UAE

കപ്പൽ ആക്രമണം: തിരിച്ചടിക്കുമെന്ന് ഇറാൻ

ചരക്കുകപ്പലിനു നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടി ഉറപ്പാണെന്ന് ഇറാൻ. ഇതുമായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും പരിഗണനയിലുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇസ്രായേലാണ് കപ്പലിനു നേരെ ആക്രമണം നടത്തിയതെന്ന് ഇറാൻ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. യൂറോപിലേക്ക് ചരക്കുമായി പോയ ഷഹ്റെ കുർദ് എന്ന ഇറാനിയൻ കപ്പലിനു നേരെയാണ് അടുത്തിടെ ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് കപ്പലിൽ ചെറിയ അഗ്നിബാധ രൂപപ്പെെട്ടങ്കിലും ആർക്കും പരിക്കില്ല. അന്താരാഷ്ട്ര സമുദ്ര സുരക്ഷാ മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന് ഇറാൻ ആരോപിച്ചു. അമേരിക്കയുടെ പിന്തുണയോടെ […]

UAE

ദുബൈയിൽ കോവിഡ് നിയന്ത്രണം കർശനമാക്കുന്നു

ദുബൈയിൽ കോവിഡ് നിയന്ത്രണം കർശനമാക്കുന്നു. ഇന്നലെ മുതൽ പുതിയ പ്രോട്ടോകോൾ നിലവിൽ വന്നു. നിയന്ത്രണം ലംഘിക്കുന്നവർക്ക് കനത്ത പിഴ ഈടാക്കാനും തുടങ്ങി. 3,310 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് ദുബൈയിൽ കോവിഡ് നിയന്ത്രണം കൂടുതൽ കടുപ്പിക്കുന്നത്. ദുബൈയിലെ റെസ്റ്റോറന്റുകളും കഫേകളും രാത്രി ഒന്നിന് മുമ്പ് അടക്കണം. ഇൻഡോർ വേദികളിലെല്ലാം ശേഷിയുടെ പകുതി കാണികളെ മാത്രമേ പ്രവേശിപ്പിക്കാവൂ. സിനിമാശാലകൾ മുതൽ ഇൻഡോർ കായികവേദികൾക്ക് വരെ ഈ നിബന്ധന ബാധകമാണ്. ഷോപ്പിങ് മാളുകൾ, […]

UAE

യു എ ഇയിൽ മൂടൽമഞ്ഞ് ശക്തം; അബൂദബിയിലും ദുബൈയിലും റെഡ്അലർട്ട്

യു എ ഇയിൽ കനത്ത മൂടൽമഞ്ഞ്. ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് അബൂദബിയിലും ദുബൈയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ പത്ത് വരെ ദൂരക്കാഴ്ച ആയിരം മീറ്ററിൽ താഴെയാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വാഹമോടിക്കുന്നവർ ജാഗ്രതപാലിക്കണം. അബൂദബി എമിറേറ്റ് തീരപ്രദേശമെല്ലാം റെഡ് അലർട്ടിലാണ്. ദുബൈ നഗരത്തിലാണ് റെഡ് അലർട്ട്. ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എമിറേറ്റുകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയും യു എ ഇയുടെ ഒട്ടുമിക്ക എമിറേറ്റുകളും സമാനമായ രീതിയിൽ മൂടൽമഞ്ഞിൽ അമർന്നിരുന്നു. […]

UAE

സംസ്ഥാന ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രവാസലോകം; പുനരധിവാസ പദ്ധതിക്ക് സാധ്യത

കോവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടവും തിരിച്ചൊഴുക്കും തീവ്രമായ ഘട്ടത്തിൽ കേരളം കൈവിടില്ലെന്ന പ്രതീക്ഷയിൽ പ്രവാസി സമൂഹം. കഴിഞ്ഞ വർഷം പ്രവാസി പുനരധിവാസം ഉൾപ്പെടെ വിവിധ പദ്ധതികൾക്ക് മുൻഗണന നൽകാൻ കേരളം തയാറായിരുന്നു. ഇന്നത്തെ ബജറ്റിനെ താൽപര്യപൂർവം ഉറ്റുനോക്കുകയാണ് ഗൾഫിലെ സാധാരണ പ്രവാസികൾ. തൊഴിൽപരമായ അനിശ്ചിതത്വവും തിരിച്ചൊഴുക്കും തുടരവെ, പ്രവാസി സമൂഹം കേരള ബജറ്റിൽ ഏറെ പ്രതീക്ഷ അർപ്പിക്കുന്നുണ്ട്. ആകർഷകമായ പുനരധിവാസ പദ്ധതി, കുറഞ്ഞ പലിശയിൽ സംരംഭങ്ങൾ ആരംഭിക്കാനുള്ള ധനസഹായം, മെച്ചപ്പെട്ട ഇൻഷുറൻസ് പദ്ധതി, തിരിച്ചെത്തിയവരിൽ വൈദഗ്ധ്യമുള്ളവരെ […]

UAE World

ആറുമാസത്തില്‍ കൂടുതല്‍ പുറത്തുകഴിഞ്ഞ വിദേശികള്‍ക്ക് തിരികെയെത്താൻ കഴിയില്ലെന്ന് ഒമാൻ

ആറുമാസത്തില്‍ കൂടുതല്‍ വിദേശത്ത് കഴിഞ്ഞ പ്രവാസികള്‍ക്ക് ഒമാനിലേക്ക് തിരികെ വരാന്‍ കഴിയില്ല. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഇളവ് അവസാനിപ്പിച്ചു. ഓണ്‍ലൈന്‍ വഴി വീസ പുതുക്കുന്നതിനുള്ള സൗകര്യം നിര്‍ത്തലാക്കിയിയതായും അധികൃതര്‍ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഇളവുകൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി.വിമാനസര്‍വീസുകള്‍ സാധാരണ നിലയിലാവുകയും വിദേശത്ത് കുടുങ്ങിയവരെല്ലാം തിരികെയെത്തുകയും ചെയ്ത സാഹചര്യത്തില്‍ ആണ് ഇളവുകൾ ഒഴിവാക്കിയതെന്ന് റോയൽ ഒമാൻ പൊലീസ് സിവിൽ ഏവിയേഷൻ മന്ത്രാലയം സർക്കുലറിൽ അറിയിച്ചു . .നാട്ടിലിരുന്നുകൊണ്ട് ഓണ്‍ലൈന്‍ വഴി വീസ പുതുക്കുന്നതിനുള്ള സൗകര്യവും […]

UAE World

ഖത്തർ വിമാനങ്ങൾക്ക് വ്യോമപാത തുറന്ന് നൽകാൻ ബഹ്റൈന്റേയും അനുമതി

ഖത്തറിന്റെ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഇറക്കിയ മുൻ ഉത്തരവ് ഭേദഗതി ചെയ്ത്ബഹ്റൈൻ വ്യോമ ഗതാഗത മന്ത്രാലയം ഉത്തരവിറക്കി. ജി.സി.സി സമ്മേളനത്തിൽ ഖത്തറുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ച് കരാറിൽ ഒപ്പിട്ടതിനെ തുടർന്നാണ് നടപടി. ഇതോടെ ഖത്തർ എയർവേയ്സ് വിമാനങ്ങൾക്ക് ബഹ്റൈൻ വിമാനത്താവളത്തിൽ ഇറങ്ങാനും ബഹ്റൈൻ വ്യോമപാത ഉപയോഗിക്കാനും സാധിക്കും.

UAE

യു.എ.ഇയില്‍ സംഭാവന ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിലക്ക്

അനുമതിയില്ലാതെ സാമ്പത്തിക സംഭാവന ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതും വിലക്കിക്കൊണ്ടുള്ള പുതിയ കരട്നിയമം യു.എ.ഇ ഫെഡറൽ നാഷണൽ കൗൺസിൽ പാസാക്കി. നിയമലംഘകർക്ക് 500,000 ദിർഹം വരെ പിഴ ചുമത്തും. ഔദ്യോഗിക ലൈസൻസ് ലഭിക്കാതെ സംഭാവനകളോ ജീവകാരുണ്യ പ്രവർത്തനങ്ങളോ മാനുഷിക സഹായങ്ങളോ ശേഖരിക്കുന്നത് വിലക്കുകയും ചെയ്തു. നിയമവിരുദ്ധമായി സംഭാവന സ്വീകരിക്കുന്നതിൽ നിന്ന് വ്യക്തികളെയും സ്ഥാപനങ്ങളെയും വിലക്കുന്നതാണ് നിയമം. എന്നാൽ സാമൂഹ്യസന്നദ്ധ സംഘടനകളുടെ ധനവിനിയോഗം ഏകീകരിക്കുന്നതിന് നിയമത്തിൽ ചട്ടങ്ങളേർപെടുത്തിയിട്ടുണ്ട്. ശേഖരിക്കുന്ന പണം ഭീകരസംഘടനകളുടെ പ്രവർത്തനങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നത് തടയുക കൂടി […]

UAE

ദുബൈയിൽ പുതിയ ക്വാറന്‍റൈന്‍ നിയമം

യുഎഇയിൽ പ്രതിദിന കോവിഡ് കേസുകൾ ഏറ്റവും ഉയർന്ന നിലയിൽ. ഇന്നലെ 1967 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ദുബൈയിൽ രോഗികളുമായി സമ്പർക്കമുണ്ടായവർക്ക് 10 ദിവസം ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കി. വാക്സിനേഷൻ നടപടികളും ഊർജിതമാക്കി. യുഎഇയിലെ ആകെ രോഗബാധിതരുടെ എണ്ണം 2,16,699 ആയി. ഇന്നലെ മൂന്ന് പേർ കൂടി മരിച്ചു. മരണസംഖ്യ 685ലെത്തി. നിലവിൽ 22,693 പേരാണ് യുഎഇയിൽ ചികിൽസയിലുള്ളത്. രോഗമുക്തർ 1,93,321 ആയി. രോഗികളുടെ എണ്ണം പെരുകുന്നതിനിടെ ദുബൈയിൽ പുതിയ ക്വാറന്‍റൈൻ നിയമം നിലവിൽ വന്നു. രോഗികളുമായി സമ്പർക്കമുള്ളവർ […]

UAE

സന്ദർശക കാലാവധി നീട്ടി യു.എ.ഇ; നടപടി ആയിരങ്ങൾക്ക് ആശ്വാസമാകും

സന്ദർശക കാലാവധി നീട്ടിനൽകി യു എ ഇ. നടപടി ആയിരങ്ങൾക്ക് ആശ്വാസമാകും. അഭിവാദ്യമർപ്പിച്ച് യു.എ.ഇയിൽ കുടുങ്ങിയവർ വിസിറ്റ് വിസ കാലാവധി ഒരുമാസം സൗജന്യമായി നീട്ടാനുള്ള യു.എ.ഇയുടെ തീരുമാനം മലയാളികളടക്കം ആയിരങ്ങൾക്ക് ആശ്വാസമാകും. സൗദിയിലേക്കും കുവൈത്തിലേക്കും പോകാൻ ദുബൈയിലെത്തി കുടുങ്ങിയവർ നടപടിയെ സ്വാഗതം ചെയ്തു. വിവിധ രാജ്യങ്ങൾ വിമാനത്താവളങ്ങൾ അടച്ച പശ്ചാത്തലത്തിലാണ് സന്ദർശകവിസയിൽ എത്തിയവരുടെ കാലാവധി ഒരുമാസം നീട്ടി നൽകാൻ യു.എ.ഇ തീരുമാനിച്ചത്. കുടുങ്ങികിടക്കുന്ന മലയാളികൾ ഭരണാധികാരികൾക്ക് അഭിവാദ്യമർപ്പിച്ച് രംഗത്തെത്തി

UAE

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി തരപ്പെടുത്തിയവരെ നാട് കടത്തുമെന്ന് സൗദി

സൗദിയിൽ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി തരപ്പെടുത്തിയവരെ നാടു കടത്തും. ഇവർക്കിനി സൗദിയിലേക്ക് തിരികെ വരാനാകില്ല. ഗുരുതര കുറ്റകൃത്യമാണെങ്കിൽ ജയിൽ ശിക്ഷക്ക് ശേഷമേ നാടു കടത്തൂ. കഴിഞ്ഞ ദിവസമാണ് 2799 പ്രവാസി എഞ്ചിനീയര്‍മാര്‍ക്കെതിരെ നിയമ നടപടികള്‍ തുടങ്ങിയതായി സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സ് അറിയിച്ചത്. ഇവരില്‍ ഇന്ത്യന്‍ പ്രവാസികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൗദിയിൽ എഞ്ചിനീയറിംഗ്, ടെക്‌നിക്കൽ ജോലികൾ നേടുന്നതിന് സൗദി കൗൺസിൽ ഓഫ് എഞ്ചിനീയറിംഗിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നാണ് ചട്ടം. രജിസ്‌ട്രേഷൻ നേടുന്നതിനായി ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റുകൾ […]