പശ്ചിമബംഗാളില്‍ എട്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായാണ് മാര്‍ച്ച് 27ന് ആരംഭിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്നത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനമനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ നിയോജക മണ്ഡലങ്ങളുള്ള രണ്ടാമത്തെ സംസ്ഥാനമായ ബംഗാളില്‍ എട്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. മാർച്ച് 27, ഏപ്രിൽ 1, 6, 10, 17, 22, 26, 29 തിയതികളിലാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് ഘട്ടമായി നടത്തുന്ന […]
Uncategorized
ഞങ്ങളെ അങ്ങനെയല്ല വിളിക്കേണ്ടത്…’ വിദ്യാർത്ഥിയെ തിരുത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
വാദം കേൾക്കലിനിടെ ‘യുവർ ഓണർ’ എന്ന് അഭിസംബോധന ചെയ്ത നിയമവിദ്യാർത്ഥിയോട് വിയോജിപ്പ് രേഖപ്പെടുത്തി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച്. ‘യുവർ ഓണർ’ എന്നുവിളിക്കുന്നത് യു.എസ് സുപ്രീംകോടതിയെയോ മജിസ്‌ട്രേറ്റിനെയോ ആണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ് ബൊപണ്ണ, വി. രാമസുബ്രഹ്‌മണ്യൻ എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. നിയമ വിദ്യാർത്ഥിയായ ഹരജിക്കാരൻ കീഴ്‌ക്കോടതികളിലെ ഒഴിവുകൾ നികത്തുന്നതു സംബന്ധിച്ച് വാദിക്കുന്നതിനിടെയാണ് ‘യുവർ ഓണർ’ എന്നു പ്രയോഗിച്ചത്. ‘താങ്കൾ യുവർ ഓണർ എന്നു വിളിക്കുമ്പോൾ യു.എസ് സുപ്രീംകോടതിയോ മജിസ്‌ട്രേറ്റോ […]
കഞ്ചിക്കോട് കണ്ടെയ്‍നർ നിയന്ത്രണം വിട്ട് മറിഞ്ഞു
പാലക്കാട് കഞ്ചിക്കോട് കണ്ടെയ്‍നർ നിയന്ത്രണം വിട്ട് മറിഞ്ഞു. കെ.എസ്.ആർ.ടി.സി ബസിലും ടൂറിസ്റ്റ് ബസിലും ഇടിച്ച ശേഷമാണ് വാഹനം മറിഞ്ഞത്. ബസുകളിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് കോയമ്പത്തൂർ – പാലക്കാട് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
പി.എസ്.സി ഓഫീസ് കെ.എസ്.യു പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി
പാലക്കാട് പി.എസ്.സി ഓഫീസ് കെ.എസ്.യു പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി. ഉദ്യോഗസ്ഥർ അരമണിക്കൂറോളമായി ഓഫീസിനുള്ളിൽ കുടുങ്ങികിടക്കുന്നു. പി.എസ്.സി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി അതേസമയം പി.എസ്.നിയമനത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. കൺട്രോൾ റൂം സി.ഐ എ.സി സദൻ ഉൾപ്പെടെ പൊലീസുകാർക്കും പരിക്കുണ്ട്. സംസ്ഥാന വൈസ് പ്രസിഡണ്ട് സ്‌നേഹ, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സൈദാലി, എൻഎസ്‌യു നേതാവ് എറിക് സ്റ്റീഫൻ […]
ഇടവേള ബാബുവും രമേശ് പിഷാരടിയും കോണ്‍ഗ്രസില്‍
ഇരുവരും ഐശ്വര്യ കേരള യാത്രായില്‍ പങ്കെടുത്തു. ഐശ്വര്യ കേരള യാത്ര ഹരിപ്പാട് എത്തിയപ്പോഴാണ് ഇരുവരും വേദിയിലെത്തിയത്. നടനും സംവിധായകനുമായ രമേഷ് പിഷാരടിയും നടനും താരസംഘടനയായ അമ്മയുടെ സെക്രട്ടറിയുമായ ഇടവേള ബാബുവും കോണ്‍ഗ്രസിലേക്ക്. ഇരുവരും ഐശ്വര്യ കേരള യാത്രായില്‍ പങ്കെടുത്തു. ഐശ്വര്യ കേരള യാത്ര ഹരിപ്പാട് എത്തിയപ്പോഴാണ് ഇരുവരും വേദിയിലെത്തിയത്. രമേശ് പിഷാരടിയുടെ സുഹൃത്തായ ധര്‍മജന്‍ വര്‍ഷങ്ങളായി സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ താൽപ്പര്യമുണ്ടെന്നും ധർമജൻ മുമ്പ് പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പിഷാരടിയുടെ പാര്‍ട്ടി പ്രവേശനം. മുൻ […]
അശ്വിന്‍റെ അശ്വമേധം; അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ സെഞ്ച്വറിയും, ഇന്ത്യക്ക് കൂറ്റന്‍ ലീഡ്
106ന് ആറെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ കോഹ്‍ലിക്കൊപ്പം ചേര്‍ന്ന് അശ്വിന്‍ നടത്തിയ കൂട്ടാണ് രക്ഷപെടുത്തിയത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങിയ അശ്വിന്‍റെ മികവില്‍ ഇന്ത്യക്ക് കൂറ്റന്‍ ലീഡ്. ബൗളിങ്ങില്‍ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവെച്ച അശ്വിന്‍ ബാറ്റിങിലെത്തിയപ്പോള്‍ സെഞ്ച്വറി പ്രകടനത്തോടെയാണ് ടീമിനെ കരകയറ്റിയത്. 106ന് ആറെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ കോഹ്‍ലിക്കൊപ്പം ചേര്‍ന്ന് അശ്വിന്‍ നടത്തിയ കൂട്ടാണ് രക്ഷപെടുത്തിയത്. പിന്നീട് ക്യാപ്റ്റന്‍ മടങ്ങിയെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് അശ്വിന്‍ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 286 […]
‘വെള്ളം ചോര്‍ന്നത് ഒ.ടി.ടിയില്‍ നിന്നോ?’; അന്വേഷണം ശക്തമാക്കി പൊലീസ്
പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുക്കെട്ടിലെത്തിയ ‘വെള്ളം’ സിനിമയുടെ എച്ച്.ഡി പ്രിന്‍റ് ചോര്‍ന്നതുമായി ബന്ധപ്പെട്ട അന്വേഷണം ശക്തമാക്കിയതായി പൊലീസ്. എറണാകുളം നോർത്ത് പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. വ്യാജ പ്രിന്‍റ് അപ്‌ലോഡ് ചെയ്തിരിക്കുന്നത് നാല് സ്ഥലങ്ങളിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തി. ദുബൈയിൽ നിന്നടക്കം വ്യാജ പ്രിന്‍റ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കോപ്പിറൈറ്റ് വയലേഷൻ ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 114 തീയേറ്ററുകളില്‍ നല്ല രീതിയില്‍ ഓടിക്കൊണ്ടിരിക്കുന്ന മലയാള സിനിമയാണ് വെള്ളമെന്നും അതിനെ നശിപ്പിക്കാന്‍ ഒരു കൂട്ടം ആള്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും നിര്‍മ്മാതാവ് മുരളി […]
റിഹാന കമ്യൂണിസ്റ്റാണോ? വ്യാപകമായി പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യം ഇതാണ്
കർഷക സമരത്തിന് അനുകൂലമായി പോസ്റ്റ് ചെയ്ത ട്വീറ്റിന് പിന്നാലെയാണ് യുഎസ് പോപ് ഗായിക റിഹാന ഇന്ത്യയിലെ സാധാരണക്കാർക്കിടയിൽ ചർച്ചയാകുന്നത്. ഡൽഹി അതിർത്തിയിലെ ഇന്റർനെറ്റ് വിച്ഛേദത്തെ ചോദ്യം ചെയ്ത് ‘ഇതേക്കുറിച്ച് നിങ്ങൾ എന്താണ് സംസാരിക്കാത്തത്’ എന്നായിരുന്നു ഗായികയുടെ ട്വീറ്റ്. ഇതു സംബന്ധിച്ച സിഎൻഎൻ വാർത്ത റിട്വീറ്റ് ചെയ്തായിരുന്നു റിഹാനയുടെ ചോദ്യം. കേന്ദ്രസർക്കാറിനെ വരെ പ്രതിരോധത്തിൽ നിർത്തുകയും പ്രസ്താവനയിറക്കാൻ നിർബന്ധിക്കുകയും ചെയ്ത ട്വീറ്റായിരുന്നു അത്. ഇതിന് പിന്നാലെ റിഹാനയ്ക്ക് അനുകൂലമായും പ്രതികൂലമായും ആളുകൾ രംഗത്തെത്തി. താരത്തെ ‘സ്വന്തമാക്കാനുള്ള’ ശ്രമവും സജീവമായി. […]
നിയമനടപടികൾ അവസാനിപ്പിക്കാതെ ചർച്ചക്കില്ലെന്ന് കർഷക സംഘടനകൾ
കർഷകർക്കെതിരായ നിയമ നടപടികൾ അവസാനിപ്പിക്കാതെ ഇനി കേന്ദ്രവുമായി ചർച്ചക്കില്ലെന്നു ക൪ഷക സംഘടനകളുടെ നിലപാട്. സമരവേദികളൊഴിപ്പിക്കാൻ ആർ എസ് എസ് -ബിജെപി പ്രവ൪ത്തക൪ ശ്രമം നടത്തിയെന്ന് ആരോപിച്ച് കാമ്പയിൻ നടത്താനും ക൪ഷക സംഘടനകൾ തീരുമാനിച്ചു. ദേശീയ കാമ്പയിനിന് ഇന്ന് തുടക്കമാകും. കാർഷിക നിയമങ്ങൾക്കെതിരെ ദേശീയ തലത്തിൽ ആഹ്വാനം ചെയ്ത റോഡുപരോധ സമരം ശനിയാഴ്ച നടക്കും. ബിജെപി പ്രതിഷേധത്തെ മറികടന്ന് പൽവലിലും ഭാഗ്പതിലും ക൪ഷക സമരം പുനരാരംഭിച്ചിട്ടുണ്ട്. അതി൪ത്തികളിൽ ക൪ഷക സമരം വീണ്ടും ശക്തമാവുകയാണ്. അതേസമയം ക൪ഷക൪ക്കെതിരായ ഉപരോധം പൊലീസ് […]
കേരളത്തിന് വന്‍ പ്രഖ്യാപനങ്ങള്‍; ദേശീയപാതക്ക് 65,000 കോടി, കൊച്ചി മെട്രോക്ക് 1957 കോടി
കേരളത്തില്‍ 1100 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 65,000 കോടി അനുവദിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഊന്നൽ നൽകി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. കേരളത്തില്‍ 1100 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 65,000 കോടി അനുവദിച്ചു. ഇതില്‍ 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴിയുടെ നിര്‍മ്മാണവും ഉള്‍പ്പെടുന്നു. തമിഴ്നാട്ടില്‍ 3500 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 1.03 ലക്ഷം കോടി അനുവദിച്ചിട്ടുണ്ട്. ഇതില്‍ മധുര-കൊല്ലം ഇടനാഴി ഉള്‍പ്പെടുന്നു. ഇതിന്റെ നിര്‍മ്മാണം അടുത്ത വര്‍ഷം തുടങ്ങും. കൊച്ചി […]












