ഏകദിന ലോകകപ്പ് ചരിത്രത്തിലെ റൺ വേട്ടക്കാരുടെ പട്ടികയിൽ വിരാട് കോലിയെ പിന്തള്ളി ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ധർമശാലയിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിലായിരുന്നു വാർണറുടെ ഈ നേട്ടം. 65 പന്തിൽ നാല് ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 81 റൺസാണ് ഇടംകൈയ്യൻ ബാറ്റ്‌സ്മാൻ വാർണർ നേടിയത്. 23 ലോകകപ്പ് ഇന്നിംഗ്സുകളിൽ നിന്ന് 1324 റൺസോടെയാണ് വാർണർ കളി തുടങ്ങിയത്. 31 ഇന്നിംഗ്സുകളിൽ നിന്ന് 1384 റൺസാണ് കോലിയുടെ സമ്പാദ്യം. മൈതാനത്തെത്തിയ സ്റ്റാർ ഓപ്പണർ വെടിക്കെട്ട് ബാറ്റിംഗാണ് കാഴ്ചവച്ചത്. വെറും […]
Sports
ബാസിത്തിൻ്റെ വെടിക്കെട്ടിൽ മുഖം രക്ഷിച്ച് കേരളം; അസമിൻ്റെ വിജയലക്ഷ്യം 128 റൺസ്
സയ്യിദ് മുഷ്താഖ് അലി ട്രോഫി ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ നിരാശപ്പെടുത്തി കേരളം. അസമിനെതിരെ കേരളത്തിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 127 റൺസ് മാത്രമേ നേടാനായുള്ളൂ. ഏഴാം നമ്പറിലിറങ്ങി വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച അബ്ദുൽ ബാസിത്ത് ആണ് കേരളത്തെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. 31 പന്തിൽ 46 റൺസ് നേടിയ ബാസിത്ത് നോട്ടൗട്ടാണ്. അസമിനായി ബൗളർമാരെല്ലാം തിളങ്ങി. (kerala innings assam smat) തുടരെ ആറ് മത്സരങ്ങൾ വിജയിച്ച് നോക്കൗട്ട് ഉറപ്പിച്ച […]
ഐലീഗിന് നാളെ തുടക്കം; ഗോകുലം കേരളയുടെ ആദ്യ എതിരാളികൾ ഇൻ്റർ കാശി
ഐ ലീഗിൽ അഭിമാന പോരാട്ടത്തിന് കച്ച മുറുക്കി ഗോകുലം കേരള എഫ് സി നാളെ ഇറങ്ങും. കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി എട്ടിന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്റർ കാശിയാണ് എതിരാളികൾ. ഉദ്ഘാടന മത്സരത്തോടനുബന്ധിച്ചുള്ള കലാവിരുന്നിൽ നടൻ ദിലീപ് മുഖ്യാതിഥിയാകും. ഐ ലീഗ് ഏഴാം സീസണിലെ ആദ്യ ഹോം മത്സരത്തിനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് സ്പാനിഷ് കോച്ച് ഡോമിംഗോ ഒറാമോസും സംഘവും. അലക്സാണ്ട്രോ സാഞ്ചസ് നയിക്കുന്ന ടീം തികഞ്ഞ പ്രതീക്ഷയിലാണ്. ലീഗിൽ തുടക്കാക്കാരാണെങ്കിലും […]
ലോകകപ്പിൽ ഇന്ന് ശ്രീലങ്കയും ഇംഗ്ലണ്ടും നേർക്കുനേർ; രണ്ട് ടീമിനും അതിനിർണായകം
ലോകകപ്പിൽ ഇന്ന് ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം. 4 മത്സരങ്ങളിൽ നിന്ന് ഓരോ ജയം മാത്രമുള്ള ഇരു ടീമിനും ഇന്നത്തെ മത്സരം നിർണായകമാണ്. ഒരു മത്സരം കൂടി പരാജയപ്പെട്ടാൽ ഇരുവരുടെയും സെമി സാധ്യതകൾ ഏറെക്കുറെ അവസാനിക്കും. അതുകൊണ്ട് തന്നെ എന്തു വിലകൊടുത്തും കളി വിജയിക്കുക എന്നതാവും ഇവരുടെ ലക്ഷ്യം. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ന്യൂസീലൻഡാണ് ആദ്യം ഞെട്ടിച്ചത്. പിന്നീട് അഫ്ഗാൻ്റെ വക അടുത്ത ഷോക്ക്. ദക്ഷിണാഫ്രിക്കക്കെതിരെ 229 […]
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി അമോൽ മജുംദാർ
ഇന്ത്യൻ വനിതാ ടീം പരിശീലകനായി അമോൽ മജുംദാറിനെ നിയമിച്ചു. മുംബൈ, അസം, ആന്ധ്രാ പ്രദേശ് തുടങ്ങിയ ടീമുകൾക്കായി ആഭ്യന്തര മത്സരങ്ങൾ കളിച്ചിട്ടുള്ള മജുംദാറിനെ ഉപദേശക സമിതിയാണ് പരിശീലകനായി നിയമിച്ചത്. രമേശ് പൊവാറിൻ്റെ കാലാവധി അവസാനിച്ചതോടെയാണ് നീക്കം. മുൻപ് ഇന്ത്യ അണ്ടർ 19, അണ്ടർ 23 ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള താരം നെതർലൻഡ്സ്, ദക്ഷിണാഫ്രിക്ക, രാജസ്ഥാൻ ടീമുകളുടെ ബാറ്റിംഗ് പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. പരിശീലകനായി മജുംദാറിൻ്റെ ആദ്യ പരമ്പര ഇംഗ്ലണ്ടിനെതിരെയാണ്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകളിൽ ഇന്ത്യയിലെത്തി ടി-20, ഏകദിന, ടെസ്റ്റ് പരമ്പരകൾ […]
കണങ്കാലിനേറ്റ പരുക്ക്; ഹർദിക് പാണ്ഡ്യക്ക് അടുത്ത മത്സരവും നഷ്ടമായേക്കും
ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഹർദിക് പാണ്ഡ്യക്ക് അടുത്ത മത്സരവും നഷ്ടമായേക്കും. ഞായറാഴ്ച ലഖ്നൗവിൽ നടക്കുന്ന മത്സരത്തിൽ ഹർദിക് ഉണ്ടാകില്ലെന്ന് ബിസിസിഐ അറിയിച്ചതായി റിപ്പോർട്ട്. അടുത്ത രണ്ടു മത്സരങ്ങൾക്കൂടി പാണ്ഡ്യയ്ക്ക് നഷ്ടമാകാൻ സാധ്യതയുണ്ട്. താരത്തിന് ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ലെന്നും ബിസിസിഐ അറിയിച്ചു. ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലാണ് താരം ഇപ്പോൾ. ഇന്ത്യൻ ടീം വിജയക്കുതിപ്പിൽ മുന്നേറുന്ന സാഹചര്യത്തിൽ സെമിയിലെത്താൻ പൂർണമായും ഫിറ്റായ പാണ്ഡ്യയെയാണ് ആഗ്രഹിക്കുന്നതെന്ന് ടീം മാനേജ്‌മെന്റ് പറഞ്ഞു. പരുക്ക് ഒക്‌ടോബർ 22-ന് ധർമശാലയിൽ നടന്ന ന്യൂസിലൻഡിനെതിരായ മത്സരം […]
ബാബര്‍ അസമും ടീമും രാജിവച്ചൊഴിയണം; തെരുവില്‍ സമരത്തിനിറങ്ങുമെന്ന് പാകിസ്താൻ നായിക
പാകിസ്താന്റെ തോല്‍വിയോടെ പാക് നായിക സെഹര്‍ ഷെന്‍വാരിയുടെ എക്‌സ് (ട്വിറ്റര്‍) ഒരിക്കല്‍കൂടി ചര്‍ച്ചയാവുകയാണ്. ഓസ്‌ട്രേലിയക്കെതിരെ തോറ്റപ്പോഴുള്ള പോസ്റ്റാണ് വീണ്ടും ചര്‍ച്ചയാകുന്നത്. പാകിസ്താൻ ക്യാപ്റ്റന്‍ ബാബര്‍ അസമും ടീമും രാജിവച്ചൊഴിയണമെന്നാണ് ഷിന്‍വാരിയുടെ ആവശ്യം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ തെരുവില്‍ സമരത്തിനിറങ്ങുമെന്നാണ് ഷിന്‍വാരി പറയുന്നത്. അവരുടെ ട്വീറ്റ് വായിക്കാം…(Pakistani actress Sehar Shinwari calls for protest) ഏകദിന ലോകകപ്പില്‍ ആദ്യമായിട്ടാണ് അഫ്ഗാനിസ്ഥാന്‍, പാകിസ്താനെ തോല്‍പ്പിക്കുന്നത്. ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിന്റെ പരാജയമാണ് പാകിസ്താനുണ്ടായത്. ചെന്നൈ, എം എ ചിദംബരം […]
കോലിയെക്കാള്‍ മികച്ചൊരു ഫിനിഷറില്ല; ധോണിയെക്കാള്‍ മികവ് കോലിക്കുണ്ടെന്ന് ഗംഭീര്‍ സ്റ്റാര്‍
ഏകദിന ലോകകപ്പിൽ വിരാട് കോലിയുടെ പ്രകടനത്തെ പുകഴ്ത്തി ഗൗതം ഗംഭീര്‍. ഏകദിന ക്രിക്കറ്റില്‍ കോലിയെക്കാള്‍ മികച്ചൊരു ഫിനിഷറില്ല. കോലി ചേസ് മാസ്റ്ററാണെന്നും ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു. (there is no better finisher than virat kohli-gautam gambhir) തുടക്കത്തിലെ ആക്രമണോത്സുക ബാറ്റിംഗിലൂടെ എതിരാാളകള്‍ക്ക് രോഹിത് ശര്‍മ നല്‍കുന്നത് വലിയൊരു മുന്നറിയിപ്പാണെന്നും ഗംഭീര്‍ വ്യക്തമാക്കി. ഫിനിഷിംഗില്‍ ധോണിയെക്കാള്‍ മികവ് കോലിക്കുണ്ടെന്നും ടോപ് ഓര്‍ഡര്‍ ബാാറ്റര്‍ക്കും ഫിനിഷറാവാമെന്നും അഞ്ചാമതോ ഏഴാമതോ ഇറങ്ങി കളി ഫിനിഷ് ചെയ്യുന്ന […]
‘ഇവിടെ പാകിസ്താന് സിന്ദാബാദ് വിളിക്കരുത്’; മത്സരത്തിനിടെ പാക് ആരാധകനെ വിലക്കി പൊലീസ്
പാകിസ്താന് സിന്ദാബാദ് വിളിച്ച യുവാവിനെ തടഞ്ഞ് പൊലിസ് ഉദ്യോഗസ്ഥന്‍. ബംഗളൂരുവില്‍ പാകിസ്താനും ഒസ്ട്രേലിയയും തമ്മിലുള്ള മത്സരം കാണുന്നതിനിടെയായിരുന്നു യുവാവ് പാകിസ്താന്‍ സിന്ദാബാദ് വിളിച്ചത്. ടൈംസ് നൗ ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.(cop stops pakistani from chanting zindabad) ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒരു വിഭാഗം കാണികള്‍ മത്സരത്തിനിടെ ഓസ്‌ട്രേലിയക്ക് പിന്തുണയറിയിച്ച് മുദ്രാവാക്യം വിളിച്ചതിനു പിന്നാലെ ഗാലറിയിലുണ്ടായിരുന്ന പാകിസ്താന്‍ ആരാധകര്‍ തങ്ങളുടെ ടീമിന് സിന്ദാബാദ് വിളിക്കുകയായിരുന്നു. ഇതോടെയാണ് […]
സംസ്ഥാന സ്കൂൾ കായികമേള അവസാന ലാപ്പിൽ; പാലക്കാട് ബഹുദൂരം മുന്നിൽ
സംസ്ഥാന സ്കൂൾ കായികമേളയുടെ അവസാന ദിനവും പാലക്കാടിന്റെ കുതിപ്പ്. 200 പോയിന്റ് പാലക്കാട മറികടന്നു. കിരീടം ഏകദേശം പാലക്കാട് ഉറപ്പിച്ചു കഴിഞ്ഞു. എന്നാലും അട്ടിമറി അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. മിക്ക മത്സരങ്ങളിലും പാലക്കാടിന് മുൻതൂക്കം തുടരുകയാണ്. അവസാനദിവസവും റെക്കോർഡുകൾക്കും കുറവില്ല. കാസറഗോഡ് നിന്നുള്ള സർവെൻ രണ്ടു റെക്കോർഡുകളാണ് നേടിയത്. നേരത്തെ ഡിസ്കസ് ത്രോയിൽ മീറ്റ് റെക്കോർഡ് സ്വന്തമാക്കിയിരുന്ന സർവെൻ ഇന്ന് സീനിയർ വിഭാഗം ഷോട്പുട്ടിൽ മീറ്റ് റെക്കോർഡ് നേടി. കാസർഗോഡ് കുട്ടമ്മത്ത് സ്കൂൾ വിദ്യാർത്ഥിയാണ് സർവൻ. കോതമംഗലം സെൻറ് […]