Uncategorized

സച്ചിൻ തെണ്ടുൽക്കർ മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നു

ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ യുഎഇയിൽ മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നു. മുംബൈ ഇന്ത്യൻസ് തന്നെയാണ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം പങ്കുവച്ചത്. മുംബൈ ഇന്ത്യൻസിൻ്റെ നായകനായിരുന്ന സച്ചിൻ പിന്നീട് വിരമിച്ചെങ്കിലും താരം ഇപ്പോഴും ടീമിൻ്റെ ഉപദേശകനായി ഒപ്പമുണ്ട്. (sachin tendulkar mumbai indians) സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ കൊവിഡ് ബാധ രൂക്ഷമായതിനെ […]

Uncategorized

സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂര്‍ 1217, ആലപ്പുഴ 1197, ഇടുക്കി 825, പത്തനംതിട്ട 779, വയനാട് 566, കാസര്‍ഗോഡ് 287 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,575 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.51 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ […]

Education Kerala Uncategorized

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ ട്രയല്‍ അലോട്ട്‌മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി ഇന്ന് 9 മണിയോടെയായിരിക്കും പട്ടിക പ്രസിദ്ധീകരിക്കുക. പോര്‍ട്ടലിന് പുറമേ അടുത്തുള്ള സ്‌കൂളുകള്‍ മുഖേനയും വിദ്യാര്‍ത്ഥികള്‍ക്ക് വിവരങ്ങള്‍ ലഭിക്കും. ഈ മാസം 16 വരെ ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിച്ച് മാറ്റങ്ങള്‍ വരുത്താനുള്ള അവസരമുണ്ട്. ഈ മാസം 22നാണ് പ്ലസ് വണ്‍ അഡ്മിഷന്‍ ആദ്യ അലോട്ട്‌മെന്റ് വരിക. 23ന് പ്രവേശനം നടത്താനുള്ള ആലോചനയിലാണ് വിദ്യാഭ്യാസ വകുപ്പ്.

Uncategorized

പൊതുചടങ്ങുകള്‍ക്കുള്ള നിരോധനം നീട്ടി തമിഴ്‌നാട് സര്‍ക്കാര്‍

തമിഴ്‌നാട്ടില്‍ പൊതുചടങ്ങുകള്‍ക്കുള്ള നിരോധനം ഒക്ടോബര്‍ 31 വരെ നീട്ടി. പൊതുപരിപാടികള്‍ രോഗവ്യാപനത്തിന് കാരണമാകുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു. ഉത്സവങ്ങള്‍, രാഷ്ട്രീയ-സാംസ്‌കാരിക-മത പരിപാടികള്‍ക്ക് അനുമതി ഉണ്ടായിരിക്കില്ല. കേരളത്തില്‍ നിപ സ്ഥിരീകരിച്ചതും കൊവിഡ് മൂന്നാംതരംഗ ഭീഷണിയും പരിഗണിച്ചാണ് തീരുമാനം. സംസ്ഥാനത്തെ മറ്റ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഈ മാസം 15 വരെ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അനാവശ്യമായി ജനങ്ങള്‍ പൊതുപരിപാടികള്‍ നടത്തുകയോ കൂട്ടം കൂടുന്ന സാഹചര്യങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുന്നതായും ഇരുസംസ്ഥാനങ്ങളും […]

Uncategorized

ശ്രദ്ധേയമായ രാഷ്ട്രീയ വേദിയായി യു ഡി എഫിനെ മാറ്റും; വി ഡി സതീശൻ

കേരളത്തിലെ ശ്രദ്ധേയമായ രാഷ്ട്രീയ വേദിയായി യു ഡി എഫിനെ മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരും. നേതൃയോഗത്തിൽ ക്രിയാത്മക ചർച്ചകൾ നടന്നുവെന്നും യു ഡി എഫിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ട. സെപ്റ്റംബർ 22 ന് മുഴുവൻ ദിന യു ഡി എഫ് യോഗം നടത്തും. വിവിധവിഷയങ്ങളിൽ ഈ മാസം 20 ന് നിയോജക മണ്ഡല അടിസ്ഥാനത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വി ഡി […]

Uncategorized

സംസ്ഥാനത്ത് ഇന്ന് 19,688 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ 16.71; രോ​ഗമുക്തരുടെ എണ്ണത്തിൽ വൻ വർധന

സംസ്ഥാനത്ത് ഇന്ന് 19,688 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71 ആണ്. 28,561 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,631 ആയി. (Kerala confirms 19688 covid cases). തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ 1444, കണ്ണൂര്‍ 1262, കോട്ടയം 1020, വയനാട് 694, […]

Uncategorized

ജയില്‍ ചാടി ബള്‍ഗേറിയന്‍ പൗരന്‍; ചാടിയത് അതീവ സുരക്ഷയുള്ള തൃശ്ശിനാപ്പള്ളി സെന്‍ട്രല്‍ ജയില്‍

കള്ളപ്പണകേസില്‍ തമിഴ്‌നാട് തൃശ്ശിനാപ്പള്ളി സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ബള്‍ഗേറിയന്‍ പൗരന്‍ ജയില്‍ ചാടി. 2019ല്‍ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ചെന്നൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത ഇല്യാന്‍ മര്‍ക്കോവ് ആണ് ജയില്‍ ചാടിയത്. നൂറിലധികം വിദേശ തടവുകാരുള്ള ജയിലിലെ സ്പെഷ്യല്‍ ക്യാമ്പില്‍ നിന്നാണ് മര്‍ക്കോവ് ചാടിപോയത്. കഴിഞ്ഞ ദിവസം സ്പെഷ്യല്‍ ക്യാമ്പില്‍ നിന്നും മര്‍കോവിനെ കാണാതായതിനെ തുടര്‍ന്ന് ജയില്‍ അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്പെഷ്യല്‍ ക്യാമ്പില്‍ പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിട്ടും അവ ബേധിച്ചാണ് മാര്‍കോവ് […]

Cricket Sports Uncategorized

അടുത്ത വർഷം മുതൽ ഐപിഎലിൽ 10 ടീമുകൾ; സ്ഥിരീകരിച്ച് ബിസിസിഐ

അടുത്ത വർഷം മുതൽ ഐപിഎലിൽ 10 ടീമുകൾ ഉണ്ടാവുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ. 8 ടീമുകളുമായുള്ള ഐപിഎലിൻ്റെ അവസാന സീസണാവും ഇതെന്ന് ട്രഷറർ അരുൺ ധുമാൽ വ്യക്തമാക്കി. ഇക്കൊല്ലം യുഎഇയിൽ നടക്കുന്ന ഐപിഎലിൻ്റെ അവസാന മത്സരങ്ങളിൽ കാണികളെ പ്രവേശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ ഐഎഎൻഎസിനോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. (ipl 10 teams bcci) “അവിടെ എല്ലാവരും വാക്സിനേഷൻ എടുത്തതിനാൽ ഐപിഎൽ കാണാൻ സർക്കാർ കാണികളെ അനുവദിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. എന്താണ് സംഭവിക്കുന്നതെന്ന് കാണാം. എങ്കിലും താരങ്ങളുടെ […]

Uncategorized

കൊച്ചി- യുകെ വിമാന സർവിസുകൾ പുനരാരംഭിച്ചു

കൊച്ചി- യുകെ വിമാന സർവിസുകൾ പുനരാരംഭിച്ചു. വെള്ളിയാഴ്ച്ച മുതൽ കൂടുതൽ സർവീസുകൾ. എല്ലാ ബുധനാഴ്ചയുമാണ് നെടുമ്പാശേരിയിൽ നിന്ന് എയർ ഇന്ത്യയുടെ ഹീത്രു സർവീസ്‌. യൂറോപ്പിലേക്ക്‌ നേരിട്ടുള്ള സർവീസ്‌ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാർക്കിങ്, ലാൻഡിങ് ചാർജുകൾ സിയാൽ ഒഴിവാക്കി. അതേസമയം ഇന്ത്യയെ റെഡ് പട്ടികയിൽ നിന്ന് ആംബെർ പട്ടികയിലേക്ക്‌ ബ്രിട്ടൻ മാറ്റിയതോടെയാണ് യാത്ര സുഗമമാകുന്നത്. കേരളത്തിൽനിന്ന് ലണ്ടനിലേക്ക്‌ നേരിട്ട് സർവീസുള്ള ഏക വിമാനത്താവളമായി കൊച്ചി മാറും. എല്ലാ ബുധനാഴ്ചയും പുലർച്ചെ 3.45ന് കൊച്ചിയിലെത്തുന്ന വിമാനം 5.50ന് ഹീത്രുവിലേക്ക്‌ മടങ്ങുമെന്ന്‌ […]

Kerala Uncategorized

ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാതര്‍ക്കം ഇന്ന് സുപ്രിംകോടതിയില്‍

ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാതര്‍ക്കം ഇന്ന് സുപ്രിംകോടതിയില്‍. ചീഫ് സെക്രട്ടറിക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. മലങ്കര സഭയ്ക്ക് കീഴിലെ മുഴുവന്‍ പള്ളികളിലും സുപ്രിംകോടതിയിലെ അന്തിമ വിധി നടപ്പാക്കിയില്ല എന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ പരാതി. വിധി നടപ്പാക്കാന്‍ തയാറാണെന്ന് ചീഫ് സെക്രട്ടറിയും ഡിജിപിയും നേരത്തെ കോടതിയെ അറിയിച്ചിരുന്നു.1934ലെ മലങ്കര സഭാ ഭരണഘടന പ്രകാരം പള്ളികള്‍ ഭരിക്കപ്പെടണമെന്നായിരുന്നു സുപ്രിംകോടതിയുടെ അന്തിമ വിധി.