World

ഇസ്രയേലിന്റെ മിസൈല്‍ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ഇസ്രയേലിന്റെ മിസൈല്‍ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലെബനന്‍ അതിര്‍ത്തിയിലുണ്ടായ വ്യോമാക്രമണത്തില്‍ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകന്‍ ഇസാം അബ്ദുള്ളയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകനും ക്യാമറാമാനും പരുക്കേറ്റു. വീഡിയോഗ്രാഫറായ ഇസ്സാം അബ്ദല്ല ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ തേടുകയാണെന്നും ഇസ്സാമിന്റെ കുടുംബത്തെയും സഹപ്രവര്‍ത്തകരെയും പിന്തുണയ്ക്കുന്നുവെന്നും റോയിട്ടേഴ്സ് പ്രസ്താവനയില്‍ പറഞ്ഞു. ക്യാമറാ പേഴ്സണ്‍ എലി ബ്രാഖ്യയും റിപ്പോര്‍ട്ടര്‍ കാര്‍മെന്‍ ജൗഖാദറും പരുക്കേറ്റ മാധ്യമപ്രവര്‍ത്തകരില്‍ ഉള്‍പ്പെടുന്നുവെന്ന് അല്‍ ജസീറയും സ്ഥിരീകരിച്ചു. റിപ്പോര്‍ട്ടുകളനുസരിച്ച് ഇസ്രായേല്‍-ഹമാസ് യുദ്ധം […]

HEAD LINES World

ഇസ്രയേൽ വെടി നിർത്തൽ പ്രഖ്യാപിക്കണം; യുഎൻ രക്ഷാസമിതിയിൽ റഷ്യൻ പ്രമേയം, അമേരിക്ക വീറ്റോ അധികാരം പ്രയോ​ഗിക്കുമോ?

ഗാസയിൽ സ്ഥിതി ​ഗതികൾ രൂക്ഷമായി തുടരവേ യുഎൻ രക്ഷാ സമിതിയിൽ പ്രമേയം അവതരിപ്പിച്ച് റഷ്യ. ഇസ്രയേൽ വെടി നിർത്തൽ പ്രഖ്യാപിക്കണമെന്നാണ് പ്രമേയം. പ്രമേയം വോട്ടിനിടുമോ എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. 9 വോട്ട് ഉണ്ടെങ്കിൽ മാത്രമേ റഷ്യൻ പ്രമേയം പാസാവൂ, അതേസമയം, വീറ്റോ അധികാരമുള്ള രാജ്യങ്ങൾ അത് ഉപയോ​ഗിക്കാതിരിക്കുകയും വേണം. അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൺ എന്നീ രാജ്യങ്ങൾക്കാണ് വീറ്റോ അധികാരമുള്ളത്. ഇസ്രയേലിന് എതിരായ എല്ലാ നീക്കത്തെയും യുഎൻ രക്ഷാ സമിതിയിൽ അമേരിക്ക എതിർത്തു വരുകയാണ്. […]

World

ഇസ്രായേൽ വ്യോമാക്രമണത്തിൽ 13 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ്

വടക്കൻ ഗാസയിലുള്ള 13 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ്. ഇസ്രായേൽ വ്യോമാക്രമണത്തിലാണ് ഇസ്രായേലികളും വിദേശികളും ഉൾപ്പെടെയുള്ള ബന്ദികൾ കൊല്ലപ്പെട്ടതെന്നും വിശദീകരണം. സാധാരണക്കാരും സുരക്ഷാ സേനയും ഉൾപ്പെടെ 150ലധികം പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. വടക്കൻ ഗാസയിലെ അഞ്ച് ഇടങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ യുദ്ധവിമാനങ്ങൾ നടത്തിയ വ്യോമാക്രമണത്തിൽ വിദേശികൾ ഉൾപ്പെടെ പതിമൂന്ന് തടവുകാർ കൊല്ലപ്പെട്ടതായി എസെദീൻ അൽ-ഖസ്സാം ബ്രിഗേഡ്സ് പ്രസ്താവനയിൽ പറയുന്നു. ഇസ്രായേൽ വ്യോമാക്രമണത്തിൽ നാല് ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ് നേരത്തെ അവകാശപ്പെട്ടിരുന്നു.

World

‘ആക്രമണം മുൻകൂട്ടി കാണാനായില്ല’; സുരക്ഷാ വീഴ്ച സമ്മതിച്ച് ഇസ്രായേൽ

സംഘർഷം തുടങ്ങി ഏഴാം ദിവസം സുരക്ഷാ വീഴ്ച സമ്മതിച്ച് ഇസ്രായേൽ. ആക്രമണം മുൻകൂട്ടി കാണാനായില്ലെന്ന് പ്രതിരോധമന്ത്രാലയം സമ്മതിച്ചു. വടക്കൻ ഗാസയിൽ നിന്ന് ജനങ്ങൾ 24 മണിക്കൂറിനുള്ളിൽ ഒഴിയണമെന്ന് ഇസ്രായേൽ നിർദേശം നൽകി. എന്നാൽ ഇത് അപ്രായോഗികമെന്നാണ് യുഎന്നിന്റെ നിലപാട്. ( Israel Defence Forces admits military failure ) അനുയായികളോട് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കാൻ ഹമാസ് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിൽ ഇസ്രായേലിൽ അതീവ ജാഗ്രത തുടരുകയാണ്. ഗാസയിൽ ആക്രമണം തുടർന്നാൽ മറ്റ് യുദ്ധമുന്നണികൾ തുറക്കുമെന്നാണ് ഇറാന്റെ […]

World

ഇസ്രയേൽ ആക്രമണം; ദുരിത മുനമ്പായി ഗാസ; ഭക്ഷണവും കുടിവെള്ളവും വൈദ്യുതിയും ഇല്ലാതെ ജനം ദുരിതത്തിൽ

ഇസ്രയേൽ ആക്രമണത്തിൽ ദുരിത മുനമ്പായി ഗാസ. ഭക്ഷണവും കുടിവെള്ളവും വൈദ്യുതിയും ഇല്ലാതെ ജനം ദുരിതത്തിൽ. ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകളില്ല. ജനജീവിതം ദുസഹമാകുന്നതായി റിപ്പോർട്ട്. ( no food and electricity in gaza ) ആക്രമണം തുടങ്ങിയ ശനിയാഴ്ച മുതൽ ലക്ഷക്കണക്കിന് ഗാസ നിവാസികൾ ഭക്ഷ്യക്ഷാമം നേരിടുന്നതായാണ് യുഎൻ റിപ്പോർട്ട്. ഗാസയിൽ അവശ്യ വസ്തുക്കളുടെ വിതരണം അനുവദിക്കണമെന്ന് ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും ആവശ്യപ്പെട്ടു. അതേസമയം, ബന്ദികളെ വിട്ടയ്ക്കാൻ ഹമാസുമായി ചർച്ച നടത്താൻ ഒരുങ്ങുകയാണ് തുർക്കി. സൗദി കീരീടാവകാശിയും […]

World

പലസ്തീൻ അനുകൂല നിലപാട്; മിയ ഖലീഫയുമായുള്ള കരാർ റദ്ദാക്കി പ്ലേ ബോയും കനേഡിയൻ റേഡിയോ അവതാരകനും

ഇസ്രയേലിനെതിരായ യുദ്ധത്തിൽ പലസ്തീനെ അനുകൂലിച്ച് എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റുകൾ പങ്കുവച്ച മുൻ പോൺ താരം മിയ ഖലീഫയുമായുള്ള കരാർ റദ്ദാക്കി കമ്പനികൾ. കനേഡിയൻ ബ്രോഡ്കാസ്റ്ററും റേഡിയോ അവതാരകനുമായ ടോഡ് ഷാപിറോയും അമേരിക്കൻ അഡൾട്ട് മാസിക പ്ലേ ബോയും ആണ് മിയ ഖലീഫയുമായുള്ള കരാറിൽ നിന്ന് പിന്മാറുകയാണെന്നറിയിച്ചത്. എന്നാൽ, സയണിസ്റ്റുകളെ പിന്തുണയ്ക്കുന്നവരുടെ കരാർ തനിക്ക് വേണ്ടെന്ന് മിയ ഖലീഫ തിരിച്ചടിച്ചു. (Mia Khalifa palestine support) ഇസ്രയേലിനെതിരായ യുദ്ധത്തിൽ പലസ്തീനെ അനുകൂലിച്ച് എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റുകൾ പങ്കുവച്ച മുൻ […]

Gulf World

പലസ്തീൻ ജനതയ്ക്ക് രണ്ട് കോടി ഡോളർ; അടിയന്തര സഹായവുമായി യുഎഇ

പലസ്തീനിലെ ജനതയ്ക്ക് സഹായവുമായി യുഎഇ. രണ്ട് കോടി ഡോളർ സഹായം എത്തിക്കാൻ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നിർദേശം നൽകി. പലസ്തീനിൽ ജീവകാരുണ്യ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഐക്യരാഷ്ട്രസഭ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യൂ.എ വഴിയാണ് സഹായം എത്തിക്കുക.(uae president sheikh mohamed orders urgent help for palestinians) പ്രതിസന്ധി ഘട്ടങ്ങളിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്ന സമൂഹങ്ങൾക്ക് ​അടിയന്തിര ആശ്വാസം പകരുകയെന്ന നിലപാടിന്‍റെ അടിസ്ഥാനത്തിലാണ്​ സഹായമെത്തിക്കുന്നതെന്ന്​ യു.എ.ഇ വാർത്താ ഏജൻസി […]

Kerala Latest news World

‘സിപിഐഎമ്മും കോൺഗ്രസും ലീഗുകാരുമാണ് ഹമാസ് അനുകൂലികളെ കേരളത്തിൽ ഇളക്കിവിടുന്നത്’; കെ സുരേന്ദ്രൻ

സിപിഐഎമ്മും രമേശ് ചെന്നിത്തലയും സതീശനുമടക്കമുള്ള കോൺഗ്രസ് നേതാക്കളും ലീഗുകാരുമാണ് ഹമാസ് അനുകൂലികളെ കേരളത്തിൽ ഇളക്കിവിടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത് ഇസ്രായേലിനോടുള്ള വിരോധം കാരണമെന്നു കരുതാനാവില്ല. ഉള്ളിലെ ഇന്ത്യാ വിരോധമാണ് നുരഞ്ഞു പൊന്തുന്നത്.(K Surendran on hamas israel attack) പിന്നെ ഹിന്ദുക്കളോടും കൃസ്ത്യാനികളോടുമുള്ള തീരാ പകയുമെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ഇന്ത്യ എന്നും ഭീകരതയ്ക്കെതിരെ. ഇസ്രായേലിനൊപ്പം. കമ്യൂണിസ്റ്റുകളും കേരളത്തിലെ കോൺഗ്രസുകാരും ലീഗും ഹമാസിനൊപ്പം ഭീകരവാദികളോടൊപ്പമെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിക്കുന്നു. Read Also: […]

HEAD LINES World

‘ജെറാൾഡ് ഫോഡ്’ അത്യാധുനിക ആയുധങ്ങളുമായി എറ്റവും വലിയ അമേരിക്കയുടെ സൈനീക കപ്പൽ ഇസ്രയേൽ തീരത്ത്

യുദ്ധം തുടരുന്നതിനിടെ അമേരിക്കയുടെ ആദ്യ സൈനീക കപ്പൽ ഇസ്രയേൽ തീരത്ത്. കിഴക്കൻ മെഡിറ്ററേനിയൻ കടലിലാണ് ആണവശേഷിയുള്ള വിമാനവാഹിനി കപ്പൽ ജെറാൾഡ് ഫോഡുള്ളത്. ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രായേലിന് പൂർണ പിന്തുണ നൽകുമെന്ന് ബൈഡൻ പ്രഖ്യാപിച്ചിരുന്നു. വലിയ സൈനിക സംവിധാനം കപ്പലിൽ ഉണ്ടാകും. സ്ഥിതിഗതികൾ വിലയിരുത്താൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് ഇസ്രയേലിലേക്ക് തിരിക്കും.(Americas Gerald ford in Israel) പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള സൈനിക സഹകരണമാണ് ഇതെന്ന് ഇസ്രയേൽ പ്രതിരോധ സേന വക്താവ് […]

World

ഗാസ മുനമ്പിൽ 1500 ഹമാസ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തി: ഇസ്രായേൽ സൈന്യം

ഗാസ മുനമ്പിന് ചുറ്റും 1500 ഓളം ഹമാസ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം. ഗാസയുമായുള്ള അതിർത്തിയിൽ സുരക്ഷാ സേന ഏറെക്കുറെ നിയന്ത്രണം പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും സൈനിക വക്താവ് റിച്ചാർഡ് ഹെക്റ്റ്. അതേസമയം ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെ ഗാസിൽ വൻ പോരാട്ടമാണ് നടക്കുന്നത്. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയാൻ കഴിഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ ആരും അകത്തേക്ക് വന്നിട്ടില്ലെന്ന് ഞങ്ങൾക്കറിയാം. എന്നാൽ നുഴഞ്ഞുകയറ്റങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അതിർത്തിക്ക് ചുറ്റുമുള്ള എല്ലാ ജനവിഭാഗങ്ങളെയും ഒഴിപ്പിക്കുന്നത് സൈന്യം […]