കർഷക ബില്ലിനെതിരെ പ്രമേയം പാസാക്കാൻ നാളെ കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചു. സഭ ചേരാനുള്ള ശിപാര്‍ശ ഗവര്‍ണര്‍ തള്ളിയതോടെ നിയമസഭ നാളെ ചേരില്ല. സമ്മേളനം ചേരാനുള്ള അടിയന്തര സാഹചര്യം എന്താണെന്ന് വ്യക്തമാക്കണമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു. സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് വാദിച്ച ഗവര്‍ണര്‍ സ്പീക്കറോട് വിശദീകരണം തേടുകയും ചെയ്തു ബുധനാഴ്ച ഒരു മണിക്കൂര്‍ പ്രത്യേക നിയമസഭാ സമ്മേളനം
Uncategorized
വിഖ്യാത സംവിധായകൻ കിം കി ഡുക്ക് അന്തരിച്ചു
പ്രമുഖ ദക്ഷിണ കൊറിയൻ ചലച്ചിത്ര സംവിധായകൻ കിംകി ഡുക്ക് ലാത്വിയയിൽ കോവിഡ് ബാധിച്ച് മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 59 വയസ്സായിരുന്നു. കാൻ, ബെർലിൻ, വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളകൾക്ക് ശേഷം നവംബർ 20നാണ് ലാത്വിയയില്‍ എത്തിയത്. നവംബര്‍ 20നാണ് അദ്ദേഹം ലാത്വിയയില്‍ എത്തിയതെന്നും ലാത്വിയന്‍ നഗരമായ ജര്‍മ്മലയില്‍ ഒരു വീട് വാങ്ങാന്‍ പദ്ധതിയുണ്ടായിരുന്നുവെന്നും റെസിഡന്‍റ് പെര്‍മിറ്റിന് അപേക്ഷിക്കാനായിരുന്നു ആലോചനയെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച കോവിഡാനന്തര ബുദ്ധിമുട്ടുകളെ തുടർന്ന് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 1960 ഡിസംബർ 20-ന് ദക്ഷിണ കൊറിയയിലെ […]
ബി.ജെ.പി ദേശീയ അധ്യക്ഷന് നേരെയുള്ള ആക്രമണം; മമതയും കേന്ദ്രവും തുറന്ന പോരില്‍
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ കേന്ദ്രവും ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള തുറന്ന പോരിലേക്കാണ് വഴിവെച്ചിരിക്കുന്നത്. ബംഗാള്‍ സർക്കാരിനു കീഴിലുള്ള ക്രമസമാധാനനിലയെക്കുറിച്ച് വ്യക്തത തേടാൻ കേന്ദ്രം ബംഗാളിലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടിയതാണ് മമതയെ ചൊടിപ്പിച്ചത്. പശ്ചിമ ബംഗാളില്‍ ക്രമസമാധാന നില തകരാറിലാണെന്ന് ഗവര്‍ണര്‍ ജഗദീപ് ധങ്കർ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് നടപടി. മാത്രമല്ല അക്രമണത്തിനിരയായപ്പോൾ ജെ പി നദ്ദയുടെ സൈനികർക്ക് സുരക്ഷാ ക്രമീകരണം അപര്യാപ്തമാണെന്ന് ധങ്കർ റിപ്പോർട്ട് അയച്ചു. തിങ്കളാഴ്ച […]
മെസിയുടെ ഈ റെക്കോര്‍ഡും തകര്‍ത്ത് എംബാപ്പെ
ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ റെക്കോര്‍ഡ് തകര്‍ത്ത് കെയ്ലിയര്‍ എംബാപ്പെ. ചാമ്പ്യന്‍സ് ലീഗില്‍ 20 ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോര്‍ഡാണ് മെസിയില്‍ നിന്നും എംബാപ്പെ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം നടന്ന പി.എസ്.ജി – ബസക്സഹിർ മത്സരത്തില്‍ എംബാപ്പെ രണ്ട് ഗോളുകള്‍ സ്വന്തമാക്കിയിരുന്നു. മെസിയേക്കാള്‍ ഒരു വര്‍ഷം മുമ്പ് ആണ് എംബാപ്പെ ചാമ്പ്യന്‍സ് ലീഗിലെ 20ാം ഗോള്‍ സ്വന്തമാക്കിയത്. 5-1ന് ജയിച്ച മത്സരത്തില്‍ നെയ്മര്‍ ഹാട്രിക്കും സ്വന്തമാക്കിയിരുന്നു. ഇനി മെസിയും റൊണാള്‍ഡോയും മാത്രമാണ് […]
സീതയാവാന്‍ ആലിയ ഭട്ട് ; രാജമൗലി ചിത്രം ‘ആര്‍.ആര്‍.ആര്‍’ ടീമില്‍ ജോയിന്‍ ചെയ്തു
എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആറില്‍ ബോളിവുഡ് താരം ആലിയ ഭട്ട് ജോയിന്‍ ചെയ്തു. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആറും രാം ചരണുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത് ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്.കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്‍റെ […]
തദ്ദേശ തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി പ്രചരണത്തിനിറങ്ങില്ല
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങില്ല. തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ മാത്രമാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ധർമടം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ പങ്കെടുത്തു. കണ്ണൂർ കോർപ്പറേഷനിലെ തെര.അവലോകന യോഗത്തിലും പിണറായി പങ്കെടുക്കും. പ്രചാരണ രംഗത്തു മുഖ്യമന്ത്രി പിണറായി വിജയന്‍റെ അസാന്നിധ്യം ആദ്യം ചൂണ്ടിക്കാട്ടിയത് പ്രതിപക്ഷമാണ്. പ്രചാരണ ബോർഡുകളിൽ പോലും മുഖ്യമന്ത്രിയുടെ ചിത്രം ഇല്ലാത്തതും ഏറെ ചർച്ചയായി. സർക്കാരിന് നേട്ടങ്ങൾ ഒന്നും അവകാശപ്പെടാൻ ഇല്ലാത്തതാണ് പിണറായിയുടെ പിന്മാറ്റത്തിന് കാരണമെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചു. […]
തോറ്റ് തോറ്റ് ആഴ്സനല്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നോര്‍ത്ത് ലണ്ടന്‍ ഡര്‍ബിയില്‍ ടോട്ടനത്തിന് ജയം. ആഴ്‍സനലിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ടോട്ടനം പരാജയപ്പെടുത്തിയത്. 13ാം മിനിറ്റില്‍ സണ്‍ ഹ്യും മിന്നും ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ഹാരികെയിനുമാണ് ഗോള്‍ നേടിയത്. 70 ശതമാനം പന്ത് കൈയ്യില്‍ വെച്ചിട്ടും ഹോസെ മൌറീഞ്ഞോ ഒരുക്കിയ പ്രതിരോധ ഭിത്തി തകര്‍ക്കാന്‍ ആഴ്‍സനലിന് കഴിഞ്ഞില്ല. പ്രീമിയര്‍ ലീഗിലെ ആഴ്‍സലിന്റെ ഏറ്റവും മോശം തുടക്കമാണ്. കഴിഞ്ഞ ഏഴ് മത്സരങ്ങളിലെ ആഴ്സനലിന്റെ അഞ്ചാം തോല്‍വിയാണിത്. 10 ഗോളുകള്‍ മാത്രമാണ് ഈ സീസണില്‍ ആഴ്‍സനലിന് […]
മാപ്പ് പറയണം’: ഷഹീന്‍ബാഗ് ദാദിയെ അപമാനിച്ച കങ്കണയ്ക്ക് നോട്ടീസ്
ബോളിവുഡ് താരം കങ്കണ റണാവത്തിന് വീണ്ടും നിയമക്കുരുക്ക്. ഇത്തവണ കര്‍ഷക സമരത്തെ പിന്തുണച്ച ബില്‍കിസ് ബാനോവിനെ അപമാനിച്ചതിനാണ് നോട്ടീസ്. 100 രൂപ കൊടുത്താല്‍ സമരത്തിനെത്തുന്ന ആളാണ് ദാദിയെന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. പങ്കുവെച്ച ചിത്രം മറ്റൊരാളുടേതായിരുന്നു. പിന്നീട് ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു. പഞ്ചാബിലെ അഭിഭാഷകന്‍ ഹര്‍കം സിങ് ആണ് കങ്കണക്ക് ലീഗല്‍ നോട്ടീസ് അയച്ചത്. സോഷ്യല്‍ മീഡിയയില്‍ എന്ത് അഭിപ്രായം പറഞ്ഞാലും അത് ആധികാരികമായിരിക്കണം എന്ന് ഓര്‍മപ്പെടുത്താനാണ് നോട്ടീസ് അയച്ചതെന്ന് ഹര്‍കം സിങ് പറഞ്ഞു. കര്‍ഷക […]
ഗോദി മീഡിയ, ഗോ ബാക്ക്’: പ്രതിഷേധിക്കുന്ന കർഷകർ എന്തുകൊണ്ടാണ് ‘മാധ്യമങ്ങളോട്’ ദേഷ്യപ്പെടുന്നത്?
“ദേശീയ മാധ്യമങ്ങൾ ഞങ്ങളെ ശ്രദ്ധിക്കാത്തത് എന്തുകൊണ്ടാണ്? അവർ റോഡിലെ ബ്ലോക്കുകൾ കാണുന്നില്ലേ?അവര്‍ക്കെന്തുകൊണ്ടാണ് കർഷകരുടെ കാര്യത്തില്‍ ശ്രദ്ധയില്ലാത്തത്?”- നവംബർ 26 ന് പ്രതിഷേധവുമായ ഡല്‍ഹിക്കും ഹരിയാനയ്ക്കുമിടയിലുള്ള സിംഗു അതിർത്തിയിൽ എത്തിയപ്പോൾ കര്‍ഷകര്‍ ഉയര്‍ത്തിയ ചോദ്യങ്ങളായിരുന്നു ഇവ. ഇപ്പോള്‍ വീണ്ടും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, രാജ്യത്തിന്‍റെ ആകെ ദുഃഖമായി അവരുടെ ദുരിതം മാറിയിരിക്കുമ്പോള്‍ അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം മറ്റൊന്നാണ്… ”ഗോദി മീഡിയ, ഗോ ബാക്ക്…..” നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ‘വളര്‍ത്തുനായകളെ’ പോലെ പെരുമാറുന്ന മാധ്യമസ്ഥാപനങ്ങളെ പൊതുവെ വിളിക്കുന്ന പേരാണ് ഗോദി മീഡിയ എന്ന്. […]
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് പൊലീസ്
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് പൊലീസ്. സാക്ഷിയെ ഭീഷണിപ്പെടുത്താൻ ഗണേഷ്‍ കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന പ്രദീപ് കുമാര്‍ ഉപയോഗിച്ച ഫോൺ നശിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. ഇന്നലെ കൊല്ലത്ത് ഗണേഷിന്റെയും പ്രദീപിന്‍റെയും വീട്ടില്‍ നടന്ന റെയ്ഡിൽ ഫോൺ കണ്ടെത്താനായില്ല. ബേക്കല്‍ പൊലീസിന്‍റെ ആവശ്യ പ്രകാരം പത്തനാപുരം പൊലീസാണ് എംഎല്‍എയുടെ വീട്ടില്‍ ഇന്നലെ തിരച്ചില്‍ നടത്തിയത്. സിവില്‍ വേഷത്തില്‍ സ്വകാര്യ വാഹനത്തില്‍ എത്തിയ സംഘം രണ്ട് മണിക്കൂറോളം തിരച്ചില്‍ നടത്തി. സൈബർ […]