Football Sports

അട്ടിമറി വിജയവുമായി ലെപ്സിഗ് ചാമ്പ്യന്‍സ് ലീഗ് സെമിയിലേക്ക്..

അസാമാന്യ വേഗതയിലുള്ള പാസിംങ് ഗെംയിമിലൂടെ ലെപ്സിഗ് കളം പിടിച്ചടക്കി സ്പാനിഷ് വമ്പന്മാരായ അത്‍ലറ്റികോ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ച് ലെപ്സിഗ് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ കടന്നിരിക്കുന്നു. ലെപ്സിഗിനായി ഡാനി ഒല്‍മോയും ടൈലര്‍ ആഡംസും വിജയഗോളുകള്‍ നേടിയപ്പോള്‍ അത്‍ലറ്റിക്കോയുടെ ആശ്വാസഗോള്‍ നേടിയത് ജോ ഫെലിക്സായിരുന്നു. ഇരു ബോക്സിലേക്കും പന്ത് കയറി ഇറങ്ങിയ മത്സരത്തിലെ ആദ്യപകുതി സമനിലയില്‍ കലാശിച്ചു. അങ്ങനെ മത്സരത്തിന്‍റെ 50ാം മിനിറ്റില്‍ ഡാനി ഒല്‍മോയുടെ മനോഹര ഹെഡ്ഡറിലൂടെ ലെപ്സിഗ് ലീഡെടുത്തു. ഒരു ഗോളിന് പിന്നിലായതോടെ അത്‍ലറ്റികോ […]

Football Sports

അറ്റ്ലാന്‍റയെ പരാജയപ്പെടുത്തി പി. എസ്.ജി ചാമ്പ്യൻസ് ലീഗിന്‍റെ സെമിയിൽ

ക്വാർട്ടർ ഫൈനലില്‍ അറ്റ്‍ലാന്‍റെയെ ന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പി.എസ്.ജി സെമിയില്‍ കടന്നു ചാമ്പ്യന്‍സ് ലീഗ് ക്വാർട്ടർ ഫൈനലില്‍ അറ്റ്‍ലാന്റയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പി.എസ്.ജി സെമിയില്‍ കടന്നു. മത്സരത്തിന്‍റെ 90ാം മിനിറ്റ് വരെ പിന്നിൽ നിന്നതിന് ശേഷം, നാല് മിനിറ്റിനിടെ രണ്ട് ഗോളുകൾ നേടി പി.എസ്.ജി ഗംഭീര തിരിച്ചുവരവ് നടത്തി. മത്സരത്തിന്‍റെ ഇരുപത്തിയാറാം മിനിറ്റില്‍ അറ്റ്‍ലാന്റയുടെ മരിയോ പസാലിക് ആദ്യ ഗോള്‍ നേടി. എന്നാല്‍ കളിയുടെ ‍90-ാം മിനിറ്റില്‍ നെയ്മറുടെ പാസിൽ മാർക്കിനസ് പി.എസ്.ജിയുടെ സമനില […]

Football Sports

‘ഇതെന്റെ നാട്… കേരളത്തിനായി പൊരുതും’: സഹൽ ബ്ലാസ്റ്റേഴ്‌സിന് സ്വന്തം

ആരാധകർ ആവേശത്തോടെ “ഇന്ത്യൻ ഓസിൽ’ എന്ന് വിളിക്കുന്ന സഹൽ രാജ്യാന്തര തലത്തിൽ കേരളത്തിൽ നിന്ന് ഉയർന്നുവരുന്ന താരങ്ങളിൽ ഒരാളാണ് രാജ്യത്തെ ഏറ്റവും മികച്ച മിഡ് ഫീൽഡർമാരിൽ മുൻ നിരക്കാരനായ സഹൽ അബ്ദുൾ സമദ് കേരള ബ്ലാസ്റ്റേഴ്സിൽ തുടരും. 2025വരെയാണ് ആക്രമണകാരിയായ ഈ മിഡ്ഫീൽഡർ കരാർ ദീർഘിപ്പിച്ചത്. കണ്ണൂർ സ്വദേശിയായ 23 കാരൻ സഹൽ യുഎഇയിലെ അൽ-ഐനിലാണ് ജനിച്ചത്. എട്ടാം വയസ്സിൽ അബുദാബിയിലെ അൽ-ഇത്തിഹാദ് സ്പോർട്സ് അക്കാദമിയിൽ ഫുട്ബോൾ കളിക്കാൻ ആരംഭിച്ചു. ഇന്ത്യയിലെത്തിയതിന് ശേഷം കണ്ണൂരിലെ യൂണിവേഴ്സിറ്റി തലത്തിൽ […]

Football Sports

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫെെനല്‍; ആദ്യ മത്സരത്തില്‍ പിഎസ്ജി അറ്റ്‌ലാന്റയെ നേരിടും

കോവിഡ് പശ്ചാത്തലത്തിൽ പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നോക്കൗട്ട് രീതിയിലാണ് നടത്തുന്നത് യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ ഫ്രഞ്ച് കരുത്തന്‍മാരായ പിഎസ്ജി ഇറ്റാലിയന്‍ ക്ലബ്ബായ അറ്റ്‌ലാന്റെ നേരിടും. 2015/16 ന് ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലാണ് പാരീസ് എസ്‌ജി. ഗ്രൂപ്പ് ഘട്ടങ്ങളിൽ അജയരായിട്ടാണ് പി.എസ്.ജി ക്വാര്‍ട്ടര്‍ ഫൈനലിൽ എത്തിയത്. ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ പ്രീ ക്വാര്‍ട്ടറില്‍ തകര്‍ത്താണ് […]

Cricket Sports

കളിക്കളത്തില്‍ തെറി വിളിച്ചു; സ്റ്റ്യൂവര്‍ട്ട് ബ്രോഡിന് പിഴയിട്ടത് പിതാവും മാച്ച് റഫറിയുമായ ക്രിസ് ബ്രോഡ്

ഇക്കുറി അച്ഛന് ക്രിസ്മസ് കാര്‍ഡയക്കുകയോ സമ്മാനം നല്‍കുകയോ ചെയ്യില്ലെന്നാണ് ബ്രോഡ് ഈ സംഭവത്തിന് ട്വിറ്ററില്‍ രസകരമായി മറുപടി പറഞ്ഞത് കളിക്കളത്തില്‍ തെറി വിളിച്ചതിന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് ബ്രോഡിന് മാച്ച് ഫീയുടെ പതിനഞ്ച് ശതമാനം പിഴ. പിഴയിട്ടത് മറ്റാരുമല്ല, സ്വന്തം പിതാവ് ക്രിസ് ബ്രോഡ് തന്നെ. ക്രിസ് ബ്രോഡ് ആയിരുന്നു മല്‍സരത്തിലെ മാച്ച് റഫറി. ഇംഗ്ലണ്ട് -പാകിസ്താന്‍ ആദ്യ ടെസ്റ്റ് മല്‍സരത്തില്‍ പാകിസ്താന്‍റെ രണ്ടാം ഇന്നിങ്സിനിടെയാണ് സംഭവം. പാക് താരം യാസിര്‍ ഷായെ പുറത്താക്കിയ ശേഷമായിരുന്നു […]

Football Sports

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോരാട്ടം ; മെസിയും ലെവൻഡോസ്‌കിയും നേർക്കുനേർ; ടീമും സാധ്യതകളും..

പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണില്‍ 13നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുക. പി.എസ്ജി- അറ്റ്‌ലാന്റ മത്സരമാണ് ആദ്യം ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങൾ ക്വാര്‍ട്ടറിലേക്ക് എത്തിനിൽക്കുമ്പോൾ തീപാറും എന്നതിൽ സംശയമില്ല. പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണില്‍ 13നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുക. പി.എസ്.ജി- അറ്റ‌ലാന്റ മത്സരമാണ് ആദ്യം. 2015/16 ന് ശേഷം ആദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലാണ് പാരീസ് എസ്‌ജി. ഗ്രൂപ്പ് ഘട്ടങ്ങളിൽ അജയരായിട്ടാണ് പി.എസ്.ജി ക്വാര്‍ട്ടര്‍ ഫൈനലിൽ എത്തിയത്. നെയ്മർ എംബപ്പേ പോലുള്ള ലോകോത്തര താരങ്ങളിലാണ് […]

Cricket Sports

ഐപിഎല്‍ യുഎഇയിൽ നടത്താൻ ബി.സി.സി.ഐക്ക് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അനുമതി

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങൾ യുഎഇയിൽ നടത്താൻ ബിസിസിഐക്ക് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അനുമതി ലഭിച്ചതായി ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ. ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങൾ യുഎഇയിൽ നടത്താൻ ബിസിസിഐക്ക് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അനുമതി ലഭിച്ചതായി ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ. സെപ്തംബര്‍ 19നാണ് മത്സരങ്ങള്‍ ആരംഭിക്കുക. നവംബര്‍ എട്ടിനാണ് ഫൈനല്‍. ഐ.പി.എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഐ.പി.എല്‍ മത്സരക്രമങ്ങളെക്കുറിച്ചും മറ്റും […]

Football Sports

യു.സി.എൽ ക്വാർട്ടറിനൊരുങ്ങുന്ന അത്‌ലറ്റികോയുടെ രണ്ട് പ്രമുഖ താരങ്ങൾക്ക് കോവിഡ്‌

2019-20 സീസണില്‍ അത്‌ലറ്റികോയുടെ ടീമിലെ പ്രധാന താരമായിരുന്നു 25-കാരനായ എയ്ഞ്ചൽ കൊറയ. വിര്‍സാലിക്കോ പരിക്കു കാരണം നിരവധി മത്സരങ്ങളില്‍ പുറത്തായിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ റെഡ്ബുൾ ലീപ്‌സിഷിനെ നേരിടാനൊരുങ്ങുന്ന അത്‌ലറ്റികോ മാഡ്രിഡിന് തിരിച്ചടിയായി രണ്ട് കളിക്കാരുടെ കോവിഡ് പരിശോധനാ ഫലങ്ങൾ. വിംഗർ എയ്ഞ്ചൽ കൊറയ, റൈറ്റ് ബാക്ക് സിമി വിർസാലികോ എന്നിവരുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായതോടെ ഇരുവർക്കും ക്വാർട്ടർ ഫൈനൽ മത്സരം കളിക്കാനാവില്ലെന്നുറപ്പായി. ഇരുവരും തങ്ങളുടെ വീടുകളിൽ സെൽഫ് ഐസൊലേഷനിൽ കഴിയുകയാണെന്ന് ക്ലബ്ബ് […]

Football Sports

ചാമ്പ്യൻസ് ലീഗ്: റയൽ തോറ്റുമടങ്ങി, ജയിച്ചിട്ടും യുവന്റസ് പുറത്ത്

ക്രിസ്റ്റ്യാനോയുടെ ഇരട്ട ഗോളിനും യുവന്റസിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കാനാവ യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ സൂപ്പർ ടീമുകളായ റയൽ മാഡ്രിഡിനും യുവന്റസിനും മടക്കം. എവേ മത്സരത്തിൽ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായ റയൽ മാഞ്ചസ്റ്റർ സിറ്റിയോട് 2-1 ന് പരാജയപ്പെട്ടപ്പോൾ സ്വന്തം തട്ടകത്തിൽ 2-1 ന് ജയിച്ചെങ്കിലും യുവന്റസ് പുറത്തായി. ഇന്ന് ബാഴ്‌സലോണ – നാപോളി, ബയേൺ മ്യൂണിക്ക് – ചെൽസി മത്സരങ്ങൾ കൂടി പൂർത്തിയാകുന്നതോടെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ലൈനപ്പാവും. ആദ്യപാദം സ്വന്തം ഗ്രൗണ്ടിൽ 1-2 ന് […]

Cricket Sports

എറിഞ്ഞൊതുക്കി പാകിസ്താൻ; ഇംഗ്ലണ്ട് 219നു പുറത്ത്

പാകിസ്താനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് 219നു പുറത്ത്. ഗംഭീരമായി പന്തെറിഞ്ഞ പാക് ബൗളർമാരാണ് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയത്. പാകിസ്താനായി യാസിർ ഷാ നാല് വിക്കറ്റെടുത്തു. 62 റൺസെടുത്ത ഒലി പോപ്പ് ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ജോസ് ബട്‌ലർ, സ്റ്റുവർട്ട് ബ്രോഡ് എന്നിവരും ഇംഗ്ലീഷ് സ്കോറിലേക്ക് നിർണായക സംഭാവനകൾ നൽകി. വാലറ്റത്തിൻ്റെ ചെറുത്തുനില്പാണ് ഇംഗ്ലണ്ടിനെ 200 കടത്തിയത്. പാകിസ്താൻ്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 326 റൺസിനു മറുപടിയുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറിൽ തന്നെ തിരിച്ചടി നേരിട്ടു. […]