Football Sports

ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ കളിക്കാരന്‍ ‘നാവ് വിഴുങ്ങി’ അബോധാവസ്ഥയിലായി

ജര്‍മ്മന്‍ ക്ലബ് ആര്‍ബി ലെയ്പ്‌സിഗിന്റെ പ്രതിരോധതാരം നോര്‍ഡി മുകീലയാണ് മത്സരത്തിനിടെ നാവ് വിഴുങ്ങി അബോധാവസ്ഥയിലായത്…ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ലെയ്പ്‌സിഗിന്റെ പ്രതിരോധക്കാരന്‍ നോര്‍ഡീ മുകീല നാവ് വിഴുങ്ങി അബോധാവസ്ഥയിലായത് പരിഭ്രാന്തി പരത്തി. ടോട്ടന്നത്തിനെതിരായ രണ്ടാം പാദ പ്രീക്വാര്‍ട്ടറിനിടെയായിരുന്നു സംഭവം. ഇരുപാദങ്ങളിലുമായി 4-0ത്തിന്റെ ജയത്തോടെ ലെയ്പ്‌സിഗ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയിട്ടുണ്ട്. രണ്ടാം പകുതിയിലായിരുന്നു 22കാരനായ നോര്‍ഡീ മുകീല പന്ത് താടിയെല്ലിന് ശക്തമായി കൊണ്ട് താഴെ വീണത്. വൈകാതെ അബോധാവസ്ഥയിലായ യുവതാരം നാവ് വിഴുങ്ങിയ അവസ്ഥയിലെത്തിയത് കൂടുതല്‍ സങ്കീര്‍ണമാക്കി. ഉടന്‍തന്നെ […]

Football Sports

മോഹന്‍ ബഗാന് ഐലീഗ് കിരീടം

മോഹന്‍ ബഗാന്‍ അത്‌ലറ്റിക് ക്ലബായി ചരിത്രമാകും മുമ്പ് ചരിത്രനേട്ടം സ്വന്തമാക്കിയാണ് മോഹന്‍ ബഗാന്‍ പടിയിറങ്ങുന്നത്… നാല് മത്സരങ്ങള്‍ ബാക്കിനില്‍ക്കെ, മോഹന്‍ ബഗാന് ഐ ലീഗ് കിരീടം. മുന്‍ ചാമ്പ്യന്‍മാരായ ഐസോള്‍ എഫ്.സി.യെ ഏകപക്ഷീയമായ ഒരുഗോളിന് തോല്‍പിച്ചാണ് ബഗാന്‍ രണ്ടാം ഐലീഗ് കിരീടം സ്വന്തമാക്കിയത്. ഇത് മോഹന്‍ ബഗാന്റെ അവസാനത്തെ കിരീടനേട്ടം കൂടിയാണ്. ജൂണില്‍ ഐ.എസ്.എല്‍ ക്ലബ്ബ് എ.ടി.കെ.യുമായി ലയിച്ച് മോഹന്‍ ബഗാന്‍ അത്‌ലറ്റിക് ക്ലബ് ആകാനിരിക്കെയാണ് ബഗാന്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. സീസണില്‍ ഇനി നാലു മല്‍സരങ്ങള്‍ കളിക്കാന്‍ […]

Cricket Sports

രഞ്ജി ട്രോഫി ഫൈനലിനിടെ അമ്പയര്‍ക്ക് പരിക്ക്

പരിക്കേറ്റ അമ്പയര്‍ ഷംസുദീന് പകരം യശ്വന്ത് ബര്‍ദെയായിരിക്കും മത്സരം നിയന്ത്രിക്കാനെത്തുക സൗരാഷ്ട്രയും ബംഗാളും തമ്മിലുള്ള രഞ്ജി ട്രോഫി ഫൈനലിനിടെ ഫീല്‍ഡ് അമ്പയര്‍ക്ക് പരിക്ക്. ഫീല്‍ അമ്പയര്‍ സി ഷംസുദീനാണ് പന്ത് കൊണ്ട് പരിക്കേറ്റത്. ഒരാഴ്ച്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് നിര്‍ദേശിച്ചിരിക്കുന്നത്. രഞ്ജി ട്രോഫി ഫൈനലിന്റ ആദ്യ ദിവസമാണ് ഷംസുദീന് അടിവയറ്റില്‍ പന്തുകൊണ്ട് പരിക്കേറ്റത്. സംഭവത്തിന് ശേഷവും അദ്ദേഹം ആദ്യ ദിവസത്ത അമ്പയറിംങ് തുടര്‍ന്നിരുന്നു. എന്നാല്‍ വൈകീട്ടോടെ വേദന കൂടിയതോടെ ആശുപത്രിയിലെത്തി വൈദ്യസഹായം തേടുകയായിരുന്നു.

Football Sports

സീരി എ അടക്കം എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെച്ച് ഇറ്റലി

രാജ്യത്ത് കോവിഡ് 19 വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇറ്റാലിയന്‍ സര്‍ക്കാറിന്റെ തീരുമാനം… കോവിഡ് 19 പശ്ചാത്തലത്തില്‍ സീരി എ ഫുട്‌ബോള്‍ ലീഗ് അടക്കം രാജ്യത്തെ എല്ലാ കായിക മത്സരങ്ങളും ഇറ്റലി നിര്‍ത്തിവെച്ചു. കോവിഡ് 19 പടരുന്നത് തടയുന്നതിന്റെ ഭാഗമായി പൊതുപരിപാടികള്‍ റദ്ദാക്കിയതിന്റെ ഭാഗമായാണ് നടപടി. ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്വിസപ്പെ കോണ്ടെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇറ്റലിയില്‍ 9100ലേറെ പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. 463 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇതോടെയാണ് കര്‍ശനനപടിക്ക് സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. നേരത്തെ […]

Sports

മേരികോമും അമിത് പംഗലും അടക്കം എട്ട് ഇന്ത്യന്‍ ബോക്‌സര്‍മാര്‍ക്ക് ഒളിംപിക്‌സ് യോഗ്യത

ആറ് തവണ ലോക ചാമ്പ്യനായ എം.സി മേരി കോം(51 കി.ഗ്രാം) ലോക ഒന്നാം നമ്പര്‍ താരം അമിത് പംഗല്‍(52 കി.ഗ്രാം) എന്നിവര്‍ അടക്കം എട്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് ടോക്യോ ഒളിംപിക്‌സ് യോഗ്യത. ജോര്‍ദാനിലെ അമ്മാനില്‍ നടക്കുന്ന ഏഷ്യന്‍ യോഗ്യതയില്‍ സെമിയിലെത്തിയതോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ഒളിംപിക്‌സ് യോഗ്യത ഉറപ്പിച്ചത്. രണ്ടാം സീഡ് മേരികോം ഫിലിപ്പീന്‍സിന്റെ ഐറിഷ് മാഗ്നോയെ 5-0ത്തിന് തോല്‍പിച്ചാണ് സെമി ഉറപ്പിച്ചത്. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയിട്ടുണ്ട് മേരി കോം. 37കാരിയായ മേരികോം സെമി ഫൈനലില്‍ […]

Football Sports

ബെറ്റിസിനോട് തോറ്റ റയലിന് ഒന്നാം സ്ഥാനം നഷ്ടമായി

സ്പാനിഷ് ലീഗില്‍ കരുത്തരായ റയല്‍ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി. ലീഗില്‍ 12ആം സ്ഥാനത്തുള്ള റയല്‍ ബെറ്റിസാണ് മാഡ്രിഡിനെ 2-1ന് തോല്‍പ്പിച്ചത്. ബെറ്റിസിനായി സിഡ്‌നേയി, ക്രിസ്റ്റ്യന്‍ ടെല്ലോ എന്നിവരാണ് സ്‌കോര്‍ ചെയ്തു. റയലിന്റെ ആശ്വാസ ഗോള്‍ കരീം ബെന്‍സെമയുടെ വകയായിരുന്നു. എല്‍ ക്ലാസികോയില്‍ ബാഴ്‌സലോണയെ 2-0ത്തിന് തോല്‍പിച്ച് ലാലിഗയില്‍ ഒന്നാമതെത്തിയ റയല്‍ ഒന്നാം സ്ഥാനത്ത് തുടരാനുള്ള സുവര്‍ണ്ണാവസരമാണ് നഷ്ടമാക്കിയത്. റയല്‍ ബെറ്റിസിനോട് തോല്‍വി വഴങ്ങിയതോടെ 27 കളികളില്‍ നിന്നും 56 പോയിന്റുമായി റയല്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്നു. രണ്ട് […]

Cricket Sports

സച്ചിനും സേവാഗും തകര്‍ത്തടിച്ചു, ഇന്ത്യക്ക് ജയം

ഒരിക്കല്‍ കൂടി നിറഞ്ഞു കവിഞ്ഞ മുംബൈയിലെ വാംഖഡെ സ്റ്റേഡിയം സച്ചിന്‍… സച്ചിന്‍ വിളികളാല്‍ മുഖരിതമായി. സച്ചിനും സേവാഗും ബാറ്റിംഗിനിറങ്ങി… എട്ടുവര്‍ഷത്തെ ഇടവേളക്കു ശേഷം സച്ചിനും സേവാഗും ഇന്ത്യക്കുവേണ്ടി ഓപണിങിനിറങ്ങി. പതിവുതെറ്റിക്കാതെ തകര്‍ത്തടിച്ചു. ഒടുവില്‍ ഇന്ത്യ കളി ജയിക്കുകയും ചെയ്തു. റോഡ് സുരക്ഷാ ലോക സീരീസിന്റെ ഭാഗമായുള്ള ഇന്ത്യ ലെജന്റ്‌സ് വെസ്റ്റ്ഇന്‍ഡീസ് ലെജന്റ്‌സ് മത്സരമാണ് ഭൂതകാലത്തെ ആവേശ നിമിഷങ്ങള്‍ ആരാധകര്‍ക്ക് വീണ്ടും സമ്മാനിച്ചത്. ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസിനായി ഗാരന്‍ ഗംഗയും ശിവ്‌നരെയ്ന്‍ ചന്ദ്രപോളും 40 റണ്‍സിന്റെ ഓപണിംഗ് […]

Football Sports

ഐ.എസ്.എല്ലില്‍ ബംഗളൂരു എഫ്.സിക്കെതിരെ മൂന്നുഗോള്‍ തിരിച്ചടിച്ച് എടികെ ഫൈനലില്‍

എഫ്.സി ഗോവയെ 6-5ന് തോല്‍പിച്ച ചെന്നൈയിന്‍ എഫ്.സിയാണ് ഫൈനലില്‍ എ.ടി.കെയുടെ എതിരാളികള്‍… നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിയെ തകര്‍പ്പന്‍ പ്രകടനത്തിനൊടുവില്‍ തോല്‍പിച്ച് എ.ടി.കെ ഫൈനലില്‍. ആദ്യ പാദത്തില്‍ ഒരു ഗോളിന് തോറ്റ ശേഷം രണ്ടാം പാദത്തില്‍ 3-1ന് ജയിച്ചാണ് എ.ടി.കെ മാര്‍ച്ച് 14ന് നടക്കുന്ന ഫൈനലിന് യോഗ്യത നേടിയത്. ചെന്നൈയിന്‍ എഫ്.സിയാണ് എ.ടി.കെയുടെ ഫൈനലിലെ എതിരാളികള്‍. മലയാളിതാരം ആഷിക് കുരുണിയനിലൂടെ അഞ്ചാം മിനുറ്റില്‍ ബംഗളൂരു എഫ്.സി മുന്നിലെത്തിയിരുന്നു. പിന്നീട് മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാല്‍ മാത്രമേ കൊല്‍ക്കത്തക്ക് ഫൈനലിലെത്താന്‍ […]

Cricket Sports

‘ആഭ്യന്തര’ ക്രിക്കറ്റ് ഇതിഹാസം വസിം ജാഫര്‍ വിരമിച്ചു

മുന്‍ ഇന്ത്യന്‍ ഓപണറും ആഭ്യന്തര ക്രിക്കറ്റില്‍ പകരംവെക്കാനില്ലാത്ത കളിക്കാരനുമായ വസിം ജാഫര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 1996-97 സീസണില്‍ ആദ്യമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കാനിറങ്ങിയ വസിം ജാഫര്‍ നീണ്ട 24 വര്‍ഷത്തെ കരിയറാണ് അവസാനിപ്പിക്കുന്നത്. പരിശീലകര്‍ക്കും സെലക്ടര്‍മാര്‍ക്കും ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും ക്യാപ്റ്റന്മാര്‍ക്കും നന്ദി പറഞ്ഞ വസിം ജാഫര്‍ പരിശീലകനായോ കമന്റേറ്ററായോ ക്രിക്കറ്റിലെ രണ്ടാം ഇന്നിംങ്‌സ് തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്ത്യക്കുവേണ്ടി 2000-08 കാലത്ത് 31 ടെസ്റ്റിലും രണ്ട് ഏകദിനത്തിലും വസിം ജാഫര്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ ഓപണറായി ഇറങ്ങി […]

Cricket Sports

സിംബാബ്‌വേക്കെതിരായ പരമ്പര കൂറ്റന്‍ ജയത്തോടെ തൂത്തുവാരി ബംഗ്ലാദേശ്

സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര 3-0ത്തിന് ബംഗ്ലാദേശ് തൂത്തുവാരി. മഴ തടസപ്പെടുത്തിയ മൂന്നാം ഏകദിനം ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 123 റണ്‍സിനാണ് ബംഗ്ലാദേശ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 43 ഓവറില്‍ 322 റണ്‍സെടുത്തു. മറുപടിയില്‍ സിംബാബ്‌വെ 37.3 ഓവറില്‍ 218 റണ്‍സിന് എല്ലാവരും പുറത്തായി. ലിറ്റണ്‍ ദാസിന്റെയും (176) തമിം ഇക്ബാലിന്റെയും (128*) സെഞ്ച്വറികളാണ് ബംഗ്ലാദേശിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ലിറ്റണ്‍ ദാസ് കളിയിലെ താരമായപ്പോള്‍ തമിം ഇക്ബാല്‍ പരമ്പരയിലെ താരമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ […]