Cricket Sports

ധോണി ഇപ്പോഴും പൂര്‍ണഫിറ്റെന്ന് റെയ്ന

കുറച്ച് ദിവസങ്ങളായി ക്രിക്കറ്റ് ലോകം ധോണിയുടെ വിരമിക്കലിനെ സംബദ്ധിച്ച ചര്‍ച്ചകളിലാണ്. വിന്‍ഡീസിനെതിരായ പര്യടനത്തില്‍ നിന്ന് വിട്ടുനിന്ന ധോണി ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയും കളിക്കാതിരിക്കാതിരുന്നപ്പോള്‍ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. മുന്‍ താരങ്ങളില്‍ പലരും ധോണി വിരമിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. ആരാധകരാകട്ടെ ധോണിയുടെ ഭാഗത്തു നിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. ഈ അവസരത്തിലാണ് ധോണി ആരാധകര്‍ക്ക് പിന്തുണയുമായി റെയ്ന രംഗത്തു വന്നത്. ധോണി പൂര്‍ണ ഫിറ്റാണെന്നും, അദ്ദേഹത്തിനു അടുത്ത ലോകകപ്പു കളിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും റെയ്ന പറഞ്ഞു.. ധോണിക്കൊപ്പം ദീര്‍ഘകാലം കളിച്ചുപരിചയമുള്ള […]

Football Sports

കേരള ബ്ലാസ്റ്റേഴ്സിന്‍റെ ‘ഹോം സ്റ്റേഡിയം ആന്തം’ തയ്യാറാക്കാന്‍ ആരാധകര്‍ക്ക് അവസരം

ഇന്ത്യന്‍ ഫുട്ബോളിന്‍റെ ഹോം ഗ്രൌണ്ട് ഏതെന്ന് ചോദിച്ചാല്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയമെന്നായിരിക്കും ഫുട്ബോള്‍ ആരാധകര്‍ പറയുക. എന്നാല്‍ ഏറ്റവും അധികം ഫാന്‍ബേസുള്ള സ്റ്റേഡിയം ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉണ്ടാകുകയുള്ളു. കേരള ബ്ലാസ്റ്റേഴ്സിന്‍റെ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം. ഹോം ഗ്രൌണ്ടില്‍ ഏറ്റവും അധികം ആരാധകരുടെ പിന്തുണയോടെ കളിക്കുന്ന ടീമാണ് ബ്ലാസ്റ്റേഴ്സ്. ഇത്രയധികം ആരാധകവൃന്ദം ഉള്ള മറ്റു ടീമുകള്‍ ഐ.എസ്.എല്ലില്‍ ഉണ്ടോ എന്നത് തന്നെ സംശയമാണ്. ആരാധകരുടെ ആവേശം ഒന്നു കൂടി കൂട്ടാനുള്ള തിരക്കിലാണ് സംഘാടകര്‍. ഇതിന്‍റെ […]

Cricket Sports

ഫെയ്സ്ബുക്കും ഐ.സി.സിയും ഇനി ഒരുമിച്ച് ക്രിക്കറ്റ് കളിക്കും!

ഇനി മുതല്‍ ഐ.സി.സി സംഘടിപ്പിക്കുന്ന മത്സരങ്ങളുടെ സംപ്രേഷണാവകാശം ഫെയ്സ്ബുക്കിനും. ടൂര്‍ണമെന്‍റുകളുടെ ഡിജിറ്റല്‍ കണ്ടന്‍റുകള്‍ കൂടുതല്‍ ആരാധകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലൂടെയാണ് ഐ.സി.സിയും ഫെയ്സ്ബുക്കും കൈകോര്‍ക്കുന്നത്. 2019 ക്രിക്കറ്റ് ലോകകപ്പിന് നവമാധ്യമങ്ങളില്‍ ലഭിച്ച സ്വീകാര്യതയെ തുടര്‍ന്നാണ് തീരുമാനം. അടുത്ത നാലു വര്‍ഷത്തേക്കാണ് ഫെയ്സ്ബുക്കും ഐ.സി.സിയും തമ്മിലുള്ള കരാര്‍. മത്സരത്തിന്‍റെ തത്സമയം പഴയപടി തുടരും. ഐ.സി.സി മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണാവകാശം സ്റ്റാര്‍ സ്‌പോര്‍ട്‌സിന് മാത്രമേയുള്ളൂ. മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ ഫെയ്‌സ്ബുക്കിന് കഴിയില്ല. പകരം മത്സരങ്ങളുടെ ഹൈലൈറ്റുകള്‍, റീക്യാപ്പുകള്‍ മറ്റു […]

Sports World

ദോഹ അത്ലറ്റിക് മീറ്റിന് നാളെ തുടക്കം

ദോഹ അത്ലറ്റിക് മീറ്റിന് നാളെ തുടക്കം. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട മുഴുന്‍ ടീമുകളും ദോഹയില്‍ എത്തി. 203 രാജ്യങ്ങളില്‍ നിന്നുള്ള രണ്ടായിരത്തോളം അത്‌ലറ്റുകളാണ് മീറ്റില്‍ പങ്കെടുക്കുന്നത്. ഒളിംപിക്സ് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ അത്‌ലറ്റിക് മേളക്ക് നാളെ ദോഹയില്‍ കൊടിയേറുന്നു. മീറ്റില്‍ പങ്കെടുക്കുന്ന മുഴുവന്‍ രാജ്യങ്ങളില്‍ നിന്നമുള്ള അത്‌ലറ്റുകളും ദോഹയില്‍ എത്തി ചേര്‍ന്നു. ദോഹ കലഫീ രാജ്യാന്തര സ്റ്റേഡിയത്തിലാണ് പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ചാംപ്യന്‍ഷിപ്പ് നടക്കുന്നു. വിപുലമായി സൌകര്യങ്ങളോട് കൂടിയ അത്ലറ്റിക് വില്ലേജാണ് ചാംപ്യന്‍ഷിപ്പിനോടനുബന്ധിച്ച് ഒരിക്കിയിട്ടുള്ളത്. 10 […]

Football Sports

മെസിയുടെ ഫിഫ പുരസ്കാരം വിവാദത്തില്‍; വോട്ടെടുപ്പ് അട്ടിമറിച്ചെന്ന് ആരോപണം

മെസിക്ക് നല്‍കിയ ഫിഫയുടെ ‘ദ ബെസ്റ്റ് ഫുട്‍ബോളര്‍’ പുരസ്‌കാരം വിവാദത്തില്‍. ലയണല്‍ മെസ്സിക്ക് പുരസ്‌കാരം നല്‍കാന്‍ ഫിഫ വോട്ടെടുപ്പ് അട്ടിമറിച്ചെന്നാണ് ആരോപണം. ഈജിപ്ഷ്യന്‍ ഫുട്ബോള്‍ അസോസിയേഷനും സുഡാന്‍ കോച്ച്, നിക്കാരഗ്വ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ യുവാന്‍ ബരേരയുമാണ് ഫിഫയുടെ ബാലറ്റ് വോട്ടെടുപ്പിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്. 46 വോട്ടുകള്‍ നേടിയാണ് മെസ്സി ഇത്തവണ ഫിഫയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. വിര്‍ജിന്‍ വാന്‍ ഡൈക്കിന് 38 വോട്ടുകളും റൊണാള്‍ഡോയ്ക്ക് 36 വോട്ടുകളുമാണ് ലഭിച്ചത്. ഈജിപ്ഷ്യന്‍ താരം മുഹമ്മദ് […]

Cricket Sports

“ഓപ്പണറാകാൻ കാലുപിടിച്ച കാലമുണ്ടായിരുന്നു”: സച്ചിന്റെ വെളിപ്പെടുത്തൽ

ഓപ്പണിങ് ബാറ്റ്‌സ്മാനായി കളിക്കാന്‍ താന്‍ ടീം അധികൃതരോട് യാചിച്ചിരുന്ന കാലമുണ്ടായിരുന്നെന്ന് ബാറ്റിങ് ഇതിഹാസം സചിന്‍ തെണ്ടുല്‍ക്കര്‍. സമൂഹമാധ്യമ വെബ്‌സൈറ്റായ ലിങ്ക്ഡ് ഇന്നില്‍ വീഡിയോ പങ്കുവെച്ചാണ് സചിന്‍ പഴയകാല അനുഭവം ഓര്‍ത്തെടുത്തത്. പരാജയം നേരിടുമോയെന്ന് ഭയന്ന് പിന്മാറരുതെന്ന് ആരാധകരെ ഉപദേശിച്ചുകൊണ്ടാണ് സചിന്‍ വീഡിയോ പോസ്റ്റ് ചെയ്തത്. 1994ല്‍ ന്യൂസിലാന്‍ഡിനെതിരെ ഓക്‍ലന്‍ഡില്‍ നടന്ന ഏകദിന മത്സരത്തിലായിരുന്നു അത്. തുടക്കത്തിലേ വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിക്കുന്ന രീതിയായിരുന്നു അന്ന് എല്ലാ ടീമുകളും പ്രയോഗിച്ചിരുന്നത്. എന്നാല്‍, ആക്രമിച്ച് മുന്നേറി കളിക്കുകയായിരുന്നു തന്റെ രീതി. ഇന്നിങ്‌സ് […]

Cricket Sports

മൂന്ന് മെയ്ഡന്‍ ഓവര്‍, മൂന്ന് വിക്കറ്റ്; ഞെട്ടിച്ച് വനിതാ താരം ദീപ്തി ശര്‍മ

ബാറ്റിംഗിന്‍റെ പറുദീസയെന്നാണ് പൊതുവേ ട്വന്‍റി20 യെ വിശേഷിപ്പിക്കാറുള്ളത്. പരമാവധി 4 ഓവര്‍ ആണ് ഇരുപതോവര്‍ ക്രിക്കറ്റില്‍ ഒരു ബോളര്‍ക്ക് ചെയ്യാന്‍ കഴിയുക എന്നിരിക്കെ അതില്‍ ആദ്യ മൂന്നോവറും റണ്‍ വഴങ്ങാതെ മെയ്ഡന്‍ ആക്കി മൂന്ന് വിക്കറ്റും നേടിയാണ് ഇന്ത്യന്‍ സ്പിന്നര്‍ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത്. ദക്ഷിണാഫ്രിക്കതിരെയുള്ള ട്വന്‍റി-20 മത്സരത്തിലായിരുന്നു ഇന്ത്യന്‍ വനിതാ താരത്തിന്‍റെ അമ്പരിപ്പിക്കുന്ന പ്രകടനം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തിരുന്നു. താരതമ്യേന ചെറിയ വിജയലക്ഷ്യം […]

Cricket Sports

സച്ചിനേയും കോലിയേയും പിന്നിലാക്കി ധോനി; മുന്നിലുള്ളത് മോദി മാത്രം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും ആരാധിക്കപ്പെടുന്ന പുരുഷന്‍മാരുടെ പട്ടികയില്‍ വിരാട് കോലിയേയും സച്ചിന്‍ തെണ്ടുല്‍ക്കറേയും പിന്നിലാക്കി എം.എസ് ധോനി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ധോനി. സച്ചിന്‍ ഏഴാമതും കോലി എട്ടാം സ്ഥാനത്തുമാണ്. യുഗോവ് (YouGov) എന്ന ഇന്റര്‍നെറ്റ് മാര്‍ക്കറ്റിങ് റിസര്‍ച്ച്‌ കമ്ബനി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 42,000 പേരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വെയിലാണ്ധോനി അസൂയാവാഹമായ നേട്ടം സ്വന്തമാക്കിയത്. 8.85 ശതമാനം വോട്ടാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ നേടിയത്. മോദിക്ക് 15.66 ശതമാനം വോട്ട് ലഭിച്ചു. […]

Cricket Sports

ബുംറക്ക് പകരം വരുന്നത് ഉമേഷ് യാദവ്

അടുത്ത കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയുടെ പരിക്ക്. പരിക്കേറ്റ താരത്തിന് ദക്ഷിണാഫ്രിക്കന്‍ പരമ്പര നഷ്ടമാവും. പകരം എത്തുന്ന ആളെച്ചൊല്ലിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ചര്‍ച്ച. മറ്റാരുമല്ല ഉമേഷ് യാദവാണ് ബുംറയുടെ പകരക്കാരന്‍. കഴിഞ്ഞ വര്‍ഷം ആസ്‌ട്രേലിയന്‍ പരമ്പരയിലാണ് ഉമേഷ് അവസാനമായി ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് കളിച്ചത്. അന്ന് ആദ്യ ഇന്നിങ്‌സില്‍ രണ്ടു വിക്കറ്റ് നേടിയതൊഴിച്ചാല്‍ കാര്യമായ നേട്ടങ്ങളൊന്നും താരത്തില്‍ നിന്നുണ്ടായില്ല. ഇന്ത്യക്കായി 41 ടെസ്റ്റുകള്‍ കളിച്ച ഉമേഷ് 119 […]

Sports

കൊറിയന്‍ ഓപ്പണ്‍: ആദ്യ റൗണ്ടില്‍ തന്നെ പി.വി സിന്ധു പുറത്ത്

കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യയുടെ പി.വി സിന്ധു പുറത്തായി. യു.എസ് താരം ബെയിവാന്‍ സാങിനോടാണ് സിന്ധു തോറ്റത്. ആദ്യ ഗെയിം ആധികാരികമായി സ്വന്തമാക്കിയ സിന്ധുവിന് പിന്നിടുള്ള രണ്ട് ഗെയിമുകളിലും കാലിടറുകയായിരുന്നു. സ്‌കോര്‍: 21-7, 22-24, 15-21. തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് ഒരു ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ സിന്ധു പുറത്താകുന്നത്. നേരത്തെ ചൈന ഓപ്പണില്‍ നിന്നും സിന്ധു രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു. ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതിന് പിന്നാലെയായിരുന്നു […]