ചൈനീസ് ടെക് ഭീമന്മാരായ ഷവോമിയുടെ ആദ്യ വൈദ്യുത കാറായ ഷവോമി എസ്‌യു7 എത്തുന്നു. എസ്‍യു 7, എസ്‍യു 7 പ്രോ, എസ്‍യു 7 മാക്സ് എന്നിങ്ങനെ മൂന്നു മോഡലുകളാണ് ഷവോമി പുറത്തിറക്കുക. ടെസ്‌ല മോഡൽ 3, ബിവൈഡി 3, ബിവൈഡി സീൽ, ബിഎംഡബ്ല്യു i4 എന്നിവയുമായിട്ടായിരിക്കും ഷവോമിയുടെ വൈദ്യുത കാർ മത്സരിക്കുക. 664 ബിഎച്ച്പി കരുത്തുള്ള മോട്ടോറുള്ള ഈ കാർ മണിക്കൂറിൽ 265 കിലോമീറ്റർ വരെ വേഗം വരെ കൈവരിക്കും. രണ്ട് പവർട്രെയിൻ ഓപ്ഷനുകളിൽ ഷവോമി എസ്‌യു […]
Technology
പോസ്റ്റുകളും റീലുകളും ക്ലോസ് ഫ്രണ്ട്സിന് മാത്രം പങ്കുവെക്കാം; ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ
അടുത്ത സുഹൃത്തുക്കൾക്ക് മാത്രമായി പോസ്റ്റുകളും റീലുകളും പങ്കുവെക്കാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റാഗ്രാം. സ്റ്റോറീസ്, നോട്ട്‌സ് എന്നിവ ഈ രീതിയിൽ പങ്കുവെക്കാൻ സാധിക്കുന്ന ക്ലോസ് ഫ്രണ്ട്‌സ് ലിസ്റ്റ് നേരത്തെ തന്നെ ഇൻസ്റ്റാഗ്രാമിൽ ലഭ്യമാണ്. പുതിയ ഫീച്ചർ വഴി ഉപഭോക്താക്കൾക്ക് അവരുടെ സ്വകാര്യതയിൽ കൂടുതൽ നിയന്ത്രണം കൈവരുമെന്ന് മാർക്ക് സക്കർബർഗ് പറഞ്ഞു. പുതിയ അപ്‌ഡേറ്റ് ചെക്ക് ചെയ്യാനായി ഇൻസ്റ്റഗ്രാം ഓപ്പൺ ചെയ്യുക. പുതിയ പോസ്റ്റ് സെലക്ട് ചെയ്ത ശേഷം ക്യാപ്ഷൻ ഓപ്ഷന് താഴെയുള്ള ‘ഓഡിയൻസ്’ ഓപ്ഷനിൽ ടാപ്പ് ചെയ്യുക. […]
മൊബൈൽ ഫോണിൽ വലിയ ശബ്ദത്തോടുകൂടി സന്ദേശം; ഭയപ്പെടേണ്ട
20 ദിവസം മുൻപ് രാജ്യത്തെ നിരവധി ഫോണുകൾ ഒരേ സമയം ശബ്ദിച്ചു. വലിയ ശബ്ദത്തോടുകൂടിയുള്ള ബീപ് അലേർട്ടും ഒപ്പം അടിയന്തര മുന്നറിയിപ്പ് എന്ന ഫ്‌ളാഷ് സന്ദേശവുമാണ് ഒരേ സമയം ഫോണുകളിലേക്കെത്തിയത്. ഇത്തരത്തിൽ ഇന്ന് കേരളത്തിലെ എല്ലാ ഫോണുകളും ഒരു പോലെ ശബ്ദിക്കും. എന്നാൽ ഇതിൽ പരിഭ്രാന്തരാകേണ്ടന്നാണ് അധികൃതർ പറയുന്നത്. നോട്ടിഫിക്കേഷൻ ശബ്ദത്തിന് ഒപ്പം നിങ്ങൾക്ക് ഒരു മുന്നറിയിപ്പ് സന്ദേശവും ലഭിക്കും. ( mobile phone alert with loud sound ) പ്രകൃതി ദുരന്തങ്ങൾ അടിയന്തരമായി ഫോണുകളിലൂടെ […]
ഫോണിനെ വാച്ചാക്കാം; കൈയ്യിൽ അണിയാവുന്ന സ്മാർട്ട്‌ഫോണുമായി മോട്ടറോളയുടെ കൺസെപ്റ്റ്
മടക്കാനും തുറക്കാനും കഴിയുന്ന ഫോൾഡബിൾ ഫോണുകളടക്കം സ്മാർട്ട് ഫോൺ വിപണിയിൽ ക്ലച്ച് പിടിച്ചിരിക്കെ പുതിയ കൺസെപ്റ്റ് അവതരിപ്പിച്ച് മോട്ടറോള. ഫ്ലെക്സിബിൾ ഡിസ്‌പ്ലേയുള്ള ബെൻഡബിൾ ഫോണാണ് അവർ ലെനോവോ ടെക് വേൾഡ് 2023-ൽ പ്രദർശിപ്പിച്ചിരിക്കുന്നത്.(Motorola’s Bendable Phone Display Concept) പോൾഇഡ് ഡിസ്‌പ്ലേയുള്ള ഈ കൺസെപ്റ്റ് ഫോൺ ഇതിനകം വൻ ചർച്ചയായിട്ടുണ്ട്. കൈയ്യിൽ സ്മാർട്ട് വാച്ച് പോലെ ധരിക്കാൻ കഴിയുമെന്നതാണ് ഫോണിലെ ഏറ്റവും കൗതുകമുണർത്തുന്ന സവിഷേത. എന്നാൽ ഇത് ആദ്യമായല്ല ഒരു ബെൻഡബിൾ ഫോൺ അവതരിപ്പിക്കപ്പെടുന്നത്. 2016ൽ ഫ്രാൻസിസ്കോയിലെ […]
ഇന്ത്യൻ സ്മാർട്‌ഫോൺ വിപണി കീഴടക്കി സാംസങ്; രണ്ടാം സ്ഥാനത്ത് ഷവോമി
ഇന്ത്യൻ സ്മാർട്‌ഫോൺ വിപണി കീഴടക്കി ദക്ഷിണ കൊറിയൻ ടെക് ഭീമൻ സാംസങ്. മാർക്കറ്റ് ഷെയറിന്റെ 18 ശതമാനവും ഇറക്കുമതിയിൽ 7.9 യൂണിറ്റുകളുമാണ് സാംസങ്ങിനുള്ളത്. രണ്ടാം സ്ഥാനത്ത് ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമിയാണ്. ഇറക്കുമതിയിൽ 7.6 മില്ല്യൺ യുണിറ്റുകളുമായി ഷവോമിക്കുള്ളത്. ഇറക്കുമതിയിൽ 7.2 മില്ല്യൺ യൂണിറ്റുമായി ചൈനീസ് ബ്രാൻഡായ വിവോയാണ് മൂന്നാം സ്ഥാനത്ത്. 5.8 മില്ല്യൺ യൂണിറ്റ്, 4.4 മില്ല്യൺ യൂണിറ്റുമായി റിയൽമിയും ഓപ്പോയുമാണ് നാലും അഞ്ചും സ്ഥാനത്ത് ഉള്ളത്.(Samsung maintained its top position in the […]
ഒരു വാട്‌സാപ്പ് ആപ്പില്‍ ഇനി രണ്ടു അക്കൗണ്ട്; പുതിയ ഫീച്ചർ എത്തി
ഒരു വാട്‌സാപ്പ് ആപ്പില്‍ ഇനി വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാനാവും. രണ്ട് അക്കൗണ്ടുകള്‍ മാറി മാറി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്. ഇനി ക്ലോൺ ആപ്പ് ഉപയോഗിക്കുന്നതിന് പകരം ഒരു ആപ്പിൽ നിന്ന് തന്നെ രണ്ടു അക്കൗണ്ടുകൾ ഉപയോഗിക്കാൻ കഴിയും.(New feature Multiple Accounts two WhatsApp Accounts on One Phone) രണ്ട് അക്കൗണ്ടുകള്‍ക്കും വെവ്വേറെ പ്രൈവസി സെറ്റിങ്‌സും നോട്ടിഫിക്കേഷന്‍ സെറ്റിങ്‌സും ആയിരിക്കും ഉണ്ടാവുക. വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിള്‍ വേര്‍ഷനിവും […]
പിക്‌സൽ സ്മാർട്‌ഫോണുകൾ ഇന്ത്യയിൽ നിർമിക്കാനുള്ള പദ്ധതിയുമായി ഗൂഗിൾ
സാംസങ്, ആപ്പിൾ എന്നീ വൻ ബ്രാൻഡുകൾക്ക് പിന്നാലെ ഗൂഗിളും ഇന്ത്യയിൽ സ്മാർട്ട്ഫോൺ നിർമാണം ആരംഭിക്കാൻ പോകുന്നു. പിക്‌സൽ 8 സ്മാർട്‌ഫോണുകളാണ് ഇന്ത്യയിൽ നിർമിക്കുക. 2024-ൽ ഇവ വിപണിയിൽ എത്തിക്കുകയും ചെയ്യും. ഈ മാസം ആദ്യമാണ് ഇന്ത്യയിലും മറ്റ് വിപണികളിലുമായി പിക്‌സൽ 8 സ്മാർട്‌ഫോണുകൾ അവതരിപ്പിച്ചത്.(Google Announces Plan to Manufacture Pixel Phones in India) ഗൂഗിൾ ഫോണുകളുടെ ഇന്ത്യയിലെ നിർമാണത്തിന് പുറമേ സുപ്രധാനമായ ഒട്ടനവധി പ്രഖ്യാപനങ്ങൾ ഗൂഗിൾ ഫോർ ഇന്ത്യ ഇവന്റിൽ ഉണ്ടായിട്ടുണ്ട്. ഗൂഗിൾ മാപ്‌സിന്റെ […]
5.5 ലക്ഷം വരെ ശമ്പളം: അമേരിക്കൻ അന്താരാഷ്ട്ര ടെക് കമ്പനി കുളക്കട പഞ്ചായത്തിൽ പ്രവർത്തനം തുടങ്ങി
കൊല്ലം: കുളക്കട പഞ്ചായത്ത് ആഗോള കമ്പനികളുടെ തൊഴിൽ ഹബ്ബാകുന്നു. കുളക്കടയിലെ അസാപ് കമ്മൂണിറ്റി സ്കിൽപാർക്കിലാണ് അമേരിക്കൻ കമ്പനിയായ ജിആർ 8 അഫിനിറ്റി പ്രവർത്തനം തുടങ്ങിയത്. കേരളത്തിൽ ആദ്യമായാണ് ഒരു ഗ്രാമ പ്രദേശത്ത് അന്താരാഷ്ട്ര കന്പനികൾ തൊഴിൽ അവസരമൊരുക്കുന്നത്. തിരക്ക് പിടിച്ച മെട്രോ നഗരങ്ങളിൽ കണ്ടിട്ടുള്ള തൊഴിൽ ഹബ്ബുകളും ഐടി പാർക്കുകളും കേരളത്തിന്റെ ഗ്രാമീണ അന്തരീക്ഷത്തിലേക്കും മാറുകയാണ്. ഇതിന്റെ ആദ്യ ചുവടാണ് കൊട്ടാരക്കര കുളക്കട പഞ്ചായാത്തിൽ യാഥാർത്ഥ്യമായത്. കൊമേഴ്സ് ബിരുദധാരികൾക്ക് തൊഴിൽ അവസരം നൽകുന്ന അമേരിക്കൻ കമ്പനിയാണ് ജിആർ […]
ഫിംഗർപ്രിന്റ് സെക്യൂരിറ്റി ഫീച്ചർ; കൂടുതൽ സുരക്ഷയുമായി ഒരു പെൻഡ്രൈവ്
ഡാറ്റാ സുരക്ഷയുടെ പ്രാധാന്യം കണക്കിലെടുത്ത് ഫിംഗർപ്രിന്റ് സെക്യൂരിറ്റി ഫീച്ചർ സഹിതം പെൻഡ്രൈവ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ലെക്സർ. ജമ്പ്ഡ്രൈവ് എഫ് 35 എന്നാണ് ഈ പെൻഡ്രൈവിന്റെ പേര്. 300MB/s റീഡ് സ്പീഡോടുകൂടിയ ഒരു USB 3.0 ഡ്രൈവ് ആണിത്. ജോലി സംബന്ധമായും സ്വകാര്യ ആവശ്യങ്ങൾക്കായും ഫോട്ടോ, വീഡിയോ ഉൾപ്പെടെയുള്ള ഡാറ്റകൾ നമുക്ക് കൈകാര്യം ചെയ്യേണ്ടിവരാറുണ്ട്. സൗകര്യാർഥം കൈമാറ്റം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിന് പലപ്പോഴും പെൻഡ്രൈവുകളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. എന്നാൽ ഇവയിലെ ഡാറ്റയുടെ സുരക്ഷ ഒരു വെല്ലുവിളിയായിരുന്നു.കാരണം പെൻഡ്രൈവ് കൈയിൽ […]
ഇനി എല്ലാം പരമരഹസ്യം; വാട്‌സ്ആപ്പില്‍ പുതിയ സീക്രട്ട് കോഡ് ഫീച്ചര്‍
വാട്‌സ്ആപ്പില്‍ നിരവധി ഫീച്ചറുകളാണ് കമ്പനി ഈ വര്‍ഷം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യതയ്ക്ക് പ്രാധാന്യം വര്‍ധിപ്പിക്കുന്ന അപ്‌ഡേറ്റുകളാണ് വാട്‌സ്ആപ്പ് എത്തിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഒരു സീക്രട്ട് കോഡ് എന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കാനൊരുങ്ങുന്നത്. നേരത്തെ തന്നെ വാട്‌സ്ആപ്പില്‍ ലഭ്യമാകുന്ന പ്രൈവസി ഫീച്ചറിനെ കൂടുതല്‍ ശക്തമാക്കുന്ന ഒന്നാണ് സീക്രട്ട് കോഡ്.(WhatsApp working on a new feature called Secret Code for locked chats) ഏത് രഹസ്യവും ഭദ്രമായി സുരക്ഷിതമാക്കാന്‍ സഹായിക്കും എന്നതാണ് പുതിയ വാട്‌സ്ആപ്പ് സീക്രട്ട് കോഡ് […]