൻ വംശജൻ പരുക്കുകളോടെ ആശുപത്രിയിൽ

രണ്ട്​ ഈജിപ്ഷ്യൻ സ്വദേശികൾ ഷാർജയിലെ വ്യവസായ മേഖലയിൽ വെച്ച് കുത്തേറ്റുമരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യൻ സ്വദേശിയായ പ്രതിയെയും പൊലീസ്​ പിടികൂടി​. സംഘട്ടനത്തിനിടയിൽ കുത്തേറ്റ ഏഷ്യൻ വംശജൻ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്​. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് സംഭവം നടന്നത്​. പരുക്കേറ്റ ഏഷ്യൻ വംശജനാണ്​ പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിനോട് വെളിപ്പെടുത്തിയത്​. ഉറങ്ങുകയായിരുന്ന ഈജിപ്ഷ്യൻ സ്വദേശികളെ പ്രതി കത്തികൊണ്ട്​ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തെളിവുകൾ ശേഖരിക്കുന്നതിനായി പൊലീസ്​ സാക്ഷികളെ ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കേസ് പബ്ലിക്​ പ്രോസിക്യൂട്ടർക്ക്​ കൈമാറിയിട്ടുണ്ട്. കുറ്റകൃത്യം​ […]

World

മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മുന്‍ കാമുകി ആംബര്‍ ഹേര്‍ഡിന്റെ അക്കൗണ്ട് അപ്രത്യക്ഷമായി

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മുന്‍ കാമുകി ആംബര്‍ ഹേര്‍ഡിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. യൂട്യൂബറായ മാത്യു ലെവിസ് ആണ് ഇക്കാര്യം സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ ആദ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വാര്‍ത്ത മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വൈറലാകുകയായിരുന്നു. ആംബര്‍ ഹേര്‍ഡിന്റെ അക്കൗണ്ട് ട്വിറ്ററില്‍ തെരയുന്നവര്‍ക്ക് ഈ അക്കൗണ്ട് നിലവിലില്ലെന്ന സന്ദേശമാണ് സ്‌ക്രീനില്‍ കാണാന്‍ കഴിയുന്നത്. ആംബര്‍ ഹേര്‍ഡ് തന്നെ സ്വന്തം അക്കൗണ്ട് ഡിലീറ്റ് ചെയ്തതാണെന്നും അക്കൗണ്ട് അപ്രത്യക്ഷമായതിന് പിന്നില്‍ മസ്‌കിന്റെ ഇടപെടലാണെന്നും രണ്ട് […]