കോവിഡ് യാത്രാനിയന്ത്രണം മൂലം ദുബൈ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ ക്രമീകരണം മലയാളികൾ ഉൾപ്പെടെ യാത്രക്കാർക്ക് ബുദ്ധിമുട്ടായി. റാസൽഖൈമയിലേക്ക് പല വിമാന സർവീസുകളും മാറ്റിയതിനാൽ നേരത്തെ പുറപ്പെടേണ്ട സാഹചര്യമാണുള്ളത്. മുൻകൂട്ടി സർവീസുകളുടെ വിവരങ്ങൾ ലഭ്യമാക്കി വേണം യാത്ര തിരിക്കാനെന്ന് അധികൃതർ നിർദേശിച്ചു. ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളാണ് ദുബൈക്കു പകരം ഷാർജ, റാസൽഖൈമ വിമാനത്താവളത്തിലേക്കു മാറ്റിയത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ വിമാനങ്ങളും മാറ്റിയവയിൽ ഉൾപ്പെടും. വിമാനങ്ങൾ ഇറങ്ങുന്നതും പുറപ്പെടുന്നതും ഷാർജ, റാസൽഖൈമ വിമാനത്താവങ്ങളിലാണ്. […]
UAE
പക്ഷിപ്പനി; പക്ഷികളുടെയും മാംസ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി യു.എ.ഇ നിരോധിച്ചു
പക്ഷിപ്പനി പടർന്നുപിടിച്ച രാജ്യങ്ങളിൽ നിന്ന് കോഴി ഉൾപ്പെടെയുള്ള പക്ഷികളുടെയും മാംസ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി യു.എ.ഇ നിരോധിച്ചു. പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. അയർലൻഡിൽ നിന്നുള്ള കോഴി, പക്ഷി മാംസ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കാണ് ഏറ്റവും ഒടുവിൽ വിലക്ക്. അയർലൻഡിൽ നിന്ന് അലങ്കാര പക്ഷികൾ, ഇറച്ചിക്കോഴികൾ, കുഞ്ഞുങ്ങൾ, കാട്ടുജീവികൾ, വിരിയിക്കുന്ന മുട്ടകൾ, സംസ്കരിച്ച ഗോമാംസം, ആട്, ആട്ടിൻ കിടാവ്, കോഴി ഇറച്ചി ഉല്‍പ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് പൂർണ നിരോധനം ഏർപെടുത്തി. അയർലൻഡിൽ പക്ഷിപ്പനി വളരെ ഉയർന്ന നിലയിൽ പടരുന്നതായി […]
ഖത്തറില്‍ കോവിഡ് പ്രതിരോധ മരുന്ന് കുത്തിവെപ്പ് നാളെ മുതല്‍ ആരംഭിക്കും
ഖത്തറില്‍ കോവിഡ് പ്രതിരോധ മരുന്ന് കുത്തിവെപ്പ് നാളെ മുതല്‍ ആരംഭിക്കും. രാജ്യത്തെ ഏഴ് പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍ വഴിയാണ് കുത്തിവെപ്പ് ലഭ്യമാക്കുക. കുത്തിവെപ്പിനായുള്ള ഫൈസര്‍ ബയോഎന്‍ടെക്കിന്‍റെ വാക്സിന്‍റെ ആദ്യ ബാച്ച് രാജ്യത്ത് എത്തിച്ചേര്‍ന്നു. ഡിസംബര്‍ 23 ബുധനാഴ്ച്ച മുതല്‍ ജനുവരി 31 വരെയാണ് ഖത്തറില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്‍റെ ആദ്യ ഘട്ടം. ഇതിനായുള്ള ഫൈസര്‍ ആന്‍റ് ബയോഎന്‍ടെക് കമ്പനിയുടെ വാക്സിന്‍റെ ആദ്യ ബാച്ച് രാജ്യത്ത് എത്തിച്ചേര്‍ന്നു. ദേശീയ പകര്‍ച്ചവ്യാധി പ്രതിരോധ തയ്യാറെടുപ്പ് കമ്മിറ്റി അധ്യക്ഷന്‍ ഡോ. […]
ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കത്തിന് ചില മാധ്യമങ്ങൾ തുരങ്കം വെക്കുന്നു; യു.എ.ഇ മന്ത്രി
ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കത്തിന് ചില മാധ്യമങ്ങൾ തുരങ്കം വെക്കുന്നതായി യു.എ.ഇ മന്ത്രിയുടെ കുറ്റപ്പെടുത്തൽ. പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട നല്ല നീക്കങ്ങൾ പോലും അട്ടിമറിക്കപ്പെടുന്ന സാഹചര്യമുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് കുറ്റപ്പെടുത്തി. മൂന്നര വർഷത്തിലേറെയായി നീണ്ട ഖത്തറും ചതുർ രാജ്യങ്ങളും തമ്മിലെ ഭിന്നത അവസാനിക്കാൻ വഴിതുറന്നതായ റിപ്പോർട്ടുകൾക്കിടയിലാണ് യു.എ.ഇ മന്ത്രിയുടെ പ്രസ്താവന. മേഖലയുടെ താൽപര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സ്വീകരിക്കേണ്ട നയനിലപാടുകൾ പ്രധാനമാണ്. അനുരഞ്ജന ചർച്ചയിലൂടെ ഇതുമായി ബന്ധപ്പെട്ട സമവായ സാധ്യത രൂപപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. എന്നാൽ […]
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിവരില്‍ കോവിഡ് ബാധിതർ വർധിക്കുന്നു
ബ്രിട്ടണില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിവരില്‍ കോവിഡ് ബാധിതർ വർധിക്കുന്നു.10 ദിവസത്തിനിടെ എത്തിയവരില്‍ രോഗം സ്ഥിരീകരിച്ച 20 പേരിലെ വൈറസിന്‍റെ സ്വഭാവം പരിശോധിക്കുന്നുണ്ട്.ബ്രിട്ടണില്‍ പടരുന്ന അതിവേഗ കോവിഡ് ഇന്ത്യയില്‍ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.അതേസമയം ആദ്യ ബാച്ച് വാക്സിന്‍ 28ന് ഡല്‍ഹിയില്‍ എത്തിയേക്കും. ബ്രിട്ടണില്‍ നിന്നും രണ്ടാഴ്ചക്കകം എത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതും പരിശോധനക്ക് വിധേയമാക്കുന്നതും സമ്പർക്ക പട്ടിക തയ്യാറാക്കുന്നതും ഊർജ്ജിതമാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാരുകള്‍. ഡല്‍ഹി, കൊല്‍ക്കൊത്ത, പഞ്ചാബ്, ചെന്നൈ, എന്നിവിടങ്ങളിലാണ് ബ്രിട്ടണില്‍ നിന്ന് എത്തിയവർക്ക് […]
തൊഴില്‍ തട്ടിപ്പിനിരയായി യു.എ.യിലെത്തപ്പെട്ട 12 ഇന്ത്യന്‍ യുവതികളെ രക്ഷപ്പെടുത്തി
തൊഴില്‍ തട്ടിപ്പിനിരയായ 12 ഇന്ത്യന്‍ യുവതികളെ രക്ഷപ്പെടുത്തി. ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്ത് യു.എ.ഇയിലെത്തിച്ച് കബളിപ്പിക്കപ്പെട്ട യുവതികളെ പൊലീസ് സഹായത്തോടെ ഇന്ത്യന്‍ കോണ്‍സുലേറ്റും അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനും രക്ഷപ്പെടുത്തുകയായിരുന്നു. അജ്മാനിലെ എജന്‍റ് മുഖേന നാട്ടില്‍ നിന്നും ജോലിക്ക് വന്നെത്തി വഞ്ചിതരായവരാണ് ഇവർ. ജോലി തേടിയെത്തിയ ഇവരെ അജ്മാനിലെ താമസ കേന്ദ്രത്തില്‍ പൂട്ടിയിടുകയായിരുന്നു ഏജൻറ്. പരാതി ലഭിച്ചതിനെ തുടർന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടു. കോൺസുലേറ്റ് നിർദേശപ്രകാരം അജ്മാൻ ഇന്ത്യന്‍ അസോസിയേഷന്‍ പൊലീസില്‍ പരാതിപ്പെടുകയും റെയ്ഡിലൂടെ മോചനം സാധ്യമാവുകയും ചെയ്തു. […]
യുഎഇക്ക് എഫ് 35 യുദ്ധവിമാനം നൽകാനുള്ള തീരുമാനത്തിന് യു.എസ് സെനറ്റിന്റെ അംഗീകാരം
യു.എ.ഇക്ക് എഫ് 35 യുദ്ധവിമാനം നൽകാനുള്ള തീരുമാനത്തിന് യു.എസ് സെനറ്റ് അംഗീകാരം നൽകി. ഇതോടെ അറബ് ലോകത്ത് എഫ് 35 സ്വന്തമായുള്ള ഏകരാജ്യം യു.എ.ഇയാവും. പ്രതിപക്ഷ എതിർപ്പ് മറികടന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബില്‍ പാസാക്കിയെടുത്തത്. എഫ് 35 ജെറ്റുകൾ, ഡ്രോൺ, ആയുധങ്ങൾ തുടങ്ങിയവ 23 ബില്യൺ ഡോളര്‍ ഇടപാടിലൂടെയാണ് യു.എ.ഇ സ്വന്തമാക്കുന്നത്. ഇസ്രയേലുമായുള്ള സമാധാന കരാറിന്റെ പശ്ചാത്തലത്തിലും ഇറാന്റെ ഭീഷണിയെ ചെറുക്കുന്നതിനും ആയുധ കൈമാറ്റം അനിവാര്യമാണെന്ന് വൈറ്റ്ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.
അബൂദബിയിലെ ഇന്ത്യൻ എംബസി പാസ്പോർട്ട് സേവനങ്ങൾക്ക് നിയന്ത്രണം
അബൂദബിയിലെ ഇന്ത്യൻ എംബസി പാസ്പോർട്ട് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് മുൻകരുതലിന്‍റെ ഭാഗമായി കാലവധി അവസാനിച്ചതോ, 2021 ജനുവരി 31 മുമ്പ് കാലാവധി അവസാനിക്കുന്നതോ ആയ പാസ്പോർട്ടുകൾ മാത്രമേ പുതുക്കി നൽകൂ എന്ന് എംബസി അറിയിച്ചു. സാമൂഹിക അകലം ഉറപ്പാക്കാനും രോഗവ്യാപനം തടയാനുമുള്ള നടപടികളുടെ ഭാഗമായാണ് പാസ്പോർട്ട് സേവനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് എംബസി സർക്കുലറിൽ പറയുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കാലാവധി അവസാനിച്ചതോ അടുത്ത വർഷം ജനുവരി 31 മുമ്പ് കാലാവധി അവസാനിക്കുന്നതോ ആയ പാസ്പോർട്ടുകൾ മാത്രമേ […]
ഇന്ത്യക്ക് പുറമെ മൂന്ന് ഏഷ്യന്‍ രാജ്യക്കാര്‍ക്ക് കൂടി പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ ഖത്തറിന്‍റെ തീരുമാനം
ഇന്ത്യക്ക് പുറമെ മൂന്ന് ഏഷ്യന്‍ രാജ്യക്കാര്‍ക്ക് കൂടി പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ ഖത്തര്‍ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി പാകിസ്താന്‍, നേപ്പാള്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലെ ഖത്തര്‍ വിസാ സെന്‍ററുകള്‍ ഈ മാസം പ്രവര്‍ത്തനം പുനരാരംഭിക്കും. കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെച്ച തൊഴില്‍ വിസാ നടപടികളാണ് ഖത്തര്‍ പുനരാരംഭിക്കുന്നത്. തൊഴില്‍ വിസാ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ ഖത്തര്‍ സജ്ജീകരിച്ച വിസാ സെന്‍ററുകള്‍ ഈ മാസം പ്രവര്‍ത്തനം പുനാരംഭിക്കുമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. നേപ്പാളിലെ കാഠ്മണ്ഡു […]
സൗദിയില്‍ സ്വകാര്യ മേഖല ജീവനക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറിയാല്‍ ഇന്‍ഷൂറന്‍സും അസാധുവാകും
സൗദിയില്‍ സ്വകാര്യ മേഖല ജീവനക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതോടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷയും അവസാനിക്കുമെന്ന് ഇന്‍ഷൂറന്‍സ് കൗണ്‍സില്‍. പുതിയ സ്‌പോണ്‍സര്‍ക്ക് കീഴില്‍ പുതുതായി പോളിസി എടുത്താല്‍ മാത്രമേ പരിരക്ഷ ലഭിക്കുകയുള്ളുവെന്നും കൗണ്‍സില്‍ വിശദീകരിച്ചു. സൗദിയില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തേണ്ട നിര്‍ബന്ധ ബാധ്യത സ്‌പോണ്‍സര്‍ക്കാണ്. സ്‌പോണ്‍സറുടെയും സ്ഥാപനങ്ങളുടെയും കീഴിലുള്ള തൊഴിലാളികളുടെ ഇന്‍ഷൂറന്‍സ് പോളിസി ഉറപ്പ് വരുത്തിയാല്‍ മാത്രമേ അവരുടെ താമസരേഖ ഉള്‍പ്പടെയുള്ളവ പുതുക്കുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനും സാധിക്കുകയുള്ളൂ. എന്നാല്‍ തൊഴിലാളി സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം […]