സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന് സമയം ലഭിക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടാണെന്ന് ഹൈക്കോടതി. വാക്‌സിനേഷൻ എടുക്കുന്നവരുടെ എണ്ണം കൂടുതൽ ഉള്ള ജില്ലകളിലാണ് ഈ പ്രശ്നം കൂടുതലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പുതിയ വാക്സിനേഷൻ നയം നിലവിൽ വരുന്നതോടെ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സര്‍ക്കാര്‍ പറഞ്ഞു. ശുചീകരണ തൊഴിലാളികളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വാക്സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ പരാമർശം. ഹർജി കോടതി നാളെ വീണ്ടും പരിഗണിക്കും. […]
Uncategorized
തിരുവനന്തപുരം മെഡിക്കൽ കോളജിലെ കോവിഡ് മാനദണ്ഡം ലംഘിച്ചുള്ള അഭിമുഖം നിര്‍ത്തിവെച്ചു
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് അഭിമുഖം നടത്തി. നഴ്സ്, ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്കാണ് അഭിമുഖം നടന്നത്. ആയിരക്കണക്കിന് പേര്‍ ഇന്‍റർവ്യൂവിൽ പങ്കെടുക്കാൻ എത്തിയതോടെ അഭിമുഖം നിർത്തിവെച്ചു മെഡിക്കൽ കോളജിലെ കോവിഡ് വാർഡിലേക്ക് നഴ്സ്, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികയിലേക്കാണ് ഇന്‍റർവ്യൂ നടത്താനിരുന്നത്. പത്രത്തിൽ അറിയിപ്പ് കണ്ടതിനെ തുടർന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഉദ്യോഗാർഥികൾ അഭിമുഖത്തിൽ പങ്കെടുക്കാനായി എത്തി. 11 മണിക്ക് പറഞ്ഞ ഇന്‍റർവ്യൂവിൽ പങ്കെടുക്കാൻ രാവിലെ 6 മണി മുതൽക്കേ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. […]
ചരിത്രം തിരുത്തിക്കുറിച്ച് രണ്ടാം പിണറായി മന്ത്രിസഭ; മൂന്ന് വനിത മന്ത്രിമാര്‍ ഇതാദ്യം
അടിമുടി മാറ്റവുമായി വരുന്ന രണ്ടാം പിണറായി മന്ത്രിസഭയുടെ പ്രത്യേകതയില്‍ ഒന്നാണ് വനിതാ മന്ത്രിമാരുടെ എണ്ണത്തിലെ വർധന. ആദ്യ പിണറായി മന്ത്രിസഭയില്‍ രണ്ട് വനിതാ മന്ത്രിമാരാണ് ഉണ്ടായിരുന്നതെങ്കിലും ഇത്തവണ 50 ശതമാനം കൂടി പ്രാതിനിധ്യം ഉയരും. പുതിയ ടീമും പുതിയ കാഴ്ചപ്പാടുകളുമാണ് പിണറായി വിജയന്‍റെ കണക്ക് കൂട്ടലുകള്‍. ആദ്യമായി മൂന്ന് വനിതാ മന്ത്രിമാര്‍ മന്ത്രിസഭയുടെ ഭാഗമാകുമ്പോള്‍ വനിതാ പ്രാതിനിധ്യം ഉയരും. കഴിഞ്ഞ തവണ കൈയടി നേടിയ കെകെ ശൈലജ പുറത്താകുന്നതിന്‍റെ പേരിലെ വിമര്‍ശനങ്ങളെക്കൂടി ഇങ്ങനെ മറികടക്കാം. മൂന്നില്‍ രണ്ട് […]
ലോക്ക്ഡൗണിൽ തട്ടുകടകൾ തുറക്കരുത്; ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കണം: മുഖ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമാകിഉന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗരൂകരാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ മുതൽ സംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ള സമ്പൂർണ ലോക്ക്ഡൗണുമായി ജനങ്ങൾ സഹകരിക്കണം. ലോക്ക്ഡൗണിൽ തട്ടുകടകൾ തുറക്കരുത്. ബാങ്കുകൾ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മാത്രമേ പ്രവർത്തിക്കാവൂ. വർക്ക് ഷോപ്പുകൾക്ക് ആഴ്ചാവസാനത്തിലെ രണ്ട് ദിവസം പ്രവർത്തിക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ച് കെട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തുപോകുന്നവർ പൊലീസില്‍ നിന്ന് പാസ് വാങ്ങണം. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നവർ […]
കൊവിഡ് രണ്ടാം തരംഗം സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചുവെന്ന് കേന്ദ്രം
കൊവിഡ് രണ്ടാം വ്യാപനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഗുരുതരമായി ബാധിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്‌സിന്‍ നിര്‍മിക്കാനുള്ള ഘടകങ്ങളുടെ ലഭ്യതയില്‍ കുറവ് അനുഭവിക്കുന്നുണ്ടെന്നും ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. കൊവിഡ് വാക്‌സിന്‍ ഉത്പാദനത്തിലെ പ്രതിസന്ധി മറികടക്കാനുമെന്നും ആവശ്യമായ വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ ആവുമെന്നുമാണ് പ്രതീക്ഷയെന്നും ധനകാര്യ മന്ത്രി. വ്യാപനത്തെ വളരെ വേഗത്തില്‍ മറിടക്കാന്‍ സാധിച്ചില്ലെങ്കില്‍ ആപത്കരമെന്നും ധനകാര്യ മന്ത്രിയുടെ സൂചന. കൊവിഡ് വാക്‌സിന്‍ കൂടുതല്‍ ജനങ്ങളിലൂടെ എത്തിക്കുന്നതിലൂടെ പ്രതിസന്ധി മറികടക്കാന്‍ ആകുമെന്ന ശുഭാപ്തി വിശ്വാസം മന്ത്രി പ്രകടിപ്പിച്ചു. ഈ കൊടുങ്കാറ്റിനൊപ്പവും […]
കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ നയിക്കുന്നത് പണപ്പെരുപ്പത്തിലേയ്ക്ക്; മുന്നറിയിപ്പുമായി ആർ.ബി.ഐ
കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ നയിക്കുന്നത് പണപ്പെരുപ്പത്തിലേക്കെന്ന് ആർ.ബി.ഐയുടെ മുന്നറിയിപ്പ്. മഹാമാരിയെ സമയ ബന്ധിതമായി പിടിച്ചു നിർത്താനായില്ലെങ്കിൽ രാജ്യം നേരിടാൻ പോകുന്നത് വലിയ സാമ്പത്തിക തകർച്ചയായിരിക്കുമെന്നും ആർ.ബി.ഐ ചൂണ്ടിക്കാട്ടുന്നു. പ്രാദേശിക നിയന്ത്രണങ്ങൾ സാമ്പത്തിക മേഖലയെ നിശ്ചലമാക്കിയതാണ് പ്രധാന തിരിച്ചടി. മാർച്ചിലെ പണപ്പെരുപ്പനിരക്ക് 5.5 ശതമാനമാണ്. പണപ്പെരുപ്പം ആറ് ശതമാനം കടന്നാൽ കടുത്ത സാമ്പത്തിക മാന്ദ്യമായിരിക്കും ഫലം. ഇതിൽ നിന്ന് മുക്തിനേടുക പ്രയാസമായിരിക്കും. ഒന്നാംതരംഗത്തിനേക്കാൾ രണ്ടാം തരംഗം കടുത്ത വെല്ലുവിളിയാണ് സാമ്പത്തിക മേഖലക്ക് ഉണ്ടാക്കുന്നതെന്നും ആർ.ബി.ഐ വ്യക്തമാക്കി
ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയയില്‍ വിലക്ക്
ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനക്കള്‍ക്ക് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ. കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെയ് 15 വരെയാണ് വിലക്ക്. അതേസമയം കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ് ഇന്ത്യയില്‍. തുടര്‍ച്ചയായി ആറാം ദിനവും രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,23,144 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,76,36,307 ആയി. […]
കോഴിക്കോട് ഇന്ന് 3251 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു
ജില്ലയിൽ തിങ്കളാഴ്ച 3251 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. പീയൂഷ് എം അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരിൽ മൂന്ന് പേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ 5 പേർക്കും പോസിറ്റീവ് ആയി. 64 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി പോസിറ്റീവ് ആയവർ 3179 പേരാണ്. 1074 പേർ കൂടി രോഗമുക്തി നേടി. 12,730 സ്രവ സാംപിൾ പരിശോധനയ്ക്കയച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.69 ആണ്. […]
ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഹൃദയഭേദകത്തിനും അപ്പുറം; ലോകാരോഗ്യ സംഘടന
ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഹൃദയഭേദകത്തിനും അപ്പുറമെന്ന് ലോകാരോഗ്യ സംഘടന. കൊവിഡ് വ്യാപനം തടഞ്ഞുനിർത്താൻ ഇന്ത്യക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകും. ഓക്സിജൻ കണ്ടൈനറുകളും മറ്റ് അവശ്യ ഉപകരണങ്ങളും ഇന്ത്യയിലേക്ക് അയക്കുമെന്നും ലോകാരോഗ്യ സംഘടന ചീഫ് തെദ്രോസ് ഗബ്രിയേസസ് പറഞ്ഞു. രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം തുടരുകയാണ്. 24 മണിക്കൂറിനിടെ 3,52,221 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,812 മരണവും സ്ഥിരീകരിച്ചു. 28 ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം […]
സംസ്ഥാനത്ത് ബിജെപി-സിപിഐഎം ധാരണയെന്ന് രമേശ് ചെന്നിത്തല
സംസ്ഥാനത്ത് ബിജെപി – സിപിഐഎം ധാരണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനി പിണറായി ബന്ധത്തിന് പിന്നിലും ഈ ധാരണയാണ്. സര്‍ക്കാരിന് എതിരായ കേസുകള്‍ മുന്നോട്ട് കൊണ്ടുപോകാത്തതിന് കാരണം ഈ ധാരണയാണ്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യത്തിനായാണ് സിപിഐഎമ്മിനെ ബിജെപി കൂട്ടുപിടിച്ചതെന്നും ചെന്നിത്തല ട്വന്റിഫോറിനോട് പറഞ്ഞു. കോണ്‍ഗ്രസിന് ബിജെപിയുമായി ഒരു ധാരണയുമില്ല. അദാനി മുഖേന ഇപ്പോള്‍ പിണറായിക്കാണ് ഡീലുള്ളത്. അദാനി-മോദി- പിണറായി കൂട്ടുകെട്ടാണ് കേരളത്തില്‍ നടക്കുന്നത്. യുഡിഎഫ് തകരുകയെന്നതാണ് ബിജെപിയുടെയും സിപിഐഎമ്മിന്റെയും ലക്ഷ്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.