World

തുടരെ വീശിയടിച്ചത് 11 ചുഴലിക്കാറ്റ്, 26 മരണം; ഭീതിയിൽ അമേരിക്ക

അമേരിക്കയിലെ മിസിസിപ്പിലുണ്ടായ ചുഴലിക്കാറ്റിൽ 26 മരണം. നാലുപേരെ കാണാതാവുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ചുഴലിക്കാറ്റിൽ നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. മേഖലയിൽ പതിനൊന്ന് ചുഴലിക്കാറ്റുകൾ വീശിയടിച്ചെന്നാണ് റിപ്പോർട്ട്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ പലപ്രദേശങ്ങളും ഇരുട്ടിലായി. റോഡ് ഗതാഗതം താറുമാറായി. തെക്കൻ സംസ്ഥാനങ്ങളിൽ അതിതീവ്ര മഴയാണ് അനുഭവപ്പെടുന്നത്. 113 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശിയത്. സിൽവർ സിറ്റിയിലും റോളിങ് ഫോക്കിലും കനത്ത നാശനഷ്ടം ഉണ്ടായി. വിനോന, അമോറി പട്ടണങ്ങളിലും […]

World

ബംഗീ ജംപിനിടെ അപകടം; ഗുരുതര പരിക്കോടെ വിനോദ സഞ്ചാരി

തായ്‌ലൻഡിൽ സാഹസിക വിനോദ ഇനമായ ബംഗീ ജംപിനിടെ അപകടം. കയര്‍ പൊട്ടി മരണത്തെ മുഖാമുഖം കണ്ട് വിനോദ സഞ്ചാരി. ഹോംങ്കോങില്‍ നിന്നുള്ള വിനോദ സഞ്ചാരിക്കാണ് ഇത്തരമൊരു അനുഭവം ഉണ്ടായത്. പട്ടായയില്‍ വച്ചാണ് 39കാരനായ മൈക്ക് പത്ത് നില കെട്ടിടത്തിന്‍റെ ഉയരമുള്ള പ്ലാറ്റ്ഫോമില്‍ നിന്ന് ബംഗീ ജംപ് നടത്തിയത്. വലിയൊരു സ്വിമ്മിംഗ് പൂളിന് മുകളിലായിരുന്നു പ്ലാറ്റ്ഫോം സജ്ജമാക്കിയിരുന്നത്.  പെട്ടന്ന് കയര്‍ പൊട്ടിയതോടെ പത്ത് നില കെട്ടിത്തിന്‍റെ ഉയരത്തില്‍ നിന്ന് മൈക്ക് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഇടതുതോള്‍ വെള്ളത്തിലിടിച്ച് പൂളിലേക്ക് വീണ […]

World

‘ഔറേലിയ ചാന്‍ സുക്കര്‍ബര്‍ഗ്’; മൂന്നാമത്തെ കുഞ്ഞിനെ സ്വീകരിച്ച് മാര്‍ക്ക് സുക്കര്‍ബര്‍ഗും കുടുംബവും

ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് ഫേസ്ബുക്ക് സഹസ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. തനിക്കും ഭാര്യ പ്രിസില്ല ചാനിനും ഒരു മകള്‍ കൂടി ജനിച്ചിരിക്കുന്ന വാര്‍ത്ത സുക്കര്‍ബര്‍ഗ് തന്നെയാണ് സോഷ്യല്‍ മിഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ഔറേലിയ എന്നാണ് മൂന്നാമത്തെ പെണ്‍കുഞ്ഞിന് കുടുംബം പേരിട്ടിരിക്കുന്നത്. ‘ഈ ലോകത്തേക്ക് സ്വാഗതം, ഔറേലിയ ചാന്‍ സുക്കര്‍ബര്‍ഗ്, നീ ഒരനുഗ്രമാണ്’ എന്നാണ് മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 2012ല്‍ വിവാഹിതരായ മാര്‍ക്കിനും പ്രിസില്ലയ്ക്കും മക്‌സിമ ചാന്‍ സുക്കര്‍ബര്‍ഗ് (7), ഓഗസ്റ്റ് ചാന്‍ സുക്കര്‍ബര്‍ഗ് […]

International World

ഗൂഗിൾ പണിമുടക്കി; യൂട്യൂബ് ഉൾപ്പെടെയുള്ള സേവനങ്ങൾ തകരാറിൽ

ഗൂഗിൾ പണിമുടക്കി. ലോകമെമ്പാടുമുള്ള നിരവധി ഉപഭോക്താക്കൾക്ക് യൂട്യൂബ്, ഡ്രൈവ്, ജി-മെയിൽ എന്നീ സേവനങ്ങളിൽ തകരാർ അനുഭവപ്പെടുന്നുണ്ട്. ഡൗൺ ഡിടെക്ടർ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ( google down right now ) ഇന്ന് രാവിലെ 11 മണിയോടെയാണ് ഗൂഗിൾ സേവനങ്ങളിൽ തകരാർ അനുഭവപ്പെട്ട് തുടങ്ങിയത്. 82% പേർക്ക് സർവർ കണക്ഷനിലാണ് തകരാർ അനുഭവപ്പെട്ടതെങ്കിൽ 12% പേർക്ക് ലോഗ് ഇൻ ചെയ്യാൻ ബുദ്ധിമുട്ടും, 6% പേർക്ക് ഇ-മെയിൽ ലഭിക്കുന്നതിൽ വീഴ്ചയും അനുഭവപ്പെട്ടു. ഗൂഗിൾ വർക്ക്‌സ്‌പേസ്, ഗൂഗിൾ ഡോക്‌സ് എന്നിവയും ലഭ്യമല്ല. […]

International UAE World

മദീന മുനവറ പദ്ധതിയില്‍ ലുലു ഗ്രൂപ്പും; ഹൈപ്പര്‍ മാര്‍ക്കറ്റിന് ധാരണ

മസ്ജിദ് ഖുബ്ബ വികസനത്തിന്റെ ഭാഗമായി മദീനാ മുനവ്വറയില്‍ നിര്‍മിക്കാന്‍ പോകുന്ന വിശാലമായ കൊമേഴ്സ്യല്‍ സെന്റര്‍ പദ്ധതിയുമായി ലുലു ഗ്രൂപ്പ് കൈകോര്‍ക്കുന്നു. ഇതിന്റെ പ്രാരംഭഘട്ടമായി ആസര്‍ ഗള്‍ഫ് കൊമേഴ്സ്യല്‍ കമ്പനിയുമായി ലുലു ഗ്രൂപ്പ് ധാരണാപത്രം ഒപ്പ് വെച്ചു. 200 ദശലക്ഷം സൗദി റിയാല്‍ ചെലവിട്ട് ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഉയരാന്‍ പോകുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, കൊമേഴ്സ്യല്‍ സമുച്ചയത്തിന്റെ സവിശേഷതയായിരിക്കും. (Lulu Group and Madina Munawara project) ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ എം.എ […]

International World

തടവുകാർ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ചുമര് തുരന്ന് ജയിൽചാടി; കയ്യോടെ പിടികൂടി പൊലീസ്

ജയിലിൽ നിന്ന് ചുമര് തുരന്ന് രക്ഷപ്പെട്ട തടവുപുള്ളികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്. വിർജീനിയയിലെ ന്യൂപോർട്ട് ന്യൂസിലെ ജയിലിലാണ് സംഭവം. ജോണ്‍ ഗാര്‍സ, ആര്‍ലെ നെമോ എന്നിവരാണ് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. സമീപത്തുള്ള നഗരത്തിലെ റെസ്‌റ്റോറന്റിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ജയില്‍ അധികൃതര്‍ രാത്രി തടവുകാരുടെ എണ്ണമെടുക്കുന്നതിനിടെയാണ് ഇരുവരെയും കാണാനില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ സെല്ലിലെ ചുമര്‍ തുരന്നനിലയിൽ കണ്ടെത്തി. ഇതോടെ പൊലീസ് സംഘം തെരച്ചില്‍ ആരംഭിക്കുകയും പുലര്‍ച്ചെ സമീപനഗരമായ ഹാംടണില്‍ നിന്ന് രണ്ടുപേരെയും […]

Uncategorized World

നാളെ മാനത്തുകാണാം ഒരു വിസ്മയക്കാഴ്ച; മണിക്കൂറുകളോളം ചന്ദ്രന്‍ ശുക്രനെ പൂര്‍ണമായും മറയ്ക്കും

ആകാശക്കാഴ്ചകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് മാര്‍ച്ച് മാസം ഒരുക്കിയത് ഒരു വിരുന്ന് തന്നെയായിരുന്നു. ശുക്രന്‍- വ്യാഴം ഒത്തുചേരലായാലും ചന്ദ്രന്‍-ശനി ഒത്തുചേരലായാലും എല്ലാ വിസ്മയങ്ങളും വാനനിരീക്ഷകര്‍ക്ക് പ്രീയപ്പെട്ടവ തന്നെ. ചന്ദ്രന്‍ ശുക്രനെ മറയ്ക്കുന്ന കാഴ്ച കാണണമെന്നുണ്ടോ? നാളെ ആ അപൂര്‍വ കാഴ്ചയും ആകാശത്ത് ദൃശ്യമാകും. നഗ്നനേത്രങ്ങള്‍ കൊണ്ട് തന്നെ ഈ ആകാശവിസ്മയം കാണാമെന്നതാണ് ശ്രദ്ധേയമായ കാര്യം.  ശുക്രനും ഭൂമിയ്ക്കുമിടയിലൂടെ ചന്ദ്രന്‍ കടന്നുപോകുന്ന കാഴ്ചയാണ് നാളെ വൈകീട്ട് ആകാശത്ത് ദൃശ്യമാകുക. ചന്ദ്രന്‍ ഈ വിധത്തില്‍ കടന്നുപോകുന്ന സമയം ശുക്രന്‍ പൂര്‍ണമായി മറഞ്ഞിരിക്കുന്നതായി നമ്മുക്ക് […]

World

വരാനിരിക്കുന്നത് കടുത്ത ജലക്ഷാമത്തിന്റെ നാളുകൾ : ഐക്യരാഷ്ട്രസഭ

വരാനിരിക്കുന്നത് കടുത്ത ജലക്ഷാമത്തിന്റെ നാളുകളെന്ന് ഐക്യരാഷ്ട്രസഭ. അമിതമായ ഉപയോഗവും കാലാവസ്ഥാവ്യതിയാനവും വെല്ലുവിളിയാകുമെന്നും മുന്നറിയിപ്പ്. റിപ്പോർട്ട് പുറത്തുവിട്ടത് യുഎൻ ജലഉച്ചകോടിയുടെ ഭാഗമായി. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത ജലക്ഷാമത്തിന്റെ നാളുകളാണ് വരുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിൽ പറയുന്നു. 1997 നു ശേഷമുളള ആദ്യത്തെ യുഎൻ ജല ഉച്ചകോടിയിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. ലോക ജലദിനത്തോടനുബന്ധിച്ച് ആയിരത്തിലധികം പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുളള യോഗം ന്യൂയോർക്കിൽ തുടങ്ങി. അനിയന്ത്രിതമായ ജല ഉപയോഗവും മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും കാരണം ജലസ്രോതസ്സുകൾ വറ്റിവരളുകയാണെന്ന് ഡച […]

World

ഓരോ തുള്ളി വെള്ളവും അമൂല്യമാണ്; ഇന്ന് ലോക ജലദിനം

ഇന്ന് ലോക ജല ദിനം. ഓരോ തുള്ളി വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിൽ അവബോധം സൃഷ്ടിക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ജലക്ഷാമം പരിഹരിക്കുന്നതിന് അതിവേഗ ചുവടുവയ്പ് എന്നതാണ് ഈ വർഷത്തെ ലോക ജലദിനത്തിന്റെ പ്രമേയം. ഭൂമിയിൽ ജീവിക്കുന്നതിന് അവശ്യം വേണ്ട ഒന്നാണ് ജലം. ജലത്തിന്റെ അഭാവത്തിൽ ഭൂമിയിലെ ജീവജാലങ്ങൾക്ക് നിലനിൽപ് സാധ്യമല്ല. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. അടുത്ത ലോകയുദ്ധം നടക്കാൻ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നത് ഈ പശ്ചാത്തലത്തിൽ കൂടുതൽ പ്രസക്തമാണ്. കുടിവെള്ള സ്രോതസുകൾ […]

World

ന്യൂസ് കോർപ് സ്ഥാപകൻ റൂപ്പർട്ട് മർദോക്ക് വിവാഹിതനാകുന്നു

ന്യൂസ് കോർപ് സ്ഥാപകൻ റൂപ്പർട്ട് മർദോക്ക് വിവാഹിതനാകുന്നു. ന്യൂയോർക്ക് പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം സാൻ ഫ്രാൻ പൊലീസ് ചാപ്ലെയിൻ ആൻ ലെസ്ലി സ്മിത്താണ് വധു. ‘എനിക്ക് ഭയങ്കര ആശങ്കകൾ ഉണ്ടായിരുന്നു. പ്രണയത്തിൽ വീഴാൻ പേടിയായിരുന്നു. പക്ഷേ ഇതെന്റെ അവസാനത്തേതാണ്. അതുകൊണ്ട് തന്നെ സന്തോഷവാനായിരിക്കുക എന്നതാണ് നല്ലത്. ഞാൻ സന്തോഷവാനാണ്’- മുർദോക്ക് പറഞ്ഞു. 92 വയസുള്ള വ്യവസായിയുടെ അഞ്ചാം വിവാഹമാണ് ഇത്. കണ്ട്രി-വെസ്റ്റേൺ സിംഗറായ ചെസ്റ്റർ സ്മിത്തിന്റെ മുൻ ഭാര്യയാണ് ൻ ലെസ്ലി സ്മിത്ത്. 2008 ൽ […]