സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേക്ക് കേരളം എത്തുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു. ദക്ഷിണ മേഖല യോഗ്യതാ റൗണ്ടില്‍ ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ തമിഴ്നാടിനെ നേരിടുന്ന കേരളം ആദ്യ പകുതി കഴിയുമ്ബോള്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് മുന്നിട്ടു നില്‍ക്കുകയാണ്. ഇന്ന് ഫൈനല്‍ റൗണ്ടിലേക്ക് കടക്കാന്‍ ഒരു സമനില മതിയായിരുന്ന കേരളം പക്ഷെ വിജയിക്കാന്‍ തന്നെയാണ് ഇറങ്ങിയത്. മത്സരത്തിന്റെ തുടക്കത്തില്‍ വിഷ്ണു ആണ് കേരളത്തെ മുന്നില്‍ എത്തിച്ചത്. പിന്നാലെ മുന്‍ കേരള ബ്ലാസ്റ്റേഴ്സ് യുവതാരം ജിതിന്‍ എം എസിന്റെ പ്രകടനമാണ് […]
Sports
കാമറമാന്‍ പോലും കണ്ടില്ല പത്താന്റെ മിന്നല്‍ ക്യാച്ച്
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് യൂസഫ് പത്താന്‍. പ്രായം 36 ആയെങ്കിലും പ്രതിഭയ്ക്ക് മങ്ങലേറ്റിട്ടില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് പത്താന്‍. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡ – ഗോവ മത്സരത്തിനിടെ പത്താന്റെ മിന്നല്‍ ക്യാച്ചാണ് സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഗോവ നായകന്‍ ദര്‍ശന്‍ മിസാലിനെ ഒറ്റക്കയ്യില്‍ പറന്നെടുത്ത ക്യാച്ചിലൂടെ പത്താന്‍ പുറത്താക്കുന്നതിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. സഹോദരന്‍ ഇര്‍ഫാന്‍ പത്താനാണ് വീഡിയോ ട്വീറ്റ് ചെയ്തത്. ”ഇതെന്താ പക്ഷിയാണോ, അല്ല, ഇതാണ് യൂസഫ് പത്താന്‍.” എന്ന […]
സന്തോഷ് ട്രോഫി: തമിഴ്നാടിനെ പൂട്ടാന്‍ കേരളം ഇന്നിറങ്ങും
സന്തോഷ് ട്രോഫി ഫുട്ബോളില്‍ ഫൈനല്‍ റൌണ്ട് ലക്ഷ്യം വെച്ച് കേരളം ഇന്ന് തമിഴ്നാടിനെ നേരിടും. ആദ്യമത്സരത്തില്‍ ആന്ധ്രാ പ്രദേശിനെതിരെ നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം ഇന്നിറങ്ങുക. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്നരക്കാണ് മത്സരം. ഏറെ നാള്‍ നീണ്ട ഗോള്‍ വരള്‍ച്ചക്ക് വിരാമിട്ട് കേരളത്തിന്റെ യുവ നിര നിറഞ്ഞാടിയപ്പോള്‍ ആന്ധ്രക്കെതിരെ ആദ്യ മത്സരത്തില്‍ നേടിയത് മറുപടിയില്ലാത്ത അഞ്ചു ഗോളിന്റെ മിന്നും ജയം. ബിനോ ജോര്‍ജിന്റെ പരിശീലനത്തില്‍ മികച്ച ഒത്തിണക്കമാണ് കേരളം കാട്ടുന്നത്. കഴിഞ്ഞ കളിയിലെ മികച്ച […]
ബ്ലാസ്റ്റേഴ്സിന് നാലാം അങ്കം; ഒഡീഷ എഫ്.സി എതിരാളികള്‍
ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ് ഇന്ന് ഒഡീഷ എഫ്.സിയെ നേരിടും. തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ തോറ്റ ബ്ലാസ്റ്റഴ്സിന് ഇന്നത്തെ മത്സരം നിര്‍ണ്ണയകമാണ്. രാത്രി 7.30ന് കലൂര്‍ ജവര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. ഉദ്ഘാടന മത്സരത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നേടിയ ത്രസിപ്പിക്കുന്ന ജയം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ആവര്‍ത്തിക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. പ്രതിരോധത്തിലെ പിഴവാണ് മുംബൈക്കെതിരായ നമത്സരത്തില്‍ വിനയായെതെങ്കില്‍ ഹൈദരാബാദിനെതിരെ ആദ്യം ഗോള്‍ നേടിയിട്ടും രാണ്ടാം പകുതിയില്‍ കഴി കൈവിടുന്ന കാഴ്ചയാണ് കാണാനായത്. സീസണിലെ തുടക്കം മുതല്‍ തന്നെ വിദേശതാരങ്ങളടക്കം […]
സഹല്‍ അബ്ദുസമദിനെ പ്രശംസിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച്
മലയാളി താരം സഹല്‍ അബ്ദുസമദിനെ പ്രശംസിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച് എല്‍കോ ഷട്ടോരി. കളിക്കളത്തില്‍ ടീമിനായി കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള താരമാണ് സഹലെന്ന് എല്‍കോ ഷട്ടോരി പറഞ്ഞു. കൂടുതല്‍ പരിശീലനത്തിലൂടെ സഹലിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയും ഷട്ടോരി പങ്കുവെച്ചു.
റണ്‍വേട്ടയില്‍ കൊഹ്‍ലിയെ പിന്നിലാക്കി സ്മൃതി മന്ദാന
ഏകദിന ക്രിക്കറ്റില്‍ അതിവേഗം 2,000 റൺസ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി വനിതാ ടീമിലെ വെടിക്കെട്ട് താരം സ്മൃതി മന്ദാന. സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലാണ് സ്മൃതി ഈ നാഴികക്കല്ലില്‍ മുത്തമിട്ടത്. മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 194 റണ്‍സിന് ഓള്‍ഔട്ട്. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ജെമീന റൊഡ്രിഗസിന്റെയും സ്മൃതി മന്ദാനയുടെയും വെടിക്കെട്ട് പ്രകടനത്തിന്റെ മികവിലാണ് ആറു വിക്കറ്റ് ജയം സ്വന്തമാക്കിയത്. […]
‘ജയിച്ചേ മതിയാകൂ’; ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടി-20 ഇന്ന്
ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. രാജ്ക്കോട്ടില്‍ വൈകീട്ട് ഏഴിനാണ് മത്സരം. ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്. ഡല്‍ഹിയില്‍ ആദ്യ മത്സരം കൈവിട്ട ഇന്ത്യക്ക് തിരിച്ചുവരണം. അത് ബൌളിങ്ങായാലും ബാറ്റിങ്ങായാലും ഫീല്‍ഡിങ്ങായാലും. ദുര്‍ബലമായിരുന്നു ഇന്ത്യന്‍ നിര കഴിഞ്ഞ മത്സരത്തില്‍. ബംഗ്ലാദേശിനെ ദുര്‍ബലരായി കണ്ടതും തിരിച്ചടിയായി. രോഹിത്-ധവാന്‍ ഓപ്പണിങ്ങ് കൂട്ടുകെട്ടിലാണ് പ്രതീക്ഷ. മധ്യനിരയിലും ആക്രമണ ബാറ്റിങ് വേണം. സഞ്ജുവിനെ ഇന്ന് പരിഗണിക്കുമോ എന്ന് കണ്ടറിയണം. മൂന്നാം നമ്പറില്‍ സഞ്ജുവോ ലോകേഷ് രാഹുലോ […]
ഗാംഗുലി പൊളിച്ചടുക്കുകയാണോ?… ഐ.പി.എല്‍ ഉദ്ഘാടന ആഘോഷം പാഴ്‍ചെലവ്, ഒഴിവാക്കും
ഒരോ തവണയും ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ഉദ്ഘാടന ചടങ്ങിന് ബി.സി.സി.ഐ പൊടിക്കുന്നത് ഏകദേശം 30 കോടി രൂപയോളമാണ്. 2008 ൽ ലീഗ് ആരംഭിച്ചതുമുതൽ, ഐ.പി.എല്ലിന്റെ എല്ലാ പതിപ്പുകളിലും ഉദ്ഘാടന ചടങ്ങ് അത്യാഢംബരമായി നടത്തിയിട്ടുണ്ട്. സിനിമ അടക്കം വിനോദ ലോകത്തെ നിരവധി താരങ്ങളാണ് ഓരോ ഉദ്ഘാടന ആഘോഷങ്ങള്‍ക്കും എത്താറുള്ളത്. എന്നാല്‍ ഈ ആഢംബര ആഘോഷം വെറും പാഴ്‍ചെലവ് ആണെന്നാണ് പുതിയ ബി.സി.സി.ഐ സമിതിയുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഇങ്ങനെ വെറുതെ പണം പാഴാക്കാനുള്ള ഈ ചടങ്ങ് ഒഴിവാക്കാനാണ് […]
ഡല്‍ഹിയിലെ വിഷപ്പുക; രണ്ടു ബംഗ്ലാദേശ് താരങ്ങള്‍ മൈതാനത്ത് ഛര്‍ദ്ദിച്ചു
രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാജ്യ തലസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സ്കൂളുകളും മറ്റും ഇതേത്തുടര്‍ന്ന് അടച്ചിട്ടു. ഡല്‍ഹിയെ വിഷപ്പുക ശ്വാസംമുട്ടിക്കുമ്പോഴായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യ – ബംഗ്ലാദേശ് ട്വന്റി 20 മത്സരം അരുണ്‍ ജെയ്‍റ്റ്‍ലി സ്റ്റേഡിയത്തില്‍ നടന്നത്. മത്സരത്തില്‍ ബംഗ്ലാദേശ് ചരിത്ര വിജയം സ്വന്തമാക്കിയെങ്കിലും കളിക്കാര്‍ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്. ‘വിഷപ്പുക’ ശ്വസിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശിന്റെ ഓപ്പണര്‍ സൌമ്യ സര്‍ക്കാര്‍ അടക്കം രണ്ടു താരങ്ങള്‍ ഫീല്‍ഡില്‍ ഛര്‍ദ്ദിച്ചുവെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ക്രിക്ഇന്‍ഫോയാണ് ഇക്കാര്യം […]
സന്തോഷ് ട്രോഫി; ആന്ധ്രയെ മുക്കി കേരളം
സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തിൽ ആന്ധ്രപ്രദേശിനെ ഗോൾ മഴയിൽ മുക്കി കേരളത്തിന് തകർപ്പൻ തുടക്കം. എതിരാല്ലാത്ത അഞ്ച് ഗോളിന്റ മിന്നും ജയമാണ് കേരളം സ്വന്തമാക്കിയത്. മത്സരത്തിന്റെ മുഴുവൻ സമയവും കേരളത്തിന്റെ ആധിപത്യം കണ്ട മത്സരത്തിൽ, ആദ്യ പകുതിയിൽ തന്നെ കേരളം രണ്ട് ഗോളുകളാണ് എതിർ വലയിലേക്ക് അടിച്ചു കയറ്റിയത്. വിപിൻ തോമസാണ് കേരളത്തന്റെ ആദ്യ ഗോൾ സ്കോർ ചെയ്തത്. നാൽപ്പത്തിനാലാം മിനിറ്റിലായിരുന്ന ഹെഡറിലൂടെയുള്ള വിപിന്റെ ഗോൾ. രണ്ട് മിനിറ്റിന് ശേഷം തന്നെ രണ്ടാം ഗോളും […]