ദാഹം ശമിപ്പിക്കുവാനായി പുഴയിൽ നിന്നോ കുളത്തിൽ നിന്നോ കൈക്കുമ്പിളിൽ വെള്ളമെടുക്കുവാൻ മുതിരവെ തെളിനീരിൽ തെളിഞ്ഞ തന്റെ പ്രതിബിംബം കണ്ട് നമ്മുടെ പൂർവ്വികരെത്രയോ അത്ഭുതം കൂറിയിരിക്കാം. കാലങ്ങൾക്ക് ശേഷം കണ്ണാടിയുടെ വരവോടെ അതിൽ പ്രതിഫലിച്ച തന്റെ രൂപസൗകുമാര്യം ആസ്വദിച്ച മാനവർ ഇന്നും ആ കലാപരിപാടി നിത്യേന തുടരുകയാണല്ലോ. അതിന്റെ അത്യന്താധുനിക വെർഷനാകുന്നു സെൽഫി. നല്ല നിമിഷങ്ങൾ മനസ്സിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. ആ നിമിഷങ്ങളുടെ ധന്യത പിന്നീട് ഉണർത്തുന്നതിന് അവയുടെ ചിത്രങ്ങൾക്കാവും. ഇവിടെ വേൾഡ് മലയാളീ കൗൺസിൽ നവംബർ […]
Switzerland
മേമനെകൊല്ലി -4 നോവൽ നാലാം ഭാഗം -ജോൺ കുറിഞ്ഞിരപ്പള്ളി
നേരം പുലരുന്നതേയുള്ളു.പതിവിന് വിപരീതമായി നാരായണൻ മേസ്ത്രി ബംഗ്ലാവിൻ്റെ പിൻഭാഗത്തെ വാതിൽക്കൽ മുഖം കാണിച്ചു ജെയിംസ് ബ്രൈറ്റിനെ മൈസൂരിലേക്ക് റസിഡൻറ്വി ളിപ്പിച്ചിരിക്കുന്നു.അദ്ദേഹത്തിൻ്റെ കൂടെ മൈസൂരിലേക്ക് പോകണം എന്ന് ശങ്കരൻ നായർ പറഞ്ഞു ഏല്പിച്ചിട്ടുണ്ട്.ശങ്കരൻ നായരുടെ നിർദ്ദേശം അനുസരിച്ചു് തൊഴിലാളികളെ നിയന്ത്രിക്കുകയാണ് നാരായണൻ മേസ്ത്രിയുടെ ജോലി.മൂന്നു മേസ്ത്രിമാരിൽ സീനിയർ നാരായണൻ മേസ്ത്രിയാണ്.കുഞ്ചുവും ഗോപിയും പ്രായംകൊണ്ടും പരിചയംകൊണ്ടും നാരായണൻ മേസ്ത്രിയെക്കാൾ പിന്നിൽ ആയിരുന്നു.അതുകൊണ്ട് ജെയിംസ് ബ്രൈറ്റിൻ്റെ കൂടെ പോകുവാൻ ശങ്കരൻ നായർ,തിരഞ്ഞെടുത്തത് നാരായണൻ മേസ്ത്രിയെയാണ് . മിക്കവാറും ഇങ്ങനെയുള്ള അവസരങ്ങളിൽ ശങ്കരൻ […]
മേമനെകൊല്ലി-3 (നോവൽ) ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ മൂന്നാം ഭാഗം
വൈകിവന്ന വായനക്കാർക്കായി നോവലിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ പേജിന്റെ അവസാനഭാഗത്തു ചേർത്തിരിക്കുന്നു .. നോവൽ മൂന്നാം ഭാഗം ആരംഭം …. ജെയിംസ് ബ്രൈറ്റിൻ്റെ വികലവും ക്രൂരവുമായ മനസ്സ് വെളിവാക്കുന്നതായിരുന്നു അയാളുടെ പ്ലാനുകൾ. “നായർ”.ബ്രൈറ്റ് വിളിച്ചു. “സാർ”. “നമ്മൾ നായാട്ടിന് പോയിട്ട് ഒരു മാസം ആകുന്നു.ഈ വീക്ക് എൻഡ് നായാട്ടിന് പോകാം എന്ന് വിചാരിക്കുന്നു.ഞാൻ ഒരു പ്ലാൻ റെഡിയാക്കിയിട്ടുണ്ട്.ഗ്രൂപ്പിലുള്ള എല്ലാവരോടും തയ്യാറായി ഇരിക്കാൻ പറയണം” “ഇപ്പോൾ കാലാവസ്ഥ നല്ലതല്ല സർ.രണ്ടാഴ്ച കഴിഞ്ഞിട്ടുപോരെ?”നായർ ചോദിച്ചു. “കുടക്അതിർത്തിയിൽ ഒരു പുതിയ സ്ഥലത്തു് […]
സൂറിച് സീറോ മലബാർ യൂത്ത് അസോസി യേഷൻ രണ്ടാമത് വോളീബോൾ ടൂർണമെന്റ് ഒക്ടോബർ 12 ന്
കായികമേഖലയിലൂടെ ആശയവിനിമയം നടത്തുന്നതിനും അതിലൂടെ ഐക്യവും സാഹോദര്യവും കെട്ടിപ്പെടുക്കുന്നതിനും വേണ്ടി സൂറിച്ചിലെ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന രണ്ടാമത് വോളിബോൾ ടൂർണമെന്റ് ഒക്ടോബർ 12 നു വേഡൻസ്വില്ലിലെ ടൂർണമെന്റ് ഹാളിൽ നടക്കും .. പ്രവാസ ജീവിതത്തില്‍ നമ്മുടെ നാടിന്റെ സ്നേഹവും, സൗഹൃദവും, സഹകരണവും, മാത്സര്യ വീര്യവും, ആവേശവും, വാശിയും ഒട്ടും ചോര്‍ന്നു പോകാതെ പൂർണമായും സ്വിസ്സിലെ യുവജനങ്ങൾ ഒരുക്കുന്ന ഈ ആവേശ പോരാട്ടത്തിൽ മാറ്റുരക്കുവാനായി സ്വിറ്റസർലണ്ടിലെ നൂറ്റിഇരുപതിലധികം കായികപ്രേമികളായ യുവജനങ്ങൾ അംഗങ്ങൾ ആയിട്ടുള്ള പതിനഞ്ചിലധികം […]
മേമനെകൊല്ലി-2 (നോവൽ രണ്ടാം ഭാഗം )ജോൺകുറിഞ്ഞിരപ്പള്ളി ..
കഥയുടെ പിന്നാമ്പുറം ആയിരത്തി എണ്ണൂറ്റിമുപ്പത്തിനാല് ഏപ്രിൽ പതിനൊന്ന്. ഫ്രെയ്സർ എന്ന ബ്രിട്ടീഷ് കേണൽ ഒരു ബറ്റാലിയൻ പട്ടാളക്കാരുമായി കുടക് (കൊടഗ്) ആക്രമിച്ചു. ആ കാലഘട്ടത്തില്‍ കുടക് ഭരിച്ചിരുന്നത് ഇക്കേരി നായക രാജവംശത്തിൽപെട്ട ചിക്ക വീരരാജാ ആയിരുന്നു.ബ്രിട്ടീഷ് പട്ടാളത്തിനു മുന്പിൽ പിടിച്ചു നിൽക്കാൻ ചിക്ക വീരരാജായ്ക്ക് കഴിഞ്ഞില്ല. അദ്ദേഹം ബന്ദിയാക്കപ്പെട്ടു.കേണൽ ഫ്രെയ്സർ പിടിച്ചെടുത്ത കുടക് ഭൂപ്രദേശത്തെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിലാക്കി.ചിക്ക വീരരാജയെയും രാജവംശത്തിൽ പെട്ടവരെയും വെല്ലൂർ എന്ന സ്ഥലത്തേക്ക് കേണൽ ഫ്രെയിസർ നാടുകടത്തി. പിന്നീട് ചിക്കവീരരാജയെയും മകൾ […]
ഹോമി ഭാഭാ മെമ്മോറിയൽ അവാർഡിന്റെ തിളക്കവുമായി ഡോക്ടർ അജു പഴൻകോട്ടിൽ
ന്യുക്ലിയർ കാർഡിയോളജിക്കൽ സ്വസൈറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ചെന്നൈയിൽ നടക്കുന്ന ദ്വൈവാർഷിക കോൺഫറൻസിൽ വച്ച് ഡോകടർ അജു പഴ ൻ കൊട്ടിലിനെ ഹോമി ഭാഭാ മെമ്മോറിയൽ അവാർഡ് നൽകി ആദരിച്ചു. കൊറോണറി ധമനികളുടെ രോഗാവസ്ഥയും ചികിത്സയും സംബന്ധമായി നിരവധി ഗവേഷണങ്ങളാണ് അന്താരാഷ്ട്ര തലത്തിൽ നടക്കുന്നത്. ഇന്ത്യയിലെ പ്രമുഖരായ കാർഡിയോളോജിസ്റ്റുകൾ പങ്കെടുക്കുന്ന ദ്വൈവാർഷിക കോൺഫറൻസ് ഈ വര്‍ഷം ഒക്ടോബർ 5 , 6 തിയതികളിലായി ചെന്നൈയിൽ വച്ച് നടക്കുകയാണ്. ഇന്ത്യയിലെ ഡോകർമാരെ കൂടാതെ കുവൈറ്റ്, സൂറിച്ച് എന്നിവിടങ്ങളിൽ നിന്നും […]
സ്വിറ്റ്സർലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ – ജോസ് വള്ളാടിയിൽ
സ്വിസ് പൗരത്വം ഉള്ള എല്ലാവർക്കും കഴിഞ്ഞ ദിവസങ്ങളിൽ ബാലറ്റ് തപാൽമാർഗം ലഭിച്ചിട്ടുണ്ടായിരിക്കും. തെരഞ്ഞെടുപ്പ് ദിവസമായി പ്രഖ്യാപിച്ചിരിക്കുന്നത് ഒക്ടോബർ 20 ആണെങ്കിലും പോസ്റ്റ് വഴി ബാലറ്റ് മടക്കി അയക്കുന്നവർ ഒക്ടോബർ 15 നകം പോസ്റ്റ് ബോക്സിൽ നിക്ഷേപിക്കുവാൻ ശ്രദ്ധിക്കുമല്ലോ. ചെറിയൊരു രാജ്യമെങ്കിലും നിരവധി പാർട്ടികൾ വിവിധ ലിസ്റ്റുകൾ ഇലക്ഷൻ കമ്മീഷന് സമർപ്പിക്കുകയും ആ ലിസ്റ്റുകൾക്ക് പ്രത്യേകം നമ്പർ നൽകിയശേഷം സ്ഥാനാർത്ഥികളുടെ പേരുകൾ ചേർത്ത് ബാലറ്റിലാക്കിയിട്ടുണ്ട്. ബാലറ്റുകൾ വോട്ടു നൽകി മടക്കി അയക്കേണ്ട രീതി ഓരോ കന്റോണിലും വ്യത്യസ്ഥമായിരിക്കും. എന്നാൽ […]
യൂറോപ്പിൽ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഒരുക്കിയ “മസാല കോഫി ” സംഗീതനിശക്ക് സമാപനം ..
മസാല കോഫിക്കും ,വിവിധ രാജ്യങ്ങളിൽ പ്രോഗ്രാമൊരുക്കിയ സംഘടനകൾക്കും സംഘാടകർക്കും ,ആസ്വാദകര്‍ക്കും നന്ദിയോടെ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് . സ്വിറ്റസർലണ്ടിലെ പ്രമുഖ സാമൂഹിക സാംസ്കാരിക ചാരിറ്റി സംഘടനയായ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് മറ്റു സംഘടനകളുടെയും ,സംഘാടകരുടെയും സഹകരണത്തോടെ സെപ്റ്റംബർ ഏഴിന് സൂറിച്ചിൽ തുടക്കമിട്ട മസാല കോഫി മ്യൂസിക് യൂറോപ്പ് ടൂർ ഒമ്പതിലധികം വേദികളിൽ സംഗീതത്തിന്റെ പെരുമഴ പെയ്യിച്ചു സെപ്റ്റംബർ 29 നു അയർലണ്ടിലെ ഡബ്ലിനിൽ അരങ്ങേറിയ ഷോയോടെ യൂറോപ്പ് ടൂറിന് തിരശീല വീണു . മസാല കോഫി ലൈവ് മ്യൂസിക് ഷോ യൂറോപ്പിയൻ മലയാളികളില്‍ […]
മേമനെകൊല്ലി-1 (നോവൽ ) ജോൺ കുറിഞ്ഞിരപ്പള്ളി
കഥാസൂചന മേമനെകൊല്ലി എന്ന ഈ നോവൽ കുടകിൻ്റെ (കൊടഗ് ,Coorg ) ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു.അതുകൊണ്ടുതന്നെ ഭൂമിശാസ്ത്രപരമായുള്ള ഈ പ്രദേശത്തിൻ്റെ അവസ്ഥ, കുടക് ഭരിച്ചിരുന്ന രാജവംശങ്ങൾ ,പിന്നീട് ഭരണം പിടിച്ചെടുത്ത ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സ്വാധീനം മുതലായവ കഥയിൽ പരാമർശിക്കപ്പെടാതെ വയ്യ. രണ്ടുനൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കഥ തലമുറകളായി കൈമാറി എൻ്റെ കൈയ്യിൽ എത്തുമ്പോൾ വളരെയധികം കൂട്ടിച്ചേർക്കലുകളും ഭാവനവിലാസങ്ങളും കൂടിച്ചേർന്ന് മറ്റൊരു കഥ ആയിട്ടുണ്ടാകാം.ചുരുക്കത്തിൽ ഈ കഥയുടെ ആധികാരികത തന്നെ ചോദ്യം ചെയ്യപ്പെടാം. ഏതു ചരിത്രവും എഴുത്തുകാരുടെ ഭാവനാ […]
സ്വിറ്റ്സ്ർലൻഡ് ജാക്കാബൈറ്റ് സിറിയൻ ഓർത്തഡോക്സ് ദേവാലയം രജതജൂബിലി നിറവിൽ
ജാക്കാബൈറ്റ് സ്റിയൻ ഓർത്തഡോക്സ് യൂക്റാപ്യൻ ഭദ്രാസനത്തിനു കീഴിലുള്ള സ്വിറ്റസ്ർലണ്ടിലെ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾ അതിവിപുലമായ പരിപാടികളോടെ കൊണ്ടാടാൻ പള്ളി ഭരണസമിതി തീരുമാനം കൈക്കൊണ്ടതായി പള്ളി വികാരി Rev.Fr പോൾ ജോർജ് അറിയിച്ചു . ബാസലിലെ ഹോഫ്സ്റ്റേറ്റൻ ഗാമൈൻഡ് ഹാളിൽ ഒകക്ടാൈർ 26 , 27 , എന്നീ ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികളിൽ യൂറോപ്പ്യൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവദ്യ.ഡോക്ടർ കുരിയാക്കോസ് മോർ തിയോഫോലിസ് അവർകൾ മുഖ്യാതിഥിയും മുഖ്യ പ്രഭാഷകനുമായിരിക്കും . […]