World

പുടിനെ വധിക്കാന്‍ ശ്രമിച്ചിട്ടില്ല; ഡ്രോണ്‍ ആക്രമണം നടത്തിയെന്ന റഷ്യന്‍ വാദം തള്ളി സെലന്‍സ്‌കി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ വധിക്കാന്‍ യുക്രൈന്‍ ശ്രമം നടത്തിയെന്ന ആരോപണങ്ങളെ തള്ളി യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി. ക്രെംലിനില്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന യുക്രൈന്റെ വാദത്തെ സെലന്‍സ്‌കി നിഷേധിച്ചു. പുടിനെയോ മോസ്‌കോയെയോ ആക്രമിച്ചിട്ടില്ലെന്നും തങ്ങളുടെ ഗ്രാമങ്ങളെയും നഗരങ്ങളെയും സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും സെലന്‍സ്‌കി പറഞ്ഞു.(Zelensky denies Ukraine attacked Putin) പുടിനെ യുക്രൈന്‍ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങള്‍ക്കൊപ്പം യുക്രൈന് നേരെ ശക്തമായി തിരിച്ചടിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് ഡ്രോണുകളെ തിരിച്ചറിയാന്‍ സഹായിച്ചതെന്നും […]

World

18 വർഷമായി ജീന്‍സ് അലക്കിയിട്ട്; ദുര്‍ഗന്ധം വന്നാല്‍ ഫ്രീസറില്‍ വയ്ക്കും; യുവതി

താൻ ഉപയോഗിക്കുന്ന ജീന്‍സ് 18 വര്‍ഷമായി അലക്കിയിട്ടില്ലെന്ന് യുവതി. ഒരു ടെലിവിഷന്‍ ഷോയിലായിരുന്നു സാന്ദ്രയുടെ തുറന്നു പറച്ചില്‍. സാന്ദ്ര വില്ലിസെന്ന യുവതിയാണ് ജീന്‍സ് വാങ്ങിയിട്ട് ഇന്നേവരെ അലക്കിയിട്ടില്ലെന്ന് തുറന്നു പറഞ്ഞത്. (uk woman have not washed jeans in 18years) ഇനി രണ്ട് വര്‍ഷം കൂടെ ആ ജീന്‍സ് കഴുകാതെ ഉപയോഗിക്കാനാവുമെന്നും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഈ ജീന്‍സ് ഉപയോഗിക്കുന്നതെന്നും സാന്ദ്ര സാന്ദ്ര വ്യക്തമാക്കി. അഴുക്ക് പറ്റിയാല്‍ ആ ഭാഗം മാത്രം തുടച്ച് വൃത്തിയാക്കുമെന്നും ദുര്‍ഗന്ധമുണ്ടോയെന്ന് […]

World

പുടിനെ വധിക്കാന്‍ ശ്രമിച്ചിട്ടില്ല; ഡ്രോണ്‍ ആക്രമണം നടത്തിയെന്ന റഷ്യന്‍ വാദം തള്ളി സെലന്‍സ്‌കി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ വധിക്കാന്‍ യുക്രൈന്‍ ശ്രമം നടത്തിയെന്ന ആരോപണങ്ങളെ തള്ളി യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി. ക്രെംലിനില്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന യുക്രൈന്റെ വാദത്തെ സെലന്‍സ്‌കി നിഷേധിച്ചു. പുടിനെയോ മോസ്‌കോയെയോ ആക്രമിച്ചിട്ടില്ലെന്നും തങ്ങളുടെ ഗ്രാമങ്ങളെയും നഗരങ്ങളെയും സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും സെലന്‍സ്‌കി പറഞ്ഞു. പുടിനെ യുക്രൈന്‍ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങള്‍ക്കൊപ്പം യുക്രൈന് നേരെ ശക്തമായി തിരിച്ചടിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് ഡ്രോണുകളെ തിരിച്ചറിയാന്‍ സഹായിച്ചതെന്നും ഡ്രോണുകള്‍ തകര്‍ത്തിട്ടുണ്ടെന്നും റഷ്യ വ്യക്തമാക്കി. […]

World

ഇറാനിയന്‍ നേവിയുടെ പിടിയിലകപ്പെട്ട കപ്പലില്‍ ഒരു മലയാളി കൂടി

ഇറാനിയന്‍ നേവിയുടെ പിടിയിലകപ്പെട്ട കപ്പലില്‍ ഒരു മലയാളി കൂടിയെന്ന് സ്ഥിരീകരണം. വൈപ്പിന്‍ സ്വദേശി സാം സോമന്റ ബന്ധുക്കള്‍ക്കാണ് ഷിപ്പിങ് കമ്പനിയില്‍ നിന്ന് വിവരം ലഭിച്ചത്. ഭര്‍ത്താവ് സുരക്ഷിതനാണോ എന്ന് പോലും വ്യക്തതയില്ലെന്ന് സാമിന്റ ഭാര്യ സൂസന്‍ ട്വന്റിഫോനോട് പറഞ്ഞു. ഇതോടെ മൂന്ന് മലയാളികള്‍ ഇറാനിയന്‍ നേവിയുടെ കസ്റ്റഡിയിലുണ്ടെന്ന് വ്യക്തമായി. കഴിഞ്ഞ ദിവസമാണ് സാം ജോലി ചെയ്യുന്ന ഷിപ്പിങ്ങ് കമ്പനിയില്‍ നിന്ന് ഭര്‍ത്താവ് ഇറാനിയന്‍ നേവിയുടെ കസ്റ്റഡിയിലാണെന്ന് ഭാര്യ സൂസന് വിവരം ലഭിക്കുന്നത്. പിടിയിലാകുന്നതിന്റെ അന്ന് രാവിലെ പോലും […]

World

ലോകം കണ്ട സമാനതകളില്ലാത്ത സമരമുഖം; ഹേമാര്‍ക്കറ്റ് സ്‌ക്വയറിലെ തൊഴിലാളി പ്രക്ഷോഭവും തൊഴിലാളി ദിനവും

മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായി ലോകമെങ്ങും ആചരിക്കുമ്പോള്‍ അത്ര തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് അതിലേക്ക് നയിച്ച ഘടകങ്ങളും. മുതലാളിത്ത ഭരണത്തിനുകീഴില്‍ തൊഴിലാളികള്‍ മുഷ്ടിചുരുട്ടി ഇറങ്ങിയത് ശാരീരികമായ പോരാട്ടത്തിനായിരുന്നില്ല, മറിച്ച് ലംഘിക്കപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയായിരുന്നു. ഇന്നും ലോകമെമ്പാടും വിവിധ തൊഴില്‍ മേഖലകളില്‍ തൊഴിലാളികള്‍ വിവിധ അവകാശങ്ങള്‍ക്കായി പോരാട്ടം തുടരുന്നു. ഹേമാര്‍ക്കറ്റ് സ്‌ക്വയറിലെ തൊഴിലാളി പ്രക്ഷോഭത്തിലേക്ക് നയിച്ച ബോംബ് കഥ? ജര്‍മന്‍ കുടിയേറ്റത്തിനും ചിക്കാഗോയിലെ തെരുവുകളിലെ അക്രമാസക്തമായ സംഘര്‍ഷങ്ങള്‍ക്കും ഇന്നത്തെ തൊഴിലാളി ദിനവുമായി ബന്ധമുണ്ട്. 1886 മെയ് 1 മുതല്‍ […]

World

തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓർമപ്പെടുത്തി ഇന്ന് മെയ് ദിനം

തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓർമപ്പെടുത്തി വീണ്ടുമൊരു മെയ് ദിനം. അവകാശങ്ങൾക്കായി തൊഴിലാളികൾ നടത്തിയ പോരാട്ടങ്ങളെ ഓർമിക്കുന്ന ദിനം. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിലിടം ഉണ്ടാകേണ്ടതിന്റെ ആവശ്യകത എടുത്തുപറയുന്നു സാർവദേശീയ തൊഴിലാളി ദിനം.  തൊഴിലാളികളേയും സമൂഹത്തിന് അവർ നൽകുന്ന സംഭാവനകളേയും ബഹുമാനിക്കുന്ന ദിനമാണ് മെയ് ദിനം. 1800 കളുടെ തുടക്കത്തിൽ അമേരിക്കയിലെ തൊഴിൽ സമയം 12 മണിക്കൂറായിരുന്നു. എത് മോശം സാഹചര്യത്തിലും ആഴ്ച മുഴുവൻ പണി എടുക്കേണ്ടി വന്നിരുന്നു അവർക്ക്. ഒടുവിൽ തൊഴിലാളികൾ സമരത്തിനിറങ്ങി. 8 മണിക്കൂറാക്കി ജോലി സമയം […]

World

സുഡാനിൽ ഏറ്റുമുട്ടലിന് അവസാനമാകുന്നില്ല; തുർക്കി വിമാനത്തിനുനേരെ ആക്രമണം

വെടിനിർത്തൽ ദീർഘിപ്പിക്കാൻ പോരാട്ടമുഖത്തുള്ള രണ്ട് കക്ഷികളും സമ്മതിച്ചിട്ടും സുഡാനിൽ ഏറ്റുമുട്ടലിന് അവസാനമാകുന്നില്ല. വെള്ളിയാഴ്ച രാവിലെ തലസ്ഥാനമായ ഖർത്തൂമിലും ഇരട്ട നഗരമായ ഒംദർമാനിലും വൻ സ്ഫോടനങ്ങളും വെടിവെപ്പുമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. സൈന്യവും അർധ സൈനിക വിഭാഗവും തമ്മിൽ 72 മണിക്കൂർ നേരത്തേക്കുകൂടി വെടിനിർത്തൽ ദീർഘിപ്പിക്കാൻ സമ്മതിച്ച് മണിക്കൂറുകൾക്കകമാണ് വൻ ഏറ്റുമുട്ടലുണ്ടായത്. സംഘർഷം രൂക്ഷമായ രാജ്യത്തുനിന്ന് വിദേശികളെ ഒഴിപ്പിക്കുന്നതിനാണ് വെടിനിർത്തൽ നീട്ടിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഹ്രസ്വ നേരത്തേക്കുള്ള വെടിനിർത്തൽ പലതവണ പ്രഖ്യാപിച്ചെങ്കിലും ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ സാധിച്ചിട്ടില്ല. കൂടുതൽ ആക്രമണം ഭയന്ന് […]

World

467 കോടിയുടെ കിരീടം; തൊടാൻ അവകാശമുള്ളത് ലോകത്ത് മൂന്ന് പേർക്ക് മാത്രം; ചാൾസ് രാജാവ് ധരിക്കുന്ന കിരീടത്തിന് പ്രത്യേകതകൾ ഏറെ

മെയ് ആറിനാണ് ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങ്. വെസ്റ്റ് മിനിസ്റ്റർ ആബെയിൽ ലോകത്തെ സാക്ഷിയാക്കി ചാൾസ് രാജാവ് ബ്രിട്ടന്റെ രാജാവായി അധികാരത്തിലേറുമ്പോൾ രാജകുടുംബത്തിന് കോടികൾ വിലമതിക്കുന്ന രത്‌നങ്ങളും മറ്റ് സ്വത്തുക്കളും കൂടിയാണ് ചാൾസ് രാജാവിന് ലഭിക്കുക.  രാജാധികാരത്തിന്റെ അടയാളമാണ് ബ്രിട്ടീഷ് രാജകുടുംബം തലമുറകളായി കൈമാറി വന്ന ആഭരണങ്ങൾ. 1660 മുതൽ നൂറിലേറെ പരമ്പരാഗത വസ്തുക്കളും 23,000 ൽ അധികം രത്‌നങ്ങളും ബ്രിട്ടിഷ് രാജകുടുംബത്തിന് സ്വന്തമായുണ്ട്. ഇതിൽ പ്രധാനം രാജാവിന്റെ കിരീടം തന്നെ. ലോകത്ത് മൂന്ന് പേർക്ക് മാത്രമേ […]

World

169 യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിന് തീ പിടിച്ചു; യാത്രക്കാരെല്ലാം സുരക്ഷിതർ

ഫ്‌ളൈ ദുബൈ വിമാനത്തിന് തീ പിടിച്ചു. കാഠ്മണ്ഡുവിൽ നിന്ന് പറന്നുയർന്ന വിമാനത്തിനാണ് തീ പിടിച്ചത്. തുടർന്ന് അധികൃതർ പരിഭ്രാന്തിയിലായെങ്കിലും നിലവിൽ തകരാർ പരിഹരിച്ച് വിമാനം ദുബായിലേക്ക് തന്നെ യാത്രയായിട്ടുണ്ട്.  169 യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിനാണ് തീ പിടിച്ചത്. എഞ്ചിൻ തകരാറാണ് തീ പിടുത്തമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക വിവരം. എന്നാൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. കാഠ്മണ്ഡു വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലായിട്ടുണ്ട്.

World

ശുചിമുറിയിൽ നിന്നു ആപ്പിൾ സ്റ്റോറിലേക്ക് തുരങ്കമുണ്ടാക്കി; നാലുകോടിയോളം വിലവരുന്ന 436 ഐ‍ഫോണുകൾ മോഷ്ടിച്ചു

ഏവരെയും അമ്പരിപ്പിക്കുന്ന തരത്തിലുള്ള മോഷണമാണ് കഴിഞ്ഞ ദിവസം അമേരിക്കയിലെ സിയാറ്റിലിൽ നടന്നത്. അൽഡർവുഡ് മാളിലെ ആപ്പിൾ സ്റ്റോറിലായിരുന്നു ഞെട്ടിക്കുന്ന മോഷണം നടന്നത്. ശുചിമുറിയിൽ തുരങ്കമുണ്ടാക്കി ആപ്പിൾ സ്റ്റോറിൽ കടന്ന് അഞ്ചു ലക്ഷം ഡോളർ (4.10 കോടിയോളം രൂപ) വിലമതിക്കുന്ന 436 ഐഫോണുകളാണ് മോഷ്ടാക്കൾ കടത്തിയത്. സ്റ്റോറിനു സമീപമുള്ള സിയാറ്റിൽ കോഫി ഗിയർ എന്ന കോഫി ഷോപ്പിന്റെ പൂട്ടു തകർത്ത് രണ്ടു മോഷ്ടാക്കൾ ഉള്ളിൽ കടക്കുകയായിരുന്നു. പിന്നീട് ഇവിടത്തെ ശുചിമുറിയുടെ ഭിത്തി തകർത്ത് ആപ്പിൾ സ്റ്റോറിലേക്ക് തുരങ്കമുണ്ടാക്കി. ഇതിലൂടെയാണ് […]