World

സുഡാനിൽ 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു; തീരുമാനം റമദാൻ കണക്കിലെടുത്ത്

സൈന്യവും അർദ്ധ സൈനിക വിഭാഗവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്ന സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു. അർധസൈനിക വിഭാഗത്തിന്റേതാണ് വെടിനിർത്തൽ പ്രഖ്യാപനം. റമദാൻ കണക്കിലെടുത്താണ് തീരുമാനം. യുഎൻ, യുഎസും മറ്റ് രാജ്യങ്ങളും ഈദുൽ ഫിത്വർ പ്രമാണിച്ച് മൂന്ന് ദിവസത്തെ വെടിനിർത്തലിന് സമ്മർദ്ദം ചെലുത്തുകയാണ്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ 72 മണിക്കൂർ വെടിനിർത്തലിന് സമ്മതിച്ചതായി ആർഎസ്എഫ് പറയുന്നു. അതേസമയം സൈന്യത്തിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. റമദാനിനോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ ആറ് മുതലാണ് വെടിനിർത്തൽ നിലവിൽ വരികയെന്ന് ആർഎസ്എഫ് അറിയിച്ചു. സുഡാനിൽ […]

World

സാരി ഉടുത്ത് യുകെ മാരത്തണില്‍ ഓടിയെത്തി ഇന്ത്യന്‍ യുവതി; വൈറലായി ചിത്രങ്ങള്‍

സാരി ധരിച്ച് യുകെ മാരത്തണില്‍ ഓടി വൈറലായി ഇന്ത്യന്‍ യുവതി. 41കാരിയായ ഒഡിയ വംശജയും മാഞ്ചസ്റ്ററിലെ ഹൈസ്‌കൂള്‍ അധ്യാപികയുമായ മധുസ്മിത ജെന ആണ് 42.5 കിലോമീറ്റര്‍ മാരത്തണില്‍ സാരി ഉടുത്ത് ഓടിയത്. നാല് മണിക്കൂറും 50 മിനിറ്റും കൊണ്ടാണ് സാരി ഉടുത്തുകൊണ്ട് ജെന മാരത്തണ്‍ പൂര്‍ത്തിയാക്കിയത്. സ്‌പോര്‍ട്‌സ് ജേഴ്‌സി ധരിച്ച ആളുകള്‍ക്കിടയില്‍, ജെനയുടെ പരമ്പരാഗത സംബല്‍പുരി കൈത്തറി സാരിയാണ് വൈറലായി മാറിയത്. മാരത്തണില്‍ ഇന്ത്യയിലെ പരമ്പരാഗത വസ്ത്രമണിഞ്ഞുകൊണ്ടുള്ള ജെനയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി. ‘പട്ട’ […]

World

‘വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം തുടരുന്നു, എല്ലാവരും ആശങ്കയില്‍’; സുഡാനിലെ അവസ്ഥ വിവരിച്ച് വ്‌ളോഗര്‍ മാഹിന്‍

സുഡാനില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം തുടരുകയാണെന്ന വിവരം പങ്കുവച്ച് മലയാളി വ്‌ളോഗര്‍ മാഹിന്‍ ഷാ. വെടിവയ്പ്പും ബോംബാക്രമണവും സുഡാനില്‍ ഇപ്പോഴും തുടരുകയാണെന്നും ജനങ്ങള്‍ പരിഭ്രാന്തിയിലാണെന്നും മാഹിന്‍ ട്വന്റിഫോറിലൂടെ അറിയിച്ചു. വ്‌ളോഗര്‍ മാഹിന്‍ ഇപ്പോഴും സുഡാനില്‍ തന്നെ തുടരുകയാണ്.  ലോകയാത്രയുടെ ഭാഗമായാണ് മാഹിന്‍ സുഡാനില്‍ എത്തിപ്പെട്ടത്. യാത്രയുടെ ഭാഗമായി ഈജിപ്ത് വഴിയാണ് മാഹിന്‍ സുഡാനിലെത്തിയത്. നാല്‍പതോളം ദിവസമായി മാഹിന്‍ സുഡാനില്‍ തുടരുകയാണ്. യുദ്ധത്തിന്റെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളാണ് ട്വന്റിഫോറിലൂടെ മാഹിന്‍ പങ്കുവച്ചത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും സാധാരണ നിലയിലുള്ളതിനേക്കാള്‍ ഇരട്ടി […]

World

90 മിനിറ്റിനിടെ കുടിച്ചത് 22 ഷോട്ട്‌സ്; ബ്രിട്ടിഷ് സഞ്ചാരി കുഴഞ്ഞുവീണ് മരിച്ചു

ഒന്നര മണിക്കൂറിനിടെ 22 ഷോട്ട്‌സ് കുടിച്ച ബ്രിട്ടിഷ് സഞ്ചാരി കുഴഞ്ഞുവീണ് മരിച്ചു. മാർക്ക് സി എന്ന 36 കാരനാണ് പോളണ്ടിലെ ക്രാകോയിലെ നൈറ്റ് ക്ലബിൽ വച്ച് മരണപ്പെട്ടത്.  പോളണ്ടിൽ സുഹൃത്തിനൊപ്പം അവധിയാഘോഷിക്കാൻ എത്തിയതാണ് മാർക്ക്. മദ്യലഹരിയിലായിരുന്ന മാർക്കും പോളിഷ് സ്വദേശിയായ സുഹൃത്തും വൈൽഡ് നൈറ്റ് ക്ലബിലെ സൗജന്യ പ്രവേശനം കണ്ട് ആകൃഷ്ടനായാണഅ ക്ലബിലെത്തിയത്. മാർക് ക്ലബിൽ മദ്യം നിരസിച്ചതാണെങ്കിലും ക്ലബിലെ ജീവനക്കാർ നിർബന്ധിച്ച് മദ്യം വിളമ്പുകയായിരുന്നു. തുടർന്ന് കുഴഞ്ഞുവീണ മാർകിന്റെ കൈയിലുള്ള 2,200 പോളിഷ് സ്ലോട്ടി ( […]

World

സൗദി അറേബ്യയിൽ മഴവെളളപ്പാച്ചിലിൽപ്പെട്ട മൂന്നു കുട്ടികളുടെ മൃതദേഹം കണ്ടെത്തി

സൗദി അറേബ്യയിൽ കഴിഞ്ഞ ദിവസം മഴവെളളപ്പാച്ചിലിൽപ്പെട്ട മൂന്നു കുട്ടികളുടെ മൃതദേഹം കണ്ടെത്തി. അൽ ഖസീമിൽ വെള്ളം കയറിയ പ്രദേശത്തുനിന്ന് കുടുംബാംഗങ്ങളോടൊപ്പം മാറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അൽ ഖസീം വാദി അബൂറമദിൽ കുടുംബത്തോടൊപ്പം വെളളക്കെട്ടിൽ നടന്ന കുട്ടികളാണ് ശക്തമായ മഴവെളളപ്പാച്ചിലിൽ ഒഴുക്കിൽപെട്ടതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ഈ പ്രദേശത്ത് തുടർച്ചയായി മണിക്കൂറുകളോളം മഴ പെയ്തിരുന്നു. രക്ഷാ പ്രവർത്തനം നടത്തിയ സിവിൽ ഡിഫൻസ് ഭടൻമാരാണ് മൃതദേഹം കണ്ടെത്തിയത്. ഹായിലിൽ പെയ്ത കനത്ത മഴയിൽ നിരവധി പ്രദേശങ്ങൾ വെളളത്തിനടിയിലായി. കഴിഞ്ഞ […]

World

വെള്ളത്തിനടിയിൽ നിന്ന് പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

ഇറ്റലിയിൽ വെള്ളത്തിനടിയിൽ നിന്ന് പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സൗത്ത് ഇറ്റലിയിലെ കാമ്പാനിയയ്ക്ക് സമീപമുള്ള പോസുവോലി തുറമുഖത്താണ് പുരാവസ്തു ഗവേഷകർ ഇത് കണ്ടെത്തിയത്. അപ്രതീക്ഷിതമായി കിട്ടിയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ട് എല്ലാവരും അമ്പരന്നു. നബാറ്റിയൻ നാഗരികതയുമായി ബന്ധപ്പെട്ടതാണെന്ന ഈ കണ്ടെത്തിയ അവശിഷ്ടങ്ങൾ എന്ന പ്രാഥമിക നിഗമനത്തിലാണ് ഗവേഷകർ. നബാറ്റിയൻ ദേവതയായ ദസറയ്ക്ക് സമർപ്പിച്ചിരുന്നതാണ് ഈ ക്ഷേത്രം. കാഴ്ചയിൽ അതിമനോഹരമായ രണ്ട് പുരാതന റോമൻ മാർബിളുകളും ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്കൊപ്പം ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. റോമൻ സാമ്രാജ്യത്തിന്റെ ഒരു സൗഹൃദ സാമ്രാജ്യമായിരുന്നു […]

World

സുഡാനിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

സുഡാനിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയോടെയാണ് ആംബുലൻസ് എത്തിച്ച് മൃതദേഹം മാറ്റിയത്. 24 മണിക്കൂറിനു ശേഷമാണ് നടപടി. കൊല്ലപ്പെട്ട ആൽബർട്ടിന്റെ ഭാര്യ, മകൾ എന്നിവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി അറിയിച്ചു. 24 മണിക്കൂർ കഴിഞ്ഞിട്ടും ആൽബർട്ടിന്റെ മൃതദേഹം മാറ്റാൻ കഴിഞ്ഞിട്ടില്ല ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല വെളിപ്പെടുത്തിയിരുന്നു. താനും മകളും ഭക്ഷണം പോലും ഇല്ലാതെ ഭയന്ന് കഴിയുകയാണെന്നും സൈബല്ല പറഞ്ഞു. ഇതിനു പിന്നാലെയാണ് എംബസിയുടെ ഇടപെടൽ. സുഡാനിൽ […]

World

വെള്ളത്തിനടിയിൽ നിന്ന് പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

ഇറ്റലിയിൽ വെള്ളത്തിനടിയിൽ നിന്ന് പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സൗത്ത് ഇറ്റലിയിലെ കാമ്പാനിയയ്ക്ക് സമീപമുള്ള പോസുവോലി തുറമുഖത്താണ് പുരാവസ്തു ഗവേഷകർ ഇത് കണ്ടെത്തിയത്. അപ്രതീക്ഷിതമായി കിട്ടിയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ട് എല്ലാവരും അമ്പരന്നു. നബാറ്റിയൻ നാഗരികതയുമായി ബന്ധപ്പെട്ടതാണെന്ന ഈ കണ്ടെത്തിയ അവശിഷ്ടങ്ങൾ എന്ന പ്രാഥമിക നിഗമനത്തിലാണ് ഗവേഷകർ. നബാറ്റിയൻ ദേവതയായ ദസറയ്ക്ക് സമർപ്പിച്ചിരുന്നതാണ് ഈ ക്ഷേത്രം. കാഴ്ചയിൽ അതിമനോഹരമായ രണ്ട് പുരാതന റോമൻ മാർബിളുകളും ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്കൊപ്പം ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. റോമൻ സാമ്രാജ്യത്തിന്റെ ഒരു സൗഹൃദ സാമ്രാജ്യമായിരുന്നു […]

World

പെന്റഗൺ ഡോക്യുമെന്റ് ചോർച്ച: പ്രതിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്

യുക്രൈനിലെ റഷ്യന്‍ അധിനിവേശവും, മറ്റ് അന്താരാഷ്ട്ര വിഷയങ്ങളും സംബന്ധിച്ച അമേരിക്കയുടെ സുപ്രധാന രഹസ്യ രേഖകള്‍ ചോർന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ അറസ്റ്റിൽ. 21 കാരനായ എയർ നാഷണൽ ഗാർഡ് അംഗത്തെ മസാച്യുസെറ്റ്‌സിൽ നിന്ന് എഫ്ബിഐ അറസ്റ്റ് ചെയ്തതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  നോർത്ത് ഡൈടൺ പട്ടണത്തിലെ വീട്ടിൽ വച്ചാണ് പ്രതിയെന്ന് സംശയിക്കുന്ന ജാക്ക് ടെയ്‌ക്‌സെയ്‌റയെ(Jack Teixeira) എഫ്ബിഐ അറസ്റ്റ് ചെയ്തത്. കനത്ത സുരക്ഷയിലാണ് എഫ്ബിഐയുടെ അറസ്റ്റ്. കഴിഞ്ഞ വർഷം അവസാനത്തിനും മാർച്ചിനുമിടയിൽ അതീവരഹസ്യമായ രേഖകളുടെ […]

World

യു.എസിലുണ്ടായ വെടിവയ്‌പിൽ അഞ്ചു മരണം; എട്ട് പേർക്ക് പരുക്ക്

യു.എസിൽ ലൂയിസ് വില്ലയിലെ ഓൾഡ് നാഷനൽ ബാങ്ക് കെട്ടിടത്തിലുണ്ടായ വെടിവയ്‌പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. അക്രമിയും മരിച്ചു. തിങ്കളാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് വലിയ പൊലീസ് സന്നാഹമാണ്. ജനങ്ങളോട് ഈ ഭാഗത്തേക്ക് വരരുതെന്ന് പൊലീസ് നിർദേശം നൽകി. അക്രമത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണമാരംഭിച്ചു. പരുക്കേറ്റ എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.