സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമാകിഉന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗരൂകരാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ മുതൽ സംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ള സമ്പൂർണ ലോക്ക്ഡൗണുമായി ജനങ്ങൾ സഹകരിക്കണം. ലോക്ക്ഡൗണിൽ തട്ടുകടകൾ തുറക്കരുത്. ബാങ്കുകൾ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മാത്രമേ പ്രവർത്തിക്കാവൂ. വർക്ക് ഷോപ്പുകൾക്ക് ആഴ്ചാവസാനത്തിലെ രണ്ട് ദിവസം പ്രവർത്തിക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ച് കെട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തുപോകുന്നവർ പൊലീസില്‍ നിന്ന് പാസ് വാങ്ങണം. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നവർ […]
Uncategorized
കൊവിഡ് രണ്ടാം തരംഗം സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചുവെന്ന് കേന്ദ്രം
കൊവിഡ് രണ്ടാം വ്യാപനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഗുരുതരമായി ബാധിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്‌സിന്‍ നിര്‍മിക്കാനുള്ള ഘടകങ്ങളുടെ ലഭ്യതയില്‍ കുറവ് അനുഭവിക്കുന്നുണ്ടെന്നും ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. കൊവിഡ് വാക്‌സിന്‍ ഉത്പാദനത്തിലെ പ്രതിസന്ധി മറികടക്കാനുമെന്നും ആവശ്യമായ വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ ആവുമെന്നുമാണ് പ്രതീക്ഷയെന്നും ധനകാര്യ മന്ത്രി. വ്യാപനത്തെ വളരെ വേഗത്തില്‍ മറിടക്കാന്‍ സാധിച്ചില്ലെങ്കില്‍ ആപത്കരമെന്നും ധനകാര്യ മന്ത്രിയുടെ സൂചന. കൊവിഡ് വാക്‌സിന്‍ കൂടുതല്‍ ജനങ്ങളിലൂടെ എത്തിക്കുന്നതിലൂടെ പ്രതിസന്ധി മറികടക്കാന്‍ ആകുമെന്ന ശുഭാപ്തി വിശ്വാസം മന്ത്രി പ്രകടിപ്പിച്ചു. ഈ കൊടുങ്കാറ്റിനൊപ്പവും […]
കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ നയിക്കുന്നത് പണപ്പെരുപ്പത്തിലേയ്ക്ക്; മുന്നറിയിപ്പുമായി ആർ.ബി.ഐ
കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ നയിക്കുന്നത് പണപ്പെരുപ്പത്തിലേക്കെന്ന് ആർ.ബി.ഐയുടെ മുന്നറിയിപ്പ്. മഹാമാരിയെ സമയ ബന്ധിതമായി പിടിച്ചു നിർത്താനായില്ലെങ്കിൽ രാജ്യം നേരിടാൻ പോകുന്നത് വലിയ സാമ്പത്തിക തകർച്ചയായിരിക്കുമെന്നും ആർ.ബി.ഐ ചൂണ്ടിക്കാട്ടുന്നു. പ്രാദേശിക നിയന്ത്രണങ്ങൾ സാമ്പത്തിക മേഖലയെ നിശ്ചലമാക്കിയതാണ് പ്രധാന തിരിച്ചടി. മാർച്ചിലെ പണപ്പെരുപ്പനിരക്ക് 5.5 ശതമാനമാണ്. പണപ്പെരുപ്പം ആറ് ശതമാനം കടന്നാൽ കടുത്ത സാമ്പത്തിക മാന്ദ്യമായിരിക്കും ഫലം. ഇതിൽ നിന്ന് മുക്തിനേടുക പ്രയാസമായിരിക്കും. ഒന്നാംതരംഗത്തിനേക്കാൾ രണ്ടാം തരംഗം കടുത്ത വെല്ലുവിളിയാണ് സാമ്പത്തിക മേഖലക്ക് ഉണ്ടാക്കുന്നതെന്നും ആർ.ബി.ഐ വ്യക്തമാക്കി
ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയയില്‍ വിലക്ക്
ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനക്കള്‍ക്ക് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ. കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെയ് 15 വരെയാണ് വിലക്ക്. അതേസമയം കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ് ഇന്ത്യയില്‍. തുടര്‍ച്ചയായി ആറാം ദിനവും രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,23,144 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,76,36,307 ആയി. […]
കോഴിക്കോട് ഇന്ന് 3251 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു
ജില്ലയിൽ തിങ്കളാഴ്ച 3251 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. പീയൂഷ് എം അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരിൽ മൂന്ന് പേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ 5 പേർക്കും പോസിറ്റീവ് ആയി. 64 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി പോസിറ്റീവ് ആയവർ 3179 പേരാണ്. 1074 പേർ കൂടി രോഗമുക്തി നേടി. 12,730 സ്രവ സാംപിൾ പരിശോധനയ്ക്കയച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.69 ആണ്. […]
ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഹൃദയഭേദകത്തിനും അപ്പുറം; ലോകാരോഗ്യ സംഘടന
ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഹൃദയഭേദകത്തിനും അപ്പുറമെന്ന് ലോകാരോഗ്യ സംഘടന. കൊവിഡ് വ്യാപനം തടഞ്ഞുനിർത്താൻ ഇന്ത്യക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകും. ഓക്സിജൻ കണ്ടൈനറുകളും മറ്റ് അവശ്യ ഉപകരണങ്ങളും ഇന്ത്യയിലേക്ക് അയക്കുമെന്നും ലോകാരോഗ്യ സംഘടന ചീഫ് തെദ്രോസ് ഗബ്രിയേസസ് പറഞ്ഞു. രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം തുടരുകയാണ്. 24 മണിക്കൂറിനിടെ 3,52,221 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,812 മരണവും സ്ഥിരീകരിച്ചു. 28 ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം […]
സംസ്ഥാനത്ത് ബിജെപി-സിപിഐഎം ധാരണയെന്ന് രമേശ് ചെന്നിത്തല
സംസ്ഥാനത്ത് ബിജെപി – സിപിഐഎം ധാരണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനി പിണറായി ബന്ധത്തിന് പിന്നിലും ഈ ധാരണയാണ്. സര്‍ക്കാരിന് എതിരായ കേസുകള്‍ മുന്നോട്ട് കൊണ്ടുപോകാത്തതിന് കാരണം ഈ ധാരണയാണ്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യത്തിനായാണ് സിപിഐഎമ്മിനെ ബിജെപി കൂട്ടുപിടിച്ചതെന്നും ചെന്നിത്തല ട്വന്റിഫോറിനോട് പറഞ്ഞു. കോണ്‍ഗ്രസിന് ബിജെപിയുമായി ഒരു ധാരണയുമില്ല. അദാനി മുഖേന ഇപ്പോള്‍ പിണറായിക്കാണ് ഡീലുള്ളത്. അദാനി-മോദി- പിണറായി കൂട്ടുകെട്ടാണ് കേരളത്തില്‍ നടക്കുന്നത്. യുഡിഎഫ് തകരുകയെന്നതാണ് ബിജെപിയുടെയും സിപിഐഎമ്മിന്റെയും ലക്ഷ്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷം: ആറ് സംസ്ഥാനങ്ങളിൽ ഭാഗിക നിയന്ത്രണം
കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യം വീണ്ടും നിയന്ത്രണത്തിലേക്ക്. മഹാരാഷ്ട്രയും കർണാടകയും ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. രാജ്യവ്യാപക ലോക്ഡൗൺ ഉണ്ടാകില്ലെന്നും നിയന്ത്രണം സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. കോവിഡ് പ്രതിദിന കേസുകൾ കഴിഞ്ഞ സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ് ഇപ്പോള്‍. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കേരളമടക്കം 11 സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ, പോലീസ് മേധാവികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. […]
പുതിയ സാമ്പത്തിക വർഷം; ആദ്യ ചുവടില്‍ തന്നെ ഇടറിവീണ് ധനമന്ത്രി നിർമല സീതാരാമൻ
ന്യൂഡൽഹി: 2021-22 സാമ്പത്തിക വർഷത്തിലെ ആദ്യ ചുവടിൽ തന്നെ ഇടറി വീണ് ധനമന്ത്രി നിർമല സീതാരാമൻ. ലഘുസമ്പാദ്യങ്ങളുടെ പലിശ നിരക്ക് കുറച്ച നടപടിയിലാണ് സർക്കാറിന് കൈ പൊള്ളിയത്. കടുത്ത എതിർപ്പുകളെ തുടർന്ന് ഉത്തരവ് മണിക്കൂറുകൾക്കുള്ളിൽ ധനമന്ത്രാലയത്തിന് പിൻവലിക്കേണ്ടി വന്നു. സാധാരണരക്കാരനു മേൽ ആഘാതമുണ്ടാക്കുന്ന തീരുമാനം നേരത്തെ വിമർശനവിധേയമായിരുന്നു. നോട്ടക്കുറവാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാഹചര്യമുണ്ടായതെന്ന് മന്ത്രാലയം വിശദീകരിക്കുന്നു. സേവിങ്‌സ് ഡെപ്പോസിറ്റുകളുടെ പലിശനിരക്ക് 4 ശതമാനത്തിൽനിന്ന് 3.5 ശതമാനമായും പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ (പിപിഎഫ്) പലിശനിരക്ക് 7.1 ശതമാനത്തിൽനിന്ന് […]
പാലാ നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി
പാലാ നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. സിപിഎം-കേരള കോൺഗ്രസ് കൗൺസിലർമാർ തമ്മിലാണ് ഏറ്റുമുട്ടിയത്. സ്റ്റാൻഡിങ് കമ്മിറ്റി കൂടുന്നതിലെ തർക്കമാണ് കൈയ്യാങ്കളിയിൽ കലാശിച്ചത്. പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാൻ എൽ.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കയ്യാങ്കളിയിൽ സി.പി.എമ്മിൻറെ ബിനു പുളിക്കക്കണ്ടത്തിനും, കേരളാ കോൺഗ്രസിൻറെ ബൈജു കൊല്ലംപറമ്പിലിനും മർദ്ദനമേറ്റു. മറുവശത്തുള്ളവരാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് ഇരുപക്ഷവും ആരോപിക്കുന്നു.











