സോളോതൂണിൽ താമസിക്കുന്ന പീറ്റർ പോൾ കണ്ണാടൻ്റെ ഭാര്യ സിബിയുടെ മാതാവ് ശ്രീമതി മറിയക്കുട്ടി ജോൺ ചാലിൽ നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു… സംസ്കാര ശുശ്രൂഷകൾ നാളെ ഇരുപത്തിയെട്ടിന് പത്തു മണിക്ക് സ്വവസതിയിൽ ആരംഭിച്ച് അരീക്കുഴ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നത്ണ്… പരേത നെടിയശാല ചകനാൽ കുടുംബാഗമാണ്… പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥനകളും.. ആദരാജ്ഞലിയും…
Switzerland
സൂറിച് നിവാസി ഗോർഡി മണപ്പറമ്പിലിന്റെ പിതാവ് ശ്രീ.പൗലോസ് മണപ്പറമ്പിൽ നിര്യാതനായി.
ലൈറ്റ് ഇൻ ലൈഫ് ട്രഷറർ ഗോർഡി മണപ്പറമ്പിലിന്റെ പിതാവ് ശ്രീ. M.M. പൗലോസ് (പൈലികുട്ടി) മണപ്പറമ്പിൽ (86) നിര്യാതനായി. ഇന്ന് വെളുപ്പിന് 6 മണിക്ക് എറണാകുളം ലിസി ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം.ഭാര്യ: വത്സ പൗലോസ്. മക്കൾ: ഫ്രെഡി, ഗോർഡി, ദീന. സംസ്കാരം: മാച്ചാംതുരുത്ത് – കുഞ്ഞിതൈ സെന്റ്.ഫ്രാൻസിസ് ദേവാലയ സിമിത്തേരിയിൽ 15.5.2020 വെള്ളി, വൈകിട്ട് നാലിന് നടന്നു. 2018 ലെ പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കുട്ടികളുടെ വ്യക്തിത്വവികസന പദ്ധതികളിലും ലൈറ്റ് ഇൻ ലൈഫിനൊപ്പം സജീവമായി പ്രവർത്തിച്ചിരുന്നു. ലൈറ്റ് […]
ആതുരസേവകർക്കും ,ഹലോ ഫ്രണ്ട്‌സ് സ്വിട്സർലാൻഡിനും ആശംസകൾ നേർന്നുകൊണ്ടു ബഹുമാനപ്പെട്ട ഷൈലജ ടീച്ചർ .. …
നാട് ഭരിക്കുന്ന ഒരു മന്ത്രി എന്തായിരിക്കണം എന്നതിന്റെ വ്യക്തമായ ഒരു ഉദാഹരണമാണ് കേരള സംസ്ഥാനത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി കെ.കെ. ശൈലജ ടീച്ചർ. തന്നെ സംരക്ഷണത്തിന് എൽപ്പിക്കപ്പെട്ടിരിക്കുന്ന ജനങ്ങളെ കരുതലും കാവലും കൊണ്ട് ഒരു യഥാർത്ഥ ടീച്ചറായി അവർ മാറി കഴിഞ്ഞിരിക്കുന്നു. പ്രളയമായാലും നിപ്പ വൈറസ് ആയാലും ഇപ്പോൾ മഹാമാരിയായി മാറി കഴിഞ്ഞിരിക്കുന്ന കൊറോണാ വൈറസ് ആയാൽ പോലും മന്ത്രി മന്ദിരത്തിന്റെ ശീതീകരിച്ച ഓഫീസിനുള്ളിൽ ഒതുങ്ങാതെ ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി അത് പരിഹരിക്കാൻ ശൈലജ […]
വ്യക്തമായ പ്ലാനിങ്ങും ശക്തമായ തീരുമാനങ്ങളുമായി കരുതലിന്റെ മാതൃകയാകുന്നു കേരളം – ജെയിംസ് തെക്കേമുറി
ദൈവത്തിന്റെ സ്വന്തം നാട് വീണ്ടുമൊരിക്കൽക്കൂടി ലോകത്തിന് മുഴുവൻ മാതൃകയായി മാറുന്നു. പ്രളയദുരിതത്തിൽ കേരള ജനത നട്ടം തിരിഞ്ഞപ്പോൾ ഒന്നിച്ച് നിന്ന് ദുരിതത്തെ നേരിടേണ്ടത് എങ്ങനെയെന്ന് കേരള ജനത ലോകത്തിന് കാണിച്ചു കൊടുത്തു. ജീവൻ കൊടുത്തും പ്രളയ ദുരിതക്കടലിൽ നിന്നും അനേകരെ മുങ്ങിയെടുത്ത മത്സ്യത്തൊഴിലാളികളുടെ മനുഷ്യ സ്നേഹം ഇന്നും അഭിമാനത്തോടെ മാത്രമേ നമുക്ക് ഓർമ്മിക്കാൻ കഴിയൂ. പ്രളയം കേരള ജനതയെ മാത്രം പിടിച്ച് കുലുക്കിയ ഒന്നായിരുന്നെങ്കിൽ ലോകത്തെയാകമാനം ദുരിതത്തിലാക്കിയിരിക്കുകയാണ്കോവിഡ് 19. നഗ്നനേത്രങ്ങൾക്ക് അദൃശ്യമായ ആ ചെറുവൈറസ് മുന്നിൽ സമ്പന്ന […]
കടൽ കടന്നിട്ടും കൈവിടാത്ത കൈപുണ്യവുമായി ലീനാ കുളങ്ങരയുടെ അടുപ്പും വെപ്പും വ്ലോഗ്..
മൂന്നുപതിറ്റാണ്ടുകൾക്ക് മുൻപേ കടൽ കടന്നിട്ടും കൈവിടാത്ത കൈപുണ്യം മറ്റുള്ളവരിലേയ്ക്ക് പകരുന്നതിനും പുതുതലമുറയ്ക്ക് പാചകത്തിൽ താത്പര്യമുളവാക്കുന്നതിനും അനുയോജ്യമായ രീതിയിലാണ് അടുപ്പും വെപ്പും വ്ലോഗ് ഒരുക്കിയിരിക്കുന്നത്. ഈ വ്ലോഗിന്റെ അമരക്കാരിയായ ലീന കുളങ്ങര പ്രീഡിഗ്രിയ്ക്ക് ഹോംസയൻസ് പഠിച്ച് അതിൽ തന്നെ ഉന്നത ബിരുദം എടുക്കണമെന്ന ആഗ്രത്തോടെ തുടർ പഠനം നടത്തി വരുമ്പോഴാണ് വിദേശ തൊഴിൽ സാധ്യത അധികമുള്ള നഴ്സിംഗ് പഠിക്കാൻ വീട്ടുകാർ തിരിച്ചു വിടുന്നത്. ലീന അന്ന് കൈവിട്ട ചിരകാല അഭിലാഷം സഫലമാക്കാനുള്ള കഠിന ശ്രമഫലമായാണ് അടുപ്പും വെപ്പും വ്ലോഗ് […]
സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയ കൂട്ടായ്മയായ ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് വാർത്താ ബുള്ളറ്റിൻ ആരംഭിച്ചു
ലോകത്തെയാകമാനം ഭീതിയിലാഴ്ത്തി അതിവേഗം പടരുന്ന കോവിഡ് 19 എന്ന കൊലയാളി വൈറസുകളുടെ നീരാളി പിടുത്തത്തിൽ നിന്ന് അകലം പാലിക്കാനേ ഇന്നു മനുഷ്യന് കഴിയൂ. അതുകൊണ്ടു തന്നെ മനുഷ്യരാശി ഈ വൈറസിനെ അത്യധികം ഭയപ്പാടോടെയാണ് കാണുന്നത്. എന്തൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ? കൊറോണയെ എങ്ങനെ പ്രതിരോധിക്കാം? സ്വിസ്സ് ഗവൺമെന്റ് ജനങ്ങൾക്കു നൽകുന്ന മുന്നറിയിപ്പുകൾ, സ്വിസ്സ് മലയാളി സമൂഹത്തിന്റെ ആശങ്കകൾ …എല്ലാം കോർത്തിണക്കി ഈ അടിയന്തിരഘട്ടത്തിൽ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട വാർത്തകളുമായി ഹലോ ഫ്രണ്ട്സിന്റെ ആദ്യ വീഡിയോ ന്യൂസ് ബുള്ളറ്റിൻ […]
ലോകം മുഴുവൻ നിശ്ചലമായിരിക്കുമ്പോൾ കർമ്മനിരതരായ ലോകമെമ്പാടുമുള്ള മലയാളി നഴ്സുമാർക്ക് 25.03.2020 ന് HF ന്റെ ഐക്യദാർഢ്യ പ്രഖ്യാപനം.
കൊറോണ വൈറസ് എല്ലാ പൈശാചിക ഭാവങ്ങളോടും ലോകത്താകമാനം സംഹാര താണ്ഡവമാടുകയാണ്. രാജ്യങ്ങളെല്ലാം തന്നെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്ക് വിലക്കേർപ്പെടുത്തിയും അതിർത്തികളടച്ചും സുരക്ഷിത വലയത്തിലാണ്. കൊറോണ മൂലമുള്ള മരണസംഖ്യ ഇപ്പോഴും ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുന്നു. വിദ്യാലയങ്ങളും ഓഫീസുകളും ഫാക്ടറികളുമെല്ലാം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ജനങ്ങൾ വീടുവിട്ടു പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്തണമെന്നും വീട്ടിലിരുന്നു ജോലി ചെയ്യാൻ കഴിയുന്നവർ ആ മാർഗ്ഗം സ്വീകരിക്കണമെന്നും നിർദ്ദേശിച്ചിരിക്കുകയാണ്. സർക്കാരിന്റെ നിർദ്ദേശാനുസരണം ഭൂരിഭാഗം ജീവനക്കാരും വീടുകളിൽ ഒതുങ്ങിക്കൂടിക്കഴിയുന്നു, എന്നാൽ ആരോഗ്യരംഗത്തും അത്യാവശ്യ തൊഴിൽ മേഖലകളിലും […]
ഒരു മെസ്സേജ്! അല്പം സമയം ! അഞ്ച് അറിവുകൾ!💢അറിവുകൾ ഒറ്റനോട്ടത്തിൽ 💢
✨ജിജ്ഞാസകൾ✨ 💫1. ഗിന്നസ് ബുക്കിന് ആ പേര് വന്നത് എങ്ങനെ? 💫2.സിവിൽ സർവീസ് പരീക്ഷ എങ്ങനെയാണ്? 💫3.ക്രൂയിസ് കപ്പലുകളിൽ 13-ാം നമ്പർ ഡെക്കും, മുറികളുമില്ല കാരണമെന്ത്? 💫4.പാൽപനി എന്നാൽ എന്ത്? 💫5.ഈ ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കാത്ത സ്ഥലം ഏതാണ്? 💢 വിശദ വായന 💢 ⭐ഗിന്നസ് ബുക്കിന് ആ പേര് വന്നത് എങ്ങനെ?⭐ 1951-ലെ ഒരു പകൽ. അയർലൻഡിലെ വെക്സ്ഫോർഡിലുള്ള നദിക്കരയാണ് രംഗം. എഞ്ചിനീയറായ ഹഗ് ബീവറും സംഘവും പക്ഷിവേട്ട നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിൽ അവരുടെ തോക്കിൻകുഴലുകളെ വെട്ടിച്ച് […]
മെയ് രണ്ടിന് നടത്താനിരുന്ന ഗ്രേസ് ബാൻഡ് ” ദിൽ സേ ” സംഗീത നൃത്ത വിരുന്ന് മാറ്റിവെച്ചു …
സ്വിറ്റസർലണ്ടിൽ പ്രവർത്തിക്കുന്ന മ്യൂസിക്കൽ ബാൻഡ് ആയ, ഗ്രേസ് ബാൻഡ്, 2020 മെയ് മാസം 2 തിയതി നടത്താനിരുന്ന, “ദിൽ സെ “എന്ന സംഗീത നിശ, കൊറോണ വൈറസുമായി ബന്ധപെട്ടു, സ്വിസ് ഗവണ്മെന്റ് എടുത്തിരിക്കുന്ന പ്രതിരോധ നടപിടികളിൽ സഹകരിക്കുന്നതിന്റെ ഭാഗമായി,, പ്രസ്തുത സംഗീത നിശ 2021 മെയ് മാസം 8ആം തിയ്യതിയിലേക്കു മാറ്റിവച്ചതായി സംഘാടകർ അറിയിക്കുന്നു. സ്വിറ്റ്സർലൻസിലെ മ്യൂസിക് ബാൻഡ് ആയ ഗ്രേയ്‌സ് ബാൻഡിന്റെ ലൈവ് മ്യൂസിക് ആൻഡ് ഡാൻസ് ഷോ ”ദിൽസെ” മെയ് രണ്ടിന് ബാസലിൽ സ്വിറ്റസർലണ്ടിലെ […]
പ്രവാസ സംഘടനകൾക്ക് മാതൃകയായി സ്വിറ്റസർലണ്ടിലെ ലൈറ്റ് ഇൻ ലൈഫ് – ഏഴു ഭവനങ്ങളുടെ സമുച്ചയം “പുനർജ്ജനി”, ഗുണഭോക്താക്കൾക്ക് കൈമാറി.
സ്വിസ്സ് മലയാളീ സമൂഹത്തിനും ,പ്രവാസ ലോകത്തിനും അഭിമാന നിമിഷം …സ്വിട്സർലണ്ടിലെ ലൈറ്റ് ഇൻ ലൈഫ് എന്ന ചാരിറ്റി കൂട്ടായ്‌മയുടെ നേതൃത്വത്തിൽ മറ്റു സംഘടനകളുടെ സഹകരണത്തിൽ നിർമ്മിച്ച ഏഴു വീടുകളുടെ സമുച്ചയം “പുനർജ്ജനി”,ഇക്കഴിഞ്ഞ ഫെബ്രുവരി നാലാം തിയതി കോട്ടയത്തിനടുത്തുള്ള ളാക്കാട്ടൂരിൽ വച്ചുനടന്ന ലളിതമായ ചടങ്ങിൽ വെച്ച് ഗുണഭോക്താക്കൾക്ക് കൈമാറി .. 2018 ലെ പ്രളയത്തിൽ വീടും സ്ഥലവും നഷ്ട്ടപ്പെട്ട , ഇടുക്കി ജില്ലയിലെ ഏഴു കുടുംബങ്ങളുടെ പുനരധിവാസത്തിനുവേണ്ടി, കോട്ടയം – ളാക്കാട്ടൂരിൽ നിർമ്മിച്ച ഏഴു വീടുകളുടെ സമുച്ചയം “പുനർജ്ജനി”, പാമ്പാടി ബ്ലോക് പഞ്ചായത്ത് […]