India Kerala Uncategorized

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാമ്പൂ വില്‍പന കേരളത്തില്‍ നിരോധിച്ചു

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാമ്പൂ വില്പന സംസ്ഥാനത്ത് നിരോധിച്ചു. വില്‍പന അവസാനിപ്പിക്കാന്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ ഉത്തരവിട്ടു. കാന്‍സറിന് കാരണമായ ഫോര്‍മാല്‍ ഡിഹൈഡ് ഷാമ്പുവിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ ബേബി ഷാമ്പൂ വില്‍പന നിരോധിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

International Uncategorized

മാലിയില്‍ വെള്ളപ്പൊക്കം: 15 മരണം

മാലി തലസ്ഥാനമായ ബമാക്കോയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 15 പേര്‍ മരിച്ചു. കാലവര്‍ഷത്തിന് മുന്നോടിയായാണ് കനത്ത മഴ പെയ്തത്. നഗരത്തിലെ നിരത്തുകളെല്ലാം വെളളത്തിനടിയിലാവുകയും വ്യാപക നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3ന് ആരംഭിച്ച കനത്ത മഴ രാവിലെ 8 മണി വരെ നീണ്ടുനിന്നു. നിയമക്കാരോയില്‍ ഒരു പാലം തകര്‍ന്നതിനെ തുടര്‍ന്നാണ് 10 പേര്‍ മരിച്ചത്. മഴ കനത്ത നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍ വെള്ളക്കെട്ടിന് കാരണം അധികൃതരുടെ […]

India Kerala Uncategorized

എഴുത്തുകാരനും വിവര്‍ത്തകനുമായ പി.കെ.ശിവദാസ് അന്തരിച്ചു

എഴുത്തുകാരനും പത്രപ്രവര്‍ത്തകനും വിവര്‍ത്തകനുമായ പി.കെ.ശിവദാസ് അന്തരിച്ചു. 58 വയസ്സായിരുന്നു. കരൾ രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. എറിക്‌ഫ്രോം, റൊമീല ഥാപര്‍, കാഞ്ച ഐലയ്യ, രാമചന്ദ്ര ഗുഹ തുടങ്ങിയവരുടെ പ്രധാന ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ഇന്ത്യൻ എക്സ്പ്രസ്സടക്കം വിവിധ പത്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. സംസ്കാരം നാളെ ചാലക്കുടിയിൽ.

Association Europe India Kerala National Pravasi Switzerland UK Uncategorized

പിണങ്ങാനല്ല പിണറായി ഇടങ്ങേറില്ലാതെ ഇണക്കത്തോടെ പറയുന്നവരാണ് സ്വിസ്സ് മലയാളികൾ .

പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി സാറിന് സ്വിസ്സ് മലയാളികളുടെ  തുറന്ന കത്ത് .. നാലുനാൾ സ്വിറ്റ്സർലണ്ടിൽ തങ്ങിയ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ  ഒരു മണിക്കൂർ എങ്കിലും ഇവിടെത്തെ തൊഴിലാളികളായ മലയാളികളെ കാണാൻ കൂട്ടാക്കാതിരുന്നത്  എന്തുകൊണ്ട്?അല്ലെങ്കിൽ ഉത്തരവാദപ്പെട്ടവർ അതിനു സൗകര്യം ഒരുക്കാതിരുന്നത് എന്തുകൊണ്ട് ? എന്തിനുവേണ്ടിയാണ്  അങ്ങയുടെ ഈ വിദേശയാത്രകൾ? സാധാരണക്കാരന്റെ നികുതിപ്പണത്തിൽ കുടുംബവും കൂട്ടവുമായി ഉലകം ചുറ്റി മോദിജിക്ക് പഠിക്കുകയാണോ? നികുതിദായകരുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരിയിട്ട് വികസനം പഠിക്കാൻ ഈ വിദേശ കറക്കം ഭൂഷണമോ? ആരോഗ്യത്തിനായി അമേരിക്കയിലേക്കും, വികസനം കാണാൻ യൂറോപ്പിലേക്കും വരേണ്ടി വരുന്ന ഒരു […]

India National Uncategorized

1992ലെ അഭിമുഖത്തില്‍ മോദി പറഞ്ഞത്, താന്‍ എഞ്ചിനിയറിങ് ബിരുദധാരിയെന്ന്..

താന്‍ എഞ്ചിനിയറിങ് ബിരുദധാരിയാണെന്ന് നരേന്ദ്ര മോദി പറയുന്ന കന്നഡ വാരികയിലെ റിപ്പോര്‍ട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. 1992ല്‍ കന്നഡ വാരിക തരംഗയോടാണ് മോദി എഞ്ചിനിയറിങില്‍ ബിരുദമുണ്ടെന്ന് പങ്കുവെക്കുന്നത്. 1992 ജനുവരി 26 ലക്കം തരംഗയിലാണ് മോദിയുടെ ഈ വാദം അച്ചടിച്ചുവന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ ചിത്രം സഹിതമാണ് പ്രസിദ്ധീകരിച്ചത്. 1974 ല്‍ ജയപ്രകാശ് നാരായണ്‍ നയിച്ച നവനിര്‍മ്മാണ്‍ യാത്രയില്‍ പങ്കാളിയായിരുന്നെന്നും ഇതോടെയാണ് താന്‍ ഗുജറാത്തില്‍ ശ്രദ്ധിക്കപ്പെട്ടതെന്നും ശേഷം ആര്‍.എസ്.എസില്‍‍‍ സജീവമായെന്നുമാണ് മോദിയുടെ വാക്കുകള്‍. സംഘത്തിന്റെ സൗരാഷ്ട്ര വിഭാഗ് കാര്യകര്‍ത്തയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് […]

India National Uncategorized

റോഡ് ഷോയ്ക്കിടെ മമത ബാനര്‍ജിക്ക് നേരെ ആക്രമണശ്രമം

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നേരെ ആക്രമണശ്രമം. മമതയുടെ റോഡ് ഷോയ്ക്കിടെയാണ് ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായത്. ദം ദം മണ്ഡലത്തിലെ റോഡ് ഷോയ്ക്കിടെ മമതയുടെ കൈകളില്‍ കടന്ന് പിടിച്ച് വലിച്ചിടാനുള്ള ശ്രമമാണ് നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ തക്ക സമയത്ത് ഇടപെട്ട് മമതയെ പരിക്കേല്‍ക്കാതെ രക്ഷപെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

India Kerala Uncategorized

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

ഈ വർഷത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും . രാവിലെ 11 മണിക്കാണ് ഫലപ്രഖ്യാപനം . ഹയര്‍ സെക്കന്‍ഡറിക്കു പുറമേ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, പരീക്ഷകളുടെ ഫലങ്ങളും ഇന്നറിയാം. 2033 കേന്ദ്രങ്ങളിലായി 4,59,617 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷയെഴുത്തിയത്.സംസ്ഥാനത്തിന് പുറത്ത് ഗള്‍ഫ്,ലക്ഷദ്വീപ്,മാഹി, എന്നിവിടങ്ങളിലായി 23 കേന്ദ്രങ്ങളും ഒരുക്കിയിരുന്നു.

Movies Uncategorized

ജയറാം നായകനായുള്ള പട്ടാഭിരാമന്‍ ഷൂട്ടിംഗ് ക്ലൈമാക്സിലേക്ക്

ജയറാം നായകവേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം പട്ടാഭിരാമന്റെ ഷൂട്ടിംഗ് ക്ലൈമാക്സിലേക്ക്. മിയ നായികയായി എത്തുന്നചിത്രം അച്ഛായന്‍സ്, ആടു പുലിയാട്ടം, ചാണക്യതന്ത്രം, തിങ്കള്‍ മുതല്‍ വെള്ളിവരെ തുടങ്ങിയ സിനിമയിലൂടെ ശ്രദ്ധേയനായ കണ്ണന്‍ താമരക്കുളമാണ് സംവിധാനം ചെയ്യുന്നത്. തിരുനെല്‍വേലി ഷൂട്ടിംങ്ങിനു ശേഷം തലസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി ഷൂട്ടിംഗ് പുരോഗമിക്കുന്നു. ക്ലൈമാക്സിലെത്തി നില്‍ക്കുന്ന ഈ ചിത്രത്തില്‍ ജയറാം, മിയ ജോര്‍ജ്, പാര്‍വ്വതി നമ്ബ്യാര്‍, ഷീലു എബ്രഹാം, മാധുരി, ഹരീഷ് കണാരന്‍, ബൈജു സന്തോഷ്, രമേശ് പിഷാരടി, ധര്‍മ്മജന്‍ ബോല്‍ഹാട്ടി തുടങ്ങിയവര്‍ […]

India National Uncategorized

അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു: 63 ശതമാനം പോളിങ്

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 63 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഏഴ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, രാജ്നാഥ് സിംഗ് എന്നിവരാണ് ഇന്ന് ജനവിധി തേടിയ പ്രമുഖര്‍. ഈ ഘട്ടം തെരഞ്ഞെടുപ്പോടെ രാജസ്ഥാനിലും ജമ്മു കശ്മീരിലും വോട്ടെടുപ്പ് അവസാനിച്ചു. മധ്യപ്രദേശിലും ബംഗാളിലും ഏഴ് സീറ്റിലും ജാര്‍ഘണ്ഡില്‍ നാലിടത്തും ബീഹാറില്‍ അഞ്ച് മണ്ഡലങ്ങളിലുമാണ് അഞ്ചാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ വോട്ടെടുപ്പ് […]

India Kerala Uncategorized

പ്രളയകാലത്ത് സ്വന്തം മുതുക് ചവിട്ടുപടിയാക്കിയ മത്സ്യതൊഴിലാളി ജൈസലിന് ഇനി പുതിയ വീട്

പ്രളയകാലത്ത് സ്വന്തം മുതുക് ചവിട്ടുപടിയാക്കിയ മത്സ്യതൊഴിലാളി ജൈസലിന് ഇനി പുതിയ വീട്. എസ്.വൈ.എസിന്റെ നേതൃത്വത്തിൽ നിർമിച്ചുനൽകിയ പുതിയ വീട്ടിലേക്ക് ജൈസലും കുടുംബവും താമസം മാറി. ജയ്സലിന് സഹായവുമായി നിരവധിപേർ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പ്രളയത്തിൽ അകപ്പെട്ടവരെ ബോട്ടിലേക്ക്‌ കയറ്റാൻ സ്വന്തം മുതുക് ചവിട്ടുപടിയായി നിന്ന ജൈസലിനെ കേരളം ഏറെ പ്രശംസിച്ചതാണ്. ഷീറ്റുകൊണ്ട് മറച്ച ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിലാണ് ജൈസലും കുടുംബവും താമസിച്ചിരുന്നത്. ജൈസലിന്റെ ഈ ദുരിതം അറിഞ്ഞതോടെയാണ് എസ്.വൈ.എസ് പുതിയ വീട് നിർമിച്ചുനൽകിയത്. ജൈസലും കുടുംബവും പുതിയ […]