ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി രണ്ടാമതും അച്ഛനാകുന്നു എന്ന തൻ്റെ പ്രസ്താവനയിൽ നിന്ന് മലക്കം മറിഞ്ഞ് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എബി ഡിവില്ലിയേഴ്സ്. പറഞ്ഞത് സത്യമല്ല, കോലിയുടെ വ്യക്തിജീവിതത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പങ്കിട്ടത്തിൽ ക്ഷമ ചോദിക്കുന്നു. ചെയ്തത് വലിയ തെറ്റാണെന്നും ഡിവില്ലിയേഴ്സ്. വിരാട് രണ്ടാമതും അച്ഛനാകാൻ പോവുകയാണെന്ന് ഡിവില്ലിയേഴ്സ് തൻ്റെ യൂട്യൂബ് ചാനലിൽ അടുത്തിടെ പറഞ്ഞിരുന്നു. അതുകൊണ്ടാണ് ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയും ഭാര്യ അനുഷ്ക ശർമ്മയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നതെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി. എന്നാൽ ഇപ്പോൾ തൻ്റെ […]
Sports
‘ദൈർഘ്യം കൂടുതൽ’; ഏകദിനം 40 ഓവറായി കുറയ്ക്കണമെന്ന് ആരോൺ ഫിഞ്ച്
ഏകദിന ക്രിക്കറ്റിൽ ഓവറുകൾ വെട്ടിച്ചുരുക്കണമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ODI മത്സരങ്ങളുടെ ദൈർഘ്യം കൂടുതലാണ്. കാണികളെ ആകർഷിക്കാനുള്ള സാധ്യത കുറവാണെന്നും 50 ഓവർ 40 ഓവറാക്കി ചുരുക്കണമെന്നും ഫിഞ്ച് അഭിപ്രായപ്പെട്ടു. ‘‘മത്സരം 40 ഓവറുകൾ വീതമാക്കി നടത്തണം. അത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഇംഗ്ലണ്ടിൽ അവർ പ്രോ–40 മത്സരങ്ങളുമായെത്തിയപ്പോൾ അതു വലിയ വിജയമായി മാറി. ഏകദിന മത്സരങ്ങൾ വളരെ ദൈർഘ്യമേറിയതാണ്. എൻ്റെ അഭിപ്രായത്തിൽ, ടീമുകൾ അവരുടെ 50 ഓവറുകൾ ബൗൾ ചെയ്യുന്ന വേഗത വളരെ […]
രോഹിതും ഹാർദിക്കും ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തോ?
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) പുതിയ സീസൺ ആരംഭിക്കാനിരിക്കെ, ക്യാപ്റ്റൻസി മാറ്റം മുംബൈ ഇന്ത്യൻസിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. മെൻ ഇൻ ബ്ലൂസിനെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ച ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പകരം ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനും മുൻ എംഐ താരവുമായ ഹാർദിക് പാണ്ഡ്യയ്ക്ക് ടീമിൻ്റെ ചുമതല ഏൽപ്പിച്ചത് വലിയ ആരാധക രോഷത്തിന് കാരണമായി. തലമുറമാറ്റ പ്രഖ്യാപനത്തിന് പിന്നാലെ, മുംബൈ ഇന്ത്യൻസിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൂട്ടത്തോടെ അൺഫോളോ ചെയ്തുകൊണ്ടാണ് ആരാധകർ തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിച്ചത്. രോഹിത് […]
പുതുപ്പള്ളി സ്റ്റേഡിയം നശിക്കുന്നു; പ്രതിഷേധ ക്രിക്കറ്റുമായി ചാണ്ടി ഉമ്മൻ എംഎൽഎ
പുതുപ്പള്ളി ഹൈസ്കൂൾ മൈതാനം വീണ്ടെടുക്കുക എന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധ ക്രിക്കറ്റുമായി ചാണ്ടി ഉമ്മൻ എംഎൽഎ. കാടുപിടിച്ചുകിടന്ന സ്റ്റേഡിയം വൃത്തിയാക്കിയ ശേഷമാണ് ക്രിക്കറ്റ് കളി നടന്നത്. ഹൈസ്കൂൾ മൈതാനത്തോടുള്ള അവഗണന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ജില്ലാപഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയിരുന്നു. മൈതാനം സംരക്ഷിക്കാൻ നടപടിയെടുത്തില്ലെങ്കിൽ മൈതാനം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് നിവേദനത്തിൽ പറയുന്നു. ജില്ലാപഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും തമ്മിലുള്ള തർക്കം മൂലമാണ് മൈതാനം ഇങ്ങനെ കിടക്കാൻ കാരണമെന്നും തന്റെ മണ്ഡലത്തിലെ […]
യശസ്വിക്ക് ഫിഫ്റ്റി; ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് എന്ന നിലയിലാണ്. 51 റൺസ് നേടി പുറത്താവാതെ നിൽക്കുന്ന യശസ്വി ജയ്സ്വാളാണ് ഇന്ത്യൻ ഇന്നിംഗ്സിൽ മികച്ച പ്രകടനം നടത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമ (14), ശുഭ്മൻ ഗിൽ (34) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. മാർക്ക് വുഡിനു പകരമെത്തിയ ജെയിംസ് ആൻഡേഴ്സൺ ഇന്ത്യൻ ബാറ്റർമാരെ വിറപ്പിച്ചാണ് തുടങ്ങിയത്. ഇംഗ്ലണ്ട് ബൗളർമാരൊക്കെ നന്നായി പന്തെറിഞ്ഞപ്പോൾ ബെൻ സ്റ്റോക്സിൻ്റെ […]
ഐഎസ്എലിൽ ബ്ലാസ്റ്റേഴ്സിന് ഇന്ന് ഒഡീഷ എഫ്സി എതിരാളികൾ
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ഒഡീഷ എഫ്സി എതിരാളികൾ. ഒഡീഷയുടെ ഹോം ഗ്രൗണ്ടായ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയിച്ചാൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാം. ഇതുവരെ 12 മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് എട്ട് മത്സരങ്ങളിൽ വിജയിച്ചു. രണ്ട് വീതം മത്സരങ്ങളിൽ സമനിലയും തോൽവിയുമുണ്ട്. 26 പോയിൻ്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ടീമിൻ്റെ കുതിപ്പിൽ നിർണായക പങ്കുവഹിച്ച ക്വാമെ പെപ്ര പരുക്കേറ്റ് പുറത്തായത് ബ്ലാസ്റ്റേഴ്സിനു കനത്ത തിരിച്ചടിയാണ്. പെപ്ര പുറത്തായതോടെ ഗോകുലം […]
അരങ്ങേറ്റത്തിന് സർഫറാസ് ഇനിയും കാത്തിരിക്കണം; ഇന്ന് രജത് പാടിദാറിന് അരങ്ങേറ്റം, ഇന്ത്യക്ക് ബാറ്റിങ്
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ നായകൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ രജത് പാടിദാർ അരങ്ങേറും. പരുക്കേറ്റ് പുറത്തായ കെഎൽ രാഹുലിനു പകരമാണ് പാടിദാറിൻ്റെ അരങ്ങേറ്റം. മുഹമ്മദ് സിറാജിനു പകരം മുകേഷ് കുമാറും കളിയ്ക്കും. 2022 ഡിസംബറിനു ശേഷം കുൽദീപ് യാദവ് ടീമിൽ ഇടം നേടി. പരുക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജയ്ക്ക് പകരമാണ് കുൽദീപ് കളിക്കുക. ഇംഗ്ലണ്ട് നിരയിൽ പുതുമുഖം ഷൊഐബ് ബാഷിർ ഇന്ന് അരങ്ങേറുകയാണ്. മാർക്ക് വുഡിനു […]
ഇങ്ങനെയുണ്ടോ ഒരു തോൽവി! ഇന്റർ മയാമിയെ ഗോൾമഴയിൽ മുക്കി; അൽ നസ്റിന്റെ ജയം എതിരില്ലാത്ത ആറ് ഗോളുകൾക്ക്
റിയാദ് സീസൺ കപ്പിലെ ഇന്റർ മയാമി- അൽ നസ്ർ പോരാട്ടത്തിൽ അൽ നസ്ർ എഫ്.സിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് അൽ നസ്റിന്റെ ജയം. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നില്ല. എന്നാൽ മെസിയെ മത്സരത്തിന്റെ അവസാന മിനിറ്റുകളിലാണ് കളത്തിലിറക്കിയത്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ അൽ നാസ്ർ മയാമിയ്ക്ക് ആദ്യ പ്രഹരം ഏൽപ്പിച്ചു. ഒറ്റാവിയോയിലൂടെയായിരുന്നു ആദ്യ ഗോൾ. ആൻഡേഴ്സൺ ടലിസ്കയുടെ ഹാട്രിക് ഗോൾ മയാമിയെ വമ്പൻ തോൽവിയിലേക്ക് തള്ളിവിട്ടു. ലപോർട്ടെ, മുഹമ്മദ് മരാൻ എന്നിവരും സൗദി ക്ലബിന് […]
ആറു പതിറ്റാണ്ടിന് ശേഷം ഇന്ത്യൻ ടെന്നീസ് ടീം പാകിസ്ഥാനിൽ; പുതിയൊരു സൗഹൃദത്തിന് തുടക്കം
ആറു പതിറ്റാണ്ടിനു ശേഷം ഇന്ത്യൻ ടെന്നിസ് ടീം പാകിസ്ഥാൻ മണ്ണിൽ കാലുകുത്തിയപ്പോൾ കളിക്കളത്തിൽ പുതിയൊരു സൗഹൃദത്തിനു തുടക്കമായി. ഡേവിസ് കപ്പ് ടെന്നിസ് ലോക ഗ്രൂപ്പ് പ്ളേ ഓഫിൽ ഇസ് ലാമബാദിൽ പാക്കിസ്ഥാനെ നേരിടാനാണ് പത്തംഗ ഇന്ത്യൻ സംഘം പാക്കിസ്ഥാനിൽ എത്തിയത്. ഫെബ്രുവരി മൂന്നിനും നാലിനുമാണ് മത്സരം.1966ൽ ഡേവിസ് കപ്പിൽ പാകിസ്ഥാനെ അവരുടെ മണ്ണിൽ തോൽപിച്ച ശേഷം (4-0) ആദ്യമാണ് ഇന്ത്യൻ ടെന്നീസ് താരങ്ങൾ പാകിസ്ഥാനിൽ കളിക്കുക. പാകിസ്ഥാനു പുറത്തൊരു വേദിക്കായി അഖിലേന്ത്യാ ടെന്നിസ് അസോസിയേഷൻ ശ്രമിച്ചെങ്കിലും രാജ്യാന്തര […]
അണ്ടർ 19 ലോകകപ്പ്: ന്യൂസീലൻഡ് 81 റൺസിന് പുറത്ത്; ഇന്ത്യക്ക് 214 റൺസ് ജയം
അണ്ടർ 19 ലോകകപ്പ് സൂപ്പർ സിക്സിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് വമ്പൻ ജയം. കിവീസിനെ 214 റൺസിനാണ് ഇന്ത്യ തകർത്തത്. ഇന്ത്യ മുന്നോട്ടുവച്ച 296 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസീലൻഡ് കേവലം 81 റൺസിന് ഓൾ ഔട്ടായി. ഇന്ത്യക്കായി സൗമി പാണ്ഡെ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഷീർ ഖാനും രാജ് ലംബാനിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് വിക്കറ്റിനൊപ്പം ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറിയും നേടിയ മുഷീർ ഖാനാണ് കളിയിലെ താരം. ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് […]