Cricket Sports

HBD Ganguly: ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ച ‘ദാദ’യുടെ 5 തീരുമാനങ്ങൾ!!

ഇന്ത്യൻ ക്രിക്കറ്റിലെ ദാദയ്ക്ക് ഇന്ന് 48ാം പിറന്നാൾ. ബിസിസിഐ പ്രസിഡൻറായി കരിയറിലെ രണ്ടാം ഇന്നിങ്സിലാണ് സൗരവ്  ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ച നായകൻ, പ്രതിഭാശാലിയായ ഇടങ്കയ്യൻ ഓപ്പണർ, ഓഫ് സൈഡിലെ ദൈവം… ആരാധകരുടെ പ്രിയപ്പെട്ട ദാദ സൗരവ് ഗാംഗുലി ഇന്ന് 48ാം പിറന്നാൾ ആഘോഷിക്കുകയാണ്. ബിസിസിഐ പ്രസിഡൻറായി ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിൽ രണ്ടാം ഇന്നിങ്സ് ആരംഭിച്ച് കഴിഞ്ഞു. കോഴ വിവാദത്തിൽ പെട്ട് മുഖം നഷ്ടപ്പെട്ട് നിൽക്കുകയായിരുന്ന ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചത് ഗാംഗുലിയാണ്. വിദേശത്ത് ഇന്ത്യ തുടരെത്തുടരെ മത്സരങ്ങൾ ജയിക്കാൻ […]

Cricket Sports

കോവിഡിനൊപ്പം ക്രിക്കറ്റ് മൈതാനങ്ങളും ഉണരുന്നു; ഇംഗ്ലണ്ട്-വെസ്റ്റ്ഇന്‍ഡീസ് പരമ്പരക്ക് നാളെ തുടക്കം

നീണ്ട 117 ദിവസത്തെ ഇടവേളക്ക് ശേഷം ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റിന് നാളെ തുടക്കം കുറിക്കുന്നു. മൂന്ന് മത്സരങ്ങളുള്‍പ്പെടുന്ന ഇംഗ്ലണ്ട്-വെസ്റ്റ്ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ സൗത്താംറ്റണ്‍ സാക്ഷിയാകും. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കാണികളില്ലാതെയാണ് മത്സരം നടക്കുക. ടെസ്റ്റ് ആള്‍റൗണ്ടര്‍ റാങ്കിങില്‍ ഒന്നാമതുള്ള ജൈസണ്‍ ഹോള്‍ഡര്‍ നയിക്കുന്ന വെസ്റ്റ്ഇന്‍ഡീസ് രണ്ടാം റാങ്കിലുള്ള ബെന്‍ സ്റ്റോക്ക്സണ്‍ നയിക്കുന്ന ഇംഗ്ലണ്ടിനെയാണ് നേരിടുന്നത്. വാശിയേറിയ പോരാട്ടത്തിനായിരിക്കും ഇംഗ്ലണ്ട് മണ്ണ് സാക്ഷ്യം വഹിക്കുക. വെസ്റ്റ്ഇന്‍ഡീസിന് ഇത് കടുത്ത പോരാട്ടമാണെന്നും ടീമിന് അഞ്ച് ദിവസം പൂര്‍ത്തിയാക്കാന്‍ പ്രയാസമാണെന്നും […]

Cricket Sports

എം എസ് ധോണിക്ക് ഇന്ന് ജന്മദിനം : ‘തല’യ്ക്ക് ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം എസ്ധോണിക്ക് ഇന്ന് 39-ാം ജന്മദിനം. ക്രിക്കറ്റ് പ്രേമികള്‍ തങ്ങളുടെ ‘തല’യ്ക്ക് ജന്മദിനാശംസകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുമുണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക്ഡൗണിലാവുകയും ക്രിക്കറ്റ് മത്സരങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തപ്പോള്‍ പല ക്രിക്കറ്റ് താരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായപ്പോള്‍ ആരാധകരെ നിരാശരാക്കി ധോണി മാറി നില്‍ക്കുകയാണ് ഉണ്ടായത്. അതിനാല്‍ തന്നെ ധോണിയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘എം.എസ്. ധോണി – ദ അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന […]

Cricket Sports

ഐപിഎല്‍ ഈ വര്‍ഷം ഇന്ത്യയില്‍ നടത്താനുള്ള സാധ്യതകള്‍ തള്ളി ഗാംഗുലി

ഈ വര്‍ഷം ഐപിഎല്‍ ഇന്ത്യയില്‍ നടത്താനുള്ള സാധ്യതകള്‍ തള്ളി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഈ വര്‍ഷം അവസാനം വരേയോ, അടുത്ത വര്‍ഷം ആദ്യം വരെയോ കോവിഡിന്റെ പിടിയില്‍ തന്നെ ഇന്ത്യ തുടര്‍ന്നേക്കാമെന്ന് വിലയിരുത്തിയാണ് ഗാംഗുലിയുടെ വാക്കുകള്‍. ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളിനൊപ്പമുള്ള ചാറ്റിന് ഇടയിലായിരുന്നു ഗാംഗുലിയുടെ പ്രതികരണം. അടുത്ത നാല് മാസത്തോളം നമുക്ക് കഠിനമായിരിക്കും എന്നാണ് കരുതുന്നത്. കോവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ മാറി കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് എത്താന്‍ അടുത്ത വര്‍ഷമായേക്കും, ഗാംഗുലി പറഞ്ഞു. വാക്‌സിന്‍ […]

Football Sports

മെസി-സുവാരസ്-ഗ്രീസ്മാന്‍ കൂട്ടുകെട്ടില്‍ ബാഴ്സക്ക് മികച്ച വിജയം

ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വില്ലാറിയലിനെ തോല്‍പിച്ച് ബാഴ്സലോണ ലാലീഗയില്‍ തിരിച്ചെത്തി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വില്ലാറിയലിനെ തോല്‍പിച്ച് ബാഴ്സലോണ ലാലീഗയില്‍ തിരിച്ചെത്തി. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ സമനിലക്കുരുക്കില്‍പെട്ട ബാഴ്സ ഈ വിജയത്തോട് കൂടി വന്‍ തിരിച്ചു വരവാണ് നടത്തിയത്. കളി തുടങ്ങി മൂന്നാം മിനുറ്റില്‍ തന്നെ പോവ് ടോറസില്‍ നിന്നുവന്ന ഓണ്‍ ഗോളിലൂടെ ബാഴ്സ തുടങ്ങിയെങ്കിലും തൊട്ടുപിന്നാലെ ജെറാഡ് മൊറീനോയിലൂടെ വില്ലാറിയല്‍ തിരിച്ച് വന്നു. ലയണല്‍ മെസ്സിയുടെ മികച്ച അസിസ്റ്റിലൂടെ സുവാരസും ഗ്രീസ്മാനും വല കുലുക്കിയതോടെ ആരാധകര്‍ […]

Football Sports

ലാലിഗയില്‍ റയല്‍മാഡ്രിഡിന് വിജയത്തുടര്‍ച്ച

ലാലിഗയില്‍ റയല്‍മാഡ്രിഡിന് വിജയത്തുടര്‍ച്ച. അത്‌ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ പരാജയപ്പെടുത്തിയത്. ലാലിഗയില്‍ റയല്‍മാഡ്രിഡിന് വിജയത്തുടര്‍ച്ച. അത്‌ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്‍റെ പെനാല്‍ട്ടി ഗോളാണ് റയലിന് വിജയമൊരുക്കിയത്. ഈ വിജയത്തോടെ ലീഗില്‍ 34 മത്സരങ്ങളില്‍ നിന്ന് 77 പോയിന്‍റുമായി റയല്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. തൊട്ടുപിന്നില്‍ 70 പോയിന്‍റുമായി ബാഴ്സലോണയും പട്ടികയില്‍ ഉണ്ട്. മാര്‍സലോവിനെ ബോക്സില്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി അനുവദിക്കുന്നത്. തുടര്‍ച്ചയായ ഏഴാം ജയമാണ് റയലിന്റേത്

Football Sports

ജര്‍മന്‍ കപ്പില്‍ മുത്തമിട്ട് ബയേണ്‍ മ്യൂണിക്

ശനിയാഴ്ച ബര്‍ലിനിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഫെെനല്‍ മത്സരത്തില്‍ ഒഴിഞ്ഞ ഗാലറിയെ സാക്ഷിയാക്കിയാണ് ബയേണ്‍ താരങ്ങള്‍ അവരുടെ 20ാമത് ജര്‍മന്‍ കിരീട നേട്ടം ആഘോഷിച്ചത്.. ജര്‍മന്‍ കപ്പില്‍ മുത്തമിട്ട് ബയേണ്‍മ്യൂണിക്. ലെവന്‍റോസ്ക്കിയുടെ ഇരട്ട ഗോളിന്‍റെ മികവില്‍ ബേയര്‍ലെവര്‍ക്കൂസനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ബയേണിന്‍റെ കിരീട നേട്ടം. ശനിയാഴ്ച ബര്‍ലിനിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഫെെനല്‍ മത്സരത്തില്‍ ഒഴിഞ്ഞ ഗാലറിയെ സാക്ഷിയാക്കിയാണ് ബയേണ്‍ താരങ്ങള്‍ അവരുടെ 20ാമത് ജര്‍മന്‍ കിരീട നേട്ടം ആഘോഷിച്ചത്. കളിയുടെ […]

Cricket Sports

ചാമ്പ്യന്‍മാരേയും ചാമ്പ്യന്‍ കളിക്കാരേയും എഴുതി തളളരുത്; ധോണിക്ക് പിന്തുണയുമായി ഹസി

മഹേന്ദ്രസിങ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ ഒരു ഭാഗത്ത് നടക്കവെ താരത്തെ പിന്തുണച്ച് മുന്‍ ആസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ മൈക്ക് ഹസി രംഗത്ത്. മഹേന്ദ്രസിങ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ ഒരു ഭാഗത്ത് നടക്കവെ താരത്തെ പിന്തുണച്ച് മുന്‍ ആസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ മൈക്ക് ഹസി രംഗത്ത്. കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ധോണി, ഇന്ത്യക്ക് ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്, ഇത് പറയാന്‍ ഞാന്‍ ഇന്ത്യന്‍ സെലക്ടറൊന്നുമല്ല, പക്ഷെ ധോണിയെന്ന ഇതിഹാസത്തെ നിങ്ങള്‍ക്ക് എഴുതി തളളാന്‍ സാധിക്കില്ലെന്നും ഹസി പറഞ്ഞു. ധോണിയുടെ പരിചയ […]

Sports

പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാരെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി

30 വർഷങ്ങൾക്ക്​ ശേഷം പ്രീമിയര്‍ ലീഗ് കിരീടത്തിൽ മു​ത്തമിട്ട ലിവര്‍പൂളിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. ലീഗില്‍ ലിവര്‍പൂളിന്റെ രണ്ടാമത്തെ തോല്‍വിയാണിത്. സിറ്റിക്ക് വേണ്ടി കെവിന്‍ ഡി ബ്രൂവിന്‍ പെനാല്‍റ്റിയിലൂടെ ആദ്യ ഗോള്‍ നേടി. പത്ത് മിനിറ്റിന് ശേഷം ഫോഡന്റെ അസിസ്റ്റിലൂടെ സ്റ്റര്‍ലിങ് രണ്ടാമത്തെ ഗോള്‍ നേടി. ലിവര്‍പൂളിനെതിരേയുളള തന്റെ ആദ്യ ഗോളായിരുന്നു സ്റ്റര്‍ലിങിന്റേത്. ഒന്നാം പകുതി അവസാനിക്കാനിരിക്കെ ഡി ബ്രൂയ്‌ന്റെ സുന്ദരമായ അസിസ്റ്റിലൂടെ ഫോഡനും വല കുലുക്കി. രണ്ടാം പകുതിയില്‍ ലിവര്‍പൂളിന്റെ തിരിച്ചുവരവ് […]

Football Sports

രണ്ട് പെണ്‍മക്കള്‍ക്കും ഭാര്യക്കും കോവിഡ് നെഗറ്റീവ്; സന്തോഷം പ്രകടിപ്പിച്ച് അഫ്രീദി

ഇക്കഴിഞ്ഞ ജൂണ്‍ 13നാണ് ഷാഹിദ് അഫ്രീദിക്ക് കോവിഡ് പോസിറ്റീവായതായി താരം തന്നെ ട്വിറ്റര്‍ വഴി അറിയിച്ചത് കോവിഡ് പോസിറ്റീവ് ആയി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ ഏറ്റവും പുതിയ പരിശോധനയില്‍ ഭാര്യക്കും പെണ്‍മക്കള്‍ക്കും നെഗറ്റീവായതായി മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. ഭാര്യ നദിയ അഫ്രീദി, പെണ്‍മക്കളായ അഖ്സ, അന്‍ഷ എന്നിവര്‍ക്കാണ് തുടര്‍ പരിശോധനയില്‍ നെഗറ്റീവായി തെളിഞ്ഞത്. ടെസ്റ്റ് നെഗറ്റീവായതില്‍ സന്തോഷം പ്രകടിപ്പിച്ചും നന്ദി അറിയിച്ചും ഷാഹിദ് അഫ്രീദി തന്നെയാണ് ഫേസ്ബുക്കിലൂടെ സന്തോഷ വാര്‍ത്ത അറിയിച്ചത്. […]