2021 ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ആസ്‌ട്രേലിയയിലാണ് ടൂര്‍ണമെന്റ് നിശ്ചയിച്ചിരുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ നടക്കേണ്ട ടി20 ലോകകപ്പ് മത്സരങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് നീട്ടാന്‍ ഐ.സി.സിയുടെ തീരുമാനം. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാതലത്തിലാണ് തീരുമാനം. 2021 ഒക്‌ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ആസ്‌ട്രേലിയയിലാണ് ടൂര്‍ണമെന്റ് നിശ്ചയിച്ചിരുന്നത്. അടുത്ത വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. നവംബര്‍ 14നാണ് ഫൈനല്‍. അതേസമയം കോവിഡ് പ്രേട്ടോകോള്‍ പാലിച്ച് ഇപ്പോള്‍ ക്രിക്കറ്റ് പരമ്പരകള്‍ക്ക് തുടക്കമായിട്ടുണ്ട്. ഇംഗ്ലണ്ടും […]
Sports
മെസി അസ്വസ്ഥനാണ്… ഗോള്‍ നേടിയ ശേഷമുള്ള ഈ ചിത്രം അത് വ്യക്തമാക്കുന്നു…
ഗ്രീസ്മാനിലും, പുതിയ പരിശീലകന്‍ സെറ്റിയാനിലും, ബാഴ്‌സ മാനേജ്‌മെന്റിലും മെസി അതൃപ്തി പ്രകടിപ്പിച്ചിരുന്നു ലാ ലീഗയില്‍ റയല്‍ കിരീടമണിഞ്ഞപ്പോള്‍ തങ്ങളുടെ പരാജയത്തെക്കുറിച്ച് ബാഴ്സയുടെ സൂപ്പര്‍ താരം ലയണല്‍ മെസി പ്രകടിപ്പിക്കുകയുണ്ടായി. ഇതേ നിലയില്‍ തുടര്‍ന്നാല്‍ ചാമ്പ്യന്‍സ് ലീഗിലും പ്രതീക്ഷ വേണ്ടെന്ന് മെസി പറഞ്ഞു. ടീമിന്‍റെ മോശം പ്രകടനങ്ങളില്‍ താരത്തിനുള്ള അതൃപ്തി വെളിവാക്കുന്ന മറ്റൊരു സംഭവം കൂടി ഇന്നലെ ഒസാസുനക്കെതിരെ ഗോള്‍ നേടിയ ശേഷം മെസിയില്‍ നിന്നും പ്രകടമായി. ഒന്നിനെതിരെ രണ്ട് ഗോളിന് ബാഴ്‌സ തോറ്റ കളിയില്‍ ഫ്രീകിക്ക് ഗോളിലൂടെയാണ് […]
‘ഞങ്ങള്‍ ദുര്‍ബല ടീമാണ്, ആവേശമുള്ള ഏത് ടീമിനും തോല്‍പ്പിക്കാന്‍ പറ്റിയ ടീം’- മെസി
‘ഞങ്ങള്‍ ബാഴ്സലോണയാണ്, എല്ലാ മത്സരവും ജയിക്കാന്‍ ബാധ്യതയുള്ളവര്‍’ ‘ഇങ്ങനെ അവസാനിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചതല്ല, പക്ഷേ ഈ വര്‍ഷം ഇതാണ് ഞങ്ങളുടെ ആകെ തുക. ഞങ്ങള്‍ ദുര്‍ബല ടീമാണ്, ആവേശമുള്ള ഏത് ടീമിനും തോല്‍പ്പിക്കാന്‍ പറ്റിയ ടീം’ മത്സരശേഷം ബാഴ്സ ഇതിഹാസം ലിയോണല്‍ മെസിയുടെ വാക്കുകളാണിത്. ബാഴ്സലോണയുടെ ഇപ്പോഴത്തെ മുഴുവന്‍ ദയനീയതയും പ്രകടമാണ് ഈ വാക്കുകളില്‍. ജയമല്ലാത്ത മറ്റൊന്നും പകരംവെക്കാനില്ലാതെ കളത്തിലറങ്ങിയ ബാഴ്സ 2-1 പരാജയപ്പെട്ട് ദയനീയമായാണ് ലീഗില്‍ റൈസില്‍ നിന്നും പുറത്താവുന്നത്. കേവലം 79 പോയന്റുമായി രണ്ടാം […]
റോയല്‍ റയല്‍; സ്പെയിനിലെ ചാമ്പ്യന്മാര്‍ റയല്‍ തന്നെ
സ്പെയിനിലെ ചാമ്പ്യന്മാരായി റയല്‍ മാഡ്രിഡ്. ഒരു മത്സരം ബാക്കി നില്‍ക്കെയാണ് റയല്‍ സ്പാനിഷ് ലീഗ് കിരീടം ഉറപ്പിച്ചത്. വില്ലാറയലുമായ മത്സരത്തില്‍ 2-1 വിന് ജയിച്ചതോടെ ബാഴ്സയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി റയല്‍ കിരീടം ഉറപ്പിക്കുകയായിരുന്നു. ഇത് റയലിന്‍റെ 34ാമത്തെ ലാലീഗ കിരീടമാണ്. 37 മത്സരങ്ങളില്‍ നിന്നും 86 പോയന്‍റുമായാണ് റയല്‍ കിരീടം നേടിയത്. റയലിനായി രണ്ട് ഗോളുകളും നേടിയത് റയലിന്‍റെ ടോപ് സ്കോറര്‍ കൂടിയായ ബെന്‍സേമയാണ്. അതേസമയം 37 മത്സരങ്ങളില്‍ നിന്നും 79 പോയന്‍റ് മാത്രം നേടി […]
2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു
കായിക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്‍റെ ഷെഡ്യൂള്‍ ഫിഫ പുറത്തിറക്കി. 2022 നവംബര്‍ 21 നാണ് ഉദ്ഘാടന മത്സരം. അല്‍ ഖോറില്‍ സ്ഥിതി ചെയ്യുന്ന അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. ഫൈനല്‍ മത്സരം ലുസൈല്‍ സ്റ്റേഡിയത്തില്‍ വെച്ച് ഡിസംബര്‍ 18 നും നടക്കും. 12 ദിവസം നീളുന്ന ഗ്രൂപ്പ് സ്റ്റേജില്‍ ദിവസവും നാല് മത്സരങ്ങള്‍ വീതം നടക്കും. ഉദ്ഘാടന മത്സരം ഇന്ത്യന്‍ സമയം വൈകീട്ട് 03.30 ന്. ഗ്രൂപ്പ് മത്സരങ്ങള്‍ 3.30 […]
ലാലിഗ: ഗ്രാനഡയും കടന്ന് റയൽ കിരീടത്തിനരികിൽ
ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റ് കൂടി നേടാനായാൽ റയലിന് കിരീടം നേടാം മാഡ്രിഡ്: നിർണായക മത്സരത്തിൽ ഗ്രാനഡയെ അവരുടെ ഗ്രൗണ്ടിൽ മുട്ടുകുത്തിച്ച റയൽ മാഡ്രിഡ് സ്പാനിഷ് ലാലിഗ കിരീടത്തിന് തൊട്ടരികിൽ. 36-ാം മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിലാണ് സിനദിൻ സിദാൻ പരിശീലിപ്പിക്കുന്ന സംഘം ഗ്രാനഡയെ വീഴ്ത്തിയത്. ഫെർലാൻഡ് മെൻഡി, കരീം ബെൻസേമ എന്നിവർ സന്ദർശകർക്കു വേണ്ടി ഗോൾ നേടിയപ്പോൾ ഡാർവിൻ മാക്കിസ് ഗ്രാനഡയുടെ ആശ്വാസ ഗോൾ നേടി. ഇതോടെ റയലിന് രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയേക്കാൾ […]
വിലക്ക് റദ്ദാക്കി; മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാം
സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ യുവേഫ ഏർപ്പെടുത്തിയിരുന്ന രണ്ടു വർഷത്തെ വിലക്ക് കായിക തർക്ക പരിഹാര കോടതി റദ്ദാക്കി. ഇതോടെ അടുത്ത രണ്ടു വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലും സിറ്റിക്ക് കളി തുടരാം. യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കുന്ന ഫിനാൻഷ്യൽ ഫെയർപ്ലേ ചട്ടങ്ങൾ ലംഘിച്ചതിനും യുവേഫയെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് സിറ്റിക്ക് യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ്ബ് ചാമ്പ്യൻഷിപ്പായ ചാമ്പ്യൻസ് ലീഗിൽ നിന്ന് ഈ വർഷം ആദ്യം വിലക്ക് വന്നത്. ഇതിനെതിരേ […]
കോവിഡ് കാലത്തെ ക്രിക്കറ്റില്‍ ആദ്യ ജയവുമായി വെസ്റ്റ്ഇന്‍ഡീസ്; അതും ഇംഗ്ലണ്ടിനെ തോല്‍പിച്ച്
സതാപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വെസ്റ്റ്ഇന്‍ഡീസ് 1-0ത്തിന് മുന്നിലെത്തി. സതാപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വെസ്റ്റ്ഇന്‍ഡീസ് 1-0ത്തിന് മുന്നിലെത്തി. കോവിഡിനും ലോക്ഡൗണിനും ഇടയില്‍ ക്രിക്കറ്റ് ലോകത്തെ ആദ്യ ജയമാണ് വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയത്. അതും കരുത്തരായ ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ തോല്‍പിച്ച്. സ്‌കോര്‍ബോര്‍ഡ് ചുരുക്കത്തില്‍: ഇംഗ്ലണ്ട്, 204-10, 313-10, വെസ്റ്റ് ഇന്‍ഡീസ്: 318-10, 200-6 […]
ഇനി ചാമ്പ്യന്‍സ് ലീഗ് പോരാട്ടം; ക്വാര്‍ട്ടര്‍-സെമി മത്സരങ്ങള്‍ പ്രഖ്യാപിച്ചു
ബാഴ്‌സ-നപോളി വിജയിയെ ബയേണ്‍- ചെല്‍സി മത്സരത്തിലെ വിജയിയെ നേരിടും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍, സെമിഫൈനല്‍ മത്സരങ്ങള്‍ പ്രഖ്യാപിച്ചു. ആദ്യ മത്സരത്തില്‍ റയല്‍ മാഡ്രിഡ്-മാഞ്ചസ്റ്റര്‍ സിറ്റി മത്സര വിജയി ലിയോണ്‍-യുവന്‍റസ് വിജയിയെ നേരിടും. ആര്‍.ബി ലെയ്പ്‌സിസ് അത്‌ലറ്റിക്കോയെയും അത്‌ലാന്‍റാ – പി.എസ്.ജിയെയും നേരിടും. ബാഴ്‌സ-നപോളി വിജയിയെ ബയേണ്‍- ചെല്‍സി മത്സരത്തിലെ വിജയിയും നേരിടും. റൗണ്ട് 16 രണ്ടാം പാദത്തില്‍ ചെല്‍സി ബയേണിനേയും ബാഴ്‌സലോണ നാപോളിയെയും റയല്‍ സിറ്റിയെയും യുവന്റസ് ലിയോണിനെയും നേരിടാനുണ്ട്. ആദ്യ പാദത്തില്‍ ബയേണും ലിയോണും ജയിച്ചിരുന്നു. […]
ഐപിഎല്ലിന് വേദിയൊരുക്കില്ല, സന്നദ്ധത അറിയിച്ചിട്ടുമില്ല; വാര്‍ത്തകള്‍ തള്ളി ന്യൂസിലാന്‍ഡ്
യുഎഇക്കും ശ്രീലങ്കക്കും പിന്നാലെ ന്യൂസിലാന്‍ഡും ഐപിഎല്ലിന് വേദിയൊരുക്കാന്‍ സന്നദ്ധത അറിയിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ ഐപിഎല്ലിന് വേദിയൊരുക്കാമെന്ന് പറഞ്ഞിട്ടില്ലെന്ന് ന്യൂസിലാന്‍ഡ്. തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നത് എന്നും, അത്തരമൊരു തീരുമാനം മുന്‍പിലില്ലെന്നും ന്യൂസിലാന്‍ഡ് ക്രിക്കറ്റ് വക്താവ് ബൂക്ക് പറഞ്ഞു. യുഎഇക്കും ശ്രീലങ്കക്കും പിന്നാലെ ന്യൂസിലാന്‍ഡും ഐപിഎല്ലിന് വേദിയൊരുക്കാന്‍ സന്നദ്ധത അറിയിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കോവിഡ് മുക്തമായ രാജ്യം എന്ന നിലയില്‍ ഇങ്ങനെയൊരു സന്നദ്ധത ന്യൂസിലാന്‍ഡ് അറിയിച്ചു എന്ന നിലയിലെ വാര്‍ത്തകളാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ തള്ളുന്നത്. സെപ്തംബര്‍ – ഒക്ടോബര്‍ മാസമാണ് […]












