പ്രജേഷ് സെന്‍-ജയസൂര്യ കൂട്ടുക്കെട്ടിലെത്തിയ ‘വെള്ളം’ സിനിമയുടെ എച്ച്.ഡി പ്രിന്‍റ് ചോര്‍ന്നതുമായി ബന്ധപ്പെട്ട അന്വേഷണം ശക്തമാക്കിയതായി പൊലീസ്. എറണാകുളം നോർത്ത് പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. വ്യാജ പ്രിന്‍റ് അപ്‌ലോഡ് ചെയ്തിരിക്കുന്നത് നാല് സ്ഥലങ്ങളിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തി. ദുബൈയിൽ നിന്നടക്കം വ്യാജ പ്രിന്‍റ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കോപ്പിറൈറ്റ് വയലേഷൻ ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 114 തീയേറ്ററുകളില്‍ നല്ല രീതിയില്‍ ഓടിക്കൊണ്ടിരിക്കുന്ന മലയാള സിനിമയാണ് വെള്ളമെന്നും അതിനെ നശിപ്പിക്കാന്‍ ഒരു കൂട്ടം ആള്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും നിര്‍മ്മാതാവ് മുരളി […]
Uncategorized
റിഹാന കമ്യൂണിസ്റ്റാണോ? വ്യാപകമായി പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യം ഇതാണ്
കർഷക സമരത്തിന് അനുകൂലമായി പോസ്റ്റ് ചെയ്ത ട്വീറ്റിന് പിന്നാലെയാണ് യുഎസ് പോപ് ഗായിക റിഹാന ഇന്ത്യയിലെ സാധാരണക്കാർക്കിടയിൽ ചർച്ചയാകുന്നത്. ഡൽഹി അതിർത്തിയിലെ ഇന്റർനെറ്റ് വിച്ഛേദത്തെ ചോദ്യം ചെയ്ത് ‘ഇതേക്കുറിച്ച് നിങ്ങൾ എന്താണ് സംസാരിക്കാത്തത്’ എന്നായിരുന്നു ഗായികയുടെ ട്വീറ്റ്. ഇതു സംബന്ധിച്ച സിഎൻഎൻ വാർത്ത റിട്വീറ്റ് ചെയ്തായിരുന്നു റിഹാനയുടെ ചോദ്യം. കേന്ദ്രസർക്കാറിനെ വരെ പ്രതിരോധത്തിൽ നിർത്തുകയും പ്രസ്താവനയിറക്കാൻ നിർബന്ധിക്കുകയും ചെയ്ത ട്വീറ്റായിരുന്നു അത്. ഇതിന് പിന്നാലെ റിഹാനയ്ക്ക് അനുകൂലമായും പ്രതികൂലമായും ആളുകൾ രംഗത്തെത്തി. താരത്തെ ‘സ്വന്തമാക്കാനുള്ള’ ശ്രമവും സജീവമായി. […]
നിയമനടപടികൾ അവസാനിപ്പിക്കാതെ ചർച്ചക്കില്ലെന്ന് കർഷക സംഘടനകൾ
കർഷകർക്കെതിരായ നിയമ നടപടികൾ അവസാനിപ്പിക്കാതെ ഇനി കേന്ദ്രവുമായി ചർച്ചക്കില്ലെന്നു ക൪ഷക സംഘടനകളുടെ നിലപാട്. സമരവേദികളൊഴിപ്പിക്കാൻ ആർ എസ് എസ് -ബിജെപി പ്രവ൪ത്തക൪ ശ്രമം നടത്തിയെന്ന് ആരോപിച്ച് കാമ്പയിൻ നടത്താനും ക൪ഷക സംഘടനകൾ തീരുമാനിച്ചു. ദേശീയ കാമ്പയിനിന് ഇന്ന് തുടക്കമാകും. കാർഷിക നിയമങ്ങൾക്കെതിരെ ദേശീയ തലത്തിൽ ആഹ്വാനം ചെയ്ത റോഡുപരോധ സമരം ശനിയാഴ്ച നടക്കും. ബിജെപി പ്രതിഷേധത്തെ മറികടന്ന് പൽവലിലും ഭാഗ്പതിലും ക൪ഷക സമരം പുനരാരംഭിച്ചിട്ടുണ്ട്. അതി൪ത്തികളിൽ ക൪ഷക സമരം വീണ്ടും ശക്തമാവുകയാണ്. അതേസമയം ക൪ഷക൪ക്കെതിരായ ഉപരോധം പൊലീസ് […]
കേരളത്തിന് വന്‍ പ്രഖ്യാപനങ്ങള്‍; ദേശീയപാതക്ക് 65,000 കോടി, കൊച്ചി മെട്രോക്ക് 1957 കോടി
കേരളത്തില്‍ 1100 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 65,000 കോടി അനുവദിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഊന്നൽ നൽകി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. കേരളത്തില്‍ 1100 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 65,000 കോടി അനുവദിച്ചു. ഇതില്‍ 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴിയുടെ നിര്‍മ്മാണവും ഉള്‍പ്പെടുന്നു. തമിഴ്നാട്ടില്‍ 3500 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 1.03 ലക്ഷം കോടി അനുവദിച്ചിട്ടുണ്ട്. ഇതില്‍ മധുര-കൊല്ലം ഇടനാഴി ഉള്‍പ്പെടുന്നു. ഇതിന്റെ നിര്‍മ്മാണം അടുത്ത വര്‍ഷം തുടങ്ങും. കൊച്ചി […]
ഡല്‍ഹി ശാന്തം; ഇന്ന് കർഷക സംഘടനകൾ യോഗം ചേരും
കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയ ഡൽഹി തെരുവുകൾ ശാന്തമായി. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ അർദ്ധ സൈനിക വിഭാഗത്തെ നിയോഗിച്ചു. ഭാവി പരിപാടികൾ നിശ്ചയിക്കാൻ ഇന്ന് കർഷക സംഘടനകൾ യോഗം ചേരും. കർഷകരുടെ ട്രാക്ടർ പരേഡ് ഐടിഒയിലും ചെങ്കോട്ടയിലും എത്തിയതോടെയാണ് വലിയ സംഘർഷം ഉണ്ടായത്. പൊലീസും കർഷകരും നേർക്കുനേർ നിന്നപ്പോൾ പൊലീസ് ആസ്ഥാനം നിലകൊള്ളുന്ന ഐടിഒ പരിസരം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി. കർഷകരിൽ ഒരാൾ ട്രാക്ടർ മറിഞ്ഞു കൊല്ലപ്പെട്ടതോടെ പ്രതിഷേധം ആളിക്കത്തി. കർഷക സംഘടനാ നേതാക്കളുടെ അഭ്യർഥന മാനിച്ച് കർഷകർ […]
ലോക്ക്ഡൗണിനു ശേഷമെത്തുന്ന ആദ്യ മലയാള ചിത്രം ‘വെള്ളം’: പ്രേക്ഷകരെ സ്വാഗതം ചെയ്തു ജയസൂര്യയും പ്രജേഷ് സെന്നും
കോവിഡ് മഹാമാരി മൂലമുണ്ടായ ലോക്ക്ഡൗണിന് ശേഷമെത്തുന്ന ആദ്യ മലയാള ചിത്രമായി ” വെള്ളം “. ജി.പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രത്തിൽ നായകവേഷത്തിലെത്തുന്നത് ജയസൂര്യയാണ്. സംവിധായകനും ജയസൂര്യയും പ്രേക്ഷകരെ തീയേറ്ററിലേക്ക് സ്വാഗതം ചെയ്തു. ഈ മാസം 22 നാണു ചിത്രം തീയറ്ററുകളിൽ എത്തുക. ക്യാപ്റ്റൻ നു ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് “വെള്ളം “. ലോക്കഡൗണിനു മുൻപേ ചിത്രത്തിന്റെ പണികൾ പൂർത്തിയായെങ്കിലും ഏപ്രിൽ റിലീസ് ആയി ഉദ്ദേശിച്ച ചിത്രം ലോക്ക്ഡൌൺ മൂലം മാറ്റിവെക്കുകയായിരുന്നു. […]
ഇന്നിങ്‌സിന് തോറ്റ് പാകിസ്താന്‍; പരമ്പര തൂത്തുവാരി ന്യൂസിലാന്‍ഡ്
പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ന്യൂസിലാന്‍ഡ്. പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്നിങ്‌സിനും 176 റണ്‍സിനുമാണ് പാകിസ്താന്‍ തോറ്റത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലാന്‍ഡ് 2-0ത്തിന് സ്വന്തമാക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ പൊരുതിയെങ്കിലും 101 റണ്‍സിന് പാകിസ്താന്‍ തോറ്റു. രണ്ട് ഇന്നിങ്‌സിലുമായി പതിനൊന്ന് വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൗളര്‍ കെയില്‍ ജമിയേഴ്‌സണ്‍ ആണ് പാകിസ്താന്റെ എല്ലാം തകര്‍ത്തത്. ജമിയേഴ്‌സണാണ് കളിയിലെ താരവും. ആദ്യം ബാറ്റ് ചെയ്ത പാകിസ്തന്‍ നേടിയത് 297 റണ്‍സ്. അസ്ഹര്‍ അലി 93, വിക്കറ്റ് കീപ്പര്‍ […]
ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍; ടീസര്‍ പുറത്തിറങ്ങി
മലയാളി ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ആമസോണ്‍ പ്രൈം വീഡിയോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുതുവത്സരത്തില്‍ ആരാധകരെ ഞെട്ടിക്കുന്നതായി ഈ പ്രഖ്യാപനം. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിലീസിന് മുന്നോടിയായി ആരാധകർക്കിടയിൽ ആവേശം നിലനിർത്തിക്കൊണ്ട് മോഹൻലാലും ആമസോൺ പ്രൈം വിഡിയോയും ചേർന്ന് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ജിത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത ദൃശ്യം 2 വില്‍ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്ഥർ, […]
6169 പേര്‍ക്ക് കോവിഡ്; 4808 രോഗമുക്തി
കേരളത്തില്‍ ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട 406, തിരുവനന്തപുരം 404, പാലക്കാട് 367, വയനാട് 260, ഇടുക്കി 242, കണ്ണൂര്‍ 228, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ADVERTISING കഴിഞ്ഞ 24 മണിക്കൂറിനിടെ 61,437 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി […]
നൈറ്റ് ക്ലബ് റെയ്ഡ്; സുരേഷ് റെയ്നയും സൂസൈൻ ഖാനും അറസ്റ്റിൽ
ക്രിക്കറ്റ് താരം സുരേഷ് റെയ്ന, ബോളിവുഡ് ഗായകന്‍ ഗുരു രന്‍ധവ, ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ മുൻ ഭാര്യ സൂസൈൻ ഖാൻ തുടങ്ങി 34 പേരെ അർധ രാത്രിയിൽ മുംബൈ പോലീസ് നൈറ്റ് ക്ലബിൽ നടത്തിയ റെയ്ഡിനിടെ അറസ്റ്റ് ചെയ്തു.അതേസമയം നിയന്ത്രണങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചാണ് നൈറ്റ് ക്ലബിൽ പോയതെന്നും സുരേഷ് റെയ്ന പ്രതികരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒത്തുചേര്‍ന്നതിനാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. പൊതുനിര്‍ദ്ദേശങ്ങള്‍ നിരാകരിച്ചതിന് 188-ാം വകുപ്പ് പ്രകാരവും ജീവന് ഭീഷണിയാകുന്ന രോഗങ്ങള്‍ […]