Technology

ഐഫോണിന് 498 രൂപ; ഓഫര്‍ വില്‍പനയുടെ മറവില്‍ തട്ടിപ്പുകാരും വ്യാപകം

ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും ഓഫര്‍ മേള ആരംഭിക്കാനിരിക്കെ തട്ടിപ്പുകാരും ഈ അവസരം വ്യാപകമാക്കുകയാണ്. ഫ്‌ളിപ്കാര്‍ട്ടില്‍ ബിഗ് ബില്യണ്‍ ഡേ എന്ന പേരിലും ആമസോണില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്ന പേരിലുമാണ് ഓഫര്‍ മേള ഒക്ടോബര്‍ എട്ടു മുതല്‍ ആരംഭിക്കാനിരിക്കുന്നത്. എന്നാല്‍ ഈ ഓഫര്‍ വില്‍പന സമയത്ത് ഉപഭോക്താക്കള്‍ പറ്റിക്കപ്പെടാനും സാധ്യതയുണ്ട്. തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്. ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളുടെ പേരില്‍ ചിലര്‍ തട്ടിപ്പുകള്‍ നടത്തുന്നുവെന്ന് കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ മുന്നറിയിപ്പ് […]

Technology World

ഭൗതിക ശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്; പുരസ്‌കാരം ഇലക്ട്രോണ്‍ ഡൈനാമിക്‌സില്‍

ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. പിയറി അഗോസ്തിനി (അമേരിക്ക), ഫെറന്‍സ് ക്രൗസ് (ജര്‍മനി),ആന്‍ലെ ഹുയിലിയര്‍(സ്വീഡന്‍) എന്നിവര്‍ക്കാണ് പുരസ്‌കാരം. ഇലക്രോണുകളെ കുറിച്ചുള്ള പഠനത്തിനാണ് അംഗീകാരം. ആറ്റോസെക്കന്‍ഡ്‌സ് ഫിസിക്‌സ് എന്ന പഠനമേഖലയിലെ നിര്‍ണായക കാല്‍വയ്പാണ് ഇവര്‍ നടത്തിയത്. പ്രകാശത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന പരീക്ഷണങ്ങളാണ് ഗവേഷകര്‍ നടത്തിയത്. പഠനം ആറ്റങ്ങള്‍ക്കും തന്മാത്രകള്‍ക്കും ഉള്ളിലെ ഇലക്ടോണുകളെ കുറിച്ചുള്ള പരീക്ഷണ സാധ്യതകള്‍ വഴിതുറക്കുന്നു. കഴിഞ്ഞ വര്‍ഷം ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം അലൈന്‍ ആസ്‌പെക്റ്റ്, ജോണ്‍ എഫ്. ക്ലോസര്‍, […]

Technology

ഗൂഗിൾ പേ വഴി ഒരു ലക്ഷം രൂപ വരെ വായ്പ

ഇന്ന് മിക്ക പണമിടപടികളും നമ്മൾ യുപിഐ വഴിയാണ് ചെയ്യുന്നത്. അതിൽ തന്നെ ഇന്ന് ഗൂഗിള്‍ പേ ഉപയോഗിക്കാത്തവർ വളരെ കുറവാണ്. എന്തിനും ഏതിനും ഇന്ന് ഗൂഗിള്‍ പേ വഴിയാണ് പണമിടപാടുകൾ നടത്തുന്നത്. എന്നാല്‍ ഈ ഗൂഗിള്‍ പേ വഴി വായ്പ എടുക്കാം. ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെയാണ് ഗൂഗിൾ പേ വഴി വായ്പ എടുക്കാവുന്നത്. ഗൂഗില്‍ പേ വഴി സ്വകാര്യ പണമിടപാട് സ്ഥാപനമായ ഡി.എം.ഐ. ഫിനാന്‍സാണ് വായ്പ വാഗ്ദാനം ചെയ്യുന്നത്. വായ്പ എടുക്കാനുള്ള നടപടി ക്രമങ്ങളും […]

Technology

ഐഫോണ്‍ 15 സി പോര്‍ട്ടുകളില്‍ ആന്‍ഡ്രോയിഡ് ചാര്‍ജിംഗ് കേബിളുകള്‍ ഉപയോഗിക്കല്ലേ; മുന്നറിയിപ്പുമായി ചൈന

പുതിയ ഐഫോണ്‍ 15 സീരീസിന്റെ പ്രധാന പ്രത്യേകതകളിലൊന്നായി ആപ്പിള്‍ എടുത്തുകാണിക്കുന്ന മാറ്റമാണ് യുഎസ്ബി ടൈപ്പ് സി പോര്‍ട്ടുകളുടെ വരവ്. എന്നാല്‍ സി ടൈപ്പ് അവതരിപ്പിച്ചപ്പോഴും ആപ്പിളിന്റെ സി ടൈപ്പ് കേബിളുകള്‍ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാണ്. അതിനാല്‍ തന്നെ ഐഫോണ്‍ 15 സീരീസിലെ സി പോര്‍ട്ടുകളില്‍ ആന്‍ഡ്രോയിഡ് ചാര്‍ജിംഗ് കേബിളുകള്‍ ഉപയോഗിക്കുന്നതിനെതിരെ ചൈനയിലെ ചില ആപ്പിള്‍ സ്റ്റോറുകള്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് കേബിളുകള്‍ കണക്ട് ചെയ്യുമ്പോള്‍ ഈ ഐഫോണ്‍ മോഡലുകള്‍ ചൂടാകുന്നു എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തി […]

Kerala Technology

മണിക്കൂറുകളോളം വരി നിന്ന് ആപ്പിൾ ആരാധകർ; ഐഫോണ്‍ 15 വിൽപന തുടങ്ങി

ഐഫോണ്‍ സ്മാര്‍ട്‌ഫോണ്‍ പരമ്പര പുറത്തിറക്കുന്ന ഐഫോണ്‍ 15 സീരീസിന്റെയും മറ്റ് ഉപകരണങ്ങളുടെയും വില്‍പന ആരംഭിച്ചു. ആദ്യ ദിവസം തന്നെ ഫോൺ സ്വന്തമാക്കാനുള്ള ആവേശത്തിലാണ് ആപ്പിള്‍ ആരാധകര്‍. മുംബൈയിലെ ആപ്പിളിന്റെ ഓഫിഷ്യല്‍ സ്റ്റോറിന് മുന്നില്‍ ഉപഭോക്താക്കളുടെ വന്‍ നിരയാണുള്ളതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈയിലെ ബികെസിയില്‍ തുടക്കമിട്ട ഇന്ത്യയിലെ ആദ്യ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ആദ്യ ഐഫോണ്‍ 15 സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് പലരും. ഇവിടെ മിക്കവാറും 17 മണിക്കൂറോളം വരി നില്‍ക്കുകയാണ്. മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നും ഫോൺ […]

Technology

ജിയോ എയര്‍ ഫൈബര്‍ എത്തി; രണ്ടു പ്ലാനുകളിലായി 8 നഗരങ്ങളില്‍ സേവനം

റിലയന്‍സ് ജിയോയുടെ പുതിയ വയര്‍ലെസ് ഇന്റര്‍നെറ്റ് സേവനമായ ജിയോ എയര്‍ ഫൈബര്‍ എത്തി. വീടുകളിലും ഓഫീസുകളിലും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയ്ക്കായി ഉപയോഗിക്കാന്‍ സാധിക്കുന്ന പോര്‍ട്ടബിള്‍ വയര്‍ലെസ് ഇന്റര്‍നെറ്റ് സേവനം ആണിത്. ജിയോ എയര്‍ ഫൈബര്‍, ജിയോ എയര്‍ ഫൈബര്‍ മാക്‌സ് എന്നിങ്ങനെ രണ്ടു പ്ലാനുകളിലാണ് സേവനം ലഭ്യമാവുക. ആദ്യഘട്ടത്തില്‍ അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ, പൂനെ എന്നിവയുള്‍പ്പെടെ എട്ട് നഗരങ്ങളില്‍ സേവനം ഉണ്ടാകും. ജയോ എയര്‍ ഫൈബര്‍ മാക്‌സ് പ്ലാനില്‍ 300, 500, 1000 എംബിപിഎസ് […]

Latest news Technology

നിരവധി ഫീച്ചറുകളുമായി ഐഒഎസ് 17 അവതരിപ്പിച്ച് ആപ്പിള്‍

ആപ്പിള്‍ ഐഫോണുകളിലേക്കായുള്ള ഐഒഎസ് 17 സ്റ്റേബിള്‍ വേര്‍ഷന്‍ ആപ്പിള്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ചാണ് ആപ്പിള്‍ ഐഒഎസ് 17 അവതരിപ്പിച്ചത്. എല്ലാ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കും ഇപ്പോള്‍ ഈ സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഒരു കൂട്ടം പുതിയ ഫീച്ചറുകളുമായാണ് ഐഒഎസ് 17 എത്തിയിരിക്കുന്നത്. നിലവില്‍ ഇത് ഡെവലപ്പര്‍മാര്‍ക്ക് മാത്രമായാണ് ലഭ്യമാക്കിയിട്ടുള്ളത്. ഇതിന്റെ പബ്ലിക് ബീറ്റ ജൂലായില്‍ അവതരിപ്പിക്കും. സ്റ്റേബിള്‍ വേര്‍ഷന്‍ ഒക്ടോബറോടുകൂടി എത്തിക്കും. ഫോണ്‍, ഫേസ്ടൈം, മെസേജസ് ആപ്പുകളിലാണ് സുപ്രധാനമായ ചില […]

Technology

കുതിപ്പ് തുടര്‍ന്ന് ആദിത്യ എല്‍ വണ്‍; നാലാംഘട്ട ഭ്രമണപഥ ഉയര്‍ത്താലും വിജയകരം

ഭൂമി വിടാനൊരുങ്ങി ആദിത്യ എല്‍ വണ്‍. നാലാംഘട്ട ഭ്രമണപഥ ഉയര്‍ത്തലും വിജയകരമാണെന്ന് ഐഎസ്ആര്‍ഒ. ഭൂമിയില്‍ നിന്ന് 256 മുതല്‍ 121,973 കിലോമീറ്റര്‍ പരിധിയിലുള്ള ഭ്രമണപഥത്തിലെത്തി. ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര 19ന് ആരംഭിക്കും. ഇതിനോടകം മൂന്ന് തവണയാണ് ആദിത്യ എല്‍ വണ്ണിന്റെ ഭ്രമണപഥം ഉയര്‍ത്തിയത്. ആദ്യം സെപ്റ്റംബര്‍ മൂന്നാം തീയ്യതിയും പിന്നീട് സെപ്റ്റംബര്‍ അഞ്ചാം തീയ്യതിയും മൂന്നാം തവണ സെപ്തംബര്‍ 10നും ഭ്രമണപഥം ഉയര്‍ത്തി. നാലാം തവണ ഭ്രമണപഥം ഉയര്‍ത്തല്‍ പൂര്‍ത്തിയായതിന് ശേഷം പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് […]

Technology

വാട്‌സ്ആപ്പിൽ ചാനൽ വന്നൂ; പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

വാട്‌സ്ആപ്പിൽ ഈ വർഷം നിരവധി മാറ്റങ്ങൾ ആണ് മെറ്റ കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറാണ് സോഷ്യൽ മീഡിയിലടക്കം ചർച്ചയായിരിക്കുന്നത്. ടെലഗ്രാമിന് സമാനമായ ചാനൽ ഫീച്ചറാണ് കഴിഞ്ഞദിവസം ഇന്ത്യയിൽ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചർ വന്നതിന് പിന്നാലെ സെലിബ്രറ്റികളടക്കം നിരവധി പേർ സോഷ്യൽ മീഡിയയിൽ ചാനൽ ലിങ്കുകൾ ഷെയർ ചെയ്തുകഴിഞ്ഞു. എന്നാൽ ഇപ്പോഴും ഈ ഫീച്ചർ ലഭിക്കാത്ത നിരവധി പേരാണ് ഉള്ളത്. എന്താണ് വാട്‌സ്ആപ്പ് ചാനൽ എന്നു പരിശോധിക്കാം. ഇൻസ്റ്റാഗ്രാമിലെ ബ്രോഡ്കാസ്റ്റിംഗ് ചാനലുകൾക്ക് സമാനമായി ഒരു കൂട്ടം […]

HEAD LINES Kerala Latest news Technology

വിരലുകള്‍ രണ്ടു തവണ ഞൊടിച്ചാല്‍ മതി എന്തും നടക്കും; ആപ്പിള്‍ വാച്ച് 9ലെ ഡബിള്‍ ടാപ്പ് ഫീച്ചര്‍

ഐഫോണ്‍ 15 സീരീസ് ലോഞ്ചിങ്ങിലാണ് വാച്ച് 9, അള്‍ട്രാ 2 എന്നീ വാച്ചുകളും ആപ്പിള്‍ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇറക്കിയ സ്മാര്‍ട്ട് വാച്ചിന്റെ പുതിയ അപ്‌ഡേഷന്‍ എന്ന നിലയിലാണ് ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് 9 അവതരിപ്പിച്ചത്. പുതിയ S9 ചിപ്സെറ്റിനൊപ്പം ആണ് ആപ്പിള്‍ പുതിയ വാച്ച് സീരീസ് 9 അവതരിപ്പിച്ചത്. ഡബിള്‍ ടാപ്പ് ഫീച്ചറാണ് വാച്ചിന്റെ ശ്രദ്ധേയമായ സവിശേഷത. ഫോണ്‍ വിളിക്കുക, കട്ട് ആക്കുക, അലറാം ഓഫ് ആക്കുക തുടങ്ങി നിരവധി ഫീച്ചറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വാച്ചിനെ സഹായിക്കുന്ന […]