Cricket Sports

21 പന്തുകളിൽ ബെയർസ്റ്റോയ്ക്ക് അർധസെഞ്ചുറി; രണ്ടാം ഏകദിനത്തിൽ വിറച്ചു ജയിച്ച് ഇംഗ്ലണ്ട്

അയർലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനു ജയം. 21 പന്തുകളിൽ അർധസെഞ്ചുറി കുറിച്ച ഓപ്പണർ ജോണി ബെയർസ്റ്റോയുടെ മികവിലാണ് ഇംഗ്ലണ്ട് ജയം കുറിച്ചത്. ഒരു ഘട്ടത്തിൽ 137-6 എന്ന നിലയിൽ തകർന്നടിഞ്ഞ ആതിഥേയരെ ഡേവിഡ് വിലിയും സാം ബില്ലിംഗ്സും ചേർന്ന അപരാജിതമായ 79 റൺസാണ് കര കയറ്റിയത്. അയർലൻഡിനായി ജോഷ്വ ലിറ്റിൽ മൂന്നു വിക്കറ്റ് വീഴ്ത്തി. 213 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറിൽ തന്നെ തിരിച്ചടി നേരിട്ടു. സ്കോർബോർഡ് തുറക്കും മുൻപ് ഓപ്പണർ ജേസൻ റോയ് […]

Cricket Sports

ഇന്ത്യയുടെ അടുത്ത ധോണിയെ പ്രവചിച്ച് സുരേഷ് റെയ്ന; അത് റിഷഭ് പന്തല്ല

നായകന്‍ നിങ്ങളെ കേള്‍ക്കാന്‍ തയ്യാറാണെങ്കില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് അതിലൂടെ നമുക്ക് പരിഹാരം കാണാനാവും ടീമിനെ നയിക്കുന്ന ശൈലി വെച്ച് നോക്കുമ്പോള്‍ അടുത്ത ധോണിയാണ് രോഹിത് ശര്‍മയെന്ന് സുരേഷ് റെയ്‌ന. ടീം അംഗങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറായവരും, ശാന്തരായവരുമാണ് ഇരുവരുമെന്ന് റെയ്‌ന പറഞ്ഞു. മുമ്പില്‍ നിന്ന് നയിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് രോഹിത്. ടീം അംഗങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത് രോഹിത് ഇഷ്ടപ്പെടുന്നു. നായകന്‍ മുമ്പില്‍ നിന്ന് നയിക്കുകയും, ഡ്രസിങ് റൂമില്‍ വേണ്ട ബഹുമാനം നല്‍കുകയും ചെയ്യുമ്പോള്‍, വേണ്ടതെല്ലാം നിങ്ങള്‍ നല്‍കി […]

Cricket Sports

‘ബ്രോഡ്, നീയൊരു ഇതിഹാസമാണ്…’; 500 വിക്കറ്റ് നേട്ടത്തില്‍ ബ്രോഡിനെ പ്രശംസിച്ച് യുവരാജ് സിങ്

2007 ട്വന്റി20 ലോകകപ്പില്‍ ആറ് സിക്‌സറുകള്‍ വഴങ്ങിയതോടെ അവസാനിച്ചു എന്ന് വിലയിരുത്തപ്പെട്ട കരിയറാണ് 13 വര്‍ഷത്തിനിപ്പുറം ചരിത്രത്തില്‍ ഇടം പിടിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് നേട്ടം പിന്നിട്ട ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. ഇന്ന് ആരും ആ ആറ് സിക്‌സുകളെ കുറിച്ച് പറയരുത് എന്ന് ആവശ്യപ്പെട്ടാണ് ബ്രോഡിന് യുവി ആശംസ നേരുന്നത്. 2007 ട്വന്റി20 ലോകകപ്പില്‍ ആറ് സിക്‌സറുകള്‍ വഴങ്ങിയതോടെ അവസാനിച്ചു എന്ന് വിലയിരുത്തപ്പെട്ട കരിയറാണ് 13 […]

Cricket Sports

സ്റ്റുവര്‍ട്ട് ബ്രോഡ് ഇനി ഇംഗ്ലണ്ടിന്‍റെ ‘അഞ്ഞൂറാന്‍’

ഇംഗ്ലണ്ടിനായി ടെസ്റ്റിൽ 500 വിക്കറ്റുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് ബ്രോഡ് ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട് ഇംഗ്ലണ്ട് പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. വെസ്റ്റിൻഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനം ഓപ്പണർ ക്രെയ്ഗ് ബ്രാത്ത്‍വൈറ്റ് പുറത്താക്കിയതോടെയാണ് ബ്രോഡ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനായി ടെസ്റ്റിൽ 500 വിക്കറ്റുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് ബ്രോഡ്. 2017ൽ ജെയിംസ് ആൻഡേഴ്സനാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. ആൻഡേഴ്സന്റെ 500-ാം വിക്കറ്റും ക്രെയ്ഗ് ബ്രാത്ത്‍വൈറ്റായിരുന്നു എന്നതാണ് […]

Cricket Sports

വെസ്റ്റ് ഇന്‍റീസിനെ പൂട്ടി ഇംഗ്ലണ്ട്; 269 റണ്‍സിന്‍റെ കൂറ്റന്‍ വിജയം, പരമ്പര

കോവിഡ് മഹാമാരി വന്നതിന് ശേഷം നടത്തപ്പെട്ട ആദ്യ രാജ്യാന്തര ടെസ്റ്റ് ടൂര്‍ണമെന്‍റായിരുന്നു ഇംഗ്ലണ്ട് കൈപ്പിടിയിലൊതുക്കിയത് വെസ്റ്റ് ഇന്‍റീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയം. മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് വിജയിച്ചതോടെ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയിരിക്കുന്നു. 269 റണ്‍സിനാണ് ഇംഗ്ലണ്ടിന്‍റെ മിന്നുന്ന വിജയം. 2-1നാണ് ഇംഗ്ലണ്ടിന്‍റെ പരമ്പര വിജയം. നാലാം ദിനം മഴ മൂലം തടസപ്പെട്ടപ്പോള്‍ ജയം അകലെയാകുമോ എന്ന് ഇംഗ്ലണ്ട് ക്യാമ്പ് സംശയിച്ചിരുന്നെങ്കിലും അവര്‍ വിജയത്തിലേക്ക് എത്തുകയായിരുന്നു. മത്സരത്തില്‍ 10 വിക്കറ്റുകള്‍ നേടുകയും തന്‍റെ കരിയറില്‍ 500 […]

Cricket Sports

ഏകദിനങ്ങളില്‍ ഇനി ആവേശം കൂടും; ലോകകപ്പ് യോഗ്യത വേണമെങ്കില്‍ ഇനി സൂപ്പര്‍ ലീഗ് കളിക്കണം

13 ടീമുകൾ, 150ലേറെ മത്സരങ്ങൾ, ഒരു ചാമ്പ്യൻ എന്ന രീതിയിലാണ് ഏകദിന സൂപ്പർ ലീഗ് വിഭാവനം ചെയ്തിരിക്കുന്നത് ഏകദിന ലോകകപ്പ് യോഗ്യതാ മാനദണ്ഡങ്ങളില്‍ പുതിയ പരീക്ഷണവുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). 2023 ഒക്ടോബർ– നവംബർ മാസങ്ങളിലായി ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പിന്റെ യോഗ്യതാ റൗണ്ടെന്ന നിലയിൽ ഐസിസി ഏകദിന സൂപ്പർ ലീഗ് പ്രഖ്യാപിച്ചു. ലോകകപ്പിൽ പങ്കെടുക്കേണ്ട 10 ടീമുകളിൽ എട്ടു ടീമുകളെയാണ് ഇത്തരത്തിൽ ഏകദിന സൂപ്പർ ലീഗിലൂടെ കണ്ടെത്തുക. ഇതിൽ ആതിഥേയരായ ഇന്ത്യയും ഉൾപ്പെടുന്നു. നിലവിലെ […]

Cricket Sports

ഈ വര്‍ഷത്തെ ഐ.പി.എല്‍ യുഎഇയില്‍

സെപ്തംബര്‍ 19നാണ് മത്സരങ്ങള്‍ ആരംഭിക്കുക. നവംബര്‍ എട്ടിനാണ് ഫൈനല്‍. ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത. കോവിഡ് ഭീതിയുടെ പശ്ചാതലത്തില്‍ ഈ വര്‍ഷത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ ഉപേക്ഷിക്കില്ല. സെപ്തംബറില്‍ യു.എ.ഇയില്‍ നടത്താനാണ് പുതിയ തീരുമാനം. സെപ്തംബര്‍ 19നാണ് മത്സരങ്ങള്‍ ആരംഭിക്കുക. നവംബര്‍ എട്ടിനാണ് ഫൈനല്‍. ഐ.പി.എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഐ.പി.എല്‍ മത്സരക്രമങ്ങളെക്കുറിച്ചും മറ്റും അടുത്തയാഴ്ച ചേരുന്ന ഗവേണിങ് കൗണ്‍സില്‍ തീരുമാനിക്കും. തുടര്‍ന്നാവും ഐ.പി.എല്‍ ഫ്രാഞ്ചൈസികളെ ഇതു […]

Football Sports

ചെൽസിയെ കീഴടക്കി ലിവർപൂളിന്റെ കിരീടധാരണം; ആർസനലിന് തോൽവി, മാഞ്ചസ്റ്ററിന് സമനില

ഗോൾമഴ പെയ്ത മത്സരത്തിൽ ചെൽസിയെ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്ത് ലിവർപൂൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടമുയർത്തി. നേരത്തെ തന്നെ കിരീടമുറപ്പിച്ചിരുന്നെങ്കിലും വാശിയേറിയ പോരാട്ടത്തിൽ ചെൽസിയെ വീഴ്ത്തി ട്രോഫി കൈയിലെടുക്കാൻ കഴിഞ്ഞത് ക്ലോപ്പിന്റെ മിന്നുംഫോമിലുള്ള സംഘത്തിന് ഇരട്ടിമധുരമായി. തൊട്ടുമുന്നത്തെ മത്സരത്തിൽ ലിവർപൂളിനെ വീഴ്ത്തിയ ആർസനൽ ആസ്റ്റൻവില്ലയോട് തോറ്റപ്പോൾ മാഞ്ചസ്റ്റർ യുനൈറ്റഡ് സ്വന്തം തട്ടകത്തിൽ വെസ്റ്റ്ഹാമിനോട് സമനില വഴങ്ങി. മൂന്നു ഗോളിന് പിറകിലായ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ ചെൽസിയാണ് ആൻഫീൽഡിലെ മത്സരത്തെ ആവേശഭരിതമാക്കിയത്. 23-ാം മിനുട്ടിൽ നാബി […]

Cricket Sports

ബെൻ സ്റ്റോക്സ് മാറ്റിയെഴുതുന്ന ഓൾറൗണ്ടർ സമവാക്യങ്ങൾ

2016 ടി-20 ലോകകപ്പ് ഫൈനൽ. ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസിനെ നേരിടുകയാണ്. ഇംഗ്ലണ്ടിൻ്റെ 155 റൺസ് പിന്തുടർന്നിറങ്ങിയ വെസ്റ്റ് ഇൻഡീസ് ഒരു ഓവർ ബാക്കി നിൽക്കെ 6 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെന്ന നിലയിലാണ്. അവസാന ഓവറിൽ വേണ്ടത് 19 റൺസ്. ക്യാപ്റ്റൻ ഓയിൻ മോർഗൻ ബെൻ സ്റ്റോക്സിൻ്റെ കയ്യിൽ പന്തേല്പിച്ചു. കാർലോസ് ബ്രാത്‌വെയ്റ്റ് ആയിരുന്നു ക്രീസിൽ. നാല് പന്തുകൾ, നാല് സിക്സറുകൾ. വിൻഡീസ് ടീമിൻ്റെ ജയാരവങ്ങൾക്കിടയിൽ സ്റ്റോക്സ് നിരാശയോടെ നിലത്തിരിക്കുന്ന ദൃശ്യങ്ങൾ ആ മത്സരത്തിൻ്റെ ആകെ പ്രതിഫലനമായി. […]

Cricket Sports

ഐപിഎൽ യുഎഇയിൽ തന്നെ; സർക്കാരിനോട് അനുവാദം തേടുമെന്ന് ബിസിസിഐ

ടി-20 ലോകകപ്പ് മാറ്റിവച്ചതിൻ്റെ പശ്ചാത്തലത്തിൽ ഐപിഎൽ യുഎഇയിൽ നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ ആ റിപ്പോർട്ടുകൾ ബിസിസിഐ സ്ഥിരീകരിച്ചിരിക്കുകയാണ്. യുഎഇയിൽ ലീഗ് നടത്താനുള്ള അനുമതിക്കായി കേന്ദ്ര സർക്കാരിനെ ഉടൻ സമീപിക്കുമെന്ന് ഐപിഎൽ ഗവേണിംഗ് കൗൺസിൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. “വരുന്ന ഏതാനും ആഴ്ചകൾക്കുള്ളിൽ യുഎഇയിൽ ഐപിഎൽ നടത്താനുള്ള അനുമതിക്കായി ബിസിസിഐ കേന്ദ്ര സർക്കാരിനെ സമീപിക്കും. അവിടെ ലീഗ് നടത്താമെന്ന് യുഎഇ സർക്കാർ അറിയിച്ചിട്ടുണ്ട്. അവിടുത്തെ സ്ഥിതി ഞങ്ങൾക്ക് നന്നായി അറിയാം. […]