ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി നിര്‍ത്തിവച്ച ഐ.എസ്.എല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്തയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. പ്ലേയ് ഓഫ് പ്രതീക്ഷകൾ നഷ്ടമായ ബ്ലാസ്റ്റേർസ് സൂപ്പർ കപ്പ് യോഗ്യതയാണ് ലക്ഷ്യമിടുന്നത്. നിലവിലെ എട്ടാം സ്ഥാനത്ത് നിന്നും സൂപ്പർ കപ്പിലേക്ക് യോഗ്യത നേടുക. കേരളത്തിന്റെ ഫുട്ബോൾ രാജാക്കൻമാരുടെ ഇനിയുള്ള സ്വപ്നം അതു മാത്രമാണ്. വിനീതും നർസാരിയും ഡേവിഡ് ജെയിംസും പോയ വിടവിലേക്ക് പുതിയ പരിശീലകനും താരങ്ങളും വന്നു. നെലോ വിൻഗാദയെന്ന പരിശീലകന്റെയും സന്ദേഷ് ജിംഗാൻ എന്ന […]
Sports
വംശീയാധിക്ഷേപം; പാകിസ്താന്‍ നായകനെതിരെ പ്രതിക്ഷേധം ശക്തം,
ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും തമ്മിൽ നടന്ന രണ്ടാം ഏകദിനത്തിലായിരുന്നു പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് വംശീയമായ പരാമര്‍ശം നടത്തിയത്. പ്രതിഷേധം ശക്തമായതോടെ താരം മാപ്പ് പറഞ്ഞു. ഷഹീൻ അഫ്രീദിയെറിഞ്ഞ 37ാം ഓവറിലായിരുന്നു സംഭവം. പന്ത് ഇന്‍സൈഡ് എഡ്ജില്‍ കുരുങ്ങി പിന്നിലേക്കു പോയി. താരത്തിന്‍റെ വലിയ ഭാഗ്യമാണെന്നാണ് കമന്‍റേറ്റര്‍ പ്രതികരിച്ചത്. താരം ഒരു റണ്‍ ഓടിയെടുക്കുകയും ചെയ്തിരുന്നു. അന്നേരമാണ് സർഫറാസ് വംശീയ പരാമർശം നടത്തിയത്.
രഞ്ജി ട്രോഫി: കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി
വിദര്‍ഭക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപണര്‍ മുഹമ്മദ് അസ്ഹറുദീനാണ്(8)പുറത്തായത്. ഉമേഷ് യാദവിനാണ് വിക്കറ്റ്. പരിക്കേറ്റ കേരളതാരം സഞ്ജു സാംസണിന് പകരം അരുണ്‍ കാര്‍ത്തിക് ടീമില്‍ ഇടംനേടിയിട്ടുണ്ട്. വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തിലാണ് മത്സരം. . വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ ഗുജറാത്തിനെതിരെയുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പേസര്‍മാരുടെ മികവിലാണ് കേരളം അവസാന നാലില്‍ ഇടംപിടിച്ചത്. ഇന്ന് കൃഷ്ണഗിരിയില്‍ സെമിഫൈനല്‍ തുടങ്ങുമ്പോള്‍ മത്സരം കേരള പേസര്‍മാരും വിദര്‍ഭ ബാറ്റ്‌സ്മാന്‍മാരും തമ്മിലാവുമെന്നാണ് വിലയിരുത്തല്‍. ക്വാര്‍ട്ടറില്‍ കൃഷ്ണഗിരിയിലെ പിച്ച് […]
പറഞ്ഞ് വിക്കറ്റെടുക്കാന്‍ ധോണിക്കെ പറ്റൂ
ബാറ്റിങ്ങിന് പുറമെ എം.എസ് ധോണി എന്തുകൊണ്ട് ടീമില്‍ അനിവാര്യമാകുന്നു എന്ന് തെളിയിക്കുന്ന ഒരു പ്രകടനം കൂടി. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തിലാണ് ‘ധോണി ബ്രില്യന്‍സ്’ ഒരിക്കല്‍ കൂടി ശ്രദ്ധേയമാകുന്നത്. ധോണിയുടെ നിര്‍ദ്ദേശം അതുപോലെ നടപ്പിലാക്കിയത് സ്പിന്നര്‍ കുല്‍ദീപ് യാദവ്. കുല്‍ദീപിന്‍റെ 38ാം ഓവറിലാണ് സംഭവം. ബാറ്റ് ചെയ്യുന്നത് ട്രെന്‍ഡ് ബോള്‍ട്ട്. ഉടനെ സ്റ്റംപിന് പിന്നില്‍ നിന്ന് ധോണിയുടെ നിര്‍ദേശമെത്തി.. ” ഇയാള്‍ കണ്ണും അടച്ച് വെറുതെ പ്രതിരോധിക്കുകയാണ്. ഒരു ദൂസ്‌ര എറിഞ്ഞാല്‍ വീഴ്ത്താം…” അടുത്ത പന്തില്‍ കുല്‍ദീപിന്റെ ദൂസ്‌രയെത്തി, […]
ആദ്യ ഏകദിനത്തില്‍ അടി പതറി കിവികള്‍; ബാറ്റിംഗ് തകര്‍ച്ച
ഇന്ത്യക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന് ബാറ്റിംഗ് തകര്‍ച്ച. ബാറ്റിംഗ് തുടങ്ങി ഉടനെ ഓപ്പണര്‍മാരെ ഇരുവരെയും പുറത്താക്കി മുഹമ്മദ് ഷമ്മി ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. തന്റെ ആദ്യ ഓവറില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ (5) കുറ്റി തെറിപ്പിച്ച ശേഷം, തൊട്ടടുത്ത ഓവറില്‍ തന്നെ കോളിന്‍ മണ്‍റോയേയും (8) പറഞ്ഞയച്ച ഷമ്മി, മിച്ചൽ സാന്റനറെ വിക്കറിനു മുന്നിൽ കുടുക്കി. യൂസ്‍വേന്ദ്ര ചാഹൽ രണ്ടും കേദാർ ജാദവ് ഒരു വിക്കറ്റുമെടുത്തു. ഇതോടെ ഏകദിനത്തില്‍ ഏറ്റവും […]
ആവശ്യമുള്ളത് എടുത്തോളൂ… ജേക്കബ് മാര്‍ട്ടിന്റെ കുടുംബത്തിന് ബ്ലാങ്ക് ചെക്ക് നല്‍കി ക്രുണാല്‍ പാണ്ഡ്യ
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന് സഹായവുമായി ഇന്ത്യന്‍ താരം ക്രുണാല്‍ പാണ്ഡ്യ. ബ്ലാക്ക് ചെക്കാണ് പാണ്ഡ്യ നല്‍കിയത്. ഇഷ്ടമുള്ള തുക എഴുതിയെടുക്കാനും പാണ്ഡ്യ കുടുംബത്തോട് ആവശ്യപ്പെടുന്നുണ്ട്. അതേസമയം ഒരു ലക്ഷത്തില്‍ കുറഞ്ഞൊരു തുക എഴുതിയെടുക്കരുതെന്നും പാണ്ഡ്യ ആവശ്യപ്പെടുന്നുണ്ട്. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സഞ്ജയ് പട്ടേലിനാണ് ക്രുണാല്‍ ചെക്ക് കൈമാറിയത്. അതേസമയം, ശ്വാസകോശത്തിനും കരളിനും ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററില്‍ തുടരുന്ന മാര്‍ട്ടിന്‍ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. 1999 മുതല്‍ […]
ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് ഏകദിന മത്സരങ്ങള്‍ക്ക് നാളെ തുടക്കം; രഹാനെ ടീമിനെ നയിക്കും
ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് ആദ്യ ഏകദിനം നാളെ. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. കാണികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. ഇന്ത്യ എയും ഇംഗ്ലണ്ട് ലയണ്‍സും തമ്മിലുള്ള അഞ്ച് ഏകദിനമത്സരങ്ങളാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക. ആദ്യ മൂന്നു ഏകദിനങ്ങള്‍ക്കുള്ള ടീമിനെ അജിന്‍ക്യ രഹാനെ നയിക്കും. ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ഇഷാന്‍ കിഷന്‍, ക്രുണാല്‍ പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ തുടങ്ങിയ താരങ്ങള്‍ ഇന്ത്യ എക്കായി കളിക്കും. രാഹുല്‍ ദ്രാവിഡാണ് ടീമിന്റെ […]
‘പകരം’ വക്കാനില്ലാത്ത പ്രകടനം; നൂറ്റാണ്ടിലെ നേട്ടവുമായി മെസി
ബാഴ്സലോണ താരം ലയണല്‍ മെസി ദിവസേന റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ലാലിഗയില്‍ 400 ഗോളുകള്‍ എന്ന നേട്ടത്തിലേക്ക് ചുവടെടുത്ത് വച്ച മിശിഹാ പുതിയൊരു റെക്കോര്‍ഡും തന്‍റെ പേരിലാക്കിയിരിക്കുകയാണ്. ലാലിഗയില്‍ പകരക്കാരനായി കളത്തിലിറങ്ങി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡാണ് മെസി ഇത്തവണ സ്വന്തമാക്കിയത്. ഇന്നലെ ലെഗാനസിനെതിരെ പകരക്കാരനായി കളത്തിലിറങ്ങി ഗോള്‍ നേടിയതോടെയാണ് മെസി ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ 22 ഗോളുകള്‍ സബ് എന്ന നിലയില്‍ മെസി നേടിക്കഴിഞ്ഞു. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ലാലിഗയില്‍ കളിക്കുന്ന ഒരു […]
കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പുതിയ പരിശീലകന്‍
കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഡേവിഡ് ജെയിംസിന് പകരം പുതിയ പരിശീലകനെ നിയമിച്ചു. പോര്‍ച്ചുഗീസുകാരനായ നെലോ വിന്‍ഗാദയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍. ഐ.എസ്.എല്‍ രണ്ടാം ഘട്ടത്തിന് മുന്നോടിയായാണ് നിയമനം. നെലോ ഐ.എസ്.എല്‍ പരിശീലകനാകുന്നത് രണ്ടാം തവണയാണ്. 2016-17 സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകനായിരുന്നു പോര്‍ച്ചുഗല്‍ അണ്ടര്‍ 20, സൗദി അറേബ്യ, ഇറാന്‍(അണ്ടര്‍ 23) മലേഷ്യ, ഈജിപ്ത്, ജോര്‍ദാന്‍ എഫ് സി സിയോള്‍ എന്നീ ടീമുകളുടെ പരിശീലകനായിരുന്നു നെലോ വിന്‍ഗാദ. ‘ദി പ്രൊഫസര്‍’ എന്നാണ് നെലോ വിന്‍ഗാദ അറിയപ്പെടുന്നത്. […]
ഏഴ് വിക്കറ്റ് ജയം, ഏകദിന
മൂന്നാം ഏകദിനത്തില്‍ ആസ്‌ട്രേലിയയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ. ചഹാലിന്റെ ബൗളിംങും(6/42) തുടര്‍ച്ചയായി മൂന്നാം അര്‍ധസെഞ്ചുറി നേടിയ ധോണി(87*)യുടെ ബാറ്റിംങുമാണ് ഇന്ത്യക്ക് ചരിത്ര ജയവും പരമ്പരയും സമ്മാനിച്ചത്. നേരത്തെ ടെസ്റ്റ് പരമ്പരയും ഇന്ത്യ 2-1ന് നേടിയിരുന്നു. ആദ്യമായാണ് ആസ്‌ട്രേലിയക്കെതിരായഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കുന്നത്. നാല് പന്തുകള്‍ ശേഷിക്കെയായിരുന്നു ഇന്ത്യയുടെ ജയം. സ്‌കോര്‍ ആസ്‌ട്രേലിയ 230(48.4) ഇന്ത്യ 234/3 (48.2) നേരത്തെ ടോസ് നേടി ആസ്‌ട്രേലിയയെ ബാറ്റിംങിനയച്ച ഇന്ത്യയുടെ പ്രതീക്ഷക്കൊത്ത പ്രകടനമാണ് ബൗളര്‍മാര്‍ നടത്തിയത്. ഒമ്പത് ഓവറുകള്‍ക്കിടയില്‍ തന്നെ […]