എല്ലാ മുൻകരുതലുകളും സ്വീകരിക്കും. മെഡിക്കൽ സംഘവും ഡോക്ടർമാരും നിർദേശിക്കുന്നതിനനുസരിച്ച് കാര്യങ്ങൾ ചെയ്യും കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഐ.പി.എൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) മാറ്റിവച്ചേക്കുമെന്ന റിപ്പോർട്ടുകൾ തള്ളി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. മാർച്ച് 29-നു തന്നെ ഐപിഎൽ പുതിയ സീസണിനു തുടക്കമാകുമെന്നും കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും ഗാംഗുലി പറഞ്ഞു. ഐ.പി.എല്ലിന് തടസമുണ്ടാകില്ല. എല്ലായിടത്തും ടൂർണമെന്‍റുകൾ നടക്കുകയാണ്. ഇംഗ്ലണ്ട് ശ്രീലങ്കയിൽ കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ കളിക്കുന്നു. കൗണ്ടി ടീമുകൾ ലോകമെങ്ങും സഞ്ചരിച്ച് കളിക്കുന്നുണ്ട്. […]
Sports
പാണ്ഡ്യയുടെ തിരിച്ചുവരവ്
ഡിവൈ പാട്ടില്‍ ടി20 കപ്പ് സെമിയില്‍ 55 പന്തില്‍ 158 റണ്‍സ് അടിച്ച് ഹാര്‍ദിക് പാണ്ഡ്യ. ബി.പി.സി.എലിനെതിരെയായിരുന്നു പാണ്ഡ്യയുടെ സ്‌ഫോടനാത്മകമായ ബാറ്റിംങ്. പരിക്കേറ്റ് ഭേദമായി ഇന്ത്യന്‍ ടീമിലേക്കുള്ള വിളി കാത്തിരിക്കുന്ന പാണ്ഡ്യയുടെ സാധ്യതകള്‍ കൂടുതല്‍ സജീവമാക്കുന്നതാണ് ഈ ഇന്നിംങ്‌സ്. പാണ്ഡ്യയുടെ ബാറ്റിംങ് മികവില്‍ റിലയന്‍സ് വണ്‍ നിശ്ചിത ഓവറില്‍ 4ന് 238 റണ്‍സ് അടിച്ചു. ഡിവെ പാട്ടില്‍ ടി20കപ്പില്‍ ഹാര്‍ദികിന്റെ രണ്ടാമത്തെ സെഞ്ചുറിയാണിത്. നേരത്തെ ചൊവ്വാഴ്ച്ച നടന്ന ലീഗ് മത്സരത്തില്‍ പാണ്ഡ്യ 39 പന്തില്‍ 105 റണ്‍സ് […]
20 സിക്‌സ്, നടുക്കി ഹാര്‍ദ്ദിക്കിന്റെ അതിവേഗ സെഞ്ച്വറി വീണ്ടും
പരിക്കില്‍ നിന്നും മുക്തനായി തിരിച്ചുവരവ് മത്സരത്തിനിറങ്ങിയ ഹാര്‍ദ്ദിക്ക് പാണ്ഡ്യ അക്ഷരാര്‍ത്ഥത്തില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുകയാണ്.ഡിവൈ പാട്ടില്‍ ടി-20 ടൂര്‍ണമെന്റില്‍ മൂന്ന് ദിവസത്തിനിടെ തുടര്‍ച്ചയായ രണ്ടാം അതിവേഗ സെഞ്ച്വറി കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം. ടൂര്‍ണമെന്റ് സെമി ഫൈനലില്‍ ബിപിസിഎലിനെതിരെയാണ് പാണ്ഡ്യ തന്റെ രണ്ടാം സെഞ്ച്വറി കണ്ടെത്തിയത്. 39 പന്തുകളില്‍ സെഞ്ച്വറിയിലെത്തിയ പാണ്ഡ്യ കളി അവസാനിക്കുമ്ബോള്‍ 55 പന്തുകളില്‍ 158 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 20 സിക്‌സും ആറ് ബൗണ്ടറിയുമാണ് തന്റെ ഇന്നിംഗ്‌സില്‍ പാണ്ഡ്യ അടിച്ചുകൂട്ടിയത്. പാണ്ഡ്യയുടെ ഇന്നിംഗ്‌സിന്റെ മികവില്‍ […]
“പരിശീലകരെ സദാസമയവും ക്യാമറ പിന്തുടരുന്നത് നിര്‍ത്തണം” – സെറ്റിയന്‍
പരിശീലകരുടെ ഒരോ ഭാവങ്ങളും ഒപ്പിയെടുക്കുന്ന പരുപാടി മത്സരങ്ങള്‍ ചിത്രീകരിക്കുന്നവര്‍ നിര്‍ത്തണം എന്ന് ബാഴ്സലോണ പരിശീലകന്‍ സെറ്റിയന്‍. സെറ്റിയന്റെ സഹ പരിശീലകന്‍ എദെറിന്റെ ബെഞ്ചില്‍ ഇരുന്നുള്ള രോഷ പ്രകടങ്ങള്‍ വിവാദമായതോടെയാണ് സെറ്റിയന്‍ ഈ വാദം ഉന്നയിച്ചത്. മത്സരം തുടങ്ങി അവസാനം വരെ പരിശീലകരുടെ ഒരോ വികാരവും ചിത്രീകരിക്കാന്‍ വേണ്ടി മാത്രം ക്യാമറകളുണ്ട്. ഇത് ശരിയായ കാര്യമല്ല എന്ന് സെറ്റിയെന്‍ പറഞ്ഞു. ഇത് നാണംകെട്ട പരുപാടിയാണ് എന്നും എത്രയും പെട്ടെന്ന് ഈ ക്രൂരത മാധ്യമങ്ങള്‍ അവസാനിപ്പിക്കണം എന്നും ബാഴ്സലോണ പരിശീലകന്‍ […]
റൊണാള്‍ഡീന്യോ അറസ്റ്റില്‍
റൊണാള്‍ഡീന്യോയേയും സഹോദരനേയും പരാഗ്വെയിലെ റിസോര്‍ട്ടില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ബ്രസീല്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീന്യോ പരാഗ്വെയില്‍ അറസ്റ്റില്‍. വ്യാജ രേഖകള്‍ കാണിച്ച് രാജ്യത്തെത്തിയെന്ന് കാണിച്ചാണ് റൊണാള്‍ഡീന്യോയേയും സഹോദരനേയും അറസ്റ്റ് ചെയ്തിരിക്കുന്നത്. റൊണാള്‍ഡീന്യോയേയും സഹോദരനേയും പരാഗ്വെയിലെ റിസോര്‍ട്ടില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. അറസ്റ്റു ചെയ്തിട്ടുണ്ടെങ്കിലും ബ്രസീല്‍ സൂപ്പര്‍താരത്തെ കസ്റ്റഡിയിലെടുക്കാന്‍ പരാഗ്വെ അധികൃതര്‍ തയ്യാറായിട്ടില്ല. പാസ്‌പോര്‍ട്ട് വ്യാജമാണെന്നാണ് റൊണാള്‍ഡോക്കും സഹോദരനുമെതിരെ ഉയരുന്ന ആരോപണം. ഇരുവരുടേയും പാസ്‌പോര്‍ട്ടും മറ്റും തിരിച്ചറിയല്‍ രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണം അവസാനിച്ചതിന് ശേഷമായിരിക്കും എന്ത് നടപടിയെടുക്കുമെന്ന് വ്യക്തമാകൂ. ബ്രസീലിലെ ഗ്വയ്ബ […]
പ്രഥമ പരിഗണന രാജ്യത്തിന്, ജഡേജക്ക് രഞ്ജി ഫൈനല്‍ കളിക്കാന്‍ അനുമതിയില്ല
ഐ.പി.എല്‍ നടക്കുന്ന സമയങ്ങളില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യ കളിക്കാറില്ല. സമാനമായ പരിഗണന രഞ്ജി ട്രോഫി ഫൈനലിനെങ്കിലും വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്… പ്രഥമ പരിഗണന രാജ്യത്തിനെന്ന നയത്തിന്റെ അടിസ്ഥാനത്തില്‍ രവീന്ദ്ര ജഡേജയെ രഞ്ജി ഫൈനല്‍ കളിക്കാന്‍ അനുമതി നല്‍കില്ലെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ രവീന്ദ്ര ജഡേജയെ ഫൈനലില്‍ കളിപ്പിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയിലാണ് ഗാംഗുലിയുടെ തീരുമാനം. അതേസമയം സൗരാഷ്ട്രക്കുവേണ്ടി ചേതേശ്വര്‍ പുജാരയും ബംഗാളിനുവേണ്ടി വൃദ്ധിമാന്‍ സാഹയും കളിക്കാനിറങ്ങും. മാര്‍ച്ച് 12നാണ് […]
കൊറോണ: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ നിന്നും ഇന്ത്യന്‍ താരങ്ങള്‍ പിന്മാറി
ഒരാഴ്ച്ചകൊണ്ട് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ കേസുകളുടെ എണ്ണത്തില്‍ നാലിരട്ടിയുടെ വര്‍ധനവാണ് ഉണ്ടായത്… ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഏഴ് ഇന്ത്യന്‍ താരങ്ങള്‍ പിന്മാറി. കോവിഡ്19 ന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. എച്ച്.എസ് പ്രണോയ്, സമീര്‍ വെര്‍മ, സൗരഭ് വെര്‍മ, ഉള്‍പ്പെടെയുള്ള താരങ്ങളാണ് പിന്മാറിയത്. ഡബിള്‍സ് താരങ്ങളായ ചിരാഗ് ഷെട്ടി, സാത്വിക് രംഗറെഡ്ഢി എന്നിവരും പിന്മാറിയവരില്‍ ഉള്‍പ്പെടുന്നു. അതേസമയം സെയ്‌ന നെഹ്‌വാള്‍, പി.വി സിന്ധു, കെ. ശ്രീകാന്ത്, അശ്വിനി പൊന്നപ്പ, എന്‍ സിക്കി റെഡ്ഡി, പ്രണവ് ജൈറി […]
റൊണാള്‍ഡീന്യോ അറസ്റ്റില്‍
റൊണാള്‍ഡീന്യോയേയും സഹോദരനേയും പരാഗ്വെയിലെ റിസോര്‍ട്ടില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ബ്രസീല്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീന്യോ പരാഗ്വെയില്‍ അറസ്റ്റില്‍. വ്യാജ രേഖകള്‍ കാണിച്ച് രാജ്യത്തെത്തിയെന്ന് കാണിച്ചാണ് റൊണാള്‍ഡീന്യോയേയും സഹോദരനേയും അറസ്റ്റ് ചെയ്തിരിക്കുന്നത്. റൊണാള്‍ഡീന്യോയേയും സഹോദരനേയും പരാഗ്വെയിലെ റിസോര്‍ട്ടില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. അറസ്റ്റു ചെയ്തിട്ടുണ്ടെങ്കിലും ബ്രസീല്‍ സൂപ്പര്‍താരത്തെ കസ്റ്റഡിയിലെടുക്കാന്‍ പരാഗ്വെ അധികൃതര്‍ തയ്യാറായിട്ടില്ല. പാസ്‌പോര്‍ട്ട് വ്യാജമാണെന്നാണ് റൊണാള്‍ഡോക്കും സഹോദരനുമെതിരെ ഉയരുന്ന ആരോപണം. ഇരുവരുടേയും പാസ്‌പോര്‍ട്ടും മറ്റും തിരിച്ചറിയല്‍ രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണം അവസാനിച്ചതിന് ശേഷമായിരിക്കും എന്ത് നടപടിയെടുക്കുമെന്ന് വ്യക്തമാകൂ.
വനിതാ ലോകകപ്പ്: ഇന്ത്യ ആദ്യമായി ഫൈനലില്‍
മഴമൂലം ഇന്ത്യ ഇംഗ്ലണ്ട് സെമി ഫൈനല്‍ ഉപേക്ഷിക്കേണ്ടി വന്നതോടെ ഗ്രൂപ്പ് ജേതാക്കളെന്ന പരിഗണനയില്‍ ഇന്ത്യ ഫൈനലിലെത്തുകയായിരുന്നു… ടി20 വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ട് – ഇന്ത്യ സെമിഫൈനല്‍ മഴമൂലം ഉപേക്ഷിച്ചതോടെ ഇന്ത്യ ഫൈനലില്‍. ആദ്യമായാണ് ഇന്ത്യ വനിതാ ടി20 ലോകകപ്പിന്റെ കലാശപോരാട്ടത്തിന് അര്‍ഹത നേടുന്നത്. പോയിന്റ് നിലയിലുണ്ടായിരുന്ന മുന്‍തൂക്കമാണ് ഇന്ത്യക്ക് തുണയായത്. മെല്‍ബണില്‍ പ്രാദേശിക സമയം വൈകീട്ട് മൂന്നിനാണ് ഇന്ത്യ ഇംഗ്ലണ്ട് മത്സരം നടക്കേണ്ടിയിരുന്നത്. മഴ കളി തടസപ്പെടുത്തിയതോടെ സെമി മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഫൈനലിന് മുമ്പ് റിസര്‍വ് ദിനം […]
സുനില്‍ ജോഷി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടര്‍
പുരുഷവിഭാഗം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടറായി മുന്‍ സ്പിന്‍ ബൗളര്‍ സുനില്‍ ജോഷിയെ തെരഞ്ഞെടുത്തു… ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി മുന്‍ സ്പിന്‍ ബൗളര്‍ സുനില്‍ ജോഷിയെ തെരഞ്ഞെടുത്തു. ബി.സി.സി.ഐയുടെ ക്രിക്കറ്റ് ഉപദേശക സമിതിയാണ് ചെയര്‍മാനെ തെരഞ്ഞെടുത്തത്. മുന്‍ പേസര്‍ ഹര്‍വിന്ദര്‍ സിംങിനെ അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തിട്ടുണ്ട്. മുഖ്യ സെലക്ടറായിരുന്ന എം.എസ്.കെ പ്രസാദിന്റെ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണ് നിയമനം. മദന്‍ലാല്‍, ആര്‍.പി സിങ്, സുലക്ഷണ നായിക് എന്നിവര്‍ ഉള്‍പ്പെട്ട ക്രിക്കറ്റ് ഉപദേശകസമിതി(CAC)യാണ് സെലക്ടര്‍മാരെ […]












