ബ്രസീലില്‍ ഡാം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം142 ആയി. ജനുവരി 25നാണ് മലിനജലം സംഭരിച്ചു വച്ചിരുന്ന ഡാം പൊട്ടി തെറിച്ചത്. വന്‍ നാശനഷ്ടമാണ് അപകടത്തെ തുടര്‍ന്നു ഉണ്ടായിരിക്കുന്നത്. ബ്രസിലിലെ ബ്രുമാധിനോയില്‍ സ്ഥിതി ചെയ്യുന്ന ഖനന മാലിന്യം സംഭരിച്ചിരുന്ന ഡാം കഴിഞ്ഞ മാസം 25നാണ് നിലംപൊത്തിയത്. ഡാമില്‍ നിന്നും കുത്തിയൊലിച്ച മലിനജലം പരിസര പ്രദേശത്തെ പൂര്‍ണമായും തുടച്ചുനീക്കി. കെട്ടിടങ്ങള്‍, വീടുകള്‍, കൃഷിയിടങ്ങള്‍ എന്നിവയെല്ലാം പൂര്‍ണമായും നാമവശേഷമായി. ഡാമിന്റെ പരിസര പ്രദേശത്ത് താമസിച്ചിരുന്ന 192 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 142 […]
World
കാള്‍ മാര്‍ക്സിന്റെ ശവകുടീരം തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി
കമ്മ്യൂണിസ്റ്റ് ആചാര്യൻ കാൾ മാർക്സിന്റെ ലണ്ടനിലുള്ള ശവകുടീരം നശിപ്പിക്കപ്പെട്ട നിലിയിൽ കണ്ടെത്തി. നോർത്ത് ലണ്ടലിനുള്ള മാർക്സിന്റെ ശവകുടീരത്തിലെ ഏറ്റവും പഴക്കം ചെന്ന മാർബിൾ ഫലകമാണ് തകർക്കപ്പെട്ടിരിക്കുന്നത്. മാർക്സിന്റെയും കുടുംബത്തിന്റെയും പേരു വിവരങ്ങൾ കുറിച്ച ഭാഗം കടുപ്പമേറിയ ഉപകരണം കൊണ്ട് വികൃതമാക്കിയ നിലയിൽ കാണപ്പെടുകയായിരുന്നു. കമ്മ്യൂണിസ്റ്റ് ആചാര്യൻ കാൾ മാർക്സിന്റെ ലണ്ടനിലുള്ള ശവകുടീരം നശിപ്പിക്കപ്പെട്ട നിലിയിൽ കണ്ടെത്തി. നോർത്ത് ലണ്ടലിനുള്ള മാർക്സിന്റെ ശവകുടീരത്തിലെ ഏറ്റവും പഴക്കം ചെന്ന മാർബിൾ ഫലകമാണ് തകർക്കപ്പെട്ടിരിക്കുന്നത്. മാർക്സിന്റെയും കുടുംബത്തിന്റെയും പേരു വിവരങ്ങൾ കുറിച്ച […]
രണ്ടാം ലോകമഹായുദ്ധത്തില്‍ കടലില്‍ താഴ്ത്തിയ ജര്‍മന്‍ മുങ്ങിക്കപ്പല്‍ കണ്ടെത്തി
രണ്ടാം ലോകമഹായുദ്ധത്തില്‍ കടലില്‍ താഴ്ത്തിയ ജര്‍മന്‍ മുങ്ങിക്കപ്പല്‍ കണ്ടെത്തി. തുര്‍ക്കി നാവികസേനയാണ് മുങ്ങിക്കപ്പല്‍ കണ്ടെത്തിയത്. സോവിയറ്റ് യൂണിയനെ പേടിച്ച് ജര്‍മനി തന്നെയാണ് ഈ കപ്പല്‍ മുക്കിയതെന്നാണ് കരുതുന്നത്. ഇസ്താന്‍ബൂളിനടുത്തുള്ള അഗ്‌വാ റിസോര്‍ട്ട് നഗര തീരത്ത് നിന്നും നാല് കിലോമീറ്റര്‍ അകലെ കരിങ്കടലിലാണ് മുങ്ങിക്കപ്പല്‍ കണ്ടെത്തിയത്. 40 മീറ്റര്‍ ആഴത്തിലായിരുന്നു കപ്പല്‍ മുങ്ങിക്കിടന്നിരുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് സോവിയറ്റ് യൂണിയനെ ആക്രമിച്ച യു 23 കപ്പലാണിത്. തുര്‍ക്കി സര്‍ക്കാരിന്റെ ബ്ലൂ പാഷന്‍ എന്ന ഡോക്യുമെന്ററിയിലാണ് വീഡിയോ പ്രദര്‍ശിപ്പിക്കുക. 1944ല്‍ […]
ആര്‍ത്തവകാലത്തെ ദുരാചാരം; നേപ്പാളില്‍ ഒരു മരണം കൂടി
നേപ്പാളില്‍ ആര്‍ത്തവകാലത്തെ ദുരാചാരത്തിനിടെ ഒരു മരണം കൂടി. ആർത്തവകാലത്ത് താമസിക്കാനായി തയ്യാറാക്കിയ പ്രത്യേക കുടിലിലാണ് നേപ്പാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തണുപ്പകറ്റാനായി കൂട്ടിയ തീയിൽ നിന്നുള്ള പുക ശ്വസിച്ചാണ് യുവതിയുടെ മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. നേപ്പാളില്‍ നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങളുടെ ഭാഗമായി ആര്‍ത്തവ സമയത്ത് സ്ത്രീകളെ വീടിന് പുറത്ത് താമസിപ്പിക്കുക പതിവാണ്. ഇത്തരം സമയങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ കുടിലുകളിലാണ് ഇവര്‍ രാത്രി കഴിച്ചുകൂട്ടുക. 2005ല്‍ ഔദ്യോഗികമായി ഈ പതിവ് അവസാനിപ്പിച്ചെങ്കിലും നേപ്പാളില്‍ പലയിടങ്ങളിലും ഈ മാറ്റി […]
ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉനും തമ്മിലുള്ള രണ്ടാം കൂടിക്കാഴ്ച
അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉനും തമ്മിലുള്ള രണ്ടാം കൂടിക്കാഴ്ച വിയറ്റ്നാമിലെന്ന് റിപ്പോര്‍ട്ട്. ഈ മാസാവസാനം കൂടിക്കാഴ്ചയുണ്ടാകാനാണ് സാധ്യത. ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച സിംഗപ്പൂരിലായിരുന്നു. ഉത്തരകൊറിയയുടെ ആണവ കരാര്‍ മധ്യസ്ഥന്‍ കിം യോങ് ചോയിയുമായി അമേരിക്ക നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു രാഷ്ട്രത്തലവന്‍മാരുടെയും കൂടിക്കാഴ്ച വിയറ്റ്നാമിലാക്കാന്‍ ധാരണയായതാണ് റിപ്പോര്‍ട്ട്. വിയറ്റ്നാമിലെ തീരനഗരമായ ഡാനാംഗിലാവും ഉച്ചകോടിയെന്നു ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎനാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെ ചൈനീസ് പ്രസിഡണ്ട് ഷിജിംഗ്പിങ്ങുമായി […]
“ആഗോളതാപനം മിഥ്യ”; അതിശൈത്യത്തില്‍ ട്രംപിന്റെ ട്വീറ്റ് വിവാദത്തില്‍
അമേരിക്കയുടെയും കാനഡയുടെയും വടക്കുഭാഗങ്ങളിൽ തീക്ഷ്ണമായ അതിശൈത്യം. ലക്ഷക്കണക്കിന് ആളുകൾക്ക് പുറത്തിറങ്ങാനാവാത്ത വിധം ചൊവ്വാഴ്ച വൈകുന്നേരത്തോടെ തുടങ്ങിയ അതിശൈത്യം ബുധനാഴ്ചയാകുമ്പോഴേക്കും സർവകാല റെക്കോർഡിലേക്ക് എത്തുമെന്നാണ് ആശങ്ക. താപനില -28 ഡിഗ്രി സെന്റിഗ്രേഡ് രേഖപ്പെടുത്തുമ്പോൾ ധ്രുവക്കാറ്റിന്റെ സാന്നിധ്യം കാരണം ഊഷ്മാവ് -50 ഡിഗ്രി പോലെയാണ് അനുഭവപ്പെടുക. അമേരിക്കയിലെ നാഷണൽ വെതർ സർവീസ് ആളുകൾക്ക് മുന്നറിയിപ്പുകൾ നൽകിക്കഴിഞ്ഞു. കുറഞ്ഞ മിനുട്ടുകൾ കൊണ്ട് മാത്രം ശരീരത്തിന്റെ തുറന്ന ഭാഗങ്ങളിൽ ഫ്രോസ്റ്റ് ബൈറ്റ് (അതിശൈത്യം മൂലമുണ്ടാകുന്ന പൊള്ളൽ പോലുള്ള അവസ്ഥ) ഏൽക്കാമെന്നും ശരീരത്തിന്റെ ഏതെങ്കിലും […]
നൈജീരിയയില്‍ നിന്ന് ഒരാഴ്ചക്കിടെ പലായനം ചെയ്തത് 30,000ത്തിലധികം ആളുകൾ
ബോക്കോഹറം തീവ്രവാദി ആക്രമണത്തെ ഭയന്ന് നൈജീരിയയില്‍ നിന്നും 30000ത്തില്‍ അധികം ആളുകൾ ഒരാഴ്ച്ചക്കിടെ പലായനം ചെയ്തതായി റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി ഏജൻസിയാണ് കണക്കുകൾ പുറത്തു വിട്ടത്. നൈജീരിയയിലെ ജനസംഖ്യ നാൾക്കുനാൾ കുറഞ്ഞുവരികയാണെന്നും ബോക്കോഹറം തീവ്രവാദികളുടെ ആക്രമണത്തെ ഭയന്ന് ജനങ്ങൾ പലായനം ചെയ്യുകയാണെന്നും ഐക്യരാഷ്ട്ര സഭ അഭയാര്‍ഥി ഏജന്‍സി വക്താവ് ബാബര്‍ ബലോച്ച് കഴിഞ്ഞ ദിവസം ജനീവയില്‍ പറഞ്ഞു. അടുത്ത രാജ്യമായ കാമറൂണിലേക്കാണ് പകുതിയില്‍ അധികം ജനങ്ങളും പലായനം ചെയ്യുന്നത്. പുതുവര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ ബോക്കോഹറം ആക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടത് […]
സിറിയയില്‍ നിന്നും പലായനം ചെയ്തവര്‍ക്ക് തിരിച്ചെത്താന്‍ വഴിയൊരുക്കുമെന്ന് പ്രഖ്യാപിച്ച് ഉര്‍ദുഖാന്‍
സിറിയയില്‍ നിന്നും പലായനം ചെയ്തവര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താന്‍ വഴിയൊരുക്കുമെന്ന് പ്രഖ്യാപിച്ച് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്ബ് ഉര്‍ദുഖാന്‍. വടക്കന്‍ സിറിയയില്‍ സുരക്ഷിത മേഖലകള്‍ പ്രഖ്യാപിക്കും. നിലവില്‍ മൂന്ന് ലക്ഷത്തോളം പേര്‍ സിറിയയിലേക്ക് തിരിച്ചെത്തിയെന്നും ഉര്‍ദുഖാന്‍ പറഞ്ഞു. യുദ്ധം മൂലം സിറിയയില്‍ നിന്നും ലക്ഷക്കണക്കിന് ആളുകളാണ് പലായനം ചെയ്തത്. ഇതില്‍ നാല് ലക്ഷത്തോളം പേര്‍ തുര്‍ക്കിയില്‍ അഭയം തേടിയിട്ടുണ്ട്. യുദ്ധം മൂലം അഭയാര്‍ഥികളായവര്‍ക്ക് തിരിച്ചുവരവിന് വഴിയൊരുക്കുകയാണ് തുര്‍ക്കി സര്‍ക്കാര്‍. അതിനായി വടക്കന്‍ സിറിയയില്‍ സുരക്ഷിത മേഖല പ്രഖ്യാപിക്കുമെന്ന് […]
ഭൂമിയെ രക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് ബെല്‍ജിയത്തില്‍ പടുകൂറ്റന്‍ റാലി
ബെല്‍ജിയത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പടുകൂറ്റന്‍ റാലി. ആയിരക്കണക്കിന് ആളുകളാണ് ഭൂമിയെ രക്ഷിക്കാന്‍ ആഹ്വാനം ചെയ്തുള്ള റാലിയില്‍ പങ്കെടുത്തത്. കാലാവസ്ഥാ വ്യതിയാനം തടയാന്‍ രാഷ്ട്രീയക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി. ബെല്‍ജിയന്‍ തലസ്ഥാനമായ ബ്രസല്‍സിലാണ് റാലി നടന്നത്. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നിലെത്തിയ റാലിയില്‍ പാര്‍ലമെന്റ് അംഗങ്ങളോട് പരിസ്ഥിതി സംരക്ഷിക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബറിലും സമാന ആവശ്യം ഉന്നയിച്ച് ബ്രസല്‍സില്‍ റാലി നടന്നിരുന്നു. 2015ലെ പാരിസ് ഉടമ്പടിയിലെ ലക്ഷ്യങ്ങള്‍ നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു […]
ഇസ്രായേലില്‍ നിന്നുമുള്ള ചരക്കുകളും സേവനങ്ങളും നിരോധിച്ചുള്ള ബില്ല് പാസ്സാക്കി ഐറിഷ് പാര്‍ലമെന്റ്
ഇസ്രായേലില്‍ നിന്നുമുള്ള ചരക്കുകളും സേവനങ്ങളും നിരോധിച്ചുള്ള ബില്ല് പാര്‍ലമെന്റില്‍ പാസ്സാക്കി ഐറിഷ് സര്‍ക്കാര്‍. സ്വതന്ത്ര ഐറിഷ് സെനറ്ററായ ഫ്രാന്‍സിസ് ബ്ലാക്കാണ് ഇസ്രായേലില്‍ നിന്നുമുള്ള ചരക്കുകളും സേവനങ്ങളും നിരോധിക്കണമെന്ന ആവശ്യം ആദ്യം പാര്‍ലമെന്റില്‍ മുന്നോട്ട് വെക്കുന്നത്. ഇസ്രായേല്‍ അധീന വെസ്റ്റ് ബാങ്കില്‍ നിന്നുമുള്ള ചരക്കുകളും സേവനങ്ങളും ഒഴിവാക്കണമെന്നായിരുന്നു ബ്ലാക്കിന്റെ ആവശ്യം. ഇത് പിന്നീട് ഐറിഷ് ലോവര്‍ ഹൌസായ ഡെയില്‍ പാസ്സാക്കുകയായിരുന്നു. 45നെതിരെ 78 വോട്ടുകളാണ് ബില്ലിനെതിരെ സഭയില്‍ ഉയര്‍ന്നത്. ‘അയര്‍ലാന്റ് എല്ലായ്പ്പോഴും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കുമൊപ്പമാണ്, ഞങ്ങള്‍ ചരിത്രത്തിന് […]