Uncategorized

കോവിഡ് വ്യാപനം രൂക്ഷം: ആറ് സംസ്ഥാനങ്ങളിൽ ഭാഗിക നിയന്ത്രണം

കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യം വീണ്ടും നിയന്ത്രണത്തിലേക്ക്. മഹാരാഷ്ട്രയും കർണാടകയും ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. രാജ്യവ്യാപക ലോക്ഡൗൺ ഉണ്ടാകില്ലെന്നും നിയന്ത്രണം സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. കോവിഡ് പ്രതിദിന കേസുകൾ കഴിഞ്ഞ സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ് ഇപ്പോള്‍. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കേരളമടക്കം 11 സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ, പോലീസ് മേധാവികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. […]

Uncategorized

പുതിയ സാമ്പത്തിക വർഷം; ആദ്യ ചുവടില്‍ തന്നെ ഇടറിവീണ്‌ ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി: 2021-22 സാമ്പത്തിക വർഷത്തിലെ ആദ്യ ചുവടിൽ തന്നെ ഇടറി വീണ് ധനമന്ത്രി നിർമല സീതാരാമൻ. ലഘുസമ്പാദ്യങ്ങളുടെ പലിശ നിരക്ക് കുറച്ച നടപടിയിലാണ് സർക്കാറിന് കൈ പൊള്ളിയത്. കടുത്ത എതിർപ്പുകളെ തുടർന്ന് ഉത്തരവ് മണിക്കൂറുകൾക്കുള്ളിൽ ധനമന്ത്രാലയത്തിന് പിൻവലിക്കേണ്ടി വന്നു. സാധാരണരക്കാരനു മേൽ ആഘാതമുണ്ടാക്കുന്ന തീരുമാനം നേരത്തെ വിമർശനവിധേയമായിരുന്നു. നോട്ടക്കുറവാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാഹചര്യമുണ്ടായതെന്ന് മന്ത്രാലയം വിശദീകരിക്കുന്നു. സേവിങ്‌സ് ഡെപ്പോസിറ്റുകളുടെ പലിശനിരക്ക് 4 ശതമാനത്തിൽനിന്ന് 3.5 ശതമാനമായും പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ (പിപിഎഫ്) പലിശനിരക്ക് 7.1 ശതമാനത്തിൽനിന്ന് […]

Uncategorized

പാലാ നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി

പാലാ നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. സിപിഎം-കേരള കോൺഗ്രസ് കൗൺസിലർമാർ തമ്മിലാണ് ഏറ്റുമുട്ടിയത്. സ്റ്റാൻഡിങ് കമ്മിറ്റി കൂടുന്നതിലെ തർക്കമാണ് കൈയ്യാങ്കളിയിൽ കലാശിച്ചത്. പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാൻ എൽ.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കയ്യാങ്കളിയിൽ സി.പി.എമ്മിൻറെ ബിനു പുളിക്കക്കണ്ടത്തിനും, കേരളാ കോൺഗ്രസിൻറെ ബൈജു കൊല്ലംപറമ്പിലിനും മർദ്ദനമേറ്റു. മറുവശത്തുള്ളവരാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് ഇരുപക്ഷവും ആരോപിക്കുന്നു.

Kerala Uncategorized

ജോയ്‌സിന്‍റെ പരാമര്‍ശം പൊറുക്കാനാവാത്തതെന്ന് ചെന്നിത്തല; ‘വനിതാ കമ്മീഷന് ഒന്നും പറയാനില്ലേ..?’

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മുൻ എം.പി ജോയ്‌സ് ജോർജ്ജിന്റെ പരാമർശത്തിൽ വ്യാപക പ്രതിഷേധം. എറണാകുളം സെന്റ്. തെരേസസ് കോളജ് വിദ്യാർഥികളെ രാഹുൽ ഗാന്ധി ഐക്കിഡോ പരിശീലിപ്പിച്ചതിനെ പരിഹസിച്ചായിരുന്നു ജോയ്‌സ് ജോർജിന്റെ പരാമർശം. എന്നാൽ സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി രാഹുൽ ഗാന്ധിയെ അപമാനിച്ച ജോയ്‌സ് ജോർജ്ജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ അശ്ലീല പരാമർശം പൊറുക്കാനാവാത്തതാണ്. മന്ത്രി എം.എം മണി ഉൾപ്പെടെയുള്ളവർ സദസ്സിലിരുന്ന് കുലുങ്ങിച്ചിരിക്കുന്നതും തികഞ്ഞ അശ്ലീലമാണ്. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ സങ്കോചങ്ങളില്ലാതെ […]

Uncategorized

ഇ.എം.സി.സി ഉടമയുടെ കൈവശം 10,000 രൂപ മാത്രം

കൊല്ലം: 5000 കോടി രൂപയുടെ ആഴക്കടൽ മത്സ്യബന്ധനക്കരാറുമായി എത്തിയ ഇ.എം.സി.സി കമ്പനി ഉടമയുടെ ആസ്തി 10,000 രൂപ മാത്രം. കുണ്ടറയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്‌സരിക്കുന്ന ഷിജു.എം. വർഗീസ് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വെളിപ്പെടുത്തൽ. ഇന്ത്യയിൽ വസ്തുവകകളില്ലെന്നാണ് ഷിജു എം. വർഗീസ് സത്യവാങ്മൂലത്തിൽ പറഞ്ഞത്. ഇന്ത്യയിൽ തന്‍റെ കൈവശമുള്ളത് 10,000 രൂപ മാത്രമാണെന്ന് ഷിജു വ്യക്തമാക്കി. അതേസമയം ഷിജു എം. വർഗീസ് വിദേശ സ്വത്ത് വിവരം മറച്ചുവച്ചെന്ന പരാതി ഉയർന്നിട്ടുണ്ട്.തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നവർ സ്വന്തം പേരിൽ വിദേശത്തും […]

Uncategorized

നിയന്ത്രണങ്ങളോടെ പൂരം നടത്താനാവില്ലെന്ന് സംഘാടക സമിതി

പൂരം എക്സിബിഷന് സന്ദര്‍ശക നിയന്ത്രണം പാടില്ലെന്ന് തൃശൂര്‍ പൂരം സംഘാടകസമിതി. ഒരേസമയം 200 പേര്‍ എന്ന നിബന്ധന നടപ്പാക്കിയാല്‍ പൂരം ഉപേക്ഷിക്കുമെന്നാണ് സംഘാടക സമിതിയുടെ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ ബുക്കിങ് വഴിമാത്രം സന്ദര്‍ശകരെ പ്രവേശിപ്പിക്കണമെന്ന നിബന്ധന അംഗീകരിക്കില്ലെന്നും സംഘാടകര്‍ വ്യക്തമാക്കി. എക്‌സിബിഷന് ഓണ്‍ലൈന്‍ ബുക്കിങ് എന്ന നിര്‍ദേശം ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചിരുന്നു. അല്ലാതെ എക്‌സ്ബിഷന്‍ നടത്തിയാല്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതിലേക്ക് നയിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. എന്നാല്‍ ദിനംപ്രതി 200പേര്‍ക്ക് മാത്രം സന്ദര്‍ശനാനുമതി നല്‍കുക എന്ന നിബന്ധന അംഗീകരിക്കാന്‍ സാധിക്കില്ല എന്നാണ് […]

Uncategorized

പാര്‍ട്ടി പറഞ്ഞാല്‍ നേമത്ത് മത്സരിക്കുമായിരുന്നു: ശശി തരൂര്‍

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നേമത്ത് മത്സരിക്കാന്‍ തയ്യാറായിരുന്നുവെന്ന് ശശി തരൂര്‍ എം.പി. തിരുവനന്തപുരത്തെ എം.പിയായിരിക്കെ നിയമസഭിയിലേക്ക് മത്സരിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നില്ല. എന്നാല്‍, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നോ പറയുമായിരുന്നില്ലെന്നും തരൂര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. മത്സരിക്കണമെന്ന ആവശ്യവുമായി ആരും സമീപിച്ചിരുന്നില്ല. നിലവില്‍ നേമത്ത് യു.ഡി.എഫിന് ശക്തനായ സ്ഥാനാര്‍ഥിയാണുള്ളത്. മുരളീധരന്‍ നേമം തിരിച്ചു പിടിക്കും. തന്റെ ലോക്‌സഭ മണ്ഡലത്തിലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിക്കൊണ്ടിരിക്കുകയാണ് താനിപ്പോളെന്നും ശശി തരൂര്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയ ശേഷം പാര്‍ട്ടിയില്‍ ചേരാന്‍ കോണ്‍ഗ്രസും, ബി.ജെ.പിയും […]

Uncategorized

‘കടക്കൽ ചന്ദ്രൻ പിണറായിയുടെ കഥയല്ല’; വിശദീകരണവുമായി അണിയറ പ്രവർത്തകർ

കൊച്ചി: മമ്മൂട്ടി നായകനായ ‘വൺ’ സിനിമ മുഖ്യമന്ത്രി പിണറായി വിജയന്റെ കഥയല്ലെന്ന് അണിയറ പ്രവർത്തകർ. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് റിലീസ് ചെയ്യപ്പെടുന്ന സിനിമയ്‌ക്കെതിരെ ചില കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് അണിയറ പ്രവർത്തകരുടെ വിശദീകരണം. മാർച്ച് 26നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ‘പൊതുജനങ്ങളുടെ വീക്ഷണ കോണിൽ നിന്നാണ് നമ്മൾ കഥയെ സമീപിച്ചിട്ടുള്ളത്. വിഷയത്തെ മുൻവിധിയോടെ എടുത്തിട്ടില്ല. നിലവിലെ മന്ത്രിസഭയുമായോ മുഖ്യമന്ത്രിയുമായോ ബന്ധിപ്പിക്കുന്ന ഒന്നും സിനിമയിലില്ല’ – തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയും പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് […]

Uncategorized

കോ​വി​ഷീ​ല്‍​ഡ് ര​ണ്ട് ഡോ​സു​ക​ൾ ത​മ്മി​ലു​ള്ള ഇ​ട​വേ​ള എ​ട്ടാ​ഴ്ച‍​യാ​യി നീ​ട്ട​ണമെന്ന് കേ​ന്ദ്രം

കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍റെ ര​ണ്ട് ഡോ​സു​ക​ള്‍ ത​മ്മി​ലു​ള്ള ഇ​ട​വേ​ള ആ​റു മു​ത​ല്‍ എ​ട്ടാ​ഴ്ച വ​രെ ആ​ക്കി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ർ. ഇ​തു സം​ബ​ന്ധി​ച്ച് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. നി​ല​വി​ല്‍ ര​ണ്ട് ഡോ​സു​ക​ള്‍​ക്കി​ട​യി​ലു​ള്ള കാ​ല​യ​ള​വ് 28 ദി​വ​സം അ​ല്ലെ​ങ്കി​ല്‍ നാ​ല് മു​ത​ല്‍ ആ​റാ​ഴ്ച​യ്ക്കി​ട​യി​ല്‍ എ​ന്നാ​യി​രു​ന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന് മാത്രമാണ് ഇത് ബാധകമാവുക. ഓക്സ്ഫഡ്- ആസ്ട്രാസെനെക്ക വാക്സിന്‍, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നിവയ്ക്ക് ഇത് ബാധകമല്ല. ഈ വാക്സിനുകളുടെ ഡോസുകള്‍ തമ്മിലുള്ള ഇടവേള […]

Uncategorized

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം; സംസ്ഥാന സർക്കാരിന് സുപ്രിംകോടതി നോട്ടിസ്

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണ നയം ചോദ്യം ചെയ്ത ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രിംകോടതി നോട്ടിസ്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾക്കൊപ്പം ഈ ഹർജിയും പരിഗണിക്കും. സർക്കാർ സർവീസിലുള്ളവർക്ക്, കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലും സംവരണം ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെയാണ് ഹർജി. മുന്നോക്ക സമുദായ ഐക്യമുന്നണിയാണ് ഹർജി സമർപ്പിച്ചത്. അടുത്ത മാസം ആറിനാണ് മറ്റ് ഹർജികൾ പരിഗണിക്കാൻ തീരുമാനിച്ചിരിക്കുന്നത്.