ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കരുതല്‍ എണ്ണ സംഭരണിയിലെ ക്രൂഡോയില്‍ പൊതുവിപണിയിലേക്ക് ഇറക്കും. അന്താരാഷ്ട്ര ക്രൂഡോയില്‍ വില കുത്തനെ കൂടുന്ന പശ്ചാത്തലത്തിലാണ് നീക്കം. ഇന്ധന ഇറക്കുമതി രാജ്യം കുറയ്ക്കും. കരുതല്‍ ശേഖരമായി (സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്- എസ്.പി.ആര്‍) ഇന്ത്യയ്ക്ക് അഞ്ച് മില്യണ്‍ ടണ്‍ അഥവാ 6.5 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയിലുണ്ട്. കുറഞ്ഞ വിലയ്ക്ക് വാങ്ങി സംഭരിച്ച ക്രൂഡ് ഓയില്‍ പൊതുവിപണിയിലേക്ക് ഇറക്കുന്നതോടെ പെട്രോളിനും ഡീസലിനും ഉള്‍പ്പെടെ ഇന്ധനവില കുറയും. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ […]
Uncategorized
ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ ദിവസം പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് പരീക്ഷാഫലത്തിന് അംഗീകാരം നല്‍കിയിരുന്നു. നാലര ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഹയര്‍ സെക്കന്റഡറി പരീക്ഷ എഴുതിയത്. ചരിത്രത്തില്‍ ആദ്യമായി ഒരു അധ്യയനവര്‍ഷം മുഴുവന്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലെ പഠനത്തിന് ശേഷം നടന്ന പരീക്ഷയാണ് ഇത്തവണത്തേത്. ജനുവരി മുതലാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോയി സംശയനിവാരണം വരുത്താനുള്ള അവസരം ലഭിച്ചത്. കൊവിഡിനെ തുടര്‍ന്ന് വിവാദങ്ങള്‍ക്ക് […]
വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ മരണം കൊലപാതകം; അയല്‍വാസി പിടിയില്‍
ഇടുക്കി വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കുട്ടി പീഡനത്തിന് ഇരയായതായാണ് കണ്ടെത്തല്‍. സംഭവത്തില്‍ അയല്‍വാസിയെ കസ്റ്റഡിയില്‍ എടുത്തു. അയല്‍വാസിയായ അര്‍ജുനാണ് (22) പിടിയിലായത്. കുട്ടിയുടെ മരണം കൊലപാതകമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞിനെ ചുരക്കുളം എസ്റ്റേറ്റിലെ വീട്ടിനുള്ളില്‍ കൊന്ന് കെട്ടിത്തൂക്കിയ നിലയിലാണ് കണ്ടെത്തിയത്. ലയത്തിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെ കഴുത്തില്‍ കയര്‍ കുരുങ്ങിയാണ് മരണം എന്നായിരുന്നു ആദ്യ നിഗമനം. കഴിഞ്ഞ ബുധനാഴ്ച മൂന്ന് മണിയോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. കഴുത്തില്‍ ഷാള്‍ ഉപയോഗിച്ച് കുരുക്കിയ […]
ഇന്നും പെട്രോൾ വില കൂട്ടി
രാജ്യത്ത് ഇന്നും പെട്രോൾ വില കൂട്ടി. ലിറ്ററിന് 35 പൈസയാണ് കൂട്ടിയത്. ഇതോടെ കേരളത്തിൽ എല്ലാ ജില്ലകളിലും പെട്രോൾ വില നൂറ് കടന്നു. തിരുവനന്തപുരത്ത് പെട്രോൾ വില 101. 91 പൈസയും കൊച്ചിയിൽ പെട്രോൾ വില 100.6 പൈസയുമാണ്. കോഴിക്കോട് പെട്രോൾ വില 101. 66 പൈസ ആയി. ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഉയരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യത.
കോവിഡ് വാക്സിനേഷന്‍ സ്ലോട്ട് ലഭിക്കാൻ പലപ്പോഴും ബുദ്ധിമുട്ടാണെന്ന് ഹൈക്കോടതി
സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന് സമയം ലഭിക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടാണെന്ന് ഹൈക്കോടതി. വാക്‌സിനേഷൻ എടുക്കുന്നവരുടെ എണ്ണം കൂടുതൽ ഉള്ള ജില്ലകളിലാണ് ഈ പ്രശ്നം കൂടുതലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പുതിയ വാക്സിനേഷൻ നയം നിലവിൽ വരുന്നതോടെ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സര്‍ക്കാര്‍ പറഞ്ഞു. ശുചീകരണ തൊഴിലാളികളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വാക്സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ പരാമർശം. ഹർജി കോടതി നാളെ വീണ്ടും പരിഗണിക്കും. […]
തിരുവനന്തപുരം മെഡിക്കൽ കോളജിലെ കോവിഡ് മാനദണ്ഡം ലംഘിച്ചുള്ള അഭിമുഖം നിര്‍ത്തിവെച്ചു
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് അഭിമുഖം നടത്തി. നഴ്സ്, ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്കാണ് അഭിമുഖം നടന്നത്. ആയിരക്കണക്കിന് പേര്‍ ഇന്‍റർവ്യൂവിൽ പങ്കെടുക്കാൻ എത്തിയതോടെ അഭിമുഖം നിർത്തിവെച്ചു മെഡിക്കൽ കോളജിലെ കോവിഡ് വാർഡിലേക്ക് നഴ്സ്, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികയിലേക്കാണ് ഇന്‍റർവ്യൂ നടത്താനിരുന്നത്. പത്രത്തിൽ അറിയിപ്പ് കണ്ടതിനെ തുടർന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഉദ്യോഗാർഥികൾ അഭിമുഖത്തിൽ പങ്കെടുക്കാനായി എത്തി. 11 മണിക്ക് പറഞ്ഞ ഇന്‍റർവ്യൂവിൽ പങ്കെടുക്കാൻ രാവിലെ 6 മണി മുതൽക്കേ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. […]
ചരിത്രം തിരുത്തിക്കുറിച്ച് രണ്ടാം പിണറായി മന്ത്രിസഭ; മൂന്ന് വനിത മന്ത്രിമാര്‍ ഇതാദ്യം
അടിമുടി മാറ്റവുമായി വരുന്ന രണ്ടാം പിണറായി മന്ത്രിസഭയുടെ പ്രത്യേകതയില്‍ ഒന്നാണ് വനിതാ മന്ത്രിമാരുടെ എണ്ണത്തിലെ വർധന. ആദ്യ പിണറായി മന്ത്രിസഭയില്‍ രണ്ട് വനിതാ മന്ത്രിമാരാണ് ഉണ്ടായിരുന്നതെങ്കിലും ഇത്തവണ 50 ശതമാനം കൂടി പ്രാതിനിധ്യം ഉയരും. പുതിയ ടീമും പുതിയ കാഴ്ചപ്പാടുകളുമാണ് പിണറായി വിജയന്‍റെ കണക്ക് കൂട്ടലുകള്‍. ആദ്യമായി മൂന്ന് വനിതാ മന്ത്രിമാര്‍ മന്ത്രിസഭയുടെ ഭാഗമാകുമ്പോള്‍ വനിതാ പ്രാതിനിധ്യം ഉയരും. കഴിഞ്ഞ തവണ കൈയടി നേടിയ കെകെ ശൈലജ പുറത്താകുന്നതിന്‍റെ പേരിലെ വിമര്‍ശനങ്ങളെക്കൂടി ഇങ്ങനെ മറികടക്കാം. മൂന്നില്‍ രണ്ട് […]
ലോക്ക്ഡൗണിൽ തട്ടുകടകൾ തുറക്കരുത്; ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കണം: മുഖ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമാകിഉന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗരൂകരാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ മുതൽ സംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ള സമ്പൂർണ ലോക്ക്ഡൗണുമായി ജനങ്ങൾ സഹകരിക്കണം. ലോക്ക്ഡൗണിൽ തട്ടുകടകൾ തുറക്കരുത്. ബാങ്കുകൾ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മാത്രമേ പ്രവർത്തിക്കാവൂ. വർക്ക് ഷോപ്പുകൾക്ക് ആഴ്ചാവസാനത്തിലെ രണ്ട് ദിവസം പ്രവർത്തിക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ച് കെട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തുപോകുന്നവർ പൊലീസില്‍ നിന്ന് പാസ് വാങ്ങണം. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നവർ […]
കൊവിഡ് രണ്ടാം തരംഗം സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചുവെന്ന് കേന്ദ്രം
കൊവിഡ് രണ്ടാം വ്യാപനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഗുരുതരമായി ബാധിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്‌സിന്‍ നിര്‍മിക്കാനുള്ള ഘടകങ്ങളുടെ ലഭ്യതയില്‍ കുറവ് അനുഭവിക്കുന്നുണ്ടെന്നും ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. കൊവിഡ് വാക്‌സിന്‍ ഉത്പാദനത്തിലെ പ്രതിസന്ധി മറികടക്കാനുമെന്നും ആവശ്യമായ വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ ആവുമെന്നുമാണ് പ്രതീക്ഷയെന്നും ധനകാര്യ മന്ത്രി. വ്യാപനത്തെ വളരെ വേഗത്തില്‍ മറിടക്കാന്‍ സാധിച്ചില്ലെങ്കില്‍ ആപത്കരമെന്നും ധനകാര്യ മന്ത്രിയുടെ സൂചന. കൊവിഡ് വാക്‌സിന്‍ കൂടുതല്‍ ജനങ്ങളിലൂടെ എത്തിക്കുന്നതിലൂടെ പ്രതിസന്ധി മറികടക്കാന്‍ ആകുമെന്ന ശുഭാപ്തി വിശ്വാസം മന്ത്രി പ്രകടിപ്പിച്ചു. ഈ കൊടുങ്കാറ്റിനൊപ്പവും […]
കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ നയിക്കുന്നത് പണപ്പെരുപ്പത്തിലേയ്ക്ക്; മുന്നറിയിപ്പുമായി ആർ.ബി.ഐ
കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ നയിക്കുന്നത് പണപ്പെരുപ്പത്തിലേക്കെന്ന് ആർ.ബി.ഐയുടെ മുന്നറിയിപ്പ്. മഹാമാരിയെ സമയ ബന്ധിതമായി പിടിച്ചു നിർത്താനായില്ലെങ്കിൽ രാജ്യം നേരിടാൻ പോകുന്നത് വലിയ സാമ്പത്തിക തകർച്ചയായിരിക്കുമെന്നും ആർ.ബി.ഐ ചൂണ്ടിക്കാട്ടുന്നു. പ്രാദേശിക നിയന്ത്രണങ്ങൾ സാമ്പത്തിക മേഖലയെ നിശ്ചലമാക്കിയതാണ് പ്രധാന തിരിച്ചടി. മാർച്ചിലെ പണപ്പെരുപ്പനിരക്ക് 5.5 ശതമാനമാണ്. പണപ്പെരുപ്പം ആറ് ശതമാനം കടന്നാൽ കടുത്ത സാമ്പത്തിക മാന്ദ്യമായിരിക്കും ഫലം. ഇതിൽ നിന്ന് മുക്തിനേടുക പ്രയാസമായിരിക്കും. ഒന്നാംതരംഗത്തിനേക്കാൾ രണ്ടാം തരംഗം കടുത്ത വെല്ലുവിളിയാണ് സാമ്പത്തിക മേഖലക്ക് ഉണ്ടാക്കുന്നതെന്നും ആർ.ബി.ഐ വ്യക്തമാക്കി












