കഴിഞ്ഞ വര്‍ഷം നിരവധി അനാവശ്യ വിവാദങ്ങളിലാണ് സഞ്ജയ് മഞ്ജരേക്കര്‍ ചെന്നുപെട്ടത്. ഇതിലൊന്ന് ബി.സി.സി.ഐ പ്രസിഡന്റ് ഗാംഗുലിക്കെതിരെയുമായിരുന്നു… കമന്റേര്‍ ജോലിക്ക് ആവശ്യമായ വാചകകസര്‍ത്ത് കൈമുതലായുള്ളയാളാണ് സഞ്ജയ് മഞ്ജരേക്കര്‍ എന്നത് ആര്‍ക്കും സംശയമുള്ള കാര്യമാകില്ല. എന്നാല്‍ ആവശ്യത്തിനൊപ്പം അനാവശ്യത്തിനുമുള്ള വിടുവായത്തമാണ് സഞ്ജയ് മഞ്ജരേക്കറുടെ കമന്റേറ്റര്‍ പണി തന്നെ നഷ്ടപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നിരവധി അനാവശ്യ വിവാദങ്ങളിലാണ് സഞ്ജയ് മഞ്ജരേക്കര്‍ ചെന്നുപെട്ടത്. കൊല്‍ക്കത്തയില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിനിടെ സഹ കമന്റേറ്റര്‍ ഹര്‍ഷ് ബോഗ്‌ലെയെ അപമാനിക്കുംവിധം മഞ്ജരേക്കര്‍ സംസാരിച്ചിരുന്നു. ബോഗ്‌ലെയെ അപേക്ഷിച്ച് […]
Sports
ഇറ്റാലിയന്‍ ക്ലബിലെ അഞ്ച് താരങ്ങള്‍ക്ക് കൊറോണ; ആശങ്കയില്‍ ഫുട്ബോള്‍ ലോകം
കൊറോണ വൈറസ് ബാധ അതീവഗുരുതരമായ ഇറ്റലിയിലെ സൂപ്പര്‍ ക്ലബ് സാംപ്ദോറിയയുടെ അഞ്ച് താരങ്ങള്‍ക്ക് വെറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. അഞ്ച് താരങ്ങളുടെ ആദ്യ പരിശോധനഫലം പോസിറ്റീവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ക്ലബിലെ ഇറ്റാലിയന്‍ മുന്നേറ്റതാരം മണോലോ ഗാബിയാദിനിക്കാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ടീമിലെ എല്ലാവര്‍ക്കും പരിശോധന നടത്തിയപ്പോഴാണ് നാല് താരങ്ങളുടെ കൂടെ പരിശോധനാഫലം പോസിറ്റീവായത്. നോര്‍വേ താരം മോര്‍ട്ടെന്‍ തോര്‍സ്ബി, സ്വീഡിഷ് താരം ആല്‍ബിന്‍ എക്ദല്‍, ഇറ്റാലിയന്‍ താരം അന്റോണിയോ ലാ ഗുമിന, ഗാബിയന്‍ താരം […]
അഞ്ചടിച്ച്, ആറടിപ്പിച്ച്… ജയിലിലെ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലും റൊണാള്‍ഡീന്യോ തന്നെ താരം
സ്വന്തം ടീമിനെ ജയിപ്പിച്ചെന്ന് മാത്രമല്ല ടീം അടിച്ച 11 ഗോളിന് പിന്നിലും റൊണാള്‍ഡീന്യോ എന്ന ഫുട്‌ബോള്‍ പ്രതിഭയുടെ പാദസ്പര്‍ശവുമുണ്ടായിരുന്നു.. വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ പരാഗ്വെയില്‍ തടവിലായ ബ്രസീല്‍ ഫുട്‌ബോളിലെ സൂപ്പര്‍താരം റൊണാള്‍ഡീന്യോ ജയിലിലെ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തു. സ്വന്തം ടീമിനെ ജയിപ്പിച്ചെന്ന് മാത്രമല്ല ടീം അടിച്ച 11 ഗോളിന് പിന്നിലും റൊണാള്‍ഡീന്യോയുടെ കാലുകളുമുണ്ടായിരുന്നു. അഞ്ച് ഗോളുകള്‍ അടിച്ച റൊണാള്‍ഡീന്യോ ആറ് ഗോളുകള്‍ സഹതാരങ്ങളെക്കൊണ്ട് എതിരാളികളുടെ വലയില്‍ അടിച്ചുകയറ്റിക്കുകയും ചെയ്തു. ബാഴ്‌സലോണ, എ.സി മിലാന്‍, പി.എസ്.ജി തുടങ്ങി വിവിധ […]
ജര്‍മ്മനിയും ഫ്രാന്‍സും ഫുട്‌ബോള്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആദ്യ രണ്ട് ഡിവിഷനുകളിലേയും എല്ലാ മത്സരങ്ങളും നിര്‍ത്തിവെക്കാനാണ് ജര്‍മ്മനിയുടേയും ഫ്രാന്‍സിന്റേയും തീരുമാനം… കൊറോണ വൈറസ് പകരുന്നത് തുടരുന്ന സാഹചര്യത്തില്‍ ജര്‍മ്മനിയിലേയും ഫ്രാന്‍സിലേയും ഫുട്‌ബോള്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു. ആദ്യ രണ്ട് ഡിവിഷനുകളിലേയും മത്സരങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കാനാണ് തീരുമാനം. ടീമുകളിലെ കളിക്കാരും ഒഫീഷ്യലുകളും അടക്കമുള്ളവര്‍ കോവിഡ് 19 നിരീക്ഷണത്തിലായതോടെയാണ് മത്സരങ്ങള്‍ നിര്‍ത്തിവെക്കുന്നത്. നിരവധി ഫുട്‌ബോള്‍ ക്ലബുകളിലെ കളിക്കാരിലും ഒഫീഷ്യലുകളിലും അടക്കം കോവിഡ് 19 ബാധിച്ചെന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗ്(DFL) വിശദീകരിക്കുന്നത്. […]
യൂറോപ ലീഗ് ക്വാര്‍ട്ടര്‍: അഞ്ച് ഗോള്‍ ജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ബയേര്‍ ലെവര്‍കുസന്‍ റേഞ്ചേഴ്‌സിനേയും(3-1), എഫ്.സി ബാസെല്‍ എയ്ന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനേയും(3-0), ശാക്തര്‍ വോള്‍വ്‌സ്ബര്‍ഗിനേയും(2-1) ഇസ്താംബുള്‍ ബസാക്ഷിര്‍ എഫ്‌സി കോപെന്‍ഹേഗനേയും(1-0) തോല്‍പിച്ചു. യൂറോപ ലീഗ് ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റവും തിളക്കമാര്‍ന്ന വിജയം ലാസ്‌കിനെ അവരുടെ മൈതാനത്ത് ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കി. ബയേര്‍ ലെവര്‍കുസന്‍ റേഞ്ചേഴ്‌സിനേയും(3-1), എഫ്.സി ബാസെല്‍ എയ്ന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനേയും(3-0), ശാക്തര്‍ വോള്‍വ്‌സ്ബര്‍ഗിനേയും(2-1) ഇസ്താംബുള്‍ ബസാക്ഷിര്‍ എഫ്‌സി കോപെന്‍ഹേഗനേയും(1-0) തോല്‍പിച്ചു. വോള്‍വ്‌സും ഒളിംപിയാക്കോസും തമ്മിലുള്ള മത്സരം(1-1) സമനിലയില്‍ പിരിഞ്ഞു. കൊറോണ ഭീതിയെ […]
റോഡ് സേഫ്റ്റി വേള്‍ഡ് സിരീസിലെ ബാക്കി മത്സരങ്ങള്‍ നീട്ടിവെച്ചു
ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ്, ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളാണ് റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ പങ്കെടുത്തിരുന്നത്…റോഡ് സേഫ്റ്റി വേള്‍ഡ് ക്രിക്കറ്റ് സിരീസ് ട്വന്റി 20 ടൂര്‍ണമെന്റിലെ ബാക്കിയുള്ള മത്സരങ്ങള്‍ നീട്ടിവെച്ചു. മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിലാണ് നടപടി. കളിക്കാരും സംഘാടകരും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. കളിക്കാരുടേയും പൊതുജനങ്ങളുടേയും സുരക്ഷ കണക്കിലെടുത്താണ് മത്സരങ്ങള്‍ നീട്ടിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ നിന്നും മാറ്റം വരുന്ന മുറക്ക് മത്സരങ്ങള്‍ നടത്താനാണ് തീരുമാനം. നേരത്തെ പൂനെയിലെ എം.സി.എ സ്റ്റേഡിയത്തില്‍ നിന്നും […]
അഴ്‌സണല്‍ പരിശീലകനും ചെല്‍സി താരത്തിനും കോവിഡ് 19 സ്ഥിരീകരിച്ചു
ഫുട്‌ബോള്‍ ലോകത്ത് കൊറോണ ഭീതി കൂടുതല്‍ ശക്തമാക്കിക്കൊണ്ട് അഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റക്കും ചെല്‍സിയുടെ 19 വയസുള്ള താരത്തിനും കോവിഡ് 19 സ്ഥിരീകരിച്ചു…പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റക്ക് കോവിഡ് 19 സ്ഥിരീകരിച്ച വിവരം അഴ്‌സണല്‍ തന്നെയാണ് ഔദ്യോഗിക വെബ് സൈറ്റ് വഴി പുറം ലോകത്തെ അറിയിച്ചത്. ചെല്‍സിയുടെ 19കാരന്‍ വിങ്ങര്‍ കാലും ഹഡ്‌സണ്‍ ഒഡോയിക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇരു ക്ലബുകളും വിവരം സ്ഥിരീകരിക്കുകയും മുന്‍കരുതല്‍ നടപടികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. മൈക്കല്‍ അര്‍ട്ടേറ്റയുമായി അടുത്ത ബന്ധം പുലര്‍ത്തിയ എല്ലാവരും നിരീക്ഷണത്തിലാണെന്നാണ് അഴ്‌സണല്‍ […]
ഐ.പി.എല്ലിനും കൊറോണ ഭീഷണി
ഐ.പി.എല്ലില്‍ വിദേശ താരങ്ങളെ ഒഴിവാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഐ.പി.എല്ലിന്റെ ഭാവി സംബന്ധിച്ച് നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്… ലോകത്തെ ഏറ്റവും ആഢംബരമുള്ള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റായ ഐ.പി.എല്ലിനേയും കൊറോണ ബാധിക്കുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട മൈതാനത്ത് മത്സരങ്ങള്‍ നടക്കാനാണ് കൂടുതല്‍ സാധ്യതയെന്ന് ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ടു ചെയ്തു. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവിന്റെ പ്രതികരണത്തിന്റെ ചുവടുപിടിച്ചാണ് ഐ.പി.എല്ലിനേയും കൊറോണ പിടികൂടുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ബുധനാഴ്ച്ച ലോകാരോഗ്യ സംഘടന കോവിഡ് 19നെ മഹാമാരിയായി […]
ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്ബരയിലെ ആദ്യ മത്സരം ഇന്ന്
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്ബരയിലെ ആദ്യ മത്സരം ഇന്ന് ധരംശാലയില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നാണ് മത്സരം. ഏകദിന പരമ്ബരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. അതെ സമയം ഇന്നത്തെ മത്സരം നടക്കുന്ന ധരംശാലയില്‍ കനത്ത മഴ ഉണ്ടാവുമെന്ന് കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അത് കൊണ്ട് തന്നെ ഇന്നത്തെ മത്സരം നടക്കുമോ എന്നതും സംശയമാണ്. കൂടാതെ കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് മത്സരത്തിന്റെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റൊഴിഞ്ഞ് പോയിട്ടുമില്ല. ന്യൂസിലാന്‍ഡിനെതിരായ പരമ്ബരയിലേറ്റ കനത്ത തിരിച്ചടിയില്‍ നിന്ന് […]
ചാമ്പ്യന്‍സ് ലീഗ്: ഡോട്ട്മുണ്ടിനെ കെട്ടുകെട്ടിച്ച് പി.എസ്.ജി ക്വാര്‍ട്ടറില്‍
ക്വാര്‍ട്ടറിലെത്താന്‍ ആവശ്യമായ രണ്ട് ഗോള്‍ ജയത്തോടെ ഇരുപാദങ്ങളിലുമായി 3-2ന് ജയിച്ചാണ് പി.എസ്.ജി അവസാന എട്ടിലെത്തിയത്.. ആദ്യപാദത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ടിനോട് 2-1ന് തോറ്റതിന്റെ ക്ഷീണം തീര്‍ത്ത് 2-0ത്തിന് ജയിച്ച് പി.എസ്.ജി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍. കൊറോണ ഭീതിയെ തുടര്‍ന്ന് കാണികളെ ഒഴിവാക്കി നടന്ന മത്സരത്തില്‍ ഇരുപാദങ്ങളിലുമായി 3-2നായിരുന്നു പി.എസ്.ജിയുടെ വിജയം. നെയ്മറും ബെര്‍നറ്റുമാണ് പി.എസ്.ജിക്കുവേണ്ടി സ്‌കോര്‍ ചെയ്തത്. തൊണ്ടയിലെ അണുബാധയെ തുടര്‍ന്ന് കെയ്‌ലിയന്‍ എംബപെയെ ബെഞ്ചിലിരുത്തിയാണ് പി.എസ്.ജി കളി തുടങ്ങിയത്. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ഫോം കണ്ടെത്തിയതോടെ […]












