Association Pravasi Switzerland

വിയന്നയിലേയും ,ഫ്രാൻസിലെയും ഭീകരതക്കെതിരെ ഹലോ ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടിന്റെ ഐക്യദാർഡ്യം .

നിരപരാധികളെ കഴുത്തറുത്തും വെടിവച്ചും കൊലപ്പെടുത്തി ലോകത്തിലെ സമാധാന രാജ്യങ്ങളിലേക്കും ഭയം പടർത്തുന്നു ഭീകരവാദം ! ലോകത്തിലെ ഏറ്റവും സമാധാനപൂർവ്വം ജീവിക്കുന്ന ജനതയുടെ നഗരമാണ് വിയന്ന. ഇവിടങ്ങളിലെ അരക്ഷിതാവസ്ഥയാണ് ഭീകരവാദികൾ ലക്ഷ്യമിടുന്നത്. തികച്ചും ഇത് ഇസ്ലാമിക തീവ്രവാദമാണെന്നും, ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾക്ക് യൂറോപ്പ് സ്വാഗതമേകിയതിൻ്റെ തിക്തഫലമാണ് ഇന്ന് അനുഭവിക്കുന്നതെന്നും സാഷ്യപ്പെടുത്തുന്നു മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി സുരക്ഷയും സുസ്ഥിരതയും അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഭീകരാക്രമങ്ങളായിരുന്നു കഴിഞ്ഞ ദിവസം വിയന്നയിലും ഫ്രാൻസിലും നടന്നത് .നിരവധി പേരുടെ ജീവൻ അപഹരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും […]

Association Europe India Pravasi Switzerland

ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഹലോ ഫ്രണ്ട്‌സ് “സ്നേഹ സ്‌പർശം” പ്രൊജക്റ്റ്റിലൂടെ സമാഹരിച്ച തുക ബഹുമാനപെട്ട മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ‌ചാണ്ടി കുട്ടികൾക്കായി കൈമാറി

മനുഷ്യ സ്നേഹത്തിന്റെയും സേവനത്തിന്റെയും പാതയിൽ ചരിക്കുന്ന പലരും കൊറോണാ പ്രതിസന്ധിയിൽ അകപ്പെട്ട് പാതിവഴിയിൽ പകച്ച് നിൽക്കുന്ന കാഴ്ച സർവ്വ സാധാരണമാണ് . ഇത്തരത്തിലുള്ള ഒരു വലിയ പ്രതിസന്ധിയിൽ ആയിരുന്നു ലോക പ്രശ്സത മജീഷ്യൻ ശ്രീ. ഗോപിനാഥ് മുതുകാട് നേതൃത്വം കൊടുക്കുന്ന തിരുവനന്തപുരം മാജിക് അക്കാദമിയിലെ ഭിന്നശേഷിയുള്ള കുട്ടികളും ..ഈ കുട്ടികളുടെ സഹായത്തിനായിഏതാണ്ട് ഒരു മാസത്തിനു മുകളിലായി ഹലോ ഫ്രണ്ട്‌സ് നടത്തിയ ധനസമാഹരണം ട്വിന്റിലൂടെയും ,ഇ ബാങ്കിങ്ങിലൂടെയും കൂടി 16,020.00 CHF/ പതിമൂന്നുലക്ഷത്തിലധികം രൂപ സമാഹരിക്കുകയുണ്ടായി . സ്വിറ്റസർലണ്ടിലെ […]

Pravasi Switzerland

ശ്രീമതി മറിയക്കുട്ടി ജേക്കബ് കുന്നപ്പള്ളിൽ നിര്യാതയായി. ജെസ്സി വിൽസൺ ചെട്ടിപ്പറമ്പിലിന്റെയും , ലാലി ടൈറ്റസ് നടുവത്തുമുറിയുടെയും മാതാവാണ് പരേത.

ശ്രീമതി മറിയക്കുട്ടി ജേക്കബ് ( 92 വയസ്സ്), കുന്നപ്പള്ളിൽ ,കരിമണ്ണൂർ ഇന്ന് ഇൻഡ്യൻ സമയം 2.30 ന് നിര്യാതയായി. സൂറിച് നിവാസികളായ ജെസ്സി വിൽസൺ ചെട്ടിപ്പറമ്പിലിന്റെ (എഗ്ഗ്)യും ലാലി ടൈറ്റസ് നടുവത്തുമുറി ( ലാഹൻ ) യുടെയും മാതാവാണ് പരേത ..പരേത കരിമണ്ണൂർ, തൊടുപുഴ കുഴിപ്പള്ളിൽ കുടുംബാഗമാണ് സംസ്കാര ചടങ്ങുകൾ ഞായാഴ്ച 1.11.2020 ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിലെ കുടുംബകല്ലറയിൽ രണ്ടുമണിക്ക് ന് നടത്തുന്നതാണ്. പരേതയുടെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുബത്തോടൊപ്പം പ്രാർത്ഥനയിൽ […]

Health Pravasi Switzerland

പ്രതിക്കൂട്ടിലാകുന്ന പ്രതിരോധം – ലേഖനം -ജെയിംസ് തെക്കേമുറിയിൽ

ലോകമെമ്പാടും കോവിഡ് പടർന്നു പിടിച്ചപ്പോൾ എല്ലാ സംസ്ഥാനങ്ങൾക്കും ലോകത്തിനു തന്നെയും മാതൃകയായി മാറിയ നാടാണ് കേരളം . കേരളത്തിന്റെ കോവിഡ് പ്രതിരോധശൈലി കേന്ദ്രസർക്കാരും , ഇതര സർക്കാരുകളും പഠനവിഷയമാക്കിയ ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് കോവിഡ് പ്രതിരോധത്തിൽ സകല വേലിക്കെട്ടുകളും പൊട്ടിച്ച് എന്ത് ചെയ്യണമെന്ന് അറിയാതെ സർക്കാർ പകച്ച് നിൽക്കുന്ന ഒരു അവസ്ഥയാണ് ഉള്ളത്. കൃത്യമായി നടക്കുന്ന ഒരു കാര്യം മുഖ്യ മന്ത്രിയുടെ വീമ്പു പറച്ചിൽ മാത്രമാണ്. രോഗം കൂടിയാലും കുഴപ്പമില്ല മറിച്ച് മരണം കുറവാണ് […]

Pravasi Switzerland

ശ്രീമതി മറിയാമ്മ താക്കോൽക്കാരൻ നിര്യാതയായി .ശ്രീ ബെന്നി താക്കോൽക്കാരൻ ,ശ്രീമതി ശോശാമ്മ കാരിക്കോട്ടിൽ,ശ്രീമതി ജാൻസി ഓലാട്ടുപ്പുറം എന്നിവരുടെ മാതാവാണ് പരേത.

തൃശൂർ ,പുതുച്ചിറ ശ്രീമതി മറിയാമ്മ താക്കോൽക്കാരൻ (92 ) ഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം ആറു മണിക്ക് നിര്യാതയായി . ശ്രീ ബെന്നി താക്കോൽക്കാരൻ ,ശ്രീമതി ശോശാമ്മ കാരിക്കോട്ടിൽ,ജാൻസി ഓലാട്ടു പ്പുറം എന്നിവർ പരേതയുടെ മക്കളും സോജൻ ഓലാട്ടുപ്പുറം ,പുഷ്പ്പം താക്കോൽക്കാരൻ എന്നിവർ മരുമക്കളുമാണ് . സംസ്കാര കർമ്മങ്ങൾ പുത്തൻചിറ ഈസ്റ്റ് സെന്റ് ജോസെഫ് ദേവാലയത്തിൽ വെച്ച് പിന്നീട് നടത്തുന്നതാണ് ..പരേതയുടെ വേർപാടിൽ അനുശോചനകളും ,പ്രാർത്ഥനയും ..

Cultural Pravasi Switzerland

മഞ്ഞിൽ വിരിഞ്ഞ ഓർമ്മകളിൽ അക്ഷരച്ചാർത്തെഴുതിയ സ്വിസ്സിലെ പത്തു കഥാകൃത്തുക്കൾ

എഴുപത്‌ എൺപത്‌ കാലഘട്ടങ്ങളിൽ നാട്ടിൻപുറത്തെ ചുറ്റുവട്ടത്തുള്ളവർ ഒത്തുകൂടി, സന്തോഷത്തോടെ ചിലവിട്ട സായാഹ്ന വെടിവട്ട സദസ്സുപോലെ, മാതൃഭാഷാസ്നേഹത്തിന്റെ അമ്മിഞ്ഞപ്പാൽ മധുരം ഇന്നും മനസ്സിൽ കാത്തു സൂക്ഷിക്കുന്ന സ്വിറ്റ്സർലാന്റിലെ പത്ത് പേർ ചേർന്ന് എഴുതിയ ഓർമ്മകളുടെ പുസ്തകമാണ് “മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ”… നിരവധി പ്രഗത്ഭർ ആശംസകൾ അർപ്പിച്ച ഈ കഥാസമാഹാരം കഴിഞ്ഞ ഇരുപത്തിയഞ്ചാം തിയതി പ്രശസ്ത സാഹിത്യകാരൻ ശ്രീ സക്കറിയ ഓൺലൈനിലൂടെ പ്രകാശനം ചെയ്തു …പുസ്തകം ആമസോൺ വെബിലൂടെയും കഥാകൃത്തുക്കളിൽ നിന്നും പോസ്റ്റിലൂടെയും ലഭിക്കും .. കഥാസമാഹാരത്തിലേക്കും കഥാകൃത്തുക്കളിലേക്കുമൊരെത്തിനോട്ടം – […]

Pravasi Switzerland

റപ്പായി പുലിക്കോടൻ നിര്യാതനായി .പരേതനായ ഡേവിസ് പുലിക്കോടന്റെ യും ബീന പെല്ലിശേരിയുടെയും ജേഷ്ഠസഹോദരനാണ് പരേതൻ ..

ഒല്ലൂർ പുലിക്കോടൻ കൊച്ചാപ്പു മകൻ റപ്പായി (73 ) നിര്യാതനായി .സംസ്കാര കർമ്മങ്ങൾ വ്വ്യാഴാഴ്ച്ച-29.10- രാവിലെ ഒൻപതു മണിക്ക് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറാനാ പള്ളി സിമിത്തേരിയിൽ ..പരേതൻ കുറച്ചു നാളുകളായി രോഗാവസ്ഥയിലായിരുന്നു .സൂറിച്ചിലെ ബീനാ പെല്ലിശേരിയുടെയും പരേതനായ ഡേവിസ് പുലിക്കോടന്റായും മൂത്ത സഹോദരനാണ് പരേതൻ . സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനകൾ പരേതന്റെ വിയോഗത്തിൽ പ്രാർത്ഥിക്കുകയും അനുശോചനകൾ അർപ്പിക്കുകയും ചെയ്തു .

Association Pravasi Switzerland Uncategorized

ചങ്ങാതിക്കൂട്ടത്തിന്റെ മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ എന്ന പുസ്തകം പ്രശസ്ത സാഹിത്യകാരൻ ശ്രീ. സക്കറിയ പ്രകാശനം ചെയ്തു.

എഴുപത്‌ എൺപത്‌ കാലഘട്ടങ്ങളിൽ നാട്ടിൻപുറത്തെ ചുറ്റുവട്ടത്തുള്ളവർ ഒത്തുകൂടി, സന്തോഷത്തോടെ ചിലവിട്ട സായാഹ്ന വെടിവട്ട സദസ്സുപോലെ, മാതൃഭാഷാസ്നേഹത്തിന്റെ അമ്മിഞ്ഞപ്പാൽ മധുരം ഇന്നും മനസ്സിൽ കാത്തു സൂക്ഷിക്കുന്ന സ്വിറ്റ്സർലാന്റിലെ ഒരു ചെറുകൂട്ടമായ ചങ്ങാതിക്കൂട്ടത്തിലെ പത്ത് പേർ ചേർന്ന് എഴുതിയ ഓർമ്മകളുടെ പുസ്തകമാണ് “മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ.. ഈ കഥാസംഹാരത്തിന്റെ പ്രകാശനം കഴിഞ്ഞ ഇരുപത്തിയഞ്ചിന് പ്രശസ്ത സാഹിത്യകാരൻ ശ്രീ സക്കറിയ ഓൺലൈനിൽ വഴി നിർവഹിച്ചു ..ഈ പുസ്തകത്തിന് അവതാരിക എഴുതിയത് പ്രശസ്ത സാമൂഹിക ചിന്തകൻ ശ്രീ.സുനിൽ പി. ഇളയിടം ആണ്. സ്വിസ് […]

India Kerala Pravasi Switzerland

ജനതയുടെ പ്രശ്നങ്ങളാണ് തന്റെ മതമെന്ന് പ്രഖ്യാപിച്ച ഫാ.സ്റ്റാൻ സ്വാമിയെ ഉടൻ ജയിൽ മോചിതനാക്കുക : സ്വിറ്റ്‌സർലണ്ടിൽ നിന്നും ഹലോ ഫ്രണ്ട്സ് പ്രമേയം.

സൂറിക്ക്. സാമൂഹ്യ ഇടപെടലുകൾ നടത്തിവരുന്ന യൂറോപ്പിലെ സാമൂഹ്യ മാധ്യമ കൂട്ടായ്മയായ ഹലോ ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ ശക്തമായി പ്രതിഷേധിച്ചു . അഡ്മിൻ ടോമി തൊണ്ടാംകുഴിയുടെ അദ്ധ്യക്ഷതയിൽ സൂറിക്കിൽ കൂടിയ ഗവേണിങ് ബോഡി മീറ്റിങ്ങിൽ ഗവേണിങ് ബോഡി അംഗം ശ്രീ ജേക്കബ് മാളിയേക്കൽ അവതരിപ്പിച്ച പ്രമേയത്തിലൂടെ ഫാ. സ്റ്റാൻ സ്വാമിയെ ഉടൻ വിട്ടയക്കണമെന്ന് അധികാരികളോട് ഗവേണിങ് ബോഡി ആവശ്യപ്പെട്ടു. ആദിവാസികളുടെ ഇടയിൽ അവരിൽ ഒരുവനായി ജീവിച്ചു സാമൂഹ്യപ്രവർത്തനം നടത്തിവന്നിരുന്ന ആളായിരുന്നു എൺപത്തിമൂന്നുകാരനായ ജസ്യൂട്ട് വൈദികൻ. […]

Association Pravasi Switzerland

സ്വിസ്സ് മലയാളികളായ പത്ത് പേർ എഴുതിയ ആനുകാലിക പ്രസക്തമായ കഥകളുമായി മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ ഒക്ടോബർ 25 ന്

വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ എന്നും പുതുമകളുടെ അവതാരകരായി മാറിയ സ്വിറ്റസർലണ്ടിലെ ചങ്ങാതിക്കൂട്ടത്തിന്റെ മറ്റൊരു സംരംഭമാണ് മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ എന്ന പുസ്തകം.പേര് സൂചിപ്പിക്കുന്നതുപോലെ ഓർമ്മകളുടെ ഒരു പുസ്തകമാണ് ഇത്.തിരിച്ചറിയപ്പെടാൻകഴിയാതെപോയ കഴിഞ്ഞകാലങ്ങളുടെ ദുഖങ്ങളുടെ കഥകൾ മാത്രമല്ല ഇത്.ആഹ്ളാദങ്ങളുടേയും ആരവങ്ങളുടേയും ഓർമ്മകൾ കൂടിയാണ്. തിളക്കമുള്ള ചിന്തയും തെളിച്ചമുള്ള ഭാഷയും രചനയിലെ ഒതുക്കവും ഉള്ള ഈ പുസ്തകത്തിൽ സ്വിസ്സ് മലയാളികളായ പത്ത് പേർ എഴുതിയ ആനുകാലിക പ്രസക്തമായ പത്ത് കഥകൾ മലയാള ഭാഷയ്ക്ക് ഒരു മുതൽക്കൂട്ടാണ് . സ്വിസ് ചങ്ങാതിക്കൂട്ടത്തിന്റെ വളരെ നാളുകൾ […]