ജനാധിപത്യരാജ്യമായ സ്വിറ്റ്‌സർലൻഡ് ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ദേശീയ പാർട്ടികൾ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ സജീവമായിക്കഴിഞ്ഞു. ഫെഡറൽ ചാൻസലറി (Bundeskanzlei) എന്ന ഭരണഘടനാ സ്ഥാപനമാണ് സ്വിസ് ഇലക്ഷൻ സംബന്ധമായ എല്ലാ ഉത്തരവാദിത്വങ്ങളും നിർവഹിക്കുന്നത്. സ്വിസ്സ് പാർലമെന്റിന്റെ കാലാവധി നാലുവർഷമാണ്. പാർലമെന്റിന് ഇരു സഭകളുണ്ട്. നാഷണൽ കൗൺസിൽ (Nationalrat ), കൗൺസിൽ ഓഫ് സ്റ്റേയ്റ്റ്സ് (Ständerat ) എന്നീ പേരുകളിലാണ് ഈ സഭകൾ അറിയപ്പെടുന്നത്. നാഷണൽ കൗൺസിലിൽ 200 അംഗങ്ങളും കൗൺസിൽ ഓഫ് സ്റ്റേയ്റ്റ്‌സിൽ 46 അംഗങ്ങളുമാണുള്ളത്. 18 വയസ്സ് പൂർത്തിയായ […]
Switzerland
ബാലകൃഷ്ണാ … നീ നമ്മളുടെ ആദ്യത്തെ ഓണസദ്യ ഓർമ്മിക്കുന്നുണ്ടോ?”… .ജോൺ കുറിഞ്ഞിരപ്പള്ളി
എൻ്റെ ഓർമ്മയിൽ ഞാൻ ഓണം ആദ്യമായി ആഘോഷിക്കുന്നത് മൂന്നാംക്‌ളാസ്സിൽ പഠിക്കുമ്പോഴാണ്.അന്ന് എനിക്ക് എട്ടു വയസ്സ് പ്രായം.ഞങ്ങളെ മലയാളം പഠിപ്പിക്കുന്ന ദാമോദരൻ സാർ ഓണത്തെക്കുറിച്ചു വിശദീകരിക്കുകയാണ്.ഉപ്പേരി പായസം പപ്പടം പ്രഥമൻ എല്ലാംകൂട്ടിയുള്ള സമൃദ്ധമായ ഓണസദ്യ, സാർ വിവരിക്കുമ്പോൾ ഞങ്ങളെല്ലാം വായും പൊളിച്ചിരുന്നു കേട്ടു.സാർ ഓരോ വിഭവങ്ങളും ഞങ്ങൾക്ക് വിശദീകരിച്ചു തന്നു. സാർ ചോദിച്ചു,”എന്താണ് ഉപ്പേരി?”അന്തോണി പറഞ്ഞു,”നേന്ത്രപയം വറുത്തത് “ബഷീർ പറഞ്ഞു,”വായക്ക വറുത്തത്”സാർ ഉപ്പേരിയെക്കുറിച്ചു വിശദീകരിച്ചപ്പോൾ എല്ലാവരുടെയും വായിൽ ഒരു കപ്പലോടിക്കാൻ വേണ്ടുന്ന വെള്ളം. “എന്താണ് പായസം?”പായസം എന്താണെന്ന് എല്ലാവർക്കും […]
ഏയ്ഞ്ചൽ ബാസൽ -ചാരിറ്റി ഭവന്റെ വെഞ്ചിരിപ്പ് കർമ്മവും താക്കോൽദാനച്ചടങ്ങും നടത്തപ്പെട്ടു …
ഏയ്ഞ്ചൽ ബാസൽ ചാരിറ്റി ഭവന്റെ വെഞ്ചിരിപ്പ് കർമ്മവും താക്കോൽദാനച്ചടങ്ങുംബഹു. വൈദികന്മാർ ഫാദർ ഷാജി തുമ്പേചിറയിൽ, ഫാദർ എബി പുതുശ്ശേരിയിൽ, ഫാദർ അജോ കാവാലം എന്നിവർ ചേർന്ന് നിർവഹിക്കുകയുണ്ടായി . സ്വിറ്റസർലണ്ടിലെ ബാസലിലെ മലയാളി സൗഹൃദയ കൂട്ടായ്മയിൽ നിന്നും രൂപം കൊണ്ട കേരളാ കൾച്ചറൽ & സ്പോർട്സ് ക്ലബ് (KCSC) സാമൂഹ്യ സേവനത്തിലും, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാകുവാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ 2014 ൽ തുടക്കം കുറിച്ച വനിതാ ചാരിറ്റി വിഭാഗമായ “Angelsbasel” ആരംഭകാലം മുതൽ തന്നെ വിവിധ ജീവകാരുണ്യ […]
ബാസൽ സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ 2019 ആഗസ്റ്റ് 25 ഞായർ.
സ്വിറ്റസർലണ്ടിലെ ബാസൽ സെന്റ് ആന്റണീസ് ദേവാലയത്തിൽ ആണ്ടുതോറും നടത്തിവരുന്ന ഭാരതത്തിന്റെ ആദ്യ വിശുദ്ധ ആയ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ഈ വർഷം ആഗസ്റ്റ് 25 ഞായറാഴ്ച പൂർവ്വാധികം ഭംഗിയായി ബാസലിൽ ആഘോഷിക്കുകയാണ്. ആഘോഷമായ തിരുന്നാൾ കുർബാന , വചനസന്ദേശം , ലദീഞ്ഞ് , സ്നേഹവിരുന്ന്. എന്നിവയാണ് പരിപാടികൾ. റവ. ഫാ. ജോസ്. അഞ്ചാനിയിൽ ( വികാരി. മാഞ്ചസ്റ്റർ. ഇംഗ്ലണ്ട്. ). മുഖ്യകാർമ്മികനായും റവ. ഫാ. കിസിഞ്ചർ. എണിയേക്കാട്ട് ,റവ. ഫാ. സെബാസ്റ്റ്യൻ. തയ്യിൽ, റവ. ഫാ. ജോസഫ്. […]
സൂറിച്ചു നിവാസി ജൂബിൻ ജോസഫിന്റെ പിതാവ് വി ഡി ജോസഫ് കുന്നേപറമ്പിൽ നിര്യാതനായി
സൂറിച് : സൂറിച് നിവാസിയും ,സംഘടനാ പ്രവർത്തകനും ,ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്‌റ്റർ മീഡിയ കോർഡിനേറ്ററുമായ ജുബിൻ ജോസെഫിന്റെ പിതാവ് വി ഡി ജോസഫ് കുന്നേപറമ്പിൽ (87 )ഇന്ന് രാവിലെ ഏഴ് മണിക്ക് മാന്നാറിലുള്ള സ്വവസതിയിൽ വെച്ച് നിര്യാതനായി .. ഭാര്യ റോസമ്മ ജോസഫ് വൈക്കം മംഗലശ്ശേരി കുടുംബാംഗമാണ് ..സംസ്‌കാര കർമ്മങ്ങൾ പിന്നീട് മാന്നാർ സെൻറ് മേരീസ് മൌണ്ട് ചർച്ചിൽ നടത്തപ്പെടും …
സ്വിസ്സ് കോൺഫെഡറേഷൻ 1291 മുതൽ 1848 വരെ.. ജോസ് വള്ളാടിയിൽ
ദേശീയ ദിനാചരണങ്ങൾക്ക് ലോക രാജ്യങ്ങൾ വലിയ പ്രാധാന്യം നൽകിവരുന്നുണ്ട്. മാതൃരാജ്യത്തോടുള്ള കൂറും സ്നേഹവും ദേശീയ ബോധവും പൗരന്മാരിൽ വളർത്തുവാൻ ഈ ആഘോഷങ്ങൾ സുപ്രധാന പങ്കു വഹിക്കുന്നു. ദേശീയ ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള വീരനേതാക്കളുടെ സാഹസിക ജീവചരിത്രം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതും കലാ സാഹിത്യ മേഖലകളിലൂടെ അവതരിപ്പിക്കുന്നതും ജനമനസ്സുകളെ സ്വാധിനിക്കുന്ന ഘടകങ്ങളാണ്. സ്വിറ്റ്‌സർലൻഡ് എന്ന കൊച്ചു രാജ്യം എല്ലാവർഷവും ഓഗസ്റ്റ് ഒന്നിനാണ് ദേശീയദിനം ആഘോഷമായി കൊണ്ടാടുന്നത്. ഈ രാജ്യ രൂപീകരണത്തിനു തുടക്കം കുറിച്ച ഒരു സംഭവവുമായി ബന്ധപ്പെട്ട വർഷവും […]
കലാലയ രാഷ്ട്രീയം ഒരു വിദ്യാർത്ഥിയുടെ ഭാവിയെ എങ്ങനെ സ്വാധീനിക്കുന്നു – ഒരു വിചിന്തനം -സി വി എബ്രഹാം
കലാലയങ്ങൾ ദുർഗുണ പാഠശാലകൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കുത്തു കേസിലൂടെ അനാവരണം ചെയ്യപ്പെട്ട, കലാലയ രാഷ്ട്രീയത്തിന്റെ ജീർണിച്ചതും അപകടകരവുമായ പ്രവർത്തന ശൈലികൾ മൂലം, ഭാവിസ്വപ്നങ്ങൾ കൈയെത്തും ദൂരത്തു പിച്ചിച്ചീന്തപ്പെടുന്നതു കണ്ടു മനം മടുത്ത വിദ്യാർത്ഥികളെ ആത്മഹത്യയിലേക്കു തള്ളി വിടുമ്പോഴും, തങ്ങളുടെ അപ്രമാദിത്വം നിലനിറുത്തത്തുന്നതിനുവേണ്ടി സ്വംന്തം അണികളിൽ പെട്ടവനെ പോലും കൊലചെയ്തു ഭീകരാന്തരീക്ഷം നിലനിറുത്തികൊണ്ട്, വിദ്യാർത്ഥികളെ അടിമകളാക്കി രാഷ്‌ടീയ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വേണ്ടി ദുരുപയോഗം ചെയ്യുമ്പോളും,പ്രതിഭാധനരായ വിദ്യാര്ഥികളെപോലും പിന്നിലാക്കിക്കൊണ്ട് സംഘടനാനേതാക്കൾ വളഞ്ഞ വഴികളിലൂടെ P S C യുടെ മത്സരപരീക്ഷകളിൽ വരെ റാങ്കുകൾ നേടി മിടുക്കന്മാർക്കു […]
യൂറോപ്പ്യൻരാജ്യങ്ങളി ൽ പഠനത്തിനും സൗജന്യ പ്ലേസ്മെന്റിനും അവസരമൊരുക്കി സ്‌കോപുസ് സ്വിറ്റ്സർലൻഡ്
സൂറിച്ച് : ഫ്രാൻസ്, ജർമ്മനി, ഹംഗറി, അയർലണ്ട്, ഓസ്ട്രിയ, യു.കെ തുടങ്ങിയ പ്രമുഖ യൂറോപ്യൻ രാജ്യങ്ങളിൽ പഠിക്കാൻ അവസരമൊരുക്കി സ്‌കോപുസ് സ്വിറ്റ്സർലൻഡ്. മെഡിസിൻ, നഴ്സിംഗ്, എഞ്ചിനീയറിംഗ്, ബിസിനസ്, മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ വിവിധ മേഖലകളിൽ അഡ്മിഷൻ നേടാനുള്ള അവസരമാണ് യൂറോപ്പിലെ വിവിധ സർക്കാർ യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് സ്‌കോപുസ് സ്വിറ്റ്സർലൻഡ് ഒരുക്കിയിരിക്കുന്നത്. നഴ്സുമാർക്ക് ഏറ്റവും ശ്രദ്ധേയമായ അവസരങ്ങൾ നല്‍കുന്ന യൂറോപ്പിലെ പ്രമുഖമായ രാജ്യമാണ് ജർമ്മനി. ജർമ്മനിയിൽ ആരോഗ്യമേഖലയിൽ വന്നിരിക്കുന്ന തൊഴിലവസരങ്ങൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി നിൽക്കുന്ന […]
നിലയ്ക്കാത്ത കനിവുമായി ”ലൈറ്റ് ഇൻ ലൈഫ് ” ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക്…
ആദ്യ സഹായധനമായി CHF 75’000. – ൻറെ ചെക്ക് റവ.ഡോ.സജി ജോർജിന് ( FAsCE India) ലൈറ്റ് ഇൻ ലൈഫ് ഭാരവാഹികൾ കൈമാറി സ്വിറ്റ്സർലണ്ടിലെ ജീവകാരുണ്യസംഘടനയായ ലൈറ്റ് ഇൻ ലൈഫിൻറെ മുഖ്യപങ്കാളിത്തത്തോടെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ പുതിയതായി നിർമ്മിക്കുന്ന സ്കൂളിൻറെ ആശീർവാദകർമ്മം 2019 ജുലൈ-മാസത്തിൽ ബഹുമാനപ്പെട്ട പ്രൊവിൻഷ്യൽ റവ. ഫാദർ ജോർജ് പന്തന്മാക്കൽ നിർവഹിച്ചു. FAsCE യുടെ (Fransalian Agency for social Service in India) മേൽനോട്ടത്തിലാണ് നിർമ്മാണ-പ്രവർത്തനങ്ങൾ നടക്കുന്നത്. രണ്ടുഘട്ടങ്ങളിലായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് മൊത്തം ഒരുകോടി […]
ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡിന്റെ ഭവന പദ്ധതി സ്വപ്നക്കൂടിന്റെ താക്കോൽദാനം ശ്രീ പി ജെ ജോസഫ് നിർവഹിച്ചു .
തൊടുപുഴ :സോഷ്യൽ മീഡിയ കൂട്ടായ്മയിൽ പാവപ്പെട്ട ഒരു കുടുംബത്തിന്റെ വീടെന്ന സ്വപ്നം യാഥാർഥ്യമായി .സ്വിറ്റ്സർലണ്ടിലെ ആനുകാലിക, സാമൂഹിക , സാംസ്കാരിക രംഗത്ത് വേറിട്ട ശബ്ദമായി പ്രവർത്തിക്കുന്ന ഹലോ ഫ്രണ്ട് സ് എന്ന സോഷ്യൽ മീഡിയ ഗ്രൂപ്പാണ് വേറിട്ട പ്രവർത്തനത്തിലൂടെ മാതൃകയായത് . പ്രളയക്കെടുതിയിൽ എല്ലാം നഷ്ട്ടപെട്ട ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ പഞ്ചായത്തിൽപ്പെട്ട മലയിഞ്ചി പുളിക്കകണ്ടത്തിൽ തോമസ് ഉലഹന്നാനും കുടുംബത്തിനുമാണ് മലയിഞ്ചി പ്രോജക്റ്റ് എന്ന പേരിൽ തുടങ്ങി വെച്ച പ്രവർത്തനത്തിലൂടെ വീടെന്ന സ്വപ്നം പൂവണിഞ്ഞത് .സ്വപ്നക്കൂട് എന്ന് പേരിട്ട […]