Uncategorized

കൈയ്യടിക്കാത്തതുകൊണ്ട് ആരും വാട്സപ്പിലൂടെ പേടിപ്പിക്കില്ല; യൂത്ത് കോൺഗ്രസ് വേദിയിൽ രമേശ് പിഷാരടി

തൃശൂരില്‍ നടന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ കെ റെയിലും ഇന്‍ഡിഗോ വിമാനവും എഐ ക്യാമറയും അടക്കമുള്ള വിഷയങ്ങളെ വിമർശിച്ച് രമേശ് പിഷാരടി. സമ്മേളനത്തിന് കൈയ്യടിക്കാത്തതുകൊണ്ട് ആരും വാട്സപ്പിലൂടെ പേടിപ്പിക്കില്ലെന്നും നിയമസഭയിലെ കമ്പ്യൂട്ടര്‍ വരെ എടുത്ത് കളയുന്നവര്‍ക്ക് ഇപ്പോഴും കമ്പ്യൂട്ടറിനോടുള്ള വിരോധം തീര്‍ന്നില്ലെന്നും പിഷാരടി പറയുന്നു. യൂത്ത്കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ രമേശ് പിഷാരടി ചിരിപ്പിച്ചും ചിന്തിപ്പിച്ചും നടത്തിയ മനോഹരമായ രാഷ്ട്രീയ പ്രസംഗം എന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരളയുടെ ഔദ്യോഗിക ഫേസ്ബുക്കിൽ കുറിച്ചത്. കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി […]

Uncategorized

മലേഷ്യ മാസ്റ്റേഴ്സ്: പി.വി സിന്ധുവും എച്ച്.എസ് പ്രണോയിയും ക്വാർട്ടർ ഫൈനലിൽ

ഇന്ത്യൻ താരങ്ങളായ പി.വി സിന്ധുവും എച്ച്.എസ് പ്രണോയിയും മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. വനിതാ സിംഗിൾസിൽ ജപ്പാന്റെ അയ ഒഹോറിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് ഇരട്ട ഒളിമ്പിക്‌സ് മെഡൽ ജേതാവും ആറാം സീഡുമായ സിന്ധു സ്ഥാനം ഉറപ്പിച്ചത്. ചൈനയുടെ ഷി ഫെങ് ലിയെ തോൽപ്പിച്ചായിരുന്നു പ്രണോയുടെ മുന്നേറ്റം. സിന്ധുവിൻ്റെ ആധിപത്യമായിരുന്നു മത്സരത്തിൽ കാണാൻ കഴിഞ്ഞത്. 40 മിനിറ്റ് മാത്രം നീണ്ട മത്സരത്തിൽ 21-16, 21-11 എന്ന സ്കോറിന് ഒഹോറിയെ സിന്ധു പരാജയപ്പെടുത്തി. ഇതോടെ […]

Uncategorized

യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം; കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ പങ്കെടുക്കും

തൃശ്ശൂരിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് പൊതുസമ്മേളനം നടക്കും. തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ വൈകിട്ട് മൂന്നു മണിക്കാണ് പൊതുസമ്മേളനം. ഒരു ലക്ഷത്തിലധികം യുവാക്കൾ പൊതുസമ്മേളനത്തിന്റെ ഭാഗമായി പങ്കെടുക്കും. പൊതുസമ്മേളനത്തിൽ കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ പങ്കെടുക്കുമെന്ന് യൂത്ത് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.  കൂടാതെ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എന്നിവർ പങ്കെടുക്കും. നാളെയാണ് പ്രതിനിധി സമ്മേളനം നടക്കുക. സംസ്ഥാനത്തിന്റെ വിവിധ […]

Uncategorized

ബ്രേക്ക് റിപ്പയർ ചെയ്തത് ശരിയായില്ല; തൃശൂരിൽ വർക്ക് ഷോപ്പ് തൊഴിലാളിയായ യുവാവിന് ക്രൂര മർദ്ദനം

തൃശൂർ വെള്ളറക്കാട് പള്ളിമേപ്പുറത്ത് ബൈക്ക് വർക്ക് ഷോപ്പ് തൊഴിലാളിയായ യുവാവിന് ക്രൂര മർദ്ദനം. വെള്ളറക്കാട് സ്വദേശി മൊഹിനുദ്ദീനെ പള്ളിമേപ്പുറം സ്വദേശി മോനുട്ടിയാണ് ചുറ്റിക ഉപയോഗിച്ച് മർദ്ദിച്ചത്. സ്കൂട്ടറിൻ്റെ ബ്രേക്ക് റിപ്പയർ ചെയ്തത് ശരിയായില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.  വെള്ളറക്കാട് നെല്ലിക്കുന്ന് റോഡിന് സമീപമാണ് മൊഹിനുദ്ദീന്റെ വർക്ക് ഷോപ്പ് സ്ഥിതി ചെയ്യുന്നത്. മോനുട്ടിയുടെ ഭാര്യ ഈ വർക്ക് ഷോപ്പിൽ കഴിഞ്ഞ ദിവസം സ്കൂട്ടർ റിപ്പയറിന് നൽകിയിരുന്നു. ശേഷം വർക്ക് ഷോപ്പിലെത്തിയ മോനുട്ടി ബൈക്കിൻ്റെ ബ്രേക്ക് ശരിയായില്ലെന്നും പറഞ്ഞ് മൊഹിനുദ്ദീനെ അസഭ്യം […]

Uncategorized

സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; മലയാളിയായ ഗഹന നവ്യ ജെയിംസിന് ആറാം റാങ്ക്

2022 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ നാല് റാങ്കുകൾ പെൺകുട്ടികൾക്കാണ്. ഇഷിത കിഷോർ ഒന്നാം റാങ്ക് സ്വന്തമാക്കി. ഗരിമ ലോഹിയക്കാണ് രണ്ടാം റാങ്ക്. മലയാളി വിദ്യാർത്ഥിനി ഗഹന നവ്യ ജെയിംസ് ആറാം റാങ്ക് സ്വന്തമാക്കി. കോട്ടയം പാല സ്വദേശിനിയാണ്. മലയാളിയായ ആര്യ വിഎം 36ആം റാങ്കും അനൂപ് ദാസ് 38ആം റാങ്കും സ്വന്തമാക്കി. ആദ്യ 50 റാങ്കുകളിൽ 3 മലയാളികളാണ് ഉൾപ്പെട്ടിരിക്കുന്നത്. സിവിൽ സർവീസ് പരീക്ഷ പാസായ 933 പേരുടെ പട്ടികയാണ് യുപിഎസ് സി […]

Uncategorized

കെട്ടിടത്തിന് എന്‍ഒസി ഇല്ലായിരുന്നു; കിന്‍ഫ്ര തീപിടുത്തത്തില്‍ ഫയര്‍ഫോഴ്‌സ് മേധാവി ബി.സന്ധ്യ

തിരുവനന്തപുരം കിന്‍ഫ്രയില്‍ തീപിടുത്തത്തില്‍ കെട്ടിടത്തിന് ഫയര്‍ഫോഴ്‌സിന്റെ എന്‍ഒസി ഇല്ലായിരുന്നുവെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ. തീ അണയ്ക്കുന്നതിനുള്ള യാതൊരു സംവിധാനവും സജ്ജീകരണങ്ങളും കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല. അന്വേഷണം നടത്തേണ്ടത് പൊലീസാണ്. ഫയര്‍ഫോഴ്‌സ് ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ബി സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു. ബ്ലീച്ചിങ് പൗഡറില്‍ വെള്ളം വീണും ആല്‍ക്കഹോള്‍ കലര്‍ന്ന വസ്തുക്കള്‍ തട്ടിയും ആകാം തീപിടുത്തമുണ്ടായതെന്ന് കരുതാം. അതിനുള്ള സാധ്യതയാണുള്ളത്. ഫൊറന്‍സിക് റിപ്പോര്‍ട്ടിന് ശേഷമേ എന്തെങ്കിലും പറയാനാകൂവെന്ന് ബി സന്ധ്യ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രഞ്ജിത്തിന്റെ വിയോഗത്തിലും ഫയര്‍ഫോഴ്‌സ് […]

Uncategorized

ചരിത്രം രചിച്ച് നീരജ് ചോപ്ര; ലോകറാങ്കിങ്ങിൽ ഒന്നാമത്

ലോക അത്‌ലറ്റിക്സ് ഓർഗനൈസേഷൻ പുറത്തിറക്കിയ പുരുഷന്മാരുടെ ജാവലിൻ റാങ്കിംഗ് പട്ടികയിൽ ഒന്നാമതെത്തി ചരിത്രമെഴുതി നീരജ് ചോപ്ര. ഇന്ത്യയുടെ ‘ഗോൾഡൻ ബോയ്’ എന്നറിയപ്പെടുന്ന നീരജ് ചോപ്ര ആദ്യമായാണ് ജാവലിൻ റാങ്കിങ്ങിൽ ഒന്നാമത് എത്തുന്നത്. നിലവിലെ ലോകചാമ്പ്യനായ ആൻഡേഴ്സൺ പീറ്റേഴ്സനാണ് റാങ്കിങ്ങിൽ രണ്ടാമത്. ടോക്കിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡൽ ജേതാവ് ജാക്കൂബ് വാഡ്‌ലെച്ച് മൂന്നാമതും. നീരജ് ചോപ്രയുടെ കരിയറിലെ ഏറ്റവും മികച്ച വർഷങ്ങളായിരുന്നു കടന്നു പോയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുറത്തിറങ്ങിയ റാങ്കിൽ പീറ്റേഴ്സന് പുറകിൽ രണ്ടാമതായിരുന്നു താരം. എന്നാൽ, […]

Kerala Uncategorized

15 വർഷത്തിന് ശേഷം ജൂത കല്യാണത്തിന് സാക്ഷ്യം വഹിച്ച് കൊച്ചി; റബ്ബി എത്തിയത് ഇസ്രായേലിൽ നിന്ന്

പതിനഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം ജൂത ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ച് കൊച്ചി. ക്രൈംബ്രാഞ്ച് മുൻ എസ്പി ബിനോയ് മലാഖൈ, മഞ്ജുഷ മിറിയം ഇമ്മാനുവേൽ എന്നിവരുടെ മകൾ റേച്ചൽ മലാഖൈയും യുഎസ് പൗരനും നാസ എൻഞ്ചിനീയറുമായ റിച്ചഡ് സാക്കറി റോവുമാണ് കൊച്ചിയിലെ റിസോട്ടിൽ വിവാഹിതരായത്.  ജൂത ആചാരപ്രകാരമുള്ള ചടങ്ങുകൾക്കാണ് കായലോരത്തെ ആ വേദി സാക്ഷിയായത്.മാതാപിതാക്കളുടെ കൈപിടിച്ച് വേദിയിൽ എത്തിയതിനു ശേഷം വധു വരനെ ഏഴ് തടവണ വലയം വെക്കും. പിന്നീടാണ് പ്രധാന ചടങ്ങുകളിലേക്ക് കടക്കുന്നത്. കെത്തുബ എന്ന […]

Uncategorized

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം ഇന്ന്; യുഡിഎഫ് സെക്രട്ടറിയേറ്റ് വളയും

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിൽ പ്രതിഷേധവുമായി യുഡിഎഫ്. പത്ത് മണിയോടെ യുഡിഎഫ് സെക്രട്ടറിയേറ്റ് പൂർണമായും വളയും. നികുതി വർധനവും എഐ കാമറ ഇടപാട് വിവാദവും ഉന്നയിച്ചാണ് യുഡിഎഫ് പ്രതിഷേധം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പത്ത് മണിക്ക് സമരം ഉദ്ഘാടനം ചെയ്യും. സർക്കാരിനെതിരായ കുറ്റപത്രം സമരത്തിനിടയിൽ വായിക്കും. അതേസമയം എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ സര്‍ക്കാര്‍ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിക്കും. പ്രകടനപത്രിയില്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍ എത്രയെണ്ണം നടത്തി ഇനി എത്ര നടപ്പിലാക്കും എന്നുള്ളതാണ് പ്രോഗ്രസ് […]

Uncategorized

ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത സംഭവം; സസ്പെൻഷനിലായിരുന്ന വൈൽഡ് ലൈഫ് വാർഡനെ തിരിച്ചെടുത്തു

ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത സംഭവത്തിൽ സസ്പെൻഷനിലായിരുന്ന മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡനെ സർവീസിൽ തിരിച്ചെടുത്തു. വനംവകുപ്പ് അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബി രാഹുലിനെയാണ് തിരിച്ചെടുത്തത്. സരുൺ സജിയുടെ പരാതിയിൽ ഉപ്പുതറ പൊലീസ് എടുത്ത കേസിലെ പ്രതിയാണ് രാഹുൽ. കേസിൻ്റെ കുറ്റപത്രം സമർപ്പിക്കുന്നതിനു മുൻപാണ് നടപടി. കള്ളക്കേസ് എടുത്തതിൽ രാഹുലിനും പങ്കുണ്ടെന്ന് വനം വകുപ്പ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. 2022 സെപ്റ്റംബർ 20നാണ് സംഭവം നടക്കുന്നത്. കണ്ണംപടിയിൽ വച്ച് ആദിവാസി യുവാവിന്റെ ഓട്ടോ […]