ലോകഫുട്ബോളിനെ കീഴ്മേൽ മറിച്ച് മറ്റൊരു ട്രാൻസ്ഫർ ജാലകത്തിന് തിരശീല വീഴുമ്പോൾ കൂടുമാറ്റം നടത്തിയത് വമ്പൻ താരങ്ങൾ. ക്ലബ്ബുകൾ തമ്മിൽ നടന്നത് കോടിക്കണക്കിന്ന് രൂപയുടെ കൈമാറ്റം. സാധാരണഗതിയിൽ തണുത്ത പ്രതികരണം കാഴ്ച വെക്കുന്ന ശൈത്യകാല ട്രാൻസ്ഫർ ജാലകം ഈ വർഷം ഫുട്ബോൾ ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. Chelsea agree Enzo Fernández deal in transfer deadline day ഈ ട്രാൻസ്ഫർ ജാലത്തിൽ അവസാന ദിനത്തിൽ കൈമാറ്റം ചെയ്യപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട താരമാണ് അർജന്റീനയോടൊപ്പം 2022 ഫിഫ ലോകകപ്പ് […]
Uncategorized
പാകിസ്താനില്‍ പള്ളിയില്‍ ചാവേര്‍ ആക്രമണം; 25 പേര്‍ കൊല്ലപ്പെട്ടു
പാകിസ്താനില്‍ മുസ്ലിം പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 120ലേറെ പേര്‍ക്ക് പരുക്കേറ്റു. അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുള്ള വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറില്‍ ഉച്ചതിരിഞ്ഞ് പ്രാര്‍ത്ഥനയ്ക്കിടെയാണ് ചാവേര്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മസ്ജിദ് ഭാഗികമായി തകര്‍ന്നു. പരുക്കേറ്റവരില്‍ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. കൊല്ലപ്പെട്ടവരില്‍ പൊലീസുകാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപത്തെ സ്റ്റേഷനുകളിലെ പൊലീസുകാരും നാട്ടുകാരുമടക്കം പ്രാര്‍ത്ഥിക്കുന്ന സമയത്താണ് ആക്രമണമുണ്ടായത്. പ്രാര്‍ത്ഥനയ്ക്കിടെ, ചാവേറായി എത്തിയ ആള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.സ്‌ഫോടനം നടക്കുമ്പോള്‍ 150ലേറെ […]
ഇന്ത്യക്ക് ക്രിക്കറ്റ് ലോകകപ്പ് നേടാൻ മലയാളി രാശി?; ലോകകപ്പ് സ്വന്തമാക്കിയ നാല് ടീമിലും മലയാളി സാന്നിധ്യം
ഇന്ത്യൻ ക്രിക്കറ്റ് ആകെ നേടിയത് 9 ലോകകപ്പുകളാണ്. അണ്ടർ 19 പുരുഷ ലോകകപ്പ് അഞ്ചെണ്ണം, ഏകദിന ലോകകപ്പ് രണ്ട് തവണ, ഒരു ടി-20 ലോകകപ്പ്, ഒരു അണ്ടർ 19 വനിതാ ലോകകപ്പ്. ഇതിൽ അണ്ടർ 19 പുരുഷ ലോകകപ്പ് മാറ്റിനിർത്തിയാൽ ബാക്കി നാല് ലോകകപ്പ് ടീമുകളിലും മലയാളി സാന്നിധ്യമുണ്ട്. (india world cup malayali) 1983ൽ കപിലിൻ്റെ ചെകുത്താന്മാർ ആദ്യമായി ഒരു ലോകകപ്പ് നേടുമ്പോൾ ടീമിലുണ്ടായിരുന്ന മലയാളി സാന്നിധ്യം സുനിൽ വത്സണായിരുന്നു. ആന്ധ്രയിൽ ജനിച്ച് ഡൽഹി, റെയിൽവേയ്സ്, […]
എറണാകുളത്ത് നോറോ വൈറസ് ബാധ; കാക്കനാട്ടെ സ്കൂളിലെ 19 വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചു
എറണാകുളത്ത് നോറോ വൈറസ് ബാധ. എറണാകുളം കാക്കനാട്ടെ സ്കൂളിലെ 19 വിദ്യാർത്ഥികൾക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കുട്ടികളുടെ മാതാപിതാക്കളിൽ ചിലർക്കും നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് ഏർപ്പെടുത്തി. ജില്ലാ ആരോഗ്യ വിഭാഗം പ്രതിരോധ നടപടികൾ ആരംഭിച്ചു.(noro virus found in kochi kakkanad) ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ. കടുത്ത ഛർദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. […]
മാസ വാടക 2,46,59,700 രൂപ ! 17 മുറികൾ; റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലം അമ്പരപ്പിക്കും
പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലത്തെ കുറിച്ച് പുറത്ത് വരുന്ന റിപ്പോർട്ടുകൾ കേട്ട് കണ്ണ് തള്ളുകയാണ് സോഷ്യൽ മീഡിയ. 17 മുറികളുള്ള ഹോട്ടൽ സ്വീറ്റിലാണ് സൗദിയിലെത്തിയ റൊണാൾഡോ താമസിക്കുന്നത്. ഈ മുറിയുടെ പ്രതിമാസ വാടക 300,000 ഡോളറാണ്. കൃത്യമായി പറഞ്ഞാൽ 2,46,59,700 രൂപ ! സൗദിയിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ കിംഗ്ഡം ടവറിലാണ് ഫുട്‌ബോൾ താരത്തിന്റെ താമസം. പങ്കാളി ജോർജിന റോഡ്രീഗസിനും അഞ്ച് മക്കൾക്കുമൊപ്പമാണ് ക്രിസ്റ്റിയാനോ സൗദിയിൽ എത്തിയിരിക്കുന്നത്. ഹോട്ടലിന്റെ 48-ാമതും 50-ാമതും നിലകളിലായാണ് […]
ശ്രീലങ്കക്കെതിരായ ഇന്ത്യൻ ടീം പ്രഖ്യാപനം ഇന്ന്; സഞ്ജുവിന് ടി-20യിൽ സാധ്യത
ശ്രീലങ്കക്കെതിരായ പരിമിത ഓവർ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം ഇന്ന്. 3 വീതം ഏകദിന, ടി-20 മത്സരങ്ങൾക്കായുള്ള ടീമുകളെയാണ് പ്രഖ്യാപിക്കുക. പരുക്കേറ്റ രോഹിത് ശർമയ്ക്ക് പകരം ഹാർദിക് പാണ്ഡ്യ ടീമുകളെ നയിച്ചേക്കുമെന്നാണ് വിവരം. ചുരുങ്ങിയ പക്ഷം ടി-20 ടീമിനെ ഹാർദിക് തന്നെ നയിക്കും. മലയാളി താരം സഞ്ജു സാംസൺ ടി-20 ടീമിൽ ഉൾപ്പെട്ടേക്കും. കെഎൽ രാഹുലിനെ ടി-20 ടീമിൽ പരിഗണിക്കില്ലെന്നാണ് റിപ്പോർട്ട്. ടി-20 ലോകകപ്പിലെ മോശം പ്രകടനങ്ങളാണ് രാഹുലിനു തിരിച്ചടി ആയത്. ഏകദിനത്തിൽ രാഹുൽ തുടർന്നേക്കും. അതുകൊണ്ട് […]
മർദിച്ചു, ഷർട്ട് വലിച്ച് കീറി; വിദ്യാർത്ഥിക്ക് കെഎസ്ആര്‍ടിസി ജീവനക്കാരന്റെ മർദ്ദനം
തിരുവനന്തപുരം പൂവാർ കെഎസ്ആർടിസി ഡിപ്പോയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് കെഎസ്ആര്‍ടിസി കണ്ട്രോളിംഗ് ഇൻസ്പെക്ടറുടെ മർദ്ദനം.അരുമാനൂർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ഷാനുവിനാണ് മർദ്ദനമേറ്റത്. പെൺകുട്ടികളോട് സംസാരിച്ചു എന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്ന് വിദ്യാർത്ഥി പറയുന്നു. ഷർട്ട് വലിച്ച് കീറി എന്നും പരാതിയുണ്ട്. കെഎസ്ആര്‍ടിസി കണ്ട്രോളിംഗ് ഇൻസ്‌പെക്ടർ സുനിലിനെതിരെയാണ് പരാതി. അതേസമയം കഴിഞ്ഞ ദിവസം, തിരുവനന്തപുരം വെള്ളറടയിൽ കെഎസ്ആർടിസി കണ്ടക്ടർ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന് പരാതി ഉയര്‍ന്നിരുന്നു. വെള്ളറട സ്വദേശിയും അമരവിള ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ […]
ജനദ്രോഹ ഭരണത്തിന് ജനം നല്‍കിയ താക്കീതാണ് ഉപതെരഞ്ഞെടുപ്പ് ഫലം: കെ.സുധാകരന്‍ എംപി
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിന് ജനം നല്‍കിയ താക്കീതാണ് തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. എല്‍.ഡി.എഫിന്റെ ദുര്‍ഭരണത്തെ ജനം എത്രത്തോളം വെറുത്തുയെന്നതിന്റെ തെളിവ് കൂടിയാണിത്. പതിനൊന്ന് ജില്ലകളിലെ 29 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന നേട്ടമാണ് യു.ഡി.എഫ് കൈവരിച്ചത്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനം അവരുടെ പ്രതിഷേധം രേഖപ്പെടുത്താനായുള്ള അവസരമായി ഉപതിരഞ്ഞെടുപ്പിനെ കണ്ടു. ജനകീയ വിഷയങ്ങളില്‍ നിന്നും ഒളിച്ചോടിയ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മുഖമടച്ച് കിട്ടിയ പ്രഹരം കൂടിയാണ് യു.ഡി.എഫിന്റെ തകര്‍പ്പന്‍ വിജയമെന്നും സുധാകരന്‍ […]
അധ്യാപക റിക്രൂട്ട്മെന്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡിൽ സണ്ണി ലിയോണിന്റെ ചിത്രം: വിമർശനവുമായി കോൺഗ്രസ്
കർണാടകയിൽ അധ്യാപക റിക്രൂട്ട്മെന്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡിൽ സണ്ണി ലിയോണിന്റെ ചിത്രം. ഇത്തവണ കർണാടക ടീച്ചേഴ്‌സ് റിക്രൂട്ട്മെന്റ് പരീക്ഷ എഴുതുന്ന ഒരു ഉദ്യോഗാർത്ഥിയുടെ അഡ്മിറ്റ് കാർഡിലാണ് സണ്ണി ലിയോണിന്റെ ചിത്രം രൂപപ്പെട്ടത്. ഉദ്യോഗാർത്ഥിയുടെ ചിത്രത്തിന് പകരം നടി സണ്ണി ലിയോണിന്റെ ചിത്രമാണ് അഡ്മിറ്റ് കാർഡിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണം നടത്തിയ ശേഷം എഫ്ഐആർ ഫയൽ ചെയ്യുമെന്ന് കർണാടക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഹാൾ ടിക്കറ്റിൽ വിദ്യാർത്ഥിയുടെ ഫോട്ടോയ്ക്ക് പകരം സണ്ണി ലിയോണിന്റെ ചിത്രമാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചതെന്ന് […]
ആലപ്പുഴയിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴയിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. ലജ്നത്ത് സ്‌കൂളിന് സമീപത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. 52കാരനായ റാനു തോമസാണ് മരിച്ചത്. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ട്.