കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുകയാണ്. ട്രെയിൻ കത്തിച്ചും കല്ലെറിഞ്ഞും പ്രതിഷേധമിരമ്പുമ്പോൾ മുൻ സൈനികൻ മലയാള സിനിമാ സംവിധായകനുമായ മേജർ രവിയും പദ്ധതിയോട് വിയോജിപ്പ് രേഖപ്പെടുത്തുകയാണ്. ഒരു പട്ടാളക്കാരനാകാൻ നാല് വർഷം പോരെന്നും ചുരുങ്ങിയത് അഞ്ച് മുതൽ ആറ് വർഷം വരെയാണ് വേണ്ടതെന്നും മേജ് രവി പറയുന്നു. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി രാജ്യസുരക്ഷയെ മുൻനിർത്തി ഇങ്ങനെ ചെയ്യരുതെന്നും മേജർ രവി വ്യക്തമാക്കി. ഈ പദ്ധതി പ്രകാരം മിച്ചം പിടിക്കുന്ന പണം ആധുനിക ആയുധസാമഗ്രികൾ വാങ്ങാനാണെന്നാണ് […]
Uncategorized
‘പഴയ മൊഴിക്ക് വിരുദ്ധമായി സംസാരിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിച്ചു’; സ്വപ്‌ന സുരേഷിനെതിരെ വീണ്ടും പരാതി
കലാപ ആഹ്വാനത്തിന് ശ്രമിച്ചെന്ന് കാട്ടി സ്വപ്‌ന സുരേഷിനെതിരെ വീണ്ടും പരാതി. സിപിഐഎം നേതാവ് സി പി പ്രമോദാണ് സ്വപ്‌ന സുരേഷിനെതിരെ പരാതി നല്‍കിയത്. പാലക്കാട് ഡിവൈഎസ്പിക്കാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ നല്‍കിയ മൊഴികള്‍ക്കെതിരായി പ്രസ്താവന നടത്തി കലാപത്തിന് ശ്രമിച്ചെന്നാണ് പരാതി. മൊഴികള്‍ ചോര്‍ത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നും പൊലീസിന് നല്‍കിയ പരാതിയിലുണ്ട്. സ്വപ്‌നയുടെ പ്രസ്താവനകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്. വിമാനത്തിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ത്തി. ഇതിന് പിന്നാലെ […]
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി
അന്‍പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെ തെരഞ്ഞെടുത്തു. ജോജു ജോര്‍ജും ബിജു മേനോനും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. ജോജിയിലൂടെ ദിലീഷ് പോത്തന്‍ മികച്ച സംവിധായകനായി. ആവാസവ്യൂഹം മികച്ച ചിത്രവുമായി തെരഞ്ഞെടുക്കപ്പെട്ടു. ആര്‍ക്കറിയാം എന്ന ചിത്രത്തിലെ പ്രകടനമാണ് ബിജു മേനോന് നേട്ടമായത്. മധുരം, ഫ്രീഡം ഫൈറ്റ്, നായാട്ട് എന്ന ചിത്രങ്ങളിലെ അഭിനയമാണ് ജോജുവിന് മികച്ച നടനുള്ള പുരസ്‌കാരം നേടികൊടുത്തത്. മികച്ച പിന്നണി ഗായികയായി സിതാര കൃഷ്ണകുമാറിനെയും തെരഞ്ഞെടുത്തു. രണ്ടാമത്തെ ചിത്രം […]
വിനയ് കുമാർ സക്‌സേന ഡൽഹിയുടെ പുതിയ ലഫ്റ്റനന്റ് ഗവർണർ
ഡൽഹിയുടെ പുതിയ ലഫ്റ്റനന്റ് ഗവർണറായി വിനയ് കുമാർ സക്‌സേനയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. നിലവിൽ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെവിഐസി) ചെയർമാനാണ് വിനയ് കുമാർ സക്‌സേന. മുൻ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന് പകരമാണ് സക്‌സേന എത്തുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പുതിയ ലഫ്റ്റനന്റ് ഗവർണറെ സ്വാഗതം ചെയ്തു. “പുതുതായി നിയമിതനായ ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയെ ജനങ്ങൾക്ക് വേണ്ടി സ്വാഗതം ചെയ്യുന്നു. ഡൽഹിയുടെ പുരോഗതിക്കായി സർക്കാരിന്റെ പൂർണ സഹകരണം […]
മഞ്ഞക്കുപ്പായത്തിൽ ഇന്ന് ധോണിയുടെ അവസാന മത്സരം?; ആകാംക്ഷയിൽ ക്രിക്കറ്റ് ലോകം
സൂപ്പർ താരം മഹേന്ദ്ര സിംഗ് ധോണി ഇന്ന് അവസാന ഐപിഎൽ മത്സരം കളിച്ചേക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം. രാജസ്ഥാൻ റോയൽസിനെതിരെ ഇന്ന് സീസണിലെ അവസാന മത്സരത്തിനിറങ്ങുന്ന ചെന്നൈ ജഴ്സിയിൽ താരം ഇനി കളിച്ചേക്കില്ലെന്നാണ് കരുതപ്പെടുന്നത്. അടുത്ത സീസണിലും ധോണി ടീമിനൊപ്പമുണ്ടാവുമെന്ന് ടീം ഉടമകൾ സൂചിപ്പിച്ചിരുന്നു എങ്കിലും ധോണി തന്നെയാവും ഇത് തീരുമാനിക്കുക. ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ധോണി ടീമിൽ തുടർന്നാലും അത്ഭുതമില്ല. 40 വയസുകാരനായ ധോണി കഴിഞ്ഞ 14 സീസണുകളായി ചെന്നൈ സൂപ്പർ […]
ബ്രിക്സ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന്; ചൈന ആതിഥേയത്വം വഹിക്കും
ബ്രിക്സ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ഓൺലൈൻ ആയി നടക്കുന്ന യോഗത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ പങ്കെടുക്കും. ചൈനയാണ് യോഗത്തിനു ആതിഥേയത്വം വഹിക്കുന്നത്. റഷ്യ യുക്രൈൻ യുദ്ധത്തിനു ശേഷമുള്ള ബ്രിക്സിന്റെ ആദ്യ യോഗമാണിത്. കൊവിഡ് മഹാമാരിക്ക് ശേഷം സാമ്പത്തിക രംഗത്തെ തിരിച്ചു വരവാണ് യോഗത്തിന്റ മുഖ്യ അജണ്ട എന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അറിയിച്ചു. അടുത്ത മാസം നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായാണ് യോഗം.ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ചൈനീസ് വിദേശകാര്യമന്ത്രി […]
മണവാളൻ കൂടെയുള്ളപ്പോൾ മണവറത്തോഴന്മാർ ഉപവസിക്കേണ്ടതില്ല. ബിന്ദു മഞ്ഞളി
ചങ്ക് കർത്താവ്കൂടെ ഉണ്ടായിരുന്നപ്പോൾ ,അവൻ്റെ കൂടെ ആയിരുന്നപ്പോൾ ,തോഴ്നമാരുടെ ലൈഫ്വേറെ ലെവലായിരുന്നു. മൂന്നു കൊല്ലം പോയതറിഞ്ഞില്ല.അവർക്കതൊരു ആഘോഷമായിരുന്നു.ഒന്നും സ്വന്തമായില്ല എങ്കിലും രാജാക്കന്മാരെപ്പോലെ, ഇന്നത്തെ ഭാഷയിൽപ്പറഞ്ഞാൽസെലിബ്രിറ്റീസായവർ,ജീവിച്ചു.എവിടെ ചെന്നാലും ആൾക്കൂട്ടങ്ങൾ ,അത്ഭുതങ്ങൾ ,കിടിലൻ പ്രസംഗങ്ങൾ ,ആരേയും മുട്ടുകുത്തിക്കുന്നചോദ്യേത്തര വേദികൾ, കയ്യടികൾ ,സമ്മാനങ്ങൾ, ഒന്നു കാണാൻ കാത്ത് നില്ക്കുന്നവരുടെ നീണ്ട നിരകൾ… യാത്രകൾ ….പൊളിയായിരുന്നു… മൊത്തം സീൻ കിടുവായിരുന്നു.ഓടി ഓടി അടുക്കുന്നത്ഒരു മെഗാഷോയിലേക്കാണ് എന്നും ,അതിനവസാനം ഇക്കാണണ സീനൊക്കെഡാർക്കാവുംഎന്നവൻ പലവുരുപറഞ്ഞ് കൊടുത്തിട്ടുംഅവരാരും ….വിശ്വസിച്ചില്ല. വിശ്വസിച്ചാലും ഇല്ലേലുംപറഞ്ഞപോലെ,വഴിയെഅതും വന്നെത്തി.കാഴ്ചകളുടെഭംഗിയും,ആരവങ്ങളുടെവികാരങ്ങളും ,ആൾക്കൂട്ടങ്ങളുടെ സ്വഭാവങ്ങളും ,മാറുന്നത് […]
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഒന്നിക്കുന്നു; ആലിയ ഭട്ട് -റൺബീർ കപൂർ വിവാഹം ഇന്ന്
ബോളിവുഡ് ലോകം കാത്തിരുന്ന ആ താരവിവാഹം ഇന്ന്. ബോളിവുഡ് താരം ആലിയ ഭട്ടും നടൻ റൺബീർ കപൂറും ഇന്ന് വിവാഹിതരാകും. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാകും ചടങ്ങുകൾ ആരംഭിക്കുകയെന്നാണ് റിപ്പോർട്ട്. ഇന്നലെയായിരുന്നു മെഹന്ദി ചടങ്ങുകൾ. ഇതിനായി ബോളിവുഡ് താരങ്ങളും, റൺബീറിന്റെ ബന്ധുക്കളും കൂടിയ കരീന, കരീഷ്മ എന്നിവരും കരൺ ജോഹർ ഉൾപ്പെടെയുള്ള മറ്റ് താരങ്ങളും ആലിയയുടെ ‘വാസ്തു’ എന്ന വീട്ടിൽ എത്തിച്ചേർന്നിരുന്നു. ആലിയ റൺബീർ താരജോഡികൾക്ക് ആശംസയുമായി ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും രംഗത്തുവന്നു. ‘പുതിയൊരു […]
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ അഭിഭാഷകരോട് വിശദീകരണം തേടുമെന്ന് ബാർ കൗൺസിൽ
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകരോട് വിശദീകരണം തേടാൻ ബാർ കൗൺസിൽ തീരുമാനിച്ചു. നാളെത്തന്നെ മറുപടി ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കും. മറുപടി കിട്ടിയ ശേഷമായിരിക്കും തുടർ നടപടികൾ. അതിജീവിതയുടെ പരാതിയിലാണ് ബാർ കൗൺസിലിന്റെ നടപടി. കേസിൽ ദിലീപുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നാലാം പ്രതി വിജീഷ് പറഞ്ഞിരുന്നു. പൾസർ സുനിയുമായി സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഈ കേസിനെപ്പറ്റി ഒന്നും അറിയില്ലെന്ന വാദവും വിജീഷ് ഉന്നയിച്ചു. നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ […]
കനേഡിയൻ സ്‌കൂളുകളിൽ ഗോത്രവിഭാഗ കുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവം; മാപ്പ് പറഞ്ഞ് മാർപാപ്പ
കാനഡയിലെ പള്ളിയുടെ കീഴിലുള്ള റെസിഡൻഷ്യൽ സ്‌കൂളുകളിൽ തദ്ദേശീയ ഗോത്രവർഗക്കാരായ കുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ മാപ്പുപറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. വിവിധ ഗോത്ര വിഭാഗങ്ങളിൽ പെട്ടവരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമായിരുന്നു മാർപാപ്പയുടെ മാപ്പപേക്ഷ. ഈ വർഷം ജൂലൈയിൽ കാനഡ സന്ദർശിക്കാമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. കാനഡയിൽ പതിറ്റാണ്ടുകൾക്കുമുമ്പ് അടച്ചുപൂട്ടിയ റെസിഡൻഷ്യൽ സ്കൂൾ നിലനിന്ന ഭാഗത്തുനിന്ന് നിരവധി കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ബ്രിട്ടീഷ് കൊളംബിയയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നവയായിരുന്നു ഈ സ്കൂളുകൾ. കുട്ടികളോട് വളരെ മോശമായി പെരുമാറിയിരുന്ന സ്കൂളുകള്‍ പീഡനകേന്ദ്രങ്ങള്‍ കൂടിയായിരുന്നു. ഇങ്ങനെ […]