ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രചാരണ സമിതി ചെയര്‍മാന്‍ കെ മുരളീധരന്‍ എന്നിവരാണ് ഡല്‍ഹിയിലെത്തിയത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പുനഃസംഘന ചര്‍ച്ചകള്‍ക്കെത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് ഒരുക്കവും ചര്‍ച്ച ചെയ്തിരുന്നു. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് നിലവിലെ സ്ഥിതി വിശദീകരിക്കുകയും ചെയ്തിരുന്നു. […]
Uncategorized
കശ്മീരിലെ അക്രമം; ഐ.എ.എസ് ജേതാവ് രാജിവെച്ച് രാഷ്ട്രീയത്തിലേക്ക്
2010ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കശ്മീരില്‍ നിന്നുള്ള ഐ.എ.എസ് ഓഫീസര്‍ ഷാ ഫൈസല്‍ രാഷ്ട്രീയത്തിലേക്ക്. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കശ്മീരില്‍ നിന്നും അദ്ദേഹം മത്സരിക്കുമെന്നാണ് സൂചന. നാഷണല്‍ കോണ്‍ഫറന്‍സ് ടിക്കറ്റിലായിരിക്കും ഷാ ഫൈസല്‍ മത്സരിക്കുകയെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് റിപ്പോര്‍ട്ടു ചെയ്തു. എന്തുകൊണ്ടാണ് ഐ.എ.എസ് പദവി രാജിവെച്ചതെന്നു ഷാ ഫൈസല്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടു. ഭാവി പരിപാടികള്‍ വെള്ളിയാഴ്ച്ച പത്രസമ്മേളനത്തില്‍ പറയുമെന്നും ഷാ പറഞ്ഞു. ഷാ ഫൈസലിന്റെ ഫേസ്ബുക്ക് പോസ്റ്റ്: “കാശ്മീരികളെ നിരന്തരം കൊന്നൊടുക്കുന്നതിനെതിരെയും […]
1.25 ലക്ഷത്തിന്റെ ഐഫോൺ XS മാക്സ് പൊട്ടിത്തെറിച്ചു
ആപ്പിളിന്റെ പുതിയ മോഡലുകളിലൊന്നായ ഐഫോൺ XS മാക്സ് പൊട്ടിത്തെറിച്ചു. യു.എസിലെ ഓഹിയോയിലെ കൊളംബസിലാണ് സംഭവം. ജോഷ് ഹില്ലാഡ് എന്നയാളുടെ ഫോണാണ് പൊട്ടിത്തെറിച്ചത്. ആഴ്ചകൾക്ക് മുൻപ് വാങ്ങിയതായിരുന്നു ഫോണ്‍. പാന്റ്സിന്റെ പോക്കറ്റിലിരുന്ന ഐഫോൺ ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു. ഫോൺ ചൂടായതോടെ തീപിടിച്ചതാണെന്ന് കരുതി പുറത്തേക്ക് എറിഞ്ഞതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. അതേസമയം വിവരം ആപ്പിൾ അധികൃതരെ അറിയിച്ചെങ്കിലും വേണ്ട നടപടി എടുത്തില്ലെന്നും ജോഷ് ഹില്ലാഡ് പരാതിപ്പെട്ടു. ഫോൺ തീപിടിച്ച ഉടനെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടെങ്കിലും തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. നിരവധി തവണ […]
കണ്ണില്‍ കുരുവുണ്ടായാല്‍..
വായുവിലെ പൊടിപടലങ്ങളിൽ നിന്നും നേത്രഗോളത്തെ സംരക്ഷിക്കാനായി ഒരു കർട്ടൻ പോലെ രൂപകല്‍പന ചെയ്തിട്ടുള്ളവയാണ് നമ്മുടെ കൺപോളകൾ. ഇതിനുള്ളിൽ തന്നെ നൂറോളം ചെറുഗ്രന്ഥികളും സ്ഥിതി ചെയ്യുന്നു. നേത്രഗോളത്തെ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന കണ്ണുനീർ പാളിയുടെ നനവ് നഷ്ടപെടാതെ സൂക്ഷിക്കുകയും അതിനാവശ്യമുള്ള ധാതുലവണങ്ങളും രോഗാണുനാശകമായ പദാർത്ഥങ്ങളും നൽകുന്നത് ഇതേ ഗ്രന്ഥികളിൽ നിന്നൊഴുകുന്ന സ്രവങ്ങളാണ്. ഇടയ്ക്കിടെയുള്ള കണ്ണ് ചിമ്മലിലൂടെയാണ് കണ്ണിന്റെ സ്ഥായിയായ ഈ നനവ് നിലനിന്നു പോകുന്നത്. ചിലപ്പോൾ അണുബാധ മൂലമോ നീർകെട്ടുമൂലമോ ചെറുകുഴലുകളിലൂടെയുള്ള ഈ സ്രവങ്ങളുടെ ഒഴുക്ക് തടസ്സപ്പെടുകയും തുടർന്ന് നല്ല […]
വിശുദ്ധ കഅ്ബാലയത്തെ പൊതിയുന്ന കിസ്‍വ തുണി സ്വന്തമാക്കി ഫുട്ബോൾ താരം ഓസിൽ
വിശുദ്ധ കഅ്ബാലയത്തെ പൊതിയുന്ന കിസ്‍വ തുണി സ്വന്തമാക്കി ലോക ഫുട്ബോൾ താരം മെസ്യൂത് ഓസിൽ. മക്കയിലെ പുണ്യമാക്കപ്പെട്ട കഅ്ബാലയത്തെ പൊതിയുന്ന കിസ്‍വ തുണിയുടെ ചെറിയ ഭാഗം അദ്ദേഹത്തിന്റെ ലണ്ടനിലെ വീട്ടിൽ ഫ്രയിം ചെയ്തുവെച്ചത് നോക്കി നിൽക്കുന്ന ഫോട്ടോ ഓസിൽ തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിലയിടാനാവാത്ത ഈ സമ്മാനം സ്വന്തമാക്കാനായത് വലിയ സൗഭാഗ്യമാണെന്നും അതിന് ദൈവത്തിനാണ് സർവ സ്തുതിയെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു. കഅ്ബാലയത്തെ പൊതിയുന്ന കറുപ്പ് തുണിയാണ് കിസ്‍വ. ബലിപെരുന്നാളിന്റെ തലേന്ന് ദുൽഹജ്ജ് ഒമ്പതിന് കിസ്‍വകൊണ്ട് […]
ബാബരി ഭൂമി തര്‍ക്ക കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ബാബരി ഭൂമി തര്‍ക്ക കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് നീട്ടികൊണ്ടുപോകുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹരജികളും കോടതിക്ക് മുന്നില്‍ വരും. ഭൂമി തര്‍ക്കത്തില്‍ ഏത് ബെഞ്ച് വാദം കേള്‍ക്കുമെന്നും എന്ന് മുതല്‍ വാദം കേള്‍ക്കണമെന്നും ഇന്ന് തീരുമാനിച്ചേക്കും. ലോക്സഭ തെരെഞ്ഞെടുപ്പ് ആസന്നമായിരിക്കെ രാമക്ഷേത്ര വിഷയം രാഷ്ട്രീയ ചര്‍ച്ചകളില്‍ സജീവമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്ന് ബാബരി ഭൂമി തര്‍ക്ക കേസ് പരിഗണിക്കുന്നത്. നേരത്തെ കേസില്‍ വാദം കേട്ട ബെഞ്ചിലെ […]
2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് അവസാനിപ്പിച്ചതായി റിപ്പോർട്ട്
2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് റിസർവ് ബാങ്ക് അവസാനിപ്പിച്ചതായി റിപ്പോർട്ട്. ദുരുപയോഗം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സർക്കാരുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചനകൾ നൽകിയത്. 2016 നവംബറിൽ കള്ളപ്പണം തടയൽ ലക്ഷ്യംവെച്ച് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിന് തൊട്ട് പിന്നാലെയാണ് മോദി സർക്കാർ 2000 രൂപ നോട്ടുകൾ ഇറക്കിയത്. ഈ നോട്ടുകൾ കള്ളപ്പണം വെളുപ്പിക്കാനും നികുതി വെട്ടിക്കാനും വലിയ തോതിൽ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഈ പശ്ചാത്തലത്തിലാണ് 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തുന്നത് എന്നാണ് […]