യു.എസിൽ ലൂയിസ് വില്ലയിലെ ഓൾഡ് നാഷനൽ ബാങ്ക് കെട്ടിടത്തിലുണ്ടായ വെടിവയ്‌പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. അക്രമിയും മരിച്ചു. തിങ്കളാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് വലിയ പൊലീസ് സന്നാഹമാണ്. ജനങ്ങളോട് ഈ ഭാഗത്തേക്ക് വരരുതെന്ന് പൊലീസ് നിർദേശം നൽകി. അക്രമത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണമാരംഭിച്ചു. പരുക്കേറ്റ എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
World
ലോകത്തിലെ ഏറ്റവും വിലകൂടിയ നമ്പർ പ്ലേറ്റ് വിറ്റ് പോയത് എത്ര രൂപയ്ക്കാണെന്ന് അറിയേണ്ടേ?
ഈ ലേലം ലോക ഗിന്നസ് റെക്കോര്‍ഡിലും ഇടം നേടിയിട്ടുണ്ട്. എന്നാല്‍ ഈ നമ്പര്‍ ആരാണ് വാങ്ങിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഉടമയുടെ പേരോ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. നമ്മൾ പുതിയൊരു വാഹനമെടുത്താൽ അതിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന ഒരു ഭാഗമാണ് നമ്പർപ്ലേറ്റ്. പൊതുവേ വാഹന രജിസ്‌ട്രേഷന്റെ സമയത്ത് അധികാരികൾ നമുക്ക് രജിസ്റ്റർ നമ്പർ അനുവദിച്ച് തരികയാണ് ചെയ്യുന്നത്. എന്നാൽ നിങ്ങൾക്ക് ഇഷ്ടമുള്ള നമ്പറോ അതോ വല്ല ഫാൻസി നമ്പറോ വേണമെങ്കിൽ പണം മുടക്കണം. ഒരു ഫാൻസി നമ്പർ […]
ട്വിറ്ററിൽ മോദിയെ ഫോളോ ചെയ്ത് മസ്‌ക്; ടെസ്ല ഇന്ത്യയിലേക്കോയെന്ന് സോഷ്യൽ മീഡിയ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററിൽ ഫോളോ ചെയ്ത് ട്വിറ്റര്‍ ഉടമയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് . മസ്‌കിന്റെ പ്രവർത്തനങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്ന ട്വിറ്റർ അക്കൗണ്ടായ ‘ഇലോൺ അലേർട്ട്‌സ്’ ഫോളോ പട്ടിക പുറത്തുവിട്ടതോടെയാണ് വാർത്ത സോഷ്യൽ മീഡിയ ഏറ്റുപിടിച്ചത്. മസ്ക് പിന്തുടരുന്ന നാലാമത്തെ ലോക നേതാവാണ് മോദി. യു.കെ പ്രധാനമന്ത്രി ഋഷി സുനക്, യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ എന്നിവരാണ് മറ്റു നേതാക്കൾ. 134.3മില്ല്യൺ പേരാണ് മസ്കിനെ ട്വിറ്ററിൽ പിന്തുടരുന്നത്. ഏറ്റവും […]
യു.എസിലുണ്ടായ വെടിവയ്‌പിൽ അഞ്ചു മരണം; എട്ട് പേർക്ക് പരുക്ക്
യു.എസിൽ ലൂയിസ് വില്ലയിലെ ഓൾഡ് നാഷനൽ ബാങ്ക് കെട്ടിടത്തിലുണ്ടായ വെടിവയ്‌പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. അക്രമിയും മരിച്ചു. തിങ്കളാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് വലിയ പൊലീസ് സന്നാഹമാണ്. ജനങ്ങളോട് ഈ ഭാഗത്തേക്ക് വരരുതെന്ന് പൊലീസ് നിർദേശം നൽകി. അക്രമത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണമാരംഭിച്ചു. പരുക്കേറ്റ എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുർക്കിന ഫാസോ ഇരട്ട ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ വ്യാഴാഴ്ചയുണ്ടായ രണ്ട് ആക്രമണങ്ങളിൽ 44 പേർ കൊല്ലപ്പെട്ടതായി അധികൃതർ. നൈജർ അതിർത്തിക്കടുത്തുള്ള സഹേൽ മേഖലയിലെ കുറകൗ, തോണ്ടോബി ഗ്രാമങ്ങളിലാണ് ഇരട്ട ആക്രമണം നടന്നത്. ഗ്രാമത്തിൽ കടന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പ്രദേശത്ത് ജിഹാദി അക്രമങ്ങൾ പതിവാണെന്നും സായുധരായ ഭീകര സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും അധികൃതർ. അൽ-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുകൾ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. നിന്ദ്യവും പ്രാകൃതവുമായ ആക്രമണമാണ് നടന്നതെന്നും […]
അയര്‍ലന്റില്‍ ക്യാന്‍സര്‍ ബാധിച്ച് മലയാളി യുവതി മരിച്ചു
അയര്‍ലന്റില്‍ മലയാളി യുവതി അന്തരിച്ചു. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ഡബ്ലിന്‍ സിറ്റി വെസ്റ്റില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശിനി ജിത മോഹനന്‍ (42) ആണ് മരിച്ചത്. ക്യാന്‍സര്‍ ബാധിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ബ്യൂമൗണ്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജിത. ഭര്‍ത്താവ് ഹരീഷിനൊപ്പം ഡബ്ലിന്‍ സിറ്റി വെസ്റ്റില്‍ താമസിച്ചുവരികയായിരുന്നു.മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയക്കും. ഹരീഷ് കുമാര്‍ ആണ് ഭര്‍ത്താവ്. മകന്‍: തന്മയി(12). സംസ്‌കാരം പിന്നീട്.
തറാവീഹ് നിസ്കാരത്തിനിടെ പൂച്ചയുടെ കുസൃതി; ഇമാമിനെ ആദരിച്ച് അൾജീരിയ
റമദാൻ മാസത്തിലെ തറാവീഹ് നിസ്കാരത്തിനിടെ ഇമാമിൻ്റെ ദേഹത്ത് കയറിയ പൂച്ചയുടെ വിഡിയോ വൈറലായിരുന്നു. പൂച്ച ദേഹത്തേക്ക് കയറി തോളിലിരുന്ന് മുഖമുരുമിയിട്ടും നിസ്കാരം തുടർന്ന ഇമാമിനെത്തേടി ഇപ്പോൾ അൾജീരിയൻ സർക്കാരിൻ്റെ ആദരം എത്തിയിരിക്കുകയാണ്. മൃഗങ്ങളോടുള്ള വാത്സല്യത്തിന്റെയും അനുകമ്പയുടെയും ഇസ്‌ലാമിക പാഠങ്ങൾ കൈമാറിയതിനാലാണ് ഇദ്ദേഹത്തെ ആദരിക്കുന്നത് എന്ന് സർക്കാർ അധികൃതർ അറിയിച്ചു. അൾജീരിയയിലെ അരീരീജ് നഗരത്തിലുള്ള അബൂബക്ർ അൽ സിദ്ദീഖ് മസ്ജിദിലെ ഇമാം ഷെയ്ഖ് വലീദ് മഹ്സാസിനെയാണ് സർക്കാർ ആദരിച്ചത്. ഇതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇന്ത്യയുമായി വാണിജ്യബന്ധം ശക്തമാക്കാൻ ദക്ഷിണ കൊറിയ
ഇന്ത്യയുമായി വാണിജ്യബന്ധം ശക്തമാക്കാൻ ദക്ഷിണ കൊറിയ. അന്താരാഷ്ട്രവിപണിയിൽ ചൈനയെ ആശ്രയിക്കുന്നത് നിയന്ത്രിക്കുകയാണ് ലക്ഷ്യം. ആഗോളതലത്തിൽ അമേരിക്കയും ചൈനയുമായുള്ള ബന്ധം വഷളാകുന്നതിന്റെ തുടർച്ചയാണ് ദക്ഷിണകൊറിയയും ചൈനയുമായുള്ള വ്യാപാരബന്ധത്തിലും പ്രതിഫലിക്കുന്നത്. ( India South Korea ties ) അമേരിക്കയും മറ്റ് പാശ്ചാത്യരാജ്യങ്ങളും ആഗോളവ്യാപാരരംഗത്ത് ചൈനയുമായുള്ള വാണിജ്യബന്ധം കുറക്കുന്നതിനുള്ള ശ്രമത്തിലാണ്. മാറിയ പശ്ചാത്തലത്തിൽ ദക്ഷിണകൊറിയ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ പദ്ധയിടുകയാണ്. സാമ്പത്തിക സുരക്ഷിതത്വത്തിന് ഇരുരാജ്യങ്ങളും പുതിയ വിപണിസാധ്യതകൾ കണ്ടെത്തുകയും ശാസ്ത്ര സാങ്കേതിക രംഗത്ത് സഹകരണം ഉറപ്പുവരുത്തുകയും ചെയ്യും. രണ്ട് ദിവസത്തെ […]
ജോൺസൺ ആന്റ് ജോൺസൻസ് ടാൽകം പൗഡർ കാൻസറിന് കാരണമാകുന്നുവെന്ന പരാതി; 8.9 ബില്യൺ ഡോളറിന്റെ ഒത്തുതീർപ്പിനൊരുങ്ങി കമ്പനി
ജോൺസൺ ആന്റ് ജോൺസൻസ് ടാൽകം പൗഡർ കാൻസറിന് കാരണമാകുന്നുവെന്ന പരാതികളിൽ ഒത്തുതീർപ്പിനൊരുങ്ങി കമ്പനി. 8.9 ബില്യൺ ഡോളർ, കൃത്യമായി പറഞ്ഞാൽ 7,28,38,04,50,000 രൂപയ്ക്കാണ് കമ്പനി ഒത്തുതീർപ്പിന് ഒരുങ്ങുന്നത്. യുഎസ് ബാങ്ക്‌റപ്‌സി കോടതിയിലാണ് ഇത് സംബന്ധിച്ച വിവരം ജോൺസൻ ആന്റ് ജോൺസൻ നൽകിയിരിക്കുന്നത്. കോടതി ഇത് അംഗീകരിച്ചാൽ അമേരിക്കൻ നീതിന്യായ വ്യവസ്ഥ കണ്ട ഏറ്റവും വലിയ ഒത്തുതീർപ്പാകും ഇതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ജോൺസൻ ആന്റ് ജോൺസൻ ടാൽകം പൗഡർ ഉപയോഗിച്ചവർക്ക് കാൻസർ വരുന്നുവെന്ന് ചൂണ്ടിക്കാട്ടി പതിനായിരങ്ങളാണ് അമേരിക്കയിലെ […]
വിമാനം പറത്തുന്നതിനിടെ ഇടുപ്പിൽ തണുപ്പ്, കോക്ക്പിറ്റിൽ മൂർഖൻ; അടിയന്തര ലാൻഡിംഗ് നടത്തി പൈലറ്റ്
വിമാനയാത്രാമധ്യേ കോക്ക്പിറ്റിൽ മൂർഖൻ പാമ്പിനെ കണ്ടതിനെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തിയ ദക്ഷിണാഫ്രിക്കൻ പൈലറ്റ് റുഡോൾഫ് ഇറാസ്മസിനെ വിദഗ്ധർ അഭിനന്ദിച്ചു. സൗത്ത് ആഫ്രിക്കൻ പൈലറ്റ് റുഡോൾഫ് ഇറാസ്മസ് ആണ് മരണത്തെ മുന്നിൽ കണ്ട നിമിഷത്തിലും മനഃസ്ഥൈര്യം കൈവിടാതെ ശരിയായ തീരുമാനമെടുത്തത്.എൻടി ടിവി യാണ് ഇത് സംബന്ധിച്ച വാർത്ത നൽകിയത്.(Pilot lauded for safe emergency landing after he finds cobra in cockpit) അമേരിക്കൻ കമ്പനിയായ ബീച്ച്ക്രാഫ്റ്റ് നിർമിച്ച ബാരോൺ 58 വിമാനത്തിന്റെ ഏക പൈലറ്റ് […]