Technology

മെസഞ്ചര്‍, വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവയെ ബന്ധിപ്പിക്കാനൊരുങ്ങി ഫേസ്ബുക്ക്

മെസേജിങ് ആപ്ലിക്കേഷനുകളായ വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് മെസഞ്ചര്‍ എന്നിവയെ ഒന്നിപ്പിക്കാനുള്ള നീക്കവുമായി ഫേസ്ബുക്ക്. അതേസമയം ഇവ ഒന്നിപ്പിച്ചാലും ഘടനയില്‍ മാറ്റം വരില്ല. ഇപ്പോ, എങ്ങനെയാണോ അതുപോലെ തന്നെ സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയും. എന്നാല്‍ ഒന്നില്‍നിന്നുകൊണ്ട് തന്നെ മറ്റു ആപ്പുകളിലേക്ക് സന്ദേശങ്ങള്‍ അയക്കാന്‍ പുതിയ നീക്കത്തിലൂടെ കഴിയും. അതേസമയം പദ്ധതിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സങ്കീര്‍ണമായ പ്രക്രിയ ആയതിനാല്‍ തന്നെ നടപ്പില്‍ വരുത്താന്‍ സമയമെടുക്കും. ഈ വര്‍ഷം അവസാനത്തിലോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തിലോ പദ്ധതി വന്നേക്കും. ന്യൂയോര്‍ക്ക് […]

Technology

5G ലേലത്തില്‍ തീരുമാനമായിട്ടില്ലെന്ന് ടെലികോം സെക്രട്ടറി

5G ടെക്നോളജിക്കായുള്ള ലേലം സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദര്‍രാജന്‍. പൂര്‍ണമായും ഇന്ത്യന്‍ ടെക്നോളജിയില്‍ 5G നടപ്പിലാക്കാന്‍ കഴിയിലെന്നും ടെലികോം സെക്രട്ടറി പറഞ്ഞു. പാലക്കാട് കഞ്ചിക്കോട് ഐ.ടി.ഐ ടെലികോം സെക്രട്ടറി സന്ദര്‍ശിച്ചു. 5G ടെക്നോളജി സംബന്ധിച്ച് കാര്യങ്ങളില്‍ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്ന് ടെലികോം സെക്രട്ടറി വ്യക്തമാക്കി. ലോകത്തുടനീളം ടെക്നോളജിയില്‍ മാറ്റം വരുമ്പോള്‍ ഇന്ത്യന്‍ ടെക്നോളജി മാത്രം വെച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല. രാജ്യത്തെ ഐ.ടി.ഐകള്‍ ലാഭത്തിലാണെന്നും അരുണ സുന്ദര്‍രാജന്‍ പറഞ്ഞു. ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കുന്ന റോക്കറ്റുകള്‍ക്ക് […]

Technology

സമ്പൂര്‍ണ്ണ ‘സ്വിച്ച് രഹിത’ ഫോണുമായി വിവോ അപെക്സ് 2019

സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ അങ്കത്തിനൊരുങ്ങി വിവോ. പൂർണ്ണമായും സ്വിച്ചുകളോ, മറ്റു പോര്‍ട്ടകളോ ഇല്ലാത്ത ഫോൺ പുറത്തിറക്കാനിരിക്കുകയാണ് ചെെനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ. ഇതിന്റെ ഭാഗമായി ‘അപെക്സ് 2019’ എന്ന കൺസെപ്റ്റ് സ്മാർട്ട്ഫോണിനെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് വിവോ. ‘ടച്ച് സെൻസ്’ എന്ന സാങ്കേതിക വിദ്യയുമായി ഫോൺ പുറത്തിറക്കാനാണ് ‘വിവോ അപെക്സ് 2019’ പദ്ധതിയിടുന്നത്. ‘പ്രെഷർ സെൻസിംഗ്’ ടെക്നോളജിയുടെ സഹായത്താൽ കീ പോർട്ടുകളെല്ലാം മാറ്റി പൂർണ്ണമായും ടെച്ച് സംവിധാനത്തിൽ പ്രവർത്തിക്കുന്ന തരത്തിലാണ് ഫോണിന്റെ രൂപകൽപ്പന. ‘ബോഡി സൗണ്ട് […]

Technology

പബ്ജി ഗുജറാത്തിലെ സ്‌കൂളുകളില്‍ നിരോധിച്ചു

ഓണ്‍ലൈന്‍ ഗെയിമായ പബ്ജിക്ക് ഗുജറാത്തിലെ പ്രൈമറി സ്‌കൂളുകളില്‍ നിരോധനം. ഗെയിമിനോടു അമിതാസക്തി വിദ്യാര്‍ഥികളുടെ പഠനത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഗെയിമിനു വിലക്കേര്‍പെടുത്തിയത്. ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശപ്രകാരമാണ് ഗെയിം നിരോധിച്ചതെന്നാണ് സംസ്ഥാന പ്രൈമറി വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. വിദ്യാര്‍ഥികളെ വളരെ ദോഷകരമായി ബാധിക്കുന്ന പബ്ജി ഗെയിം നിരോധിക്കണം എന്നാവശ്യപ്പെട്ടു ദേശീയ ബാലാവകാശ കമ്മീഷന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചിട്ടുണ്ട്. കത്തു ലഭിച്ചതിന് പിന്നാലെ ഗെയിം നിരോധിക്കാന്‍ പ്രൈമറി വിദ്യാഭ്യാസ വകുപ്പിനോടു നിര്‍ദേശിച്ചതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ […]

Technology

മൈക്രോസാറ്റ്-ആര്‍, കലാംസാറ്റ് ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഇന്ന്

മൈക്രോസാറ്റ്-ആര്‍, കലാംസാറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങള്‍ ഐ.എസ്.ആര്‍.ഒ ഇന്ന് വിക്ഷേപിക്കും. പി.എസ്.എല്‍.വി സി44 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. റോക്കറ്റിന്റെ അവശിഷ്ടങ്ങളെ ബഹിരാകാശത്ത് ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണം കൂടിയാണ് ഇത്തവണത്തെ വിക്ഷേപണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പോളാർ സാറ്റ്‍ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ എന്ന പി.എസ്.എല്‍.വിയില്‍ മറ്റൊരു വൻ പരീക്ഷണം കൂടി നടത്തുകയാണ് ഐ.എസ്.ആര്‍.ഒ. പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്റെ ഉപഗ്രഹം മൈക്രാസോറ്റ്-ആർ, വിദ്യാഭ്യാസമേഖലാ പദ്ധതികളെ സഹായിക്കാനായി കലാംസാറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങളാണ് ഈ ദൌത്യത്തില്‍ വിക്ഷേപിക്കുന്നത്. സാധാരണയായി വിക്ഷേപണ റോക്കറ്റിന്റെ […]

Technology

സൊമാറ്റോയില്‍ പനീര്‍ മസാല ഓര്‍ഡര്‍ ചെയ്തു; കുടുംബത്തിന് ലഭിച്ചത് പ്ലാസ്റ്റിക്ക്

സൊമാറ്റോ ആപ്പ് വഴി പനീര്‍ മസാല ഓര്‍ഡര്‍ ചെയ്ത കുടുംബത്തിന് ലഭിച്ചത് പ്ലാസ്റ്റിക്ക് ഫൈബര്‍. ഔറഗാബാദിലുള്ള കുടുംബത്തിനാണ് ഭക്ഷണത്തില്‍ നിന്നും പ്ലാസ്റ്റിക്ക് ഫൈബര്‍ ലഭിച്ചത്. ‘കുട്ടികള്‍ക്ക് വേണ്ടി പനീര്‍ ചില്ലിയും, പനീര്‍ മസാലയുമാണ് ഞാന്‍ ഓര്‍ഡര്‍ ചെയ്തത്. ഓര്‍ഡര്‍ ലഭിച്ച് ഭക്ഷണം കഴിക്കാന്‍ തുടങ്ങിയ സമയത്താണ് മകള്‍ക് പനീര്‍ വളരെയധികം ഉറപ്പുള്ളതായി തോന്നിയതും പല്ല് വേദനിക്കാന്‍ തുടങ്ങിയതും. കഴിക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ പരിശോധിച്ചപ്പോള്‍ പ്ലാസ്റ്റിക്ക് അടങ്ങിയത് ബോധ്യപ്പെടുകയും ചെയ്തു’; സച്ചിന്‍ ജാംദാരെ പറഞ്ഞു. സംഭവം മനസ്സിലാക്കിയയുടനെ തന്നെ കടയുടമയെ […]

Technology

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ റിപ്പബ്ലിക്കന്‍ ഡേ സെയില്‍ ഈ മാസം 20 മുതല്‍

ആമസോണിന് പിന്നാലെ റിപ്പബ്ലിക്കന്‍ ഡേ സെയിലുമായി ഫ്ളിപ്പ്കാര്‍ട്ട്. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന മേള ഈ മാസം 20ന് തുടങ്ങി 22ന് അവസാനിക്കും. അതേസമയം ഫ്ളിപ്പ്കാര്‍ട്ടിന്റെ പ്ലസ് അംഗങ്ങള്‍ക്ക് മൂന്ന് ദിവസമാണ്. അവര്‍ക്ക് ഒരു ദിവസം നേരത്തെ അവസരം ഉപയോഗപ്പെടുത്താനാവും. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ടെലിവിഷന്‍ എന്നിവ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാനാവും. പ്രത്യേക ഉല്‍പ്പനങ്ങള്‍ ബ്ലോക്ക്ബസ്റ്റര്‍ ഡീലിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു പ്രത്യേക സമയത്തെ ഷോപ്പിങ്ങിന് അധികം ഡിസ്‌കൗണ്ടും നല്‍കുന്നു. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10 […]

Technology

തദ്ദേശവല്‍കരിക്കപ്പെടുന്ന ഇന്റര്‍നെറ്റ് അനുഭവങ്ങള്‍

സാങ്കേതിക വിദ്യയുടെ പ്രാരംഭകാലം മുതല്‍ ഉല്‍ഘോഷിച്ചു പോന്നിരുന്ന ഒരു വാദമാണ് അവ ആഗോള തലത്തില്‍ തന്നെ കൊണ്ടുവരാന്‍ ഇടയുള്ള സാംസ്കാരികപരമായ ഏകതാനത. പ്രശസ്ത മാധ്യമ ചിന്തകനായ മാര്‍ഷ്യല്‍ മക്‍ലൂഹന്‍ (Marshal McLuhan) വിഭാവനം ചെയ്ത ‘ആഗോള ഗ്രാമ’ (global village) – ത്തിലേക്കുള്ള ഒരു ചവിട്ടുപടിയായി പോലും പലരും ഈ വളര്‍ച്ചയെ നോക്കിക്കണ്ടു. എന്നാല്‍ സമകാലിക ലോകത്തെ നവമാധ്യമ സംസ്കാരത്തെ വീക്ഷിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുക അന്താരാഷ്ട്രസീമകള്‍ക്ക് അനുസ്യൂതമായി രൂപം കൊണ്ട് വരുന്ന സമാന്തര സംസ്കാരങ്ങളെയാണ്. സൈബര്‍ സംസ്കാരം […]

Technology

ഐഫോണ്‍ വാങ്ങാന്‍ വൃക്ക വിറ്റ യുവാവ് കിടപ്പിലായി

2011ല്‍ കൗമാര പ്രായത്തില്‍ ഐഫോണ്‍ ഐപാഡും വാങ്ങാന്‍ വൃക്ക വിറ്റ ചൈനീസ് യുവാവ് അവയവങ്ങള്‍ തകര്‍ന്ന് കിടപ്പിലായതായി റിപ്പോര്‍ട്ട്. 17 വയസ്സുള്ളപ്പോഴാണ് വാങ് ഷങ്കുന്‍ ആപ്പിള്‍ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ വൃക്കകളിലൊന്ന് വില്‍ക്കാന്‍ ശസ്ത്രക്രിയക്ക് വിധേയമായത്. വൃക്ക വിറ്റ് 4500 ആസ്ത്രലിയന്‍ ഡോളറാണ് വാങ് സ്വന്തമാക്കിയത്. ആ പണമുപയോഗിച്ച് ഐഫോണും ഐപാഡും വാങ്ങുകയായിരുന്നു. അധികം വൈകാതെ ശസ്ത്രക്രിയയിലെ പിഴവ് മൂലം രണ്ടാമത്തെ വൃക്കയും തകരാറിലായി. മലമൂത്ര വിസര്‍ജനം പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായി. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് […]

Technology

വെറുതെ തട്ടികളിച്ച ‘ചിരട്ട’യല്ല ഇനി; ആമസോണ്‍ വരെ വില്‍പ്പന നടത്തുന്ന നാച്വറല്‍ ഷെല്‍ കപ്പ്!

നമ്മള്‍ വീട്ടില്‍ തേങ്ങ ചിരവി കഴിഞ്ഞാല്‍ അടുപ്പിലിടുകയും അല്ലെങ്കില്‍ അതിനുമപ്പുറം വീട്ടിലെ തവിയായും ഉപയോഗിക്കുന്ന ചിരട്ട ഇനി മുതല്‍ ഇന്റര്‍ നാഷണലാണ്. ഇനി ഓരോ തവണ വീട്ടുമുറ്റത്ത് വെറുതെ കിടക്കുമ്പോഴും നമ്മള്‍ ഇതിന്റെ മൂല്യം ഓര്‍ക്കുന്ന രൂപത്തിലാണ് ചിരട്ടയുടെ ആമസോണിലെ എന്‍ട്രി. 3000 രൂപ വിലയീടാക്കുന്ന ചിരട്ട ഇപ്പാേള്‍ 55 ശതമാനം ഡിസ്കൗണ്ടോടെ 1365 രൂപക്ക് ഇനി ആമസോണില്‍ സ്വന്തമാക്കാം. ‘നാച്വറല്‍ ഷെല്‍ കപ്പ്’ എന്ന പേരിലാണ് ആമസോണ്‍ ചിരട്ട വില്‍ക്കുന്നത്. നാലര ഔണ്‍സ് വലിപ്പമുള്ള ചിരട്ടക്ക് […]