കോപ്പ അമേരിക്കയില്‍ അര്‍ജന്റീന നാളെ രണ്ടാം മത്സരത്തിനിറങ്ങും. പരാഗ്വെ ആണ് എതിരാളികള്‍. ആദ്യ മത്സരത്തിലെ തോല്‍വിയുടെ ക്ഷീണം തീര്‍ക്കുക തന്നെയായിരിക്കും അര്‍ജന്റീനയുടെ ലക്ഷ്യം. നാളെ നടക്കുന്ന മറ്റൊരു മത്സരത്തില്‍ കൊളംബിയ ഖത്തറിനെ നേരിടും. ആദ്യ മത്സരത്തിലെ തോല്‍വി അര്‍ജന്റീനയെ ഒന്നു ഞെട്ടിച്ചിട്ടുണ്ട്. കൊളംബിയയോട് എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മെസ്സിയുടേയും കൂട്ടരുടേയും തോല്‍വി. പരാഗ്വെക്കെതിരായ മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും അവരുടെ മനസിലില്ല. ആദ്യ മത്സരത്തില്‍ ഖത്തറിനോട് 2-2ന് സമനില വഴങ്ങിയാണ് പരാഗ്വെയുടെ വരവ്. കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ഇതുവരെ […]
Sports
തോറ്റെങ്കിലും ഇംഗ്ലണ്ടിനെതിരെ അഫ്ഗാന് ആശ്വസിക്കാന്‍ വകയുണ്ട്….
ഇംഗ്ലണ്ടിനെതിരെ 150 റണ്‍സിന്റെ വമ്പന്‍ തോല്‍വി വഴങ്ങിയെങ്കിലും അഫ്ഗാനിസ്ഥാന് ആശ്വസിക്കാന്‍ വക നല്‍കുന്നതാണ് ഇന്നലത്തെ മത്സരം. ഈ ലോകകപ്പില്‍ ആദ്യമായാണ് അഫ്ഗാന്‍ ബാറ്റിങില്‍ 50 ഓവര്‍ പൂര്‍ത്തിയാക്കിയത്. ഇന്നലെ നേടിയ 247 റണ്‍സാണ് അഫ്ഗാനിസ്ഥാന്റെ ഈ ലോകകപ്പിലെ ടോപ് സ്കോറും. 398 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ ഒരിക്കല്‍ പോലും ജയത്തിനായി ശ്രമം നടത്തിയില്ല. നിലയുറപ്പിച്ച് കളിക്കാന്‍ ശ്രമിച്ച അഫ്ഗാന്‍ ബാറ്റ്സ്മാന്‍മാര്‍ ഇംഗ്ലണ്ടിന് അനായാസ ജയം നിഷേധിക്കാനാണ് ശ്രമിച്ചത്. അതില് അവര്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. ലോകകപ്പില്‍ […]
ഏകദിനത്തിലെ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി മോര്‍ഗന്‍
ഇന്നലെ അഫ്ഗാനെതിരെ സെഞ്ച്വറി നേടിയ ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ നേടിയത് ഏകദിനത്തിലെ അപൂര്‍വ റെക്കോര്‍ഡ്. ഒരു ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പറത്തിയതിനുള്ള റെക്കോര്‍ഡാണ് മോര്‍ഗന്‍ സ്വന്തമാക്കിയത്. 17 സിക്സറുകളാണ് മോര്‍ഗന്‍ അഫ്ഗാന്‍ ബൌളര്‍മാര്‍ക്കെതിരെ നേടിയത്. ഇംഗ്ലീഷ് ഇന്നിംഗ്സിലെ 32ാമത്തെ ഓവര്‍, 26 റണ്‍സ് നേടി നിന്ന ഓയിന്‍ മോര്‍ഗന്‍ റഷീദ് ഖാന്റെ പന്തില്‍ ഉയര്‍ത്തിയടിച്ചത് ബൗണ്ടറി ലൈനിനരികില്‍ ദൗലത്ത് സര്‍ദ്രാന്‍ വിട്ടുകളഞ്ഞു. ജീവന്‍ തിരിച്ചുകിട്ടിയ മോര്‍ഗന്‍ നേരിട്ട 71 പന്തില്‍ നിന്ന് നേടിയത് 148 […]
കൊഹ്‍ലിയെ പ്രശംസിച്ച് സ്റ്റീവ് സ്മിത്ത്
ഇന്ത്യ- ആസ്ട്രേലിയ മത്സരത്തിനിടെ തന്ന കൂവിയ ആരാധകരെ വിലക്കിയ വിരാട് കൊഹ്‌ലിയെ പ്രശംസിച്ച് സ്റ്റീവ് സ്മിത്ത്. മാന്യമായ സമീപനമാണ് കൊഹ്‌ലിയില്‍ നിന്നുണ്ടായതെന്ന് മുന്‍ ആസ്ട്രേലിയന്‍ നായകന്‍ പറഞ്ഞു. എന്നാല്‍ ഇത്തരം അധിക്ഷേപങ്ങള്‍ തന്നെ ബാധിക്കില്ലെന്നും സ്മിത്ത് വ്യക്തമാക്കി. ഇന്ത്യ- ഓസീസ് മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സ്മിത്തിനെതിരെ ഇന്ത്യന്‍ ആരാധകര്‍ കൂവി വിളിച്ചത്. പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചതിയനെന്ന് വിളിച്ചായിരുന്നു അധിക്ഷേപം. എന്നാല്‍ ക്രിക്കറ്റിന്റെ മാന്യത ഉയര്‍ത്തിപ്പിടിച്ച ഇന്ത്യന്‍ നായകന്‍ കാണികളെ ശാസിച്ചു. ഇത്തരം അധിക്ഷേപങ്ങളൊന്നും തന്നെ […]
കോപ്പയില്‍ കാനറികള്‍ക്ക് നാളെ രണ്ടാം അങ്കം
കോപ്പ അമേരിക്കയില്‍ ബ്രസീല്‍ നാളെ രണ്ടാം അങ്കത്തിന് ഇറങ്ങും. ഫോണ്ടിനോവ അരീനയില്‍ നടക്കുന്ന മത്സരത്തില്‍ വെനസ്വെലയാണ് എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ പെറു-ബൊളീവിയയെ നേരിടും. ആദ്യ മത്സരത്തിലെ ആധികാരിക ജയത്തിന്റെ ആവേശത്തിലാണ് ആതിഥേയര്‍. വെനസ്വെല എതിരാളികളായി എത്തുന്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബ്രസീലിന്റെ ചിന്തകളില്‍ ഇല്ല. നെയ്മറുടെ അഭാവം ബാധിക്കാത്ത രീതിയില്‍ പന്ത് തട്ടുന്നുണ്ട് അവര്‍. കുട്ടീഞ്ഞോയുടെ മിന്നും ഫോമിലാണ് കാനറികളുടെ പ്രതീക്ഷ. കുട്ടീഞ്ഞോയ്ക്കൊപ്പം മധ്യനിര ഭരിക്കാന്‍ കസെമീറോ അടക്കമുള്ള താരങ്ങള്‍. മുന്നേറ്റത്തില്‍ ഫിര്‍മീഞ്ഞോയും പകരക്കാരുടെ റോളില്‍ ജീസസും എവര്‍ട്ടണും. […]
കോപ്പ അമേരിക്ക; തകര്‍പ്പന്‍ ജയത്തോടെ ചിലി തുടങ്ങി
കോപ്പ അമേരിക്ക ഫുട്ബോളില്‍ ജപ്പാനെതിരെ നിലവിലെ ചാമ്പ്യന്മാരായ ചിലിക്ക് ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ചിലിയുടെ ജയം. വർഗാസ് രണ്ടും അലക്സി സാഞ്ചസ്, പുൾ ഗാർ എന്നിവർ ഓരോ ഗോൾ വീതവും നേടി. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകള്‍ പിറന്നത്. 41ാം മിനുറ്റില്‍ പുള്‍ഗാറിലൂടെയാണ് ചിലി ഗോള്‍ വേട്ടക്ക് തുടക്കമിടുന്നത്. 54ാം മിനുറ്റില്‍ വര്‍ഗാസ് ചിലിയുടെ ലീഡ് ഉര്‍ത്തി. 82,83 മിനുറ്റുകളിലായിരുന്നു അലക്സ് സാഞ്ചസിന്റെ ഗോളുകള്‍.
‘അതിനുള്ള മറുപടി പാകിസ്താന്‍റെ പരിശീലകനാകുമ്പോ തരാം; രോഹിത് ശര്‍മ്മ
ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍ രോഹിത് ശര്‍മ്മ മികച്ച ഫോമിലാണ്. പാകിസ്താനെതിരെ സെഞ്ച്വറി നേടിയ താരം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. 113 പന്തില്‍ 140 റണ്‍സാണ് രോഹിത് നേടിയത്. എന്നാല്‍ കളത്തിന് പുറത്തും രോഹിതിന്റെ പഞ്ച് ഹിറ്റ് കണ്ടു. മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു അത്. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പാക് ബാറ്റ്‌സ്മാന്മാര്‍ക്ക് എന്ത് ഉപദേശമാണ് സഹപ്രവര്‍ത്തകന്‍ എന്ത് നിലക്ക് നല്‍കാനുള്ളത് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. താന്‍ പാകിസ്താന്റെ കോച്ച് ആകുകയാണെങ്കില്‍ അതിനുള്ള മറുപടി പറയാമെന്നും […]
പാക് നായകന്‍ സര്‍ഫറാസ് അഹമ്മദിനെ രൂക്ഷമായി വിമര്‍ശിച്ച് ഷുഹൈബ് അക്തര്‍
ഇന്ത്യയ്‌ക്കെതിരായ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പാക് നായകന്‍ സര്‍ഫറാസ് അഹമ്മദിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരം ഷുഹൈബ് അക്തര്‍. തലച്ചോറില്ലാത്ത ക്യാപ്റ്റന്‍സിയായിപ്പോയി സര്‍ഫറാസിന്റേതെന്ന് അക്തര്‍ തുറന്നടിച്ചു. ടോസ് നേടിയിട്ടും ഇന്ത്യയെ ബാറ്റിങ്ങിനയച്ച സര്‍ഫറാസിന്റെ നടപടിയാണ് അക്തറിനെ ചൊടിപ്പിച്ചത്. 2017ല്‍ ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ ആദ്യം ബാറ്റ് ചെയ്യിച്ച കോഹ്‌ലിയുടെ അബദ്ധമാണ് സര്‍ഫറാസ് ഇന്നലെ ആവര്‍ത്തിച്ചതെന്ന് അക്തര്‍ പറയുന്നു. നമ്മള്‍ നന്നായി ചേസ് ചെയ്യില്ലെന്ന് സര്‍ഫാറാസിന് ആലോചന വന്നില്ല. നമ്മുടെ ശക്തി ബാറ്റിങ്ങിലല്ല ബൗളിങ്ങിലാണ്. ടോസ് കിട്ടിയപ്പോള്‍ […]
രോഹിത് ഈ ലോകകപ്പിലെ ഇന്ത്യയുടെ മുത്ത്
ഈ ലോകകപ്പിലെ രണ്ടാം സെഞ്ച്വറിയാണ് രോഹിത് ശര്‍മ്മ നേടിയത്. ലോകകപ്പിലെ മൂന്നാമത്തെയും കരിയറിലെ 24ാമത്തെയും ശതകമാണിത്. കെ.എല്‍ രാഹുലുമായി ചേര്‍ന്ന് മികച്ച കൂട്ടുകെട്ടും പാകിസ്താനെതിരെ രോഹിത് കുറിച്ചു. ധവാന്‍റെ പകരക്കാരനായി എത്തിയ രാഹുല്‍ താളം കണ്ടെത്താന്‍ വിഷമിക്കുമ്പോള്‍ ഇന്ത്യയുടെ നയം വ്യക്തമാക്കുകയായിരുന്നു ഉപനായകന്‍. സ്കോര്‍ബോര്‍ഡ് തുറന്നത് പന്ത് അതിര്‍ത്തി കടത്തി, 34 പന്തില്‍ അര്‍ധ സെഞ്ച്വറി. 85ാം പന്തില്‍ രോഹിത് മൂന്നക്കം കടന്നു. 39ാം ഓവറില്‍ രോഹിതില്‍ നിന്നും കൂടുതല്‍ ശിക്ഷയേറ്റുവാങ്ങിയ ഹസന്‍ അലിക്ക് വിക്കറ്റ് നല്‍കുമ്പോള്‍ […]
കളം നിറഞ്ഞ് ഫിഞ്ച്; ലങ്കക്കെതിരെ ഓസീസിന് മികച്ച സ്കോര്‍
ഓവലിൽ തകർത്തടിച്ച നായകൻ അരോൺ ഫിഞ്ചിന്റെ കരുത്തിൽ ശ്രീലങ്കക്കെതിരെ ആസ്ത്രേലിയക്ക് മികച്ച സ്കോര്‍. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 334 റൺസെടുത്തു. കുറഞ്ഞ സ്കോറിന് ആസ്ത്രേലിയയെ പിടിച്ച് കെട്ടി, കളി ജയിക്കാമെന്ന മോഹവുമായി ഫീൽഡിങ്ങിനിറങ്ങിയ ലങ്കയുടെ തീരുമാനം തെറ്റെന്ന് തെളിയിക്കുന്ന തരത്തിലുള്ള പ്രകടനമായിരുന്നു ഓസീസ് ബാറ്റ്സ്മാൻമാർ പുറത്തെടുത്തത്. മുന്നിൽ നിന്ന് പട നയിച്ച് നായകന്റെ കളി പുറത്തെടുത്ത ഫിഞ്ച് (132 പന്തിൽ നിന്ന് 153) ലങ്കൻ ബൗളർമാരെ വെള്ളം കുടിപ്പിച്ചു. […]