കേരള പ്രീമിയർ ലീഗിൽ സാറ്റ് തീരൂരിനു വേണ്ടിയും ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ ഡൽഹി യുണൈറ്റഡ് എഫ് സിക്കും വേണ്ടി റിഷാദ് കളിച്ചിട്ടുണ്ട് കേരള സന്തോഷ് ട്രോഫി ടീം അംഗമായ മിഡ്‌ഫീൽഡർ റിഷാദ് പി പി (25) ഇനി ഗോകുലം കേരള എഫ് സിയിൽ കളിക്കും. ഡിഫെൻസിവ് മിഡ്‌ഫീൽഡ് പൊസിഷനിൽ കളിക്കുന്ന താരം, മലപ്പുറം തിരൂർ സ്വദേശിയാണ്. ഈ സീസണിൽ ഗോകുലം മലപ്പുറത്തു നിന്നും സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് റിഷാദ്. കേരള പ്രീമിയർ ലീഗിൽ സാറ്റ് തീരൂരിനു […]
Sports
നെറ്റ്സിലേക്ക് തിരികെയെത്തി ധോണി; യു.എ.ഇയില്‍ ഹെലിക്കോപ്റ്റര്‍ ഷോട്ടുകള്‍ പിറക്കുമെന്ന് റെയ്ന
യുഎഇയിലേക്ക് ആഗസ്റ്റ് 20ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘം പറക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിന് മുമ്പ് പരിശീലനം നടത്താന്‍ രണ്ടാഴ്ചയോളം ധോണിക്ക് മുമ്പിലുണ്ട് ഐപിഎല്ലിന് മുന്നോടിയായി നെറ്റ്‌സിലേക്ക് മടങ്ങിയെത്തി ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ മഹേന്ദ്ര സിങ് ധോണി. റാഞ്ചിയിലെ ഇന്‍ഡോര്‍ നെറ്റ്‌സില്‍ ധോണി പരിശീലനം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. റാഞ്ചിയില്‍ നിലവില്‍ ബൗളര്‍മാര്‍ പരിശീലനത്തിന് ഇറങ്ങാത്തതിനാല്‍ ബൗളിങ് മെഷീനിന്റെ സഹായത്തോടെയാണ് ധോണി പരിശീലനം നടത്തുന്നത്. കഴിഞ്ഞ ആഴ്ച രണ്ട് ദിവസം ധോണി ഇവിടെ പരിശീലനത്തിന് എത്തിയതായി ജാര്‍ഖണ്ഡ് ക്രിക്കറ്റ് […]
അയോധ്യയിലെ ഭൂമിപൂജ; പിന്തുണച്ച് മുൻ പാക് സ്പിന്നർ
അയോധ്യയിൽ രാമക്ഷേത്രത്തിനുള്ള ഭൂമിപൂജയെ പിന്തുണച്ച് മുൻ പാക് സ്പിന്നർ ഡാനിഷ് കനേരിയ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം ഭൂമിപൂജയെ പിന്തുണച്ച് രംഗത്തെത്തിയത്. രണ്ട് ട്വീറ്റുകളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ലോകത്തിലെ മുഴുവൻ ഹിന്ദുക്കൾക്കും ചരിത്രപ്രാധാന്യമുള്ള ദിനമാണ് ഇതെന്ന് കനേരിയ തൻ്റെ ട്വീറ്റിൽ കുറിച്ചു. രണ്ട് ദിവസങ്ങൾക്ക് മുൻപായിരുന്നു അയോധ്യയിൽ രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയത്. ‘ഇന്ന് ലോകമെങ്ങുമുള്ള ഹിന്ദുക്കള്‍ക്ക് ചരിത്ര ദിനമാണ്. ഭഗവാന്‍ രാമന്‍ ഞങ്ങളുടെ ആരാധനാ മൂര്‍ത്തിയാണ്.’- ഒരു ട്വീറ്റിലൂടെ കനേരിയ പറഞ്ഞു. ‘ശ്രീരാമന്റെ ഭംഗി അദ്ദേഹത്തിന്റെ പേരിലല്ല, […]
ഫ്രണ്ട് ഫൂട്ട് നോബോള്‍ വിളിക്കാന്‍ ഇനി തേഡ് അമ്പയര്‍;
ക്രീസിന് പുറത്തേക്കിറങ്ങി പന്തെറിയുന്നവര്‍ ഇനി മുതല്‍ സൂക്ഷിക്കുക. ഫീല്‍ഡ് അമ്പയര്‍ കണ്ടില്ലെങ്കിലും നോബോള്‍ കണ്ടു പിടിക്കാന്‍ തേഡ് അമ്പയറുണ്ടാകും. ഫ്രണ്ട്ഫൂട്ട്-നോബോള്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍ തീരുമാനമെടുത്തു. ഇംഗ്ലണ്ട്-പാകിസ്ഥാന്‍ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഫ്രണ്ട് ഫൂട്ട് നോ-ബോൾ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് ഐ.സി.സി മീഡിയ ട്വീറ്റ് ചെയ്തു. ക്രിക്കറ്റിന്‍റെ മുഴുവന്‍ ഫോര്‍മാറ്റിലും ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത് സംബദ്ധിച്ച തീരുമാനമെടുക്കുന്നതിനും ഈ പരമ്പരയിലെ സാങ്കേതികവിദ്യയുടെ പ്രകടനം അവലോകനം ചെയ്യും. മൂന്ന് ടെസ്റ്റുകളടങ്ങിയ ഇംഗ്ലണ്ട് – പാകിസ്താൻ പരമ്പരയിലെ […]
”ക്രിക്കറ്റില്‍ നിന്നും ആദ്യം ലഭിച്ച പ്രതിഫലം 50 രൂപ” രോഹിത് ശര്‍മ്മ പറയുന്നു
ബിസിസിഐയുടെ എ പ്ലസ് കരാറില്‍ ഉള്‍പ്പെട്ട താരമാണ് രോഹിത് ശര്‍മ്മ. ഏഴ് കോടി രൂപയാണ് അദ്ദേഹത്തിന്‍റെ വാര്‍ഷിക കരാര്‍ തുക. എന്നാല്‍, ക്രിക്കറ്റില്‍ നിന്ന് ആദ്യമായി തനിക്ക് ലഭിച്ച പ്രതിഫലം എത്രയായിരുന്നുവെന്ന് രോഹിത് ഇപ്പോള്‍ വെളിവാക്കുകയാണ്. കൂട്ടുകാര്‍ക്കൊപ്പം വീടിന് അടുത്ത് വെച്ച് കളിച്ചപ്പോഴാണ് ആദ്യത്തെ വരുമാനം അദ്ദേഹത്തിന് ലഭിച്ചത്. അത് 50 രൂപയായിരുന്നു. അതിനെ ശമ്പളമെന്നൊന്നും പറയാനാവില്ലെന്നും കൂട്ടുകാര്‍ക്കൊപ്പം റോഡരികില്‍ വെച്ച് വടാ പാവ് കഴിക്കാനാണ് ഈ പണം ഉപയോഗിച്ചത് എന്നും രോഹിത് പറഞ്ഞു. ട്വിറ്ററില്‍ ആരാധകരുടെ […]
രാജ്യത്തെ ചൈനീസ് കമ്പനികള്‍ക്കെതിരായ വികാരം;
ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനിയായ വിവോ പിന്‍വാങ്ങുന്നു. രാജ്യത്ത് ചൈനീസ് വിരുദ്ധ വികാരം നിലനിൽക്കുമ്പോഴും ചൈനീസ് കമ്പനിയെ ഐപിഎല്ലിന്റെ സ്‌പോണ്‍സര്‍മാരാക്കി ബിസിസിഐ നിലനിര്‍ത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണിത്. വിവോ ഈ സീസണില്‍ നിന്ന് മാത്രമാണ് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന. 2018ല്‍ അഞ്ചു വര്‍ഷത്തെ കരാറിനായി വിവോ 2199 കോടി രൂപയാണ് ബിസിസിഐക്ക് നല്‍കിയിട്ടുള്ളത്. എല്ലാ സ്‌പോണ്‍സര്‍മാരേയും നിലനിര്‍ത്തുമെന്ന് ബിസിസിഐ ഞായറാഴ്ച അറിയിച്ചിരുന്നെങ്കിലും സാമൂഹിക മാധ്യമങ്ങളിലെ വിമര്‍ശനമാണ് വിവോയുടെ പിന്‍മാറ്റത്തിലേക്ക് നയിച്ചത്. സെപ്തംബര്‍ […]
ഫുട്ബോള്‍ താരങ്ങളുടെ ശ്രദ്ധക്ക്; ഇനി കളിക്കളത്തില്‍ തുപ്പിയാല്‍ ചുവപ്പ് കാര്‍ഡ്
അതേസമയം ദൂരെനിന്ന് സ്വാഭാവികമായി ചുമക്കുന്നത് ഈ നിയമത്തിന്റെ പരിധിയിൽ വരില്ല കോവിഡ് വ്യാപനത്തെ തുടർന്ന് കളിക്കളങ്ങളിലെ നിയമങ്ങളിൽ പല മാറ്റങ്ങളും വന്നിട്ടുണ്ട്. പന്തിൽ തുപ്പൽ തേക്കുന്നതിന് ക്രിക്കറ്റിൽ വിലക്ക് വന്നതുപോലെ ഫുട്ബോളിലും ഒരു തുപ്പല്‍ നിയമം വന്നിരിക്കുകയാണ് ഗ്രൗണ്ടിൽ ഒരു താരം എതിർ താരത്തിന് സമീപത്തു നിന്നോ അല്ലെങ്കിൽ ഒഫീഷ്യൽസിന് സമീപത്തുവെച്ചോ ചുമക്കുകയോ തുപ്പുകയോ ചെയ്താൽ റഫറിക്ക് ഇനി മുതൽ മഞ്ഞക്കാർഡോ ചുവപ്പ് കാർഡോ കാണിക്കാം. അനാവശ്യമായ വാക്കുകൾ ഉപയോഗിച്ച് അപമാനിക്കുന്ന കുറ്റത്തിന് സമാനമായിരിക്കും ഗ്രൗണ്ടിലെ ചുമയും […]
‘കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ ഒന്നേമുക്കാല്‍ കോടി രൂപയുടെ ക്രിക്കറ്റ് കരാര്‍ ഒഴിവാക്കി’ വെളിപ്പെടുത്തലുമായി ഷുഹൈബ് അക്തര്‍
സംഭവം നടന്ന് 20 വർഷങ്ങൾക്കുശേഷം ഒരു പാക് മാധ്യമത്തോടാണ് അക്തറിന്റെ വെളിപ്പെടുത്തൽ 1999ലെ കാര്‍ഗില്‍ യുദ്ധത്തിൽ പങ്കെടുക്കാനായി ഒന്നേ മുക്കാൽ കോടി രൂപയുടെ കൗണ്ടി ക്രിക്കറ്റ് കരാർ ഒഴിവാക്കിയതായി പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷുഹൈബ് അക്തർ. ഇംഗ്ലണ്ട് കൗണ്ടി ടീമായ നോട്ടിങ്ഹാംഷെയറുമായുള്ള കരാറാണ് വേണ്ടെന്നുവച്ചത്. സംഭവം നടന്ന് 20 വർഷങ്ങൾക്കുശേഷം ഒരു പാക് മാധ്യമത്തോടാണ് അക്തറിന്റെ വെളിപ്പെടുത്തൽ. രാജ്യത്തിനായി എല്ലാം ഉപേക്ഷിക്കാനും മരിക്കാനും തയ്യാറായിരുന്നു. നോട്ടിങ്ഹാമുമായി എനിക്ക് ഒന്നേ മുക്കാൽ കോടി രൂപയോളം വരുന്ന കരാറുണ്ടായിരുന്നു. […]
”ധോണി ഇന്ത്യക്കായുള്ള തന്‍റെ അവസാന മത്സരം കളിച്ചുകഴിഞ്ഞു”; ആശിഷ് നെഹ്റ പറയുന്നു…
താനൊരു നായകനോ, പരിശീലകനോ, സെലക്ടറോ ആണെങ്കിൽ എംഎസ് ധോണിയായിരിക്കും തന്റെ പട്ടികയിലെ ഒന്നാം നമ്പർ എന്നും നെഹ്‌റ വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ നായകൻ എംഎസ് ധോണിയുടെ മടങ്ങിവരവിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ധോണിയുടെ മടങ്ങി വരവ് സംബന്ധിച്ച് സഹതാരങ്ങൾക്കും ഇതിഹാസങ്ങൾക്കും വരെ രണ്ട് അഭിപ്രായമാണുള്ളത്. മുന്‍ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ പറയുന്ന ക്യാപ്റ്റൻ കൂൾ രാജ്യത്തിനായുള്ള തന്റെ അവസാന മത്സരവും കളിച്ചു എന്നാണ്. “എംഎസ് ധോണി ഇന്ത്യയ്‌ക്കായി തന്‍റെ അവസാന മത്സരം സന്തോഷത്തോടെ കളിച്ചു. എംഎസ് […]
ഐപിഎല്ലിനൊപ്പം വനിതാ ഐപിഎല്ലിനും അരങ്ങൊരുങ്ങുന്നു; ഏറ്റുമുട്ടുക നാല് ടീമുകൾ
ഐപിഎല്ലിനൊപ്പം വനിതകളുടെ ടി-20 ടൂർണമെൻ്റ് കൂടി നടക്കുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. കഴിഞ്ഞ രണ്ട് സീസണുകളിലായി തുടർന്നു വരുന്ന വിമൻസ് ടി-20 ചലഞ്ചാണ് ഐപിഎല്ലിനു സമാന്തരമായി നടക്കുക. ഇക്കൊല്ലം നാല് ടീമുകൾ പരസ്പരം ഏറ്റുമുട്ടും. കഴിഞ്ഞ വർഷം രണ്ട് ടീമുകളും അതിനു മുൻപത്തെ വർഷം രണ്ട് ടീമുകളുമായിരുന്നു ഏറ്റുമുട്ടിയത്. നവംബർ 1 മുതൽ 10 വരെയാണ് വിമൻസ് ഐപിഎൽ നടക്കുക. ഐപിഎൽ പ്ലേ ഓഫിനൊപ്പമാവും ടി-20 ചലഞ്ച്. ഇതോടൊപ്പം ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് പര്യടനങ്ങളും 2021 […]












