ലോകായുക്തയുടെ ചിറകരിയുന്നത് അഴിമതി കേസില്‍ നിന്ന് രക്ഷപെടാനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നിയമസഭ സമ്മേളിക്കാനിരിക്കെ സഭയെ നോക്കുകുത്തിയാക്കിയാണ് നടപടിയെന്നും കെ സുധാകരന്‍ പറഞ്ഞു. ലോകായുക്തയുടെ അധികാരം മറികടക്കാനുള്ള നിയമഭേദഗതിയില്‍ വിശദീകരണവുമായി നിയമ മന്ത്രി പി രാജീവ് രംഗത്തെത്തിയിരുന്നു. എജിയുടെ നിയമോപദേശം അനുസരിച്ചാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. മറ്റ് സംസ്ഥാനങ്ങളിലെ നിയമം കൂടി പഠിച്ചാണ് തീരുമാനം. നിയമഭേദഗതി വിശദമായി ചര്‍ച്ച ചെയ്തു എന്നുമാണ് നിയമമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരായ കേസുമായി ഓര്‍ഡിനന്‍സിനു ബന്ധമില്ല. ലോകായുക്ത തന്നെ ചില […]
Uncategorized
ആദ്യ മത്സരത്തില്‍ ഇന്ത്യൻ മധ്യനിര തകർന്നു; ദക്ഷിണാഫ്രിക്കയ്ക്കെതിരെ 31 റൺസ് തോൽവി
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. 31 റൺസിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപിച്ചത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 297 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. സ്കോർ– ദക്ഷിണാഫ്രിക്ക: 50 ഓവറിൽ 296–4; ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റിന് 265. സെഞ്ചുറി’കളുമായി പടനയിച്ച ക്യാപ്റ്റൻ തെംബ ബാവുമ, റാസ്സി വാൻഡർ ദസ്സൻ എന്നിവരും അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളർമാരുമാണു ദക്ഷിണാഫ്രിക്കയ്ക്ക് അർഹിച്ച ജയം സമ്മാനിച്ചത്.( india) 297 റണ്‍സ് […]
കേരളത്തിലെ രണ്ട് ജില്ലകളിൽ കൊവിഡ് വ്യാപനം രൂക്ഷം
കേരളത്തിലെ രണ്ട് ജില്ലകളിൽ കൊവിഡ് വ്യാപനം രൂക്ഷമെന്ന് കൊവിഡ് അവലോകന യോഗം. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൊവിഡ് വ്യാപനം ഏറ്റവും അധികമുള്ളത്. ( kerala covid two districts ) കൊവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കും. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ […]
ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ്; വിധി നാളെ
ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കോട്ടയം അഡീഷണൽ സെഷൻസ് കോടതി നാളെ വിധി പറയും. ബലാൽസംഗം ഉൾപ്പെടെ ഏഴ് വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിട്ടുള്ളത്. മിഷനറീസ് ഓഫ് ജീസസിൻ്റെ കുറവിലങ്ങാട്ടെ മഠത്തിൽ 2014 മുതൽ 2016 വരെ കാലയളവിൽ ജലന്തർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പല തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. 2018 ജൂൺ 29ന് പൊലീസ് കേസെടുത്തു. വൈക്കം ഡിവൈഎസ്പി കെ സുഭാഷിനായിരുന്നു അന്വേഷണ ചുമതല. എന്നാൽ കേസെടുത്തിട്ടും ബിഷപ്പിനെ അറസ്റ്റ് […]
സിൽവർ ലൈൻ; അതിരടയാള കല്ലുകൾ സ്ഥാപിച്ചത് ഭൂമി ഏറ്റെടുക്കാനല്ല: മറുപടി സത്യവാങ്മൂലം സമർപ്പിച്ച് കെ റെയിൽ
സിൽവർ ലൈൻ പദ്ധതിയിൽ മറുപടി സത്യവാങ് മൂലം സമർപ്പിച്ച് കെ റെയിൽ കമ്പനി. അതിരടയാള കല്ല് സ്ഥാപിക്കാൻ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് മറുപടി സത്യവാങ് മൂലം സമർപ്പിച്ചത്. അതിരടയാള കല്ലുകൾ സ്ഥാപിച്ചത് ഭൂമി ഏറ്റെടുക്കാനല്ലെന്ന് കെ റെയിൽ കമ്പനി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കുക റെയിൽ വേയിൽ നിന്ന് അന്തിമ അനുമതി ലഭിച്ച ശേഷം മാത്രം. സാമൂഹിക ആഘാത പഠനത്തിന് മുന്നോടിയാണ് കല്ലിടൽ നടപടി. കെ റെയിലെന്ന് എഴുതിയ കല്ലുകൾ സ്ഥാപിച്ചത് പദ്ധതി സ്ഥലം തിരിച്ചറിയാനാണെന്നും കമ്പനി വ്യക്തമാക്കി. […]
ബജറ്റിന് മുന്നോടിയായുള്ള ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്
ബജറ്റിന് മുന്നോടിയായുള്ള ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അധ്യക്ഷത വഹിക്കും. ജിഎസ്ടി നിരക്കുകൾ ഏകീകരിക്കുന്നതു സംബന്ധിച്ച് മന്ത്രിതല സമിതിയുടെ റിപ്പോർട്ട് ചർച്ചചെയ്യും. നിലവിലുള്ള 4 സ്ലാബുകൾക്കു പകരം 3 സ്ലാബുകൾ കൊണ്ടുവരണമെന്നും 12%, 18% എന്നീ സ്ലാബുകൾ ഏകീകരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. വസ്ത്രങ്ങളുടെയും ചെരുപ്പിന്റെയും ചരക്ക് സേവനനികുതി കൂട്ടുന്നത് യോഗത്തിൽ ചർച്ചാവിഷയമാകും. ജനുവരി ഒന്ന് മുതൽ വസ്ത്രങ്ങളുടെ ചരക്ക് സേവനനികുതി 12 ശതമാനമാക്കാനാണ് കേന്ദ്രതീരുമാനം. […]
പുതുവത്സരാഘോഷം; പരിശോധന കർശനമാക്കി വാഹന വകുപ്പ്
പുതുവത്സരാഘോഷത്തെ തുടർന്നുള്ള വാഹനാപകടങ്ങൾ കുറയ്ക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന. അലക്ഷ്യമായി വാഹനം ഓടിക്കുന്നവരെയും റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെയും ഓപ്പറേഷൻ ഫ്രീക്കിൽ പിടികൂടും. പത്തനംതിട്ടയിൽ ഒരു മണിക്കൂർ പരിശോധനയിൽ 126 പേർക്കെതിരെയാണ് കേസെടുത്തത്. പുതുവത്സരത്തിന്റെ നിറം കെടുത്തുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് ഒഴിവാക്കാനാണ് പത്തനംതിട്ടയിൽ മോട്ടോർ വാഹന വകുപ്പിൻ്റെ ഓപ്പറേഷൻ ഫ്രീക്ക്. ആദ്യ ദിവസത്തെ പരിശോധനയിൽ പിടിയിലായവരിൽ ഏറെയും അമിതവേഗതയിൽ ചീറിപ്പാഞ്ഞവരും ഹെൽമറ്റ് ഇല്ലാത്ത പിൻസീറ്റ് യാത്രക്കാരുമാണ്. നഗരത്തിലെ വിവിധ സിഗ്നലുകളിൽ ഒരേ സമയം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ […]
ഗുണ്ടകളെ നേരിടാന്‍ പൊലീസ് സ്ക്വാഡ്; ഏകോപന ചുമതല മനോജ് എബ്രഹാമിന്
സംസ്ഥാനത്ത് ഗുണ്ടകളെ നേരിടാന്‍ പൊലീസ് സ്ക്വാഡ് രൂപീകരിച്ചു. എഡിജിപി മനോജ് എബ്രഹാം ആണ് സ്ക്വാഡിന്റെ നോഡല്‍ ഓഫിസർ. അതിഥി തൊഴിലാളികളിലെ ലഹരി ഉപയോഗം നിരീക്ഷിക്കും. സ്വർണക്കടത്ത് തടയാൻ ക്രൈം ബ്രാഞ്ച് എസ്പിമാരുടെ നേതൃത്വത്തിൽ മറ്റൊരു സ്ക്വാഡും പ്രവർത്തിക്കും. ഡിജിപി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. എല്ലാ ജില്ലകളിലും രണ്ട് സ്ക്വാഡുകള്‍ ഉണ്ടായിരിക്കും. ഇതുവഴി ലഹരി മാഫിയയെ അമര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം. തൊഴിലാളി ക്യാമ്പുകളിൽ സ്ഥിരം നിരീക്ഷണം ഏർപ്പെടുത്തും. ഇതര സംസ്ഥാന തൊഴിലാളികളുടെ സാമൂഹിക മാധ്യമ ഇടപെടലുകൾ നിരീക്ഷിക്കാനും […]
പക്ഷിപ്പനി : കർഷകർക്ക് ഇനിയും നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ലെന്ന് പരാതി
പക്ഷിപ്പനി ബാധിച്ച് താറാവുകൾ ചത്ത സംഭവത്തിൽ കർഷകർക്ക് ഇനിയും നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ലെന്ന് പരാതി. നഷ്ടപരിഹാരം ഇനിയും വൈകിയാൽ കുടുംബം പ്രതിസന്ധിയിലാകുമെന്ന് കർഷകർ പറയുന്നു. താറാവ് ഒന്നിന് 200 രൂപയാണ് വില. ഇത് വർധിപ്പിക്കണമെന്ന് കർഷകർ ആവശ്യം ഉന്നയിച്ചു. പനി ബാധിച്ച് ചത്ത താറാവുകളുടെ വില കൂടി നഷ്ടപരിഹാരത്തുകയിൽ ഉൾപ്പെടുത്തണമെന്നും ഇറച്ചിയും മുട്ടയും സർക്കാർ നേരിട്ട് ശേഖരിച്ച് വിൽപ്പന നടത്താൻ സംവിധാനമൊരുക്കണമെന്നും കർഷകർ പറയുന്നു. തറാവ് കർഷകർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആവശ്യമുണ്ട്. ആലപ്പുഴയിലും കോട്ടയത്തുമാണ് താറാവുകൾക്ക് പക്ഷിപ്പനി […]
അണ്ടര്‍ 19 ഏഷ്യാ കപ്പ്; അഫ്ഗാനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍
അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍. ഗ്രപ്പ് എയിലെ മൂന്നാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ അവസാന നാലിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അർധ സെഞ്ച്വറി നേടിയ ഹർണൂർ സിങ്ങിന്റേയും 43 റൺസെടുത്ത രാജ് ബാവയുടെയും മികവിലാണ് അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ അഫ്ഗാനെ തകർത്തത്. […]