കൊല്ലം: 5000 കോടി രൂപയുടെ ആഴക്കടൽ മത്സ്യബന്ധനക്കരാറുമായി എത്തിയ ഇ.എം.സി.സി കമ്പനി ഉടമയുടെ ആസ്തി 10,000 രൂപ മാത്രം. കുണ്ടറയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്‌സരിക്കുന്ന ഷിജു.എം. വർഗീസ് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വെളിപ്പെടുത്തൽ. ഇന്ത്യയിൽ വസ്തുവകകളില്ലെന്നാണ് ഷിജു എം. വർഗീസ് സത്യവാങ്മൂലത്തിൽ പറഞ്ഞത്. ഇന്ത്യയിൽ തന്‍റെ കൈവശമുള്ളത് 10,000 രൂപ മാത്രമാണെന്ന് ഷിജു വ്യക്തമാക്കി. അതേസമയം ഷിജു എം. വർഗീസ് വിദേശ സ്വത്ത് വിവരം മറച്ചുവച്ചെന്ന പരാതി ഉയർന്നിട്ടുണ്ട്.തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നവർ സ്വന്തം പേരിൽ വിദേശത്തും […]
Uncategorized
നിയന്ത്രണങ്ങളോടെ പൂരം നടത്താനാവില്ലെന്ന് സംഘാടക സമിതി
പൂരം എക്സിബിഷന് സന്ദര്‍ശക നിയന്ത്രണം പാടില്ലെന്ന് തൃശൂര്‍ പൂരം സംഘാടകസമിതി. ഒരേസമയം 200 പേര്‍ എന്ന നിബന്ധന നടപ്പാക്കിയാല്‍ പൂരം ഉപേക്ഷിക്കുമെന്നാണ് സംഘാടക സമിതിയുടെ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ ബുക്കിങ് വഴിമാത്രം സന്ദര്‍ശകരെ പ്രവേശിപ്പിക്കണമെന്ന നിബന്ധന അംഗീകരിക്കില്ലെന്നും സംഘാടകര്‍ വ്യക്തമാക്കി. എക്‌സിബിഷന് ഓണ്‍ലൈന്‍ ബുക്കിങ് എന്ന നിര്‍ദേശം ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചിരുന്നു. അല്ലാതെ എക്‌സ്ബിഷന്‍ നടത്തിയാല്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതിലേക്ക് നയിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. എന്നാല്‍ ദിനംപ്രതി 200പേര്‍ക്ക് മാത്രം സന്ദര്‍ശനാനുമതി നല്‍കുക എന്ന നിബന്ധന അംഗീകരിക്കാന്‍ സാധിക്കില്ല എന്നാണ് […]
പാര്‍ട്ടി പറഞ്ഞാല്‍ നേമത്ത് മത്സരിക്കുമായിരുന്നു: ശശി തരൂര്‍
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നേമത്ത് മത്സരിക്കാന്‍ തയ്യാറായിരുന്നുവെന്ന് ശശി തരൂര്‍ എം.പി. തിരുവനന്തപുരത്തെ എം.പിയായിരിക്കെ നിയമസഭിയിലേക്ക് മത്സരിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നില്ല. എന്നാല്‍, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നോ പറയുമായിരുന്നില്ലെന്നും തരൂര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. മത്സരിക്കണമെന്ന ആവശ്യവുമായി ആരും സമീപിച്ചിരുന്നില്ല. നിലവില്‍ നേമത്ത് യു.ഡി.എഫിന് ശക്തനായ സ്ഥാനാര്‍ഥിയാണുള്ളത്. മുരളീധരന്‍ നേമം തിരിച്ചു പിടിക്കും. തന്റെ ലോക്‌സഭ മണ്ഡലത്തിലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിക്കൊണ്ടിരിക്കുകയാണ് താനിപ്പോളെന്നും ശശി തരൂര്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയ ശേഷം പാര്‍ട്ടിയില്‍ ചേരാന്‍ കോണ്‍ഗ്രസും, ബി.ജെ.പിയും […]
‘കടക്കൽ ചന്ദ്രൻ പിണറായിയുടെ കഥയല്ല’; വിശദീകരണവുമായി അണിയറ പ്രവർത്തകർ
കൊച്ചി: മമ്മൂട്ടി നായകനായ ‘വൺ’ സിനിമ മുഖ്യമന്ത്രി പിണറായി വിജയന്റെ കഥയല്ലെന്ന് അണിയറ പ്രവർത്തകർ. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് റിലീസ് ചെയ്യപ്പെടുന്ന സിനിമയ്‌ക്കെതിരെ ചില കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് അണിയറ പ്രവർത്തകരുടെ വിശദീകരണം. മാർച്ച് 26നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ‘പൊതുജനങ്ങളുടെ വീക്ഷണ കോണിൽ നിന്നാണ് നമ്മൾ കഥയെ സമീപിച്ചിട്ടുള്ളത്. വിഷയത്തെ മുൻവിധിയോടെ എടുത്തിട്ടില്ല. നിലവിലെ മന്ത്രിസഭയുമായോ മുഖ്യമന്ത്രിയുമായോ ബന്ധിപ്പിക്കുന്ന ഒന്നും സിനിമയിലില്ല’ – തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയും പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് […]
കോവിഷീല്‍ഡ് രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള എട്ടാഴ്ചയായി നീട്ടണമെന്ന് കേന്ദ്രം
കോവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള ആറു മുതല്‍ എട്ടാഴ്ച വരെ ആക്കി വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാർ. ഇതു സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നിലവില്‍ രണ്ട് ഡോസുകള്‍ക്കിടയിലുള്ള കാലയളവ് 28 ദിവസം അല്ലെങ്കില്‍ നാല് മുതല്‍ ആറാഴ്ചയ്ക്കിടയില്‍ എന്നായിരുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന് മാത്രമാണ് ഇത് ബാധകമാവുക. ഓക്സ്ഫഡ്- ആസ്ട്രാസെനെക്ക വാക്സിന്‍, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നിവയ്ക്ക് ഇത് ബാധകമല്ല. ഈ വാക്സിനുകളുടെ ഡോസുകള്‍ തമ്മിലുള്ള ഇടവേള […]
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം; സംസ്ഥാന സർക്കാരിന് സുപ്രിംകോടതി നോട്ടിസ്
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണ നയം ചോദ്യം ചെയ്ത ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രിംകോടതി നോട്ടിസ്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾക്കൊപ്പം ഈ ഹർജിയും പരിഗണിക്കും. സർക്കാർ സർവീസിലുള്ളവർക്ക്, കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലും സംവരണം ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെയാണ് ഹർജി. മുന്നോക്ക സമുദായ ഐക്യമുന്നണിയാണ് ഹർജി സമർപ്പിച്ചത്. അടുത്ത മാസം ആറിനാണ് മറ്റ് ഹർജികൾ പരിഗണിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഗോള്‍ മഴയില്‍ ബാഴ്സ; യുവന്‍റസിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും തോല്‍വി
സ്പാനിഷ് ലീഗ് ഫുട്ബോളിൽ റയല്‍ സോസിഡാഡിനെതിരെ ബാര്‍സലോണക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ബാഴ്സയുടെ ജയം. എഫ്.എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് ലെസ്റ്റർ സിറ്റി സെമിയിൽ പ്രവേശിച്ചു. ഷെഫീൽഡ് യുണൈറ്റഡിനെ തകർത്ത് ചെൽസിയും സെമിയിൽ കടന്നു. ഗോള്‍മഴയായിരുന്നു ആരാധകര്‍ക്കായി ബാഴ്സ ഒരുക്കിയത്. സൂപ്പര്‍ താരം ലയണല്‍ മെസിയുടെയും സെര്‍ജിയോ ഡെസ്റ്റിന്‍റെയും ഷോയില്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കാനെ സോസിഡാഡ് താരങ്ങള്‍ക്കായുള്ളു. ബാഴ്സക്കായി മെസ്സിയും സെര്‍ജിനോ ഡെസ്റ്റിന്റെയും ഇരട്ടഗോളകള്‍ നേടി. ജയത്തോടെ ബാഴ്സ പോയിന്റ് പട്ടിയില്‍ രണ്ടാമതെത്തി. അതിനിടെ […]
മിനിസ്ട്രി ഓഫ് ഹാപ്പിനസ്; യുഎഇയുടെ വഴിയേ കേരളത്തിലെ കോൺഗ്രസ്
യുഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രികയിലെ ഏറ്റവും ശ്രദ്ധേയമായ വാഗ്ദാനങ്ങളിലൊന്നാണ് മിനിസ്ട്രി ഓഫ് ഹാപ്പിനസ് രൂപീകരണം. ‘സംസ്ഥാനത്ത് ഉയർന്നു വരുന്ന രാഷ്ട്രീയ സംഘട്ടനങ്ങൾക്കും കൊലപാതകങ്ങൾക്കും അറുതി വരുത്താൻ രാജസ്ഥാൻ മാതൃകയിൽ സമാധാന വകുപ്പ് രൂപീകരിക്കുമെന്നാണ്’ പ്രകടന പത്രികയിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണത്തിലാണ് മിനിസ്ട്രി ഓഫ് ഹാപ്പിനസിനെ കുറിച്ച് തരൂർ വിശദീകരിച്ചത്. യുഎഇയാണ് ഇതിന് മുമ്പ് മിനിസ്ട്രി ഓഫ് ഹാപ്പിനസ് രൂപീകരിച്ച രാജ്യം. 2016 ഫെബ്രുവരിയിലായിരുന്നു ഇത്. ഉഹൂദ് ബിൻത് ഖൽഫാൻ അൽ റൂമി എന്ന വനിതയായിരുന്നു […]
ഫിറോസ് കുന്നംപറമ്പിലിന്‍റെ കൈവശം 5500 രൂപ മാത്രം, ആകെ ആസ്തി 52.58 ലക്ഷം; സത്യവാങ്മൂലത്തിലെ വിശദാംശങ്ങള്‍ ഇങ്ങനെ
തവനൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന്‍റെ കൈവശമുള്ളത് 5500 രൂപ മാത്രം. സ്ഥാവര-ജംഗമ ആസ്തിയായുള്ളത് 52,58,834 യെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഫെഡറൽ ബാങ്ക് ആലത്തൂർ ശാഖയിൽ 8447 രൂപയും സൗത്ത് ഇന്ത്യൻ ബാങ്കിൽ 16,132 രൂപയും എച്ച്.ഡി.എഫ്.സി ബാങ്കിൽ 3255 രൂപയും എടപ്പാൾ എം.ഡി.സി ബാങ്കിൽ 1000 രൂപയുമുണ്ട്. ഭാര്യയുടെ കൈവശം 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വർണവുമുണ്ട്. രണ്ട് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടുകളിലായി 67,412 രൂപയുമാണുള്ളത്. ഫിറോസ് കുന്നംപറമ്പില്‍ […]
അതിര്‍ത്തി യാത്ര; കര്‍ണാടക ഇന്ന് മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും
കേരള- കര്‍ണാടക അതിര്‍ത്തി യാത്രയ്ക്ക് കര്‍ണാടക സര്‍ക്കാര്‍ ഇന്ന് മുതല്‍ നിയന്ത്രണമേര്‍പ്പെടുത്തും. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി അതിര്‍ത്തികളില്‍ പരിശോധന നടത്തും. കൊവിഡ് രണ്ടാം തരംഗ മുന്നറിയിപ്പിനെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കി നിയന്ത്രണമേര്‍പ്പെടുത്താനാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. തലപ്പാടി അതിര്‍ത്തിയില്‍ ഇന്നലെയെത്തിയ യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന നിര്‍ദേശവും നല്‍കി. ഫെബ്രുവരിയില്‍ ഏര്‍പ്പെടുത്തിയ യാത്ര വിലക്കിനെ ചോദ്യം ചെയ്ത് കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടികള്‍ തുടരുന്നതിനിടെയാണ് വീണ്ടും നിയന്ത്രണം. പുതിയ തീരുമാനത്തെ […]












