ടൈറ്റാനിക്കിൻറെ അവശിഷ്‌ടങ്ങൾ കാണുകയെന്ന ലക്ഷ്യത്തോടെ ജൂൺ 18നാണ് ടൈറ്റൻ അന്തർവാഹിനി കപ്പൽ അഞ്ച് യാത്രികരുമായി യാത്ര ആരംഭിച്ചത്. ആഴക്കടലിൽ നിന്ന് അതിജീവനത്തിന്റെ വാർത്ത പ്രതീക്ഷിച്ചുള്ള ലോകത്തിന്റെ കാത്തിരിപ്പ് വിഫലമാക്കിക്കൊണ്ടാണ് ആ സങ്കട വാർത്ത മണിക്കൂറുകൾക്ക് മുമ്പ് പുറത്തുവന്നത്. അന്തർവാഹിനി കപ്പൽ ടൈറ്റൻ (Titan) അകത്തേക്ക് പൊട്ടിത്തെറിച്ച് 5 പേരും ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. ടൈറ്റാനിക്കിലൂടെയും ടൈറ്റനിലൂടെയും പ്രതിഫലിക്കുന്ന ഒരു യാഥാർത്ഥ്യമുണ്ട്. സാങ്കേതികവിദ്യ പ്രതിക്ഷിച്ചതിനുമപ്പുറം വികസിച്ച ഇക്കാലത്തും കടലിന്റെ നിഗൂഢതയെപ്പറ്റി നാം അജ്ഞരാണ്. യുകെ, ഫ്രഞ്ച്, കാനഡ […]
Uncategorized
റൊണാൾഡോയ്ക്ക് ഗിന്നസ് റെക്കോർഡ്; 200 രാജ്യാന്തര മത്സരങ്ങൾ കളിച്ച ആദ്യ പുരുഷ താരം
ഫുട്ബോളില്‍ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി പോർച്ചുഗല്‍ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 200 രാജ്യാന്തര മത്സരങ്ങൾ കളിക്കുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയത്. ഐസ്‍ലന്‍ഡിനെതിരായ മത്സരത്തോടെ ഈ നേട്ടം പോർച്ചുഗൽ താരത്തിന്റെ പേരിലായത്. ഐസിസി പ്രതിരോധത്തിൽ മത്സരത്തിൽ 89–ാം മിനിറ്റിൽ ഗോൾ നേടി റൊണാൾഡോ പോർച്ചുഗലിനെ വിജയത്തിലെത്തിച്ചു. ഇപ്പോൾ കുവൈത്ത് താരം ബാദർ അൽ– മുതവയുടെ റെക്കോർഡാണ് റൊണാൾഡോ പഴങ്കഥയാക്കിയത്. രാജ്യാന്തര ഫുട്ബോളിൽ കൂടുതൽ ഗോൾ നേടിയ താരമെന്ന നേട്ടവും റൊണാൾഡോയുടെ പേരിലാണ്. […]
നിഖിൽ തോമസിന്റെ എംകോം രജിസ്‌ട്രേഷൻ റദ്ദാക്കി
വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരെ നടപടിയെടുത്ത് കേരള സർവകലാശാല. നിഖിൽ തോമസിന്‍റെ എം കോം രജിസ്ട്രേഷൻ റദ്ദാക്കി. കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള ബി.കോം ബിരുദത്തിനുള്ള തുല്യത സർട്ടിഫിക്കറ്റും കേരള സർവകലാശാല റദ്ദാക്കിയിട്ടുണ്ട്.നിഖിൽ തോമസിന്റെ പ്രവേശനം സംബന്ധിച്ച രേഖകൾ പൊലീസിന് കൈമാറി. അതേസമയം, നിഖിൽ തോമസിനെതിരെ കണ്ടത്താൻ പൊലീസ് വ്യാപക പരിശോധന തുടരുകയാണ്. പ്രത്യേക സംഘത്തെ നിയോഗിച്ചാണ് പൊലീസ് അന്വേഷണം. ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ഉൾപ്പെടയുള്ള നിഖിലിന്‍റെ അടുത്ത സുഹൃത്തുക്കളെ പൊലീസ് ചോദ്യം […]
സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാൻ സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാൻ സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അതേ […]
ഇങ്ങനെയും ട്രെയിനില്‍ യാത്ര ചെയ്യാം; വൈറലായി യുവാവ്; വിഡിയോ
തിരക്കിട്ട ട്രെയിന്‍ യാത്രകള്‍ ഇന്ത്യയില്‍ സ്വാഭാവികമായി കാണുന്ന ഒന്നാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന ഇന്ത്യന്‍ റെയില്‍ വേയുടെ യാത്രാ സംവിധാനത്തെ കുറിച്ച് പരാതിയും പരിഭവങ്ങളുമെല്ലാം സാധാരണയാണ്. എന്നാലിപ്പോള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് വെളിപ്പെടുത്തുന്ന ഒരു വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. വളരെ തിരക്കേറിയ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ടോയ്‌ലറ്റില്‍ പോകാന്‍ പാടുപെടുന്ന യുവാവാണ് വിഡിയോയില്‍ ഉള്ളത്. മുഴുവന്‍ സീറ്റുകളും യാത്രക്കാരാല്‍ നിറഞ്ഞിരിക്കുന്ന കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ടോയ്‌ലറ്റ്‌റിലേക്ക് പോകാന്‍ സീറ്റിന് മുകളില്‍ കയറി ചാടി ചാടി […]
വഴക്കമുള്ള സ്വഭാവ നടൻ; വേഷമിട്ടത് 600 ലേറെ ചിത്രങ്ങളിൽ; പൂജപ്പുര രവി ഇനി ഓർമ
നാടകവേദികൾ അടക്കി ഭരിച്ചതിനു ശേഷം മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടനായിരുന്നു പൂജപ്പുര രവി. നിത്യ ഹരിത നായകൻ പ്രേം നസിർ മുതൽ പുതു തലമുറയുടെ ആവേശമായ ടോവിനോ തോമസിനൊപ്പം വരെ അറുനൂറിലധികം ചിത്രങ്ങളിൽ വേഷമിട്ടു. സിനിമകളെ വെല്ലുന്ന കലാനിലയം ഡ്രാമാവിഷൻ എന്നപ്രശസ്ത നാടക കളരിയുടെ നാടകങ്ങളിലൂടെയാണ് പൂജപ്പുര രവി ശ്രദ്ധേയനാകുന്നത്. നാടകത്തിലെ ജനപ്രാതി വർധിച്ചതോടെ എഴുപതുകളുടെ പകുതിയിലാണ് പൂജപ്പുര രവി സിനിമയിലെത്തുന്നത്. ഗാംഭീര്യമുള്ള ശബ്ദവും, വഴക്കമുള്ള അഭിനയ ശൈലിയും രവിയുടെ സവിശേഷതയായിരുന്നു. ഹാസ്യത്തിന്റെ […]
അന്വേഷണം വഴിതിരിക്കാന്‍ തുടരെ തുടരെ ഫോണ്‍ സന്ദേശം; അമ്പൂരി രാഖി കേസില്‍ പ്രതികളെ കുടുക്കിയത് അതിബുദ്ധി
അമ്പൂരി രാഖി കൊലപാതക കേസില്‍ അന്വേഷണത്തില്‍ നിര്‍ണായകമായത് പ്രതികളുടെ അതിബുദ്ധി. അന്വേഷണം വഴി തെറ്റിക്കാന്‍ അഖില്‍ അയച്ച സന്ദേശങ്ങളാണ് പൊലീസിന് ആദ്യം ലഭിച്ച പിടിവള്ളി. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശാസ്ത്രീയമായ അന്വേഷണത്തിലൂടെപൊലീസ് പ്രതികളെ വായിലാക്കുകയായിരുന്നു ക്രൂര കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികള്‍ നടപ്പിലാക്കിയത്. രാഖിയുമായി പ്രണയത്തിലിരിക്കെ അന്തിയൂര്‍ക്കോണം സ്വദേശിയുമായി വിവാഹം നിശ്ചയിച്ച ചിത്രങ്ങള്‍ അഖില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.ഇത് ചോദ്യം ചെയ്തതോടെ രാഖിയെ ഇല്ലാതാക്കാന്‍ അഖിലും, സഹോദരന്‍ രാഹുലും ഗൂഢാലോചന ആരംഭിച്ചു. സഹായത്തിനു സുഹൃത്ത് ആദര്‍ശിനെയും […]
ശ്രദ്ധ സതീഷിന്റെ ആത്മഹത്യ; കേസെടുത്ത് വനിതാ കമ്മിഷന്‍
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജില്‍ ആത്മഹത്യ ചെയ്ത ശ്രദ്ധ സതീഷനിന്റെ മരണത്തില്‍ വനിതാ കമ്മിഷന്‍ കേസെടുത്തു. പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാഞ്ഞിരപ്പള്ളി എസ്എച്ച്ഒയ്ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി. ശ്രദ്ധയുടെ പിതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് കമ്മിഷന് ലഭിച്ചിരുന്നു. ശ്രദ്ധയുടെ മരണം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥിനികള്‍ക്കെതിരേ നടപടി ഉണ്ടാകില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദു പറഞ്ഞു. സമരം തത്കാലം നിര്‍ത്തിയതായി വിദ്യാര്‍ഥികളുൂം വ്യക്തമാക്കി. എന്നാല്‍ ഇതില്‍ പൂര്‍ണതൃപ്തരല്ല. അന്വേഷണവുമായി […]
വിദ്യാർത്ഥിനിക്ക് യാത്രാ ഇളവ് നൽകാത്തത് ചോദ്യം ചെയ്തു; പിതാവിന് ബസ് കണ്ടക്ടറുടെ മർദ്ദനം
തൃശ്ശൂരിൽ വിദ്യാർത്ഥിനിക്ക് യാത്ര ഇളവ് നൽകാത്തത് ചോദ്യം ചെയ്ത പിതാവിന് മർദനം. യൂണിഫോം ധരിക്കാത്തതിന്റെ പേരിൽ സ്കൂൾ വിദ്യാർത്ഥിനിയിൽ നിന്നും ഫുൾ ചാർജ് ഈടാക്കുകയായിരുന്നു. തൃശ്ശൂർ – മരോട്ടിച്ചാൽ റൂട്ടിലോടുന്ന ‘കാർത്തിക’ ബസിലെ കണ്ടക്ടറാണ് രക്ഷിതാവിനെ മർദ്ദിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.. മരോട്ടിച്ചാലിൽ നിന്നും മാന്ദാമംഗലത്തെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലേക്ക് പോയ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയിൽ നിന്നും യൂണിഫോം ധരിച്ചില്ല എന്ന കാരണത്താൽ ഫുൾ ചാർജ് എന്ന നിലയിൽ 13 രൂപ ഈടാക്കി. ഇത് ചോദ്യം […]
“അവൾ എന്നെ അവഗണിച്ചു, പശ്ചാത്താപമില്ല”; 16 കാരിയെ 21 തവണ കുത്തിക്കൊന്ന പ്രതി കുറ്റം സമ്മതിച്ചു
ഡൽഹി രോഹിണിയിൽ 16 കാരിയെ 21 തവണ കുത്തുകയും പാറക്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ തനിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്ന് പ്രതി സാഹിൽ. തനിക്ക് ഖേദമില്ലെന്നും 15 ദിവസം മുമ്പാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസിന് മൊഴി നൽകി. അതേസമയം കുട്ടിയെ കുത്താൻ ഉപയോഗിച്ച കത്തി ഇതുവരെ കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയെ നടുക്കിയ അരുംകൊല നടന്നത്. രോഹിണിയിലെ ഷഹബാദില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. 16 കാരിയെ കാമുകനായ സാഹിൽ 21 തവണ കുത്തിയും […]












