സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണ ജോർജ്ജ് എന്നിവരുമായി കേന്ദ്ര ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ടിപിആർ കുറയാത്ത സാഹചര്യം കൂടിക്കാഴ്ചയിൽ ചർച്ച ആയേക്കും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 15 ശതമാനത്തിന് മുകളിലെത്തിയതും ആശങ്ക ഇരട്ടിയാക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം കുറയുമ്പോഴാണ് കേരളത്തിൽ രണ്ടാംഘട്ടത്തിൽ രോഗവ്യാപനം അതിരൂക്ഷമാകുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ കുടുംബ […]
Uncategorized
നടിയെ ആക്രമിച്ച കേസ്; സമയം നീട്ടി നൽകണമെന്ന വിചാരണ കോടതി ആവശ്യം സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും
നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി നൽകിയ അപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുക. വിചാരണ പൂർത്തിയാക്കാൻ ആറ് മാസം സമയം കൂടി അനുവദിക്കണമെന്നാണ് ആവശ്യം. നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി നൽകിയ അപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് അപേക്ഷ […]
ഓണത്തിരക്ക് ഒഴിവാക്കൽ: സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്ന് മുതല്‍ അധികസമയം പ്രവര്‍ത്തിക്കും
സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്ന് മുതല്‍ അധികസമയം പ്രവര്‍ത്തിക്കും. ഓണത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാനാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം.നേരത്തേ ഏഴ് മണിവരെയായിരുന്നു മദ്യശാലകള്‍ തുറന്നിരുന്നത്. ഇന്ന് മുതല്‍ രാവിലെ ഒൻപത് മണി മുതല്‍ വൈകിട്ട് എട്ട് മണി വരെ തുറക്കാനാണ് ഉത്തരവ്. സമയം നീട്ടി നല്‍കണമെന്ന ബെവ്കോ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ആള്‍ക്കൂട്ടം നിയന്ത്രിക്കാനാവില്ലെങ്കില്‍ മദ്യവില്‍പ്പനശാലകള്‍ അടച്ചിടണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. മാന്യമായി മദ്യം വാങ്ങാന്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടതെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചു.
അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡല്‍; ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്
അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡല്‍ കേരളത്തിലെ ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്. രാജ്യത്തൊട്ടാകെ 152 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പൊലീസ് മെഡലുകള്‍ നല്‍കുന്നത്. ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന സംസ്ഥാനങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്താണ്.ഇതില്‍ 28 വനിതാ പൊലീസ് ഉദ്യോഗസ്ഥരും അഞ്ച് എന്‍ ഐ എ ഉദ്യോഗസ്ഥരും 13 സി ബി ഐ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്. (police medal) ഉത്ര കേസ് അന്വേഷിച്ച എസ് പി ഹരിശങ്കര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ ലഭിച്ചിരിക്കുന്നത്. ഡി വൈ […]
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികളെ ഇ.ഡി അറസ്റ്റ് ചെയ്തു
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് പ്രതികളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. റോയി തോമസ് ഡാനിയൽ, റിനു മറിയം തോമസ് എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. എൻഫോഴ്സ്മെൻറ് ആസ്ഥാനത്ത് വിളിച്ചുവരുത്തി പ്രതികളെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിക്ഷേപകരിൽ നിന്നായി 2000 കോടി രൂപയുടെ തട്ടിപ്പ് ആണ് പ്രതികൾ നടത്തിയിരുന്നത്. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ് വഴി സ്വീകരിച്ച നിക്ഷേപം ഉടമകൾ വകമാറ്റിയത് വായ്പയുടെ രൂപത്തിലായിരുന്നു. നിക്ഷേപകരുടെ പണം വിവിധ […]
വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്ന് വരുമാന നികുതി പിടിക്കാം: ഹൈക്കോടതി
സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്ന് വരുമാന നികുതി പിടിക്കാമെന്ന് ഹൈക്കോടതി. ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരമുള്ള മതസ്വാതന്ത്ര്യത്തിെൻറ ഭാഗമായി ടി.ഡി.എസ്. പിടിക്കുന്നതിൽ ഇളവ് അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് എസ്.വി. ഭാട്ടി, ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ടി.ഡി.എസ്. പിടിക്കുന്നതിനെതിരേ നൽകിയ ഹർജി സിംഗിൾബെഞ്ച് തള്ളിയതിനെതിരായി കന്യാസ്ത്രീകളടക്കം നൽകിയ അപ്പീലുകൾ തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നിയമപ്രകാരം നികുതി ഈടാക്കുന്നത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമല്ലെന്നും സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനുമെന്ന […]
ഏനാത്ത് – പത്തനാപുരം റോഡിന് സ്റ്റോപ്പ് മെമ്മോ നൽകിയത് ഗുണനിലവാരം ഉറപ്പാക്കാൻ; ഗണേഷ് കുമാർ എംഎൽഎയ്ക്ക് കിഫ്ബിയുടെ മറുപടി
ഏനാത്ത് – പത്തനാപുരം റോഡിന് സ്റ്റോപ്പ് മെമ്മോ നൽകിയത് ഗുണനിലവാരം ഉറപ്പാക്കാനെന്ന് കെ.ബി ഗണേഷ് കുമാർ എംഎൽഎയ്ക്ക് കിഫ്ബിയുടെ മറുപടി. റോഡിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്നും, മാനദണ്ഡം മാറ്റാനാകില്ലെന്നും കിഫ്ബി അറിയിച്ചു. 13.6 വീതി എന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും കിഫ്ബി അറിയിച്ചു. പത്തനാപുരത്ത് 2016ല്‍ ആരംഭിച്ചത് ഉള്‍പ്പെടെ നാലു കിഫ്ബി റോഡുകളുടെ പണി പൂര്‍ത്തിയാട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഇന്നലെയായിരുന്നു കെ.ബി.ഗണേഷ്‌കുമാറിന്റെ ശ്രദ്ധക്ഷണിക്കല്‍. ഭൂമി ഏറ്റെടുക്കലിലെ കാലതാമസാണ് കാരണം. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സ്റ്റോപ് മെമ്മോ അയക്കാന്‍ കിഫ്ബിക്ക് എന്തധികാരമാണെന്ന് ഗണേഷ് […]
സംസ്ഥാനത്തെ ഇക്കോ ടൂറിസം സെന്ററുകൾ ഇന്ന് തുറക്കും
കൊവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം സെൻററുകളും ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. വനം വകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം സെൻററുകളാണ് സഞ്ചാരികൾക്കായി തുറക്കുക. പരിഷ്‌കരിച്ച കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും സെന്ററുകൾ പ്രവർത്തിക്കുകയെന്ന് ഇക്കോ ഡെവല്പ്‌മെന്റ് ആന്റ് ട്രൈബൽ വെൽഫെയർ വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെയും ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെയും നിബന്ധനകൾ പൂർണമായും പാലിച്ചായിരിക്കും പ്രവർത്തനം. മ്യൂസിയങ്ങൾ, ഹാളുകൾ, റെസ്റ്റാറന്റുകൾ തുടങ്ങിയ അടച്ചിട്ട കെട്ടിടങ്ങളിലെ പ്രവേശനം ഒഴിവാക്കിയാണ് […]
പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്; സർക്കാരിന്റെ ധനസഹായം കിട്ടിയില്ലെന്ന് പരാതി
നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്, 70 പേരുടെ ജീവനാണ് അന്നത്തെ ഉരുൾപൊട്ടൽ കവർന്നത്. അപകടത്തിൽ മരിച്ചവരും കാണാതായവരുമായ 24 പേരുടെ അവകാശികൾക്കുള്ള ധനസഹായം വേഗത്തിലാക്കൻ റവന്യൂ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. തേയില നുളളിയെടുത്തുണ്ടാക്കിയ സമ്പാദ്യമാണ് തൊഴിലാളികൾക്ക് നഷ്ടമായത്. ആകെ 78 ലക്ഷം രൂപയുടെ നഷ്ടം ദുരന്തത്തിലുണ്ടായി എന്ന് സർക്കാർ കണക്ക്. ആർക്കും പക്ഷേ നഷ്ടപരിഹാരം കിട്ടിയിട്ടില്ല. കണ്ടുകിട്ടാനുള്ളവരുൾപ്പെടെ 24 പേർക്ക് ധനസഹായം കിട്ടാനുണ്ട്.മരിച്ച 47 പേരുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകി.എന്നാൽ […]
ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉറപ്പാക്കും; വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പ്രത്യേക പോര്‍ട്ടല്‍
സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പ്രത്യേക പോര്‍ട്ടലുമായി സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.(digital class kerala) പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ശാക്തീകരിക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് വിദ്യാകിരണം. ‘ഡിജിറ്റല്‍ ഉപകരണങ്ങള്‍ നല്‍കുന്നതിനൊപ്പം അതത് പ്രദേശങ്ങളില്‍ കണക്ടിവിറ്റി സൗകര്യം ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി കണക്ടിവിറ്റി പ്രൊവൈഡേഴ്‌സ് ആയിട്ടുള്ള സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടത്തി. അത്യപൂര്‍വം പ്രദേശങ്ങളിലൊഴികെ മറ്റിടങ്ങളിലെല്ലാം കണക്ടിവിറ്റി നല്‍കാന്‍ സാധിക്കും’. സൗകര്യങ്ങളില്ലാത്ത ഇടങ്ങളില്‍ മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി […]












