കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫിയും വേര്‍പിരിഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതായി ഇരുവരും അറിയിച്ചിരിക്കുന്നത്. 18 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്നും ഇനിയും അഗാധ സ്‌നേഹത്തിലും ബഹുമാനത്തിലും തുടരുമെന്നുമാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. അല്‍പ്പം പ്രയാസമേറിയതും എന്നാല്‍ അര്‍ത്ഥവത്തായതുമായ സംഭാഷണങ്ങള്‍ക്കൊടുവിലാണ് തങ്ങള്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിയമപരമായ വേര്‍പിരിയല്‍ കരാറില്‍ ഇരുവരും ഒപ്പുവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. കുട്ടികളെ വിചാരിച്ച് തങ്ങളുടേയും അവരുടേയും സ്വകാര്യത മാനിക്കണമെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റിലുണ്ട്. […]
World
‘വേർപിരിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല’; ലോക ശ്രദ്ധ ആകർഷിച്ച് സയാമീസ് ഇരട്ടകൾ
“വേർപിരിയണമെന്ന് ഞങ്ങൾ ഒരിക്കലും ആഗ്രഹിക്കുന്നില്ല” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ലോക പ്രശസ്തരായ അമേരിക്കൻ സയാമീസ് ഇരട്ടകളാണ് അബിഗെയ്ൽ ലോറെയ്ൻ ഹെൻസലും ബ്രിട്ടാനി ലീ ഹെൻസലും. ഒറ്റ നോട്ടത്തിൽ ഒരു ശരീരവും ഇരു തലയുമായി തോന്നുമെങ്കിലും തങ്ങൾ രണ്ട് രണ്ട് വ്യത്യസ്ത വ്യക്തികൾ ആണെന്ന് പല അവസരത്തിലും അഭിയും ബ്രിട്ടാനിയും പറഞ്ഞിട്ടുണ്ട്. മാത്രമല്ല, രണ്ട് പേർക്കും അവരുടേതായ ഹൃദയം, ആമാശയം, നട്ടെല്ല്, ശ്വാസകോശം എന്നിവ വെവ്വേറെയാണുള്ളതും, എന്നാൽ ഇരുവർക്കും കൂടി ഓരോ കൈകളും ഓരോ കാലുകളുമാണ് ഉള്ളത്. […]
ബ്രിട്ടനിൽ മലയാളി വിദ്യാർത്ഥികളോട് വിവേചനം: ഇടപെട്ട് എസ്എഫ്ഐ
ബ്രിട്ടനിലെ ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാർത്ഥികളോട് അധ്യാപകർ വിവേചനം കാട്ടുന്നതായി ആരോപണം. എംഎസ്‌സി അക്കൗണ്ടിങ് ആൻഡ് ഫിനാൻസ് സ്റ്റഡീസ് വിദ്യാർത്ഥികളാണ് ശ്രീലങ്കൻ/മലേഷ്യൻ അധ്യാപകനിൽ നിന്ന് വിവേചനവും വംശീയാധിക്ഷേപവും നേരിട്ടത്. വിദ്യാർത്ഥികളെ അധ്യാപകർ കൂട്ടത്തോടെ പരാജയപ്പെടുത്തുകയാണെന്ന് മലയാളി വിദ്യാർത്ഥിനി. ടാക്സേഷൻ ആൻഡ് ഓഡിറ്റിങ് പഠിപ്പിക്കാനെത്തിയ അധ്യാപകൻ ആദ്യ ദിവസം തന്നെ ഭീഷണിപ്പെടുത്തിയതായി വിദ്യാർത്ഥിനി പറയുന്നു. പണം സമ്പാദിക്കാനാണ് മലയാളികൾ യുകെയിലെത്തുന്നത്. യൂണിവേഴ്‌സിറ്റി പരീക്ഷയിൽ മലയാളി വിദ്യാർത്ഥികളെ മാത്രം തോൽപ്പിക്കുമെന്നുമായിരുന്നു ഭീഷണി. ഫലം വന്നപ്പോൾ 90 ഓളം വിദ്യാർത്ഥികളെ […]
യൂട്യൂബ് നോക്കി മസ്തിഷ്‌കത്തില്‍ ചിപ്പ് ഘടിപ്പിക്കാന്‍ ഡ്രില്‍ ഉപയോഗിച്ച് ശസ്ത്രക്രിയ; യുവാവ് ഗുരുതരാവസ്ഥയില്‍
മസ്തിഷ്‌കത്തില്‍ ചിപ്പ് ഘടിപ്പിക്കാന്‍ യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തിയ യുവാവ് ഗുരുതരാവസ്ഥയില്‍. റഷ്യയിലെ നോവോ സിബിര്‍സ്‌ക് സ്വദേശിയായ മിഖായേല്‍ റഡുഗയാണ് ഡ്രില്‍ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്‌കത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ മനസ്സിലാക്കുന്നതിനായാണ് സാഹസം നടത്തിയത്. യുട്യൂബ് നോക്കി പഠിച്ചാണ് സ്വന്തം മസ്തിഷ്‌കത്തില്‍ പരീക്ഷിച്ചതെന്ന് മിഖായേല്‍ റഡുഗ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച റഡുഗയുടെ മസ്തിഷ്‌ക എക്‌സ്‌റേയില്‍ ഇലക്ട്രോഡ് കണ്ടെത്തി. നാലു മണിക്കൂര്‍ നീണ്ട ശസ്ത്രിക്രിയയാണ് ഇയാള്‍ നടത്തിയത്. സ്വന്തം മസ്തിഷ്‌കത്തില്‍ ശസ്ത്രക്രിയ നടത്തിയതിന്റെ ചിത്രങ്ങളും റഡുഗ പോസ്റ്റ് ചെയ്തിരുന്നു.
ചാര്‍ലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ അന്തരിച്ചു
വിഖ്യാത ചലച്ചിത്രകാരന്‍ ചാര്‍ലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ ചാപ്ലിന്‍ അന്തരിച്ചു. 74വയസായിരുന്നു. ചാപ്ലിന്‍റെ എട്ടു മക്കളില്‍ മൂന്നാമത്തെ മകൾ ആയിരുന്നു ജോസഫിന്‍. ജൂലൈ 13ന് പാരിസിൽ വച്ചായിരുന്നു ജോസഫിന്റെ അന്ത്യം. കഴിഞ്ഞ ദിവസമാണ് മരണവിവരം കുടുംബാംഗങ്ങള്‍ പുറത്തുവിട്ടത്. 1949 ല്‍ കാലിഫോര്‍ണിയയിലെ സാന്താ മോണിക്കയിലായിരുന്നു ജനനം. മൂന്നാമത്തെ വയസ്സിലാണ് ജോസഫൈന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചാര്‍ലി ചാപ്ലിന്റെ ക്ലാസിക് ചിത്രമായ ലൈം ലെറ്റിലൂടെയായിരുന്നു സിനിമാപ്രവേശം. എ കൗണ്ടസ് ഫ്രം ഹോങ്കോങ്, കാന്റര്‍ബറി ടെയില്‍സ്, എസ്‌കേപ്പ് ടു […]
‘എല്ലാവർക്കും ഒരേ ജനനത്തീയതി’; അപൂർവ റെക്കോർഡ് സ്വന്തമാക്കി ഒരു പാക് കുടുംബം
ഒരു കുടുംബത്തിലെ എല്ലാവർക്കും ഒരേ ജനനത്തീയതി, ഇങ്ങനെയൊന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? ഇത് അസാധ്യമെന്ന് കരുതാൻ വരട്ടെ, കാരണം പാകിസ്താനിൽ നിന്നുള്ള ഈ കുടുംബത്തിലെ എല്ലാവരും ജന്മദിനം ആഘോഷിക്കുന്നത് ഒരേ ദിവസമാണ്. ലാർക്കാന സ്വദേശി ആമിർ അലിയുടെ കുടുംബത്തിലെ 9 പേരാണ് ഓഗസ്റ്റ് 1 ന് ജന്മദിനം ആഘോഷിക്കുന്നത്. ഈ അപൂർവ നേട്ടത്തിന്റെ ഗിന്നസ് വേൾഡ് റെക്കോർഡും ഇനി ഈ കുടുംബത്തിന് സ്വന്തം. ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്ക്സ് തന്നെയാണ് ഈ അത്ഭുതകരമായ കഥ പങ്കുവെച്ചിരിക്കുന്നത്. ആമിർ […]
മനുഷ്യന് താങ്ങാവുന്ന ഏറ്റവും വലിയ വേദന; പത്ത് വയസുകാരിയിൽ അപൂർവ രോഗം കണ്ടെത്തി
മനുഷ്യന് താങ്ങാവുന്നതിൽ വച്ച് ഏറ്റവും വലിയ വേദനയുമായി വലയുകയാണ് ഓസ്‌ട്രേലിയയിൽ ഒരു പത്ത് വയസുകാരി. വലത് കാൽ അനക്കുമ്പോഴോ കാലിൽ ആരെങ്കിലും വെറുതെയൊന്ന് തൊട്ടാലോ സഹിക്കാനാകുന്നതിലുമപ്പുറം വേദനയാണ് ബെല്ല മേസി എന്ന പെൺകുട്ടിക്കുണ്ടാകുന്നത്. കോംപ്ലക്‌സ് റീജ്യണൽ പെയിൻ സിൻഡ്രോം എന്നാണ് ഈ അസുഖത്തിന് പേര്. ഓസ്‌ട്രേലിയൻ സ്വദേശിയായ ബെല്ല കുടുംബവുമൊത്തെ ഫിജിയിൽ അവധിക്കാലമാഘോഷിക്കാൻ പോയതിന് ശേഷമാണ് ഈ രോഗം കണ്ടെത്തുന്നത്. വലത് കാലിൽ ഒരു പുണ്ണ് പോലെയുണ്ടാവുകയും പിന്നാലെ അസഹനീയമായ വേദന അനുഭവപ്പെടുകയുമായിരുന്നു. ബെല്ലയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചപ്പോഴാണ് […]
നേപ്പാളിൽ 6 പേരുമായി യാത്ര ചെയ്ത ഹെലികോപ്റ്റർ കാണാതായി
നേപ്പാളിൽ അഞ്ച് വിദേശ പൗരന്മാരടക്കം ആറ് പേരുമായി പോയ ഹെലികോപ്റ്റർ കാണാനില്ലെന്ന് റിപ്പോർട്ട്. സോലുഖുംബുവിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. 9NMV എന്ന കോൾ ചിഹ്നമുള്ള ഹെലികോപ്റ്ററിന് രാവിലെ 10:15 ഓടെ കൺട്രോൾ ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്യുന്നു. സോലുഖുംബുവിലെ സുർക്കിയിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്ററുമായുള്ള ബന്ധം 15 മിനിറ്റിനുള്ളിൽ നഷ്ടപ്പെട്ടതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ക്യാപ്റ്റൻ ചേത് ഗുരുങ് പൈലറ്റായ ഹെലികോപ്റ്റർ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ബ്യൂട്ടി പാർലറുകൾ പൂട്ടിയത് വരൻ്റെ കുടുംബത്തിനുള്ള സാമ്പത്തിക ബാധ്യത കുറയ്ക്കാനെന്ന് താലിബാൻ
രാജ്യത്തെ ബ്യൂട്ടി പാർലറുകൾ പൂട്ടിയതിൽ വിചിത്ര ന്യായീകരണവുമായി താലിബാൻ. ഇസ്ലാമിക വിശ്വാസത്തിന് എതിരായതിനാലും വിവാഹസമയത്ത് വരൻ്റെ കുടുംബത്തിനുണ്ടാവുന്ന ഭീമമായ സാമ്പത്തിക ബാധ്യത കുറയ്ക്കാനുമാണ് ബ്യൂട്ടി പാർലറുകൾ പൂട്ടിയതെന്ന് താലിബാൻ അറിയിച്ചു. ബ്യൂട്ടി പാർലറുകൾ ഒരു മാസത്തിനുള്ളിൽ പൂട്ടണമെന്നായിരുന്നു താലിബാൻ്റെ നിർദ്ദേശം. താലിബാൻ വക്താവ് സാദിഖ് ആകിഫ് മഹ്ജെർ ഒരു വിഡിയോയിലൂടെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. പുരികം മോടി വരുത്തൽ, സ്വാഭാവിക മുടിയ്ക്ക് നീളം കൂട്ടാനുള്ള വെപ്പുമുടി, മേക്കപ്പ് എന്നിവയൊക്കെ ഇസ്ലാമിൽ നിഷിദ്ധമാണെന്ന് വിഡിയോയിൽ പറയുന്നു. ഇതൊന്നും അണിഞ്ഞ് നിസ്കരിക്കാനാവില്ല. […]
അമേരിക്കയിൽ ഇന്ത്യൻ കോൺസുലേറ്റ് നേരെ ആക്രമണം: ഖലിസ്താൻ അനുകൂലികൾ തീയിട്ടു
യുഎസിലെ സാൻ ഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം. ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഖലിസ്താൻ അനുകൂലികൾ തീയിട്ടു. ഞായറാഴ്ച പുലര്‍ച്ചെ 1.30-ഓടെയായിരുന്നു അക്രമണമെന്ന് പ്രാദേശിക ചാനലായ ദിയ ടിവി റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ അമേരിക്ക ശക്തമായി അപലപിച്ചു. ജൂലൈ രണ്ടിനാണ് ഒരു സംഘം ആളുകൾ തീയിടാൻ ശ്രമം നടത്തിയതെന്ന് ദിയ ടിവി റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ അഗ്നിശമനസേന എത്തി തീ അണച്ചത് വൻ അപകടം ഒഴിവാക്കി. കോൺസുലേറ്റിന് കാര്യമായ നാശനഷ്ടമോ ജീവനക്കാർക്ക് പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. കോൺസുലേറ്റിന് […]