Football Sports

നാല് ഗോള്‍ ജയത്തോടെ ബാഴ്‌സലോണ, അരങ്ങിലും അണിയറയിലും മെസി

ജയത്തോടെ 28 കളികളില്‍ നിന്നും 61 പോയിന്റുമായി ബാഴ്‌സലോണ ലാലിഗയില്‍ ഒന്നാം സ്ഥാനം കൂടുതല്‍ ആധികാരികമാക്കി… കോവിഡ് ഒരുക്കിയ അപ്രതീക്ഷിത മൂന്ന് മാസ ഇടവേളക്ക് ശേഷമുള്ള ആദ്യ മത്സരത്തില്‍ തന്നെ ഇടിവെട്ട് പ്രകടനമാണ് മെസിയും സഹതാരങ്ങളും ബാഴ്‌സക്കുവേണ്ടി പുറത്തെടുത്തത്. ഒരു ഗോളും രണ്ട് അസിസ്റ്റുമായി മെസി അരങ്ങിലും അണിയറയിലും തിളങ്ങിയപ്പോള്‍ റിയല്‍ മല്ലോര്‍ക്ക ബാഴ്സലോണക്ക് മുന്നില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തകര്‍ന്നുപോയി. തുടര്‍ച്ചയായി 12 സീസണുകളില്‍ ഇരുപതിലേറെ ഗോളുകള്‍ നേടുന്ന താരമെന്ന അപൂര്‍വ്വ റെക്കോഡും മെസി സ്വന്തമാക്കി. […]

Football Sports

കോവിഡിന് ‘ഗാലറി’യിലിരിക്കാം; ഖത്തറില്‍ മൂന്നാമത്തെ ലോകകപ്പ് സ്റ്റേഡിയം ഇന്ന് മിഴിതുറക്കും

ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ നടക്കുന്ന എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം സമര്‍പ്പണം ഇന്ന് കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും കായിക ലോകത്തിന് ആശ്വാസവും പ്രതീക്ഷയും പകര്‍ന്നാണ് ഖത്തര്‍ മൂന്നാമത്തെ ലോകകപ്പ് സ്റ്റേഡിയവും സജ്ജമായെന്ന് ലോകത്തെ അറിയിക്കുന്നത്. 2022 ലോകകപ്പിനായി ഖത്തര്‍ മുഴുവന്‍ ജോലികളും പൂര‍്ത്തിയാക്കിയ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയായതിന്‍റെ ഔദ്യോഗിക പ്രഖ്യാപനവും ആഘോഷവുമാണ് ഇന്ന് അരങ്ങേറുന്നത്. ഓണ്‍ലൈന്‍ ലൈവ് പ്രോഗ്രാമോട് കൂടിയായിരിക്കും സ്റ്റേഡിയം അനാച്ഛാദനം ചെയ്യുക. ഇന്ന് (തിങ്കള്‍) രാത്രി ഏഴ് മണിയോടെ ബീ […]

Football Sports

ജയത്തോടെ ബാഴ്സലോണയുമായുള്ള അകലം കുറച്ച് റയല്‍ മാഡ്രിഡ്

‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ മുന്നേറ്റത്തിന് പിന്തുണയുമായി റയല്‍മാഡ്രിഡ് താരം മാഴ്‌സെലോ. ലാലിഗയില്‍ എയ്ബറിനെതിരായ മത്സരത്തില്‍ മൂന്നാം ഗോള്‍ നേടിയ ശേഷമാണ് ബ്രസീലിയന്‍ താരം മുട്ടുകുത്തിയിരുന്ന് വംശീയ വിദ്വേഷത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. കോവിഡ് ഇടവേളക്കു ശേഷം കളിക്കാനിറങ്ങിയ റയല്‍മാഡ്രിഡ് 3-1ന് എയ്ബറിനെ തോല്‍പിച്ചു. നാലാം മിനുറ്റില്‍ തന്നെ ടോണി ക്രൂസിലൂടെ റയല്‍ മാഡ്രിഡ് മുന്നിലെത്തി. ആദ്യ പകുതി അവസാനിക്കും മുമ്പ് സെര്‍ജിയോ റാമോസും മാഴ്‌സെലോയും കൂടി റയലിനായി ഗോളുകള്‍ നേടിയതോടെ സ്‌കോര്‍ 3-0ത്തിലെത്തി. ഹസാര്‍ഡിന്റെ മിന്നും ഫോമും […]

Cricket Sports

കോവിഡ് സ്ഥിരീകരിച്ചു; സുഖം പ്രാപിക്കാൻ പ്രാര്‍ത്ഥിക്കണമെന്ന്‌ അഫ്രീദി

അഫ്രീദി തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം ട്വീറ്റ് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച്ച മുതല്‍ അസ്വസ്ഥതകളുണ്ടായിരുന്നുവെന്നും അഫ്രീദി പറയുന്നു. മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചു. അഫ്രീദി തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം ട്വീറ്റ് ചെയ്തിരിക്കുന്നത്. I’ve been feeling unwell since Thursday; my body had been aching badly. I’ve been tested and unfortunately I’m covid positive. Need prayers for a speedy […]

Football Sports

കൊപ ഇറ്റാലിയയില്‍ റൊണാള്‍ഡോ പെനല്‍റ്റി പാഴാക്കി, ഉടന്‍ വന്നു മെസി- റൊണാള്‍ഡോ താരതമ്യം

ഗോള്‍രഹിത സമനിലയില്‍ കുടുങ്ങിയെങ്കിലും ആദ്യ പാദത്തിലെ എവേ ഗോളിന്റെ ബലത്തില്‍ യുവന്റസ് കോപ ഇറ്റാലിയ ഫൈനലിലെത്തിയിട്ടുണ്ട്… ഗോള്‍രഹിത സമനിലയില്‍ കുടുങ്ങിയെങ്കിലും ആദ്യ പാദത്തിലെ എവേ ഗോളിന്റെ ബലത്തില്‍ കോപ ഇറ്റാലിയ ഫൈനലിലെത്തിയിരിക്കുകയാണ് യുവന്റസ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പാഴാക്കിയ പെനല്‍റ്റിയാണ് ഫുട്‌ബോള്‍പ്രേമികളുടെ ചര്‍ച്ചകളെ വീണ്ടും ചൂടാക്കിയിരിക്കുന്നത്. ആദ്യ പാദത്തില്‍ എ.സി മിലാനെ യുവന്റസ് 1-1ന് സമനിലയില്‍ കുരുക്കിയ മത്സരത്തിലും അധിക സമയത്ത് റൊണാള്‍ഡോ ഗോള്‍ നേടിയത് പെനല്‍റ്റിയിലൂടെയായിരുന്നു. എ.സി മിലാനെതിരായ മത്സരത്തില്‍ പതിനാറാം മിനുറ്റിലാണ് യുവന്റസിന് മുന്നിലെത്താനുള്ള സുവര്‍ണ്ണാവസരം […]

Cricket Sports

നിസ്വാര്‍ഥ സേവനത്തിന് മലയാളി നേഴ്‌സിന് നന്ദി പറഞ്ഞ് ഗില്‍ക്രിസ്റ്റ്

നിസ്വാര്‍ഥ സേവനത്തിന് കോട്ടയം സ്വദേശിയായ നേഴ്‌സ് 23കാരി ഷാരോണ്‍ വര്‍ഗീസിനും കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ശ്രേയസ് സ്രേസ്തിനുമാണ് ഗില്ലിയും വാര്‍ണ്ണറും നന്ദി പ്രകടിപ്പിച്ചത്… കോവിഡിനെതിരായ പോരാട്ടത്തില്‍ ആസ്‌ട്രേലിയയെ നിസ്വാര്‍ഥമായി സഹായിക്കുന്ന മലയാളി നേഴ്‌സിംഗ് വിദ്യാര്‍ഥിനിക്കും ബംഗളൂരുവില്‍ നിന്നുള്ള വിദ്യാര്‍ഥിക്കും നന്ദി പറഞ്ഞ് ഓസീസ് ക്രിക്കറ്റ് താരങ്ങള്‍. മുന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആദം ഗില്‍ക്രിസ്റ്റും സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറുമാണ് വീഡിയോയിലൂടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നന്ദി അറിയിച്ചിരിക്കുന്നത്. കോട്ടയം സ്വദേശിയായ നേഴ്‌സിംഗ് വിദ്യാര്‍ഥിനിയായ 23കാരി ഷാരോണ്‍ വര്‍ഗീസിനും കമ്പ്യൂട്ടര്‍ […]

Cricket Sports

കോവിഡ്; ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ് പരമ്പര റദ്ദാക്കി

മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പരമ്പരയില്‍ ഉണ്ടായിരുന്നത്… ഈ മാസം ആരംഭിക്കാനിരുന്ന ഇന്ത്യയുടെ പരിമിത ഓവര്‍ മത്സരങ്ങളുടെ ശ്രീലങ്കന്‍ പര്യടനം റദ്ദാക്കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളിലേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സംയുക്തമായാണ് തീരുമാനത്തിലെത്തിയത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പരമ്പരയില്‍ ഉണ്ടായിരുന്നത്. നിലവിലെ സാഹചര്യത്തില്‍ പരമ്പര നടത്തുക എളുപ്പമല്ലെന്നാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. ക്രിക്കറ്റ് വീണ്ടും ആരംഭിക്കുന്നതിന് മുമ്പ് ആരോഗ്യ മന്ത്രാലയത്തിന്റേയും സര്‍ക്കാരിന്റേയും അനുമതി ലഭിക്കണമെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നതായും ലങ്കന്‍ […]

Cricket Sports

സമ്മിയെ അധിക്ഷേപിച്ചവരില്‍ ആദ്യത്തെയാള്‍ വിളിച്ചു, സംസാരിച്ചു

തന്നെ അധിക്ഷേപിച്ചവര്‍ നേരിട്ട് സംസാരിച്ചില്ലെങ്കില്‍ പേരുകള്‍ തുറന്നുപറയുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് ഐ.പി.എല്ലിലെ സമ്മിയുടെ മുന്‍സഹതാരം വിളിച്ചത്. ഐ.പി.എല്ലിനിടെ വംശീയാധിക്ഷേപം നടത്തിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ഡാരന്‍ സമ്മിയെ തേടി ആദ്യ ഫോണ്‍കോളെത്തി. തന്നെ അധിക്ഷേപിച്ചവര്‍ നേരിട്ട് സംസാരിച്ചില്ലെങ്കില്‍ പേരുകള്‍ തുറന്നുപറയുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് മുന്‍സഹതാരം വിളിച്ചത്. ഇക്കാര്യം സമ്മി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടി ഐ.പി.എല്ലില്‍ കളിക്കുന്നതിനിടെ തന്നെയും ശ്രീലങ്കന്‍ ഓള്‍ റൗണ്ടര്‍ തിസാര പെരേരയേയും നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചിരുന്നുവെന്നാണ് സമ്മി […]

Cricket Kerala Sports

കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കൂടി വിട്ട് നല്‍കുന്നതില്‍ തടസങ്ങളില്ല : ജി.സി.ഡി.എ

കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ ആവശ്യം ന്യായമെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ മീഡിയവണിനോട് നിലവില്‍ ഐ.എസ്.എ ല്‍ മത്സരങ്ങള്‍ ആരംഭിച്ചതിന് ശേഷം കൊച്ചിയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിട്ടില്ല. ഈസാഹചര്യത്തിലാണ് കൊച്ചി സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ കൂടി നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജി.സി.ഡി.എക്ക് ഇന്നലെ കത്ത് നൽകിയത്.കെ സി എ യുടെ ന്യായമായ ആവശ്യമാണ്. അതുകൊണ്ട് തന്നെ സ്റ്റേഡിയം മത്സരങ്ങൾക്കായി സജീവമാക്കുന്നത് സ്വാഗതാർഹമാണെന്നും ജിസിഡിഎ ചെയര്‍മാന്‍ വി സലീം പ്രതികരിച്ചു.ബ്ലാസ്റ്റേഴ്സ് ഫിക്സ്ചർ തയ്യാറാക്കുന്നത് ജിസിഡിഎയെ നേരത്തെ അറിയിച്ചാൽ […]

Cricket Sports

വിവേചനം നിറത്തിന്റെ പേരില്‍ മാത്രമല്ല, വിശ്വാസത്തിന്റെ പേരിലുമുണ്ടെന്ന് ഇര്‍ഫാന്‍ പത്താന്‍

സമ്മിക്കെതിരായ അധിക്ഷേപത്തെക്കുറിച്ച് നേരിട്ട് അറിവില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ വംശീയ അധിക്ഷേപങ്ങള്‍ സത്യമാണെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞിരുന്നു… ജോര്‍ജ്ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗ്ഗക്കാരന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ വര്‍ണ്ണവെറിക്കെതിരായ മുന്നേറ്റം ശക്തമാണ്. അമേരിക്കക്ക് പിന്നാലെ ലോകമാകെ പലരാജ്യങ്ങളില്‍ നിന്നും ബ്ലാക് ലൈവ്‌സ് മാറ്റേഴ്‌സ് മുന്നേറ്റത്തിന് പിന്തുണ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിറത്തിന്റെ പേരില്‍ മാത്രമല്ല വിശ്വാസത്തിന്റെ പേരിലും വിദ്വേഷം പുലര്‍ത്തുന്നുവെന്നത് സത്യമാണെന്ന് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ‘തൊലിയുടെ നിറത്തിന്റെ പേരില്‍ മാത്രമല്ല വിവേചനങ്ങളുള്ളത്. ഒരു പ്രദേശത്ത് […]