ഇന്ന് മലയാളിയുടെ ആഘോഷങ്ങൾക്ക് പിന്നിൽ ഒരു കേക്കിന്റെ മധുരം കൂടിയുണ്ടാകും. കേക്ക് മുറിക്കാതെ മലയാളിക്കെന്ത് ആഘോഷം? പിറന്നാൾ, വെഡ്ഡിംഗ് ആനിവേഴ്സറി, ജീവിതത്തിലെ പലവിധ വിജയ മുഹൂർത്തങ്ങൾ അങ്ങനെ പലതിലും കേക്കിന്റെ മധുരം ഒളിഞ്ഞിരിക്കും… ഈ കേക്ക് നിർമ്മാണം സ്വായത്തമാക്കുവാൻ റ്റിൽജാസ് വേൾഡ് കേക്ക് സൂറിച്ചിൽ അവസരമൊരുക്കുന്നു . റ്റിൽജാസ് കേക്ക് വേൾഡിന്റെ ബാനറിൽ സ്വിസ്സിൽ ആദ്യമായി മലയാളത്തിൽ കേക്ക് കോഴ്സ് ഒരുക്കിക്കൊണ്ട് റ്റിൽജ പാറപ്പുറത്ത് തന്റെ ബേക്കിങ് കരിയറിൽ പുതിയൊരു നാഴികക്കല്ലിട്ടു. ഇക്കഴിഞ്ഞ ശനിയാഴ്ച (23.03.19) സൂറിച്ചിലെ […]
Switzerland
ഇൻഡോ സ്വിസ്സ് സ്പോർട്സ് ക്ലബ് ഒരുക്കുന്ന ഇൻഡോർ ഗെയിംസ് ഏപ്രിൽ പതിമൂന്നിന് സൂറിച്ചിൽ
സ്വിറ്റസർലണ്ടിലെ പ്രമുഖ സ്പോർട്സ് സംഘടനയായ ഇൻഡോ സ്വിസ്സ് സ്പോർട്സ് ക്ലബ് ഒരുക്കുന്ന ഇൻഡോർ ഗെയിംസ് ഏപ്രിൽ പതിമൂന്നിന് സൂറിച്ചിലെ ഡിയറ്റികോണിൽ. ബുദ്ധിയും തന്ത്രവും ഭാഗ്യവും തമ്മില്‍ ഏറ്റുമുട്ടുന്ന ചീട്ടുകളി മത്സരങ്ങൾ ,ചെസ്സ് ,കാരംസ് ,പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി പെയിന്റിംഗ് മത്സരങ്ങൾ കൂടാതെ യുവജനങ്ങൾക്കും , മുതിർന്നവർക്കുമായി ആകർഷക മത്സരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്യും. മത്സരാര്‍ത്ഥികള്‍ ഗെയിമ്സിൽ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ ആയിരിക്കണം. ഉച്ചക്ക് പന്ത്രണ്ടുമണിയോടെ രെജിസ്ട്രേഷൻ ക്ലോസ് ചെയ്യും .ഈ വാശിയേറിയ മത്സരത്തിലേക്ക് എല്ലാ മലയാളികളെയും […]
മലയിഞ്ചി, പ്രോജക്റ്റ്റുമായി പ്രളയദുരിതാശ്വാസത്തിൽ കൈത്താങ്ങായി ഹെലോ ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ്
സ്വിറ്റ്സർലണ്ടിലെ ആനുകാലിക, സാമൂഹിക , സാംസ്കാരിക രംഗത്ത് വേറിട്ട ശബ്ദമായി പ്രവർത്തിക്കുന്ന ഹലോ ഫ്രണ്ട് സ് എന്ന സോഷ്യൽ മീഡിയ ഗ്രൂപ് . അംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് പ്രളയക്കെടുതിയിൽ പ്രകൃതിയുടെ വിളയാട്ടത്തിൽ എല്ലാം നഷ്ട്ടപെട്ട ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ പഞ്ചായത്തിൽപ്പെട്ട മലയിഞ്ചി എന്ന പ്രദേശത്തെ പുളിക്കകണ്ടത്തിൽ തോമസ് ഉലഹന്നാന് വീട് നിർമാണപ്രവർത്തവുമായി മുന്നോട്ട് പോകുന്നത് സസന്തോഷം അറിയിക്കട്ടെ . പ്രളയദുരിതാശ്വാസത്തിൽ ഭാഗഭാക്കാകുന്നതിനായി നമ്മൾ മലയിഞ്ചി, പ്രോജക്റ്റ് എന്ന പേരിൽ തുടങ്ങി വെച്ച വീട് […]
പരേതനായ പത്തനംതിട്ട കണ്ണൻമണ്ണിൽ ബേബിയുടെ ഭാര്യാ ശ്രീമതി ഏലിയാമ്മ ഇടിച്ചെറിയ നിര്യാതയായി
ശ്രീമതി ഏലിയാമ്മ ഇടിച്ചെറിയ നിര്യാതയായി .മാർച്ച് പതിനെട്ടാം തിയതി രാവിലെ സ്വവസതിയിൽ വെച്ച് അന്ത്യാകൂദാശകൾക്കു ശേഷം കർത്താവിൽ നിദ്രപ്രാപിച്ചതു .പരേതക്ക് തൊണ്ണൂറ്റിനാല് വയസ്സായിരുന്നു . Mr .Jose Kannanmannil (Zürich), Somi Jissu (Zürich), Sophy Samji (Brugg), Elsy Sand (Germany), Vincy Alex (Germany), Sunny Kannanmannil, Omana Jose, Gracy George and Sherly John. എന്നിവർ പരേതയുടെ മക്കളും Jissu Paruvacattu, Mary Jose, Samji Jacob, Eckard Sand, Alex […]
സ്വിസ്സ്-കേരളാ വനിതാ ഫോറം ആഗോള വനിതാ ദിനം ആഘോഷിച്ചു.
ആഗോള വനിതാ ദിനമായ മാർച്ച് എട്ട് ഇത്തവണയും സ്വീസ്- കേരളാ വനിതാ ഫോറത്തിനെ സംബന്ധിച്ചിടത്തോളം മനോഹരമായ ഓർമ്മകളും, നിരവധി നല്ല ചിന്തകളും നിറഞ്ഞ ഒരു സായാഹ്നമായി മാറി. വൈകുന്നേരം അഞ്ചു മണിയോടെ ബാസലിൽ ഉള്ള ഇറ്റാലിയൻ റസ്റ്റോറന്റായ വാപിയാനോ യിൽ ഒരുമിച്ചു കൂടിയ ഞങ്ങൾ വിവിധ രുചികരമായ ഇറ്റാലിയൻ വിഭവങ്ങൾ അസ്വദിച്ചതിനോടോപ്പം പരസ്പരം വനിതാ ദിന ആശംസകൾ പങ്കിടാനും മറന്നില്ല. പിന്നീടുള്ള സമയം ഞങ്ങൾ കടന്നുപോയത് ”The Wife” എന്ന മനോഹരമായ സിനിമയിലൂടെയാണ്. വിശ്വ പ്രസിദ്ധ കലാകാരിയായ […]
“ദി കിംഗ് ജീസസ്” എന്ന ക്രിസ്തീയ ആൽബത്തിലൂടെ സ്വർഗം പൊഴിച്ചീടും എന്ന ഗാനവുമായി സിമോൺ വാളിപ്ലാക്കൽ …ആൽബം പ്രകാശനം ഏപ്രിൽ ഏഴാം തിയതി സൂറിക് ,എഗ്ഗിൽ
മനസ്സലിയിക്കുന്ന, കേള്‍ക്കാന്‍ കൊതിക്കുന്ന ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ കൂട്ടത്തിലേയ്ക്ക് ഒരു ആൽബം കൂടി എത്തുന്നു .. ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ഇടയില്‍ വ്യത്യസ്തമായ ഒരു സംഗീത ശില്പവുമായി പന്ത്രണ്ടു ഗാനങ്ങളടങ്ങിയ “ദി കിംഗ് ജീസസ് ” എന്ന ആല്‍ബം ആസ്വാദകരിലേയ്ക്ക്… ഹൃദ്യമായ വരികൾക്കൊണ്ടും, ശ്രവണസുന്ദരമായ സംഗീതംകൊണ്ടും, ഈ ആൽബം ശ്രദ്ധേയമാണ്.പ്രശസ്തരായ ഗാനരചയിതാക്കളെഴുതിയ ഇതിലെ ഗാനങ്ങളുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് പ്രശസ്ത വചനപ്രഘോഷകനും സഗീതസംവിധായകനുമായ പീറ്റർ ചേരാനല്ലൂർ ആണ് .ഈ ആൽബത്തിന്റെ നിർമ്മാണം വാളിപ്ലാക്കൽ ക്രിയേഷൻസിനുവേണ്ടി സ്വിസ്സ് മലയാളിയായ സെബാസ്റ്റ്യൻ വാളിപ്ലാക്കലാണ് . സ്വിറ്റസർലണ്ടിലെ ലുഗാനോയിൽ ഉപരിപഠനം നടത്തുന്ന […]
ഏഷ്യവോയ്സ് “ഇന്റർനാഷണൽ ട്രാവൽ ഏജന്റ് ഓഫ് ദ ഇയർ” അവാർഡ് ‘ഗോൾഡൻ റൂട്ടിസിന്റെ സി.ഇ.ഒ നിതിൻ കൊഴുപ്പകളത്തിന് .
2019 മാർച്ച് 7 ന് ബ്രിട്ടിഷ് ഹൌസ് ഓഫ് കോമൺസിൽ നടന്ന വാർഷിക അവാർഡ് ചടങ്ങിൽ അന്താരാഷ്ട്ര ടൂറിസം അവാർഡിന് അർഹമായ ഗോൾഡൻ റൂട്സ് ട്രാവൽ ഇന്റർനാഷണൽനെ “ഇന്റർനാഷണൽ ട്രാവൽ ഏജന്റ് ഓഫ് ദ ഇയർ” പുരസ്കാരം നൽകി ആദരിച്ചു. ടൊയോട്ട UK യുടെ ചെയർമാനും സി.ഇ.ഒയുമായ മിസ്റ്റർ ഹിറോയിക്കി നിവാ ‘ഗോൾഡൻ റൂട്ടിസിന്റെ സി.ഇ.ഒ നിതിൻ കൊഴുപ്പകളത്തിന് അവാർഡ് സമ്മാനിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികളെ ഉൾപ്പെടുത്തിയ ഈ വർഷത്തെ പുരസ്കാരങ്ങൾക്ക്, മിസ്റ്റർ സാദിഖ് ഖാൻ […]
കേരളത്തിലും വടക്കുകിഴക്കൻ ഇന്ത്യയിലും കാരുണ്യസ്പർശവുമായി ലൈറ്റ് ഇൻ ലൈഫ് .
സ്വിറ്റസർലണ്ടിലെ ചാരിറ്റി സംഘടനയായ ലൈറ്റ് ഇൻ ലൈഫിന്റെ ആറംഗപ്രധിനിധി സംഘം 2019 ജനുവരി 16 മുതൽ രണ്ടാഴ്ചക്കാലം ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ അസാം , മേഘാലയ എന്നിവിടങ്ങളിലെ സംഘടനയുടെ പദ്ധതി പ്രദേശങ്ങൾ നേരിട്ട് സന്ദര്‍ശിക്കുകയും ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു . കഴിഞ്ഞ നാല് വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകളും ഗ്രാമവാസികളുമായുള്ള ഒത്തുചേരലും അവരുടെ സ്നേഹാദരങ്ങളും വിവരണങ്ങൾക്കപ്പുറം ആഹ്ളാദകരമായിരുന്നതായി അംഗങ്ങൾ അഭിപ്രായപ്പെട്ടു . ഷാജി – ലാലി എടത്തല, മാത്യു – ലില്ലി തെക്കോട്ടിൽ , […]
കേളി അന്താരാഷ്ട്രകലാമേള രജിസ്ട്രേഷൻ ഇന്ത്യൻ അംബാസഡർ ശ്രീ.സിബി ജോർജ് കിക്ക് ഓഫ് ചെയ്തു
സൂറിക്ക്: ഭാരതത്തിന് പുറത്തുവച്ചു നടക്കുന്ന ഏറ്റവും വലിയ യുവജനോൽസവമായ കേളി അന്താരാഷ്ട്ര കലാമേളയുടെ രജിസ്ട്രേഷൻ കിക്ക് ഓഫ് നടന്നു . കേളി സ്വിറ്റ്സർലണ്ടിൽ വേദി ഒരുക്കുന്ന പതിനാറാമത് കലാമേളയുടെ ആദ്യ രജിസ്ട്രേഷൻ കുമാരി. ഇഷിത അബ്രഹാമിൽ നിന്നും സ്വിറ്റ്സർലാന്റിലെ ഇൻഡ്യൻ അംബാസഡർ ശ്രീ.സിബി ജോർജ് സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ഇനി മുതൽ കലാമേള വെബ് സൈറ്റിൽ കേളി അന്താരാഷ്ട്രകലാമേള രജിസ്ട്രേഷൻ സൗകര്യം ലഭ്യമായിരിക്കും. ബേണിലെ ഇന്ത്യൻ ഹൗസിൽ വച്ച് ഇന്ത്യൻ സ്ഥാനപതി ശ്രീ. സിബി ജോർജ് ഐ.എഫ്എ.സ് […]
ശ്രീ വർഗീസ് പൊന്നാനക്കുന്നേലിന്റെ ഗ്രാൻഡ് മദർ ശ്രീമതി ബ്രെജിതാ വർഗീസ് നിര്യാതയായി .
സ്വിറ്റസർലണ്ടിലെ സുറിച്ചു നിവാസി ശ്രീ വർഗീസ് പൊന്നാനക്കുന്നേലിന്റെ ഗ്രാൻഡ് മദർ ശ്രീമതി ബ്രെജിതാ വർഗീസ് നിര്യാതയായി .ഇന്ന് രാവിലെ (03 .03 ) ആണ് കർത്താവിൽ നിദ്ര പ്രാപിച്ചത് . സംസ്കാരകർമ്മങ്ങൾ അഞ്ചാംതീയതി മൂന്നു മണിക്ക് മുതലക്കോടം സെന്റ് ജോർജ് ഫൊറാന പള്ളിയിലെ കുടുംബകല്ലറയിൽ . മക്കൾ പരേതനായ ഡോക്ടർ പി വി ജോസ് ,പി വി മാത്യു ,മുവാറ്റുപുഴ ,പി വി ജോർജ് ,യു കെ ,സെലിൻ ജോയ് ,പേപ്പതിയിൽ ,സിസ്റ്റർ മേരി ജോർജ് ,ഒറീസ്സാ […]